Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, November 14, 2006

ങാ...ഹാ...അത്രയ്ക്കായോ?

കൊല്ലാം.

പക്ഷേ, കൊലപാതകിയെന്ന പേരെനിക്ക് വരും.

അതുമല്ല, ചത്തിട്ട് കാര്യമില്ല.

പുനര്‍ജ്ജനിച്ച് വരാലോ.

അതുകൊണ്ടാണ് ഞാന്‍, കാലനെ കോമയിലാക്കാന്‍ തീരുമാനിച്ചത്.

കിടക്കട്ടെ അവിടെ. ശല്യം ചെയ്യില്ലല്ലോ.

25 Comments:

Blogger കെവിൻ & സിജി said...

ഹായ് അടിപൊളി. സൂ ന്തൂട്ടായിതു്?

Tue Nov 14, 10:21:00 pm IST  
Blogger P Das said...

കാലനെ കുപ്പിയിലിറക്കുകയൊ?

Tue Nov 14, 10:43:00 pm IST  
Blogger reshma said...

കാലനേയും ഡിഷ്ക്ക്യാം ആക്കിയാ?:O

കോമയില്‍ (,) കാലനുണ്ടെന്നും വായിച്ചോട്ടേ?

qw_er_ty

Tue Nov 14, 10:45:00 pm IST  
Blogger Kiranz..!! said...

കാലനെ മഞ്ച് കൊടുത്ത് മയക്കുന്നതാ കണ്ടതു.ഇപ്പൊ കുത്തിലും കോമയിലുമാക്കിയോ ? ഈശ്വരാ‍..ഈ സൂ‍ച്ചി..!

Tue Nov 14, 10:58:00 pm IST  
Blogger sandoz said...

തലക്കെട്ട്‌ കണ്ട്‌ എന്തോ പ്രശ്നമാണെന്ന് കരുതി ഓടിക്കയറിയതാണു.കഴിഞ്ഞതില്‍ കൊലപാതകം ഇവിടെ വധശ്രമം ഇനിയെന്താ അടുത്ത പരിപാടി തട്ടിക്കൊണ്ടു പോകലോ അതോ...

Tue Nov 14, 11:00:00 pm IST  
Anonymous Anonymous said...

കോമയില്‍ നിന്ന് കാലന്‍ എണീറ്റു വന്നാലോ?

‘കില്‍ബില്‍‘ എന്ന സിനിമ ഉണ്ട്.. അതില്‍ നായിക ഉമാ തുര്‍മ്മാന്‍ കോമയില്‍ നിന്ന് എണീറ്റുവന്ന് കോമയിലാക്കിയ എല്ലാവരെയും റൊട്ടി ആക്കും.. കാലനെ വെറുതേ വിടുന്നതല്ലേ ബുദ്ധി?

Tue Nov 14, 11:12:00 pm IST  
Blogger Siju | സിജു said...

കൊള്ളാം
നല്ല ഐഡിയ.. ഹച്ച്, എയര്‍ടെല്‍..

Wed Nov 15, 11:39:00 am IST  
Blogger സു | Su said...

കെവീ :) വന്നതിലും ആദ്യത്തെ കമന്റ് വെച്ചതിലും സന്തോഷം. കാലന്‍ പ്രശ്നമുണ്ടാക്കുന്നു. കോമയില്‍ക്കിടത്താമെന്ന് വെച്ചു.

ചക്കരേ :) അതെ. അതെ. വേണ്ടി വരും ചിലപ്പോള്‍.

രേഷ് :) കോമയില്‍ കാലന്‍ ഇല്ല. ഇത് കാലനെ ഞാന്‍ കോമയില്‍ കിടത്തിയതാ. വേറെ ഒരു മാര്‍ഗ്ഗവും കാണുന്നില്ല.

കിരണ്‍സ് :) മഞ്ച് കൊടുത്താല്‍ മയങ്ങുന്ന കാലന്‍ ആണെങ്കില്‍, എത്ര വേണേലും കൊടുത്തേനെ.

സാന്‍ഡോസ് :) തല്‍ക്കാലം ഇത്രയേ ഉള്ളൂ.

സിമി :( വരണ്ട കാലന്‍.

സിജൂ :)

Wed Nov 15, 02:03:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ചീ.... ഹ ഹ ഹാ... ഉഗ്രന്‍...

Wed Nov 15, 02:25:00 pm IST  
Blogger ഏറനാടന്‍ said...

കാലനെ ഫുള്‍ സ്‌റ്റോപ്പിടാതെ കോമയിലിട്ടത്‌ ഏതായാലും കൊ(ള്ളാം)ല്ലാം

Wed Nov 15, 02:33:00 pm IST  
Anonymous Anonymous said...

ങേ.. സൂ.. എന്താപ്പോ.. ഇത്‌..'കാലമര്‍ദ്ദിനി' യുടെ അവതാരമോ..
കാലനെ കോമയിലാക്കിയാല്‍ പുള്ളിയുടെ ജോലി സൂ ഏറ്റെടുക്കുമെന്നാണൊ ഉദ്ദേശിച്ചത്‌.. ബ്ലോഗ്ഗ്‌ ലോകരേ ജാഗ്രതൈ.. ഇതാ വരുന്നു..???

കൃഷ്‌ |krish

Wed Nov 15, 02:38:00 pm IST  
Blogger വീണ said...

മരണത്തേക്കാള്‍ ഭയാനകം “കോമ” തന്നെ ചേച്ചി!. അതു കൊണ്ടു കണ്ണീച്ചോരയില്ലാത്ത ആ പ്രവൃത്തി വേണ്ട കേട്ടൊ. “ദുഷ്ടത്തി : എന്നു കാലന്റെ കളത്രത്തിന്റെ ഫ്രീ പ് രാ‍ക്കും വാങ്ങി കെട്ടണോ അതിനെക്കാള്‍ നല്ലോരു ഉപായം ഞാന്‍ പറഞ്ഞു തരാം (ചില്ലറ ചെലവുണ്ടേയ് ).
നമ്മുടെ അംബി ച്ചേട്ടനെ വിളിച്ചൊന്നു പറഞ്ഞേരെ. പുള്ളി തട്ടിക്കോളും. ചേച്ചിക്ക് കാര്യവും നടന്നു കിട്ടും... തെറിയും തൂക്കു കയറും അംബിച്ചേട്ടനു കിട്ടേം ചെയ്യും..!!! (കിട്ടുന്നതു പാവത്തിനു കിട്ടിക്കോട്ടെ. നമ്മളായിട്ടെന്തിനാ ചേച്ചി വേണ്ടാന്നു വയ്ക്കുന്നെ?)

പനിയായിട്ടിതൊന്നും വേണ്ടാന്നു കരുതി മര്യാദയ്ക്കു ഞാന്‍ കിടന്നതാ .... പറയാതെ വായൊക്കെ കയ്ക്കുന്നു. അമ്മ പറഞതു അതു പനീടേന്നാ..
-വീണ.

Wed Nov 15, 03:17:00 pm IST  
Blogger മുസ്തഫ|musthapha said...

kaalaneym veruthey vidaan udheshamilla, alley :)

Wed Nov 15, 04:48:00 pm IST  
Blogger സു | Su said...

സൂര്യോദയം :)

ഏറനാടന്‍ :)ഫുള്‍ സ്റ്റോപ്പിട്ടാല്‍ പിന്നേം വന്നാലോന്ന് പേടി.

ക്രിഷ് :) ആ ജോലി എനിക്ക് വേണ്ട.

വീണ :) സ്വാഗതം. പനിയാണോ? എനിക്ക് തരൂ. ഹിഹിഹി. കാലനെ കോമയില്‍ കിടത്തിയാലേ ശരിയാവൂ.

അഗ്രജാ :)ഇല്ലില്ല.

Wed Nov 15, 04:57:00 pm IST  
Blogger സുല്‍ |Sul said...

കൊള്ളാം.

പക്ഷെ, നിനക്കെന്തുപേരു ഞാന്‍ തരും?

അതുമല്ല, പേരിട്ടിട്ട് കാര്യമില്ല്.

എല്ലാരുടെം സൂ അല്ലെ നീ.

അതുകൊണ്ടണ് ഞാന്‍, സു വിനെ സൂവിലാക്കാന്‍
തീരുമാനിച്ചത്.

കിടക്കട്ടെ അവിടെ. ശല്യം ചെയ്യില്ലല്ലോ.

Wed Nov 15, 05:07:00 pm IST  
Anonymous Anonymous said...

ഇതു തെറ്റില്ലല്ലോ സൂ..പാവം കാലന്റെയൊരു അവസ്ഥ..'കോമ'യും കഴുത്തിലിട്ട്‌...

അല്ല, ഇപ്പോ എന്തേ ഇങ്ങനെയൊക്കെ..മുമ്പത്തെ കമന്റ്‌കളില്‍ പറഞ്ഞപോലെ...

...കൊച്ചുഗുപ്തന്‍

Wed Nov 15, 05:57:00 pm IST  
Blogger ഹരിശ്രീ (ശ്യാം) said...

കാലന്റെ കാലന്‍ എന്ന പേരായിരുന്നു കഥക്കു ഒന്നുകൂടി ഉചിതം. :-)

Wed Nov 15, 08:16:00 pm IST  
Blogger ഹരിശ്രീ (ശ്യാം) said...

കാലന്റെ കാലന്‍ എന്ന പേരായിരുന്നു കഥക്കു ഒന്നുകൂടി ഉചിതം. :-)

Wed Nov 15, 08:17:00 pm IST  
Blogger സു | Su said...

സുല്‍ :) സൂവിലുള്ള മൃഗങ്ങളോട് സുല്ലിനു വല്ല വിരോധവും ഉണ്ടോ? ;) ഹി ഹി

എന്നെ ശല്യം എന്നു പറഞ്ഞതുകൊണ്ട് “സുല്ലിനോട് മിണ്ടൂല ഞാന്‍, സുല്ലിനോട് കൂട്ടില്ല ഞാന്‍...

കൊച്ചുഗുപ്താ :) അങ്ങനെ വേണ്ടി വന്നു.


ഹരിശ്രീ :) അതെ അതെ. പക്ഷെ കൊന്നില്ലല്ലോ.

Thu Nov 16, 11:55:00 am IST  
Blogger ഖാദര്‍ said...

അയ്യോ! കാലനെ ഉപദ്രവിക്കല്ലേ! എപ്പോഴെങ്കിലും ഒന്ന് മരിക്കാംന്ന് നിരീച്ചാല്‍ പ്രശ്നമാകും

Fri Nov 24, 12:27:00 pm IST  
Blogger സു | Su said...

പ്രയാണം :) അതും ശരിയാണ്. പക്ഷെ തല്‍ക്കാലം അവിടെ കിടക്കട്ടെ.

Fri Nov 24, 05:24:00 pm IST  
Anonymous Anonymous said...

അതെ,സൂവേച്ചി. കുറച്ചുകാലം അവിടെ കിടക്കട്ടെ. കോമയിലായത് നല്ലതാ.കോമേല്‍ നിന്ന് എഴുന്നേല്‍ക്കാം എന്ന് നമുക്കും ഇടക്കൊക്കെ ഒരോര്‍മ്മ വേണം. ഇത് നല്ലോണം ഇഷ്ടായി.

Mon Nov 27, 08:01:00 am IST  
Blogger Unknown said...

ഒരു ടൈം ബോബിന്‍റെ ശക്തിയുള്ള കഥ. ശരിക്കും ഇങ്ങനെ യുള്ള കഥ തന്നെ യാണ് സാധാരണ വായനക്കാരനായ എന്‍റെ പ്രതീക്ഷയും
കുറഞ്ഞ വാക്കുകളില്‍ കുറിക്കു കൊള്ളുന്ന കഥ.
വളരെ പെട്ടെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന നല്ല കഥ.
അഭിനന്ദനങ്ങള്‍.
(എന്നാലും കാലനെ എത്രകാലം കോമയില്‍ കിടത്തും? വിസ്മയത്തുമ്പത്തിലെതു പോലെ മോഹന്‍ലാല്‍ വരുന്നതു വരെ?)
രാജു

Mon Nov 27, 09:27:00 am IST  
Blogger Visala Manaskan said...

സൂ.

അപ്പോ‍ കാലനിപ്പോ താളവട്ടത്തിലെ മൊട്ടയുടേ പോലെയായോ?

പാവംണ്ട് ട്ടാ!

Mon Nov 27, 09:36:00 am IST  
Blogger സു | Su said...

ഇഞ്ചിപ്പെണ്ണേ :) കാലന്‍ വേഗം വരരുത് എന്നൊരു വാശി എനിക്കുണ്ട്. എനിക്കു വേണ്ടിയല്ല. ഞാന്‍ മരിച്ചാലും ഇപ്പോ നികത്താനാകാത്ത വിടവൊന്നുമല്ല.

രാജൂ :) നന്ദി. എന്തെങ്കിലും ഒരു പ്രതീക്ഷയും കൊണ്ടാണല്ലോ ലോകം മുഴുവന്‍ പ്രവര്‍ത്തിക്കുന്നത്. അതുപോലെ എന്റേയും ചില പ്രതീക്ഷകള്‍.


വിശാലാ :) അതെ. പാവം കാലന്‍.

qw_er_ty

Mon Nov 27, 10:11:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home