ശൂന്യം
നല്ല വീടിന്റെ മുറ്റം പോലെ,
ദരിദ്രന്റെ വീട്ടിലെ അടുക്കള പോലെ,
ദുഷ്ടമനസ്സിലെ നന്മ പോലെ,
കുഞ്ഞുമനസ്സിലെ കള്ളം പോലെ,
കരിന്തിരി വിളക്കിലെ എണ്ണപോലെ,
എന്റെ മനസ്സും...
ഒന്നും ചികഞ്ഞെടുത്തുകളയാനില്ല,
ഒന്നും കാണാനില്ല,
ഒന്നും ബാക്കിയില്ല,
ഒന്നും നിലനില്ക്കുന്നില്ല,
ഒന്നും ഇല്ല...
ശൂന്യം.
28 Comments:
ശൂന്യമായ തലമണ്ടയില്‍ മാത്രമെ പുതുമ സൃഷ്ടിക്കപ്പെടുന്നുള്ളു എന്ന് മഹാനായ ചിത്രകാരന്‍ എവിടെയോ പറഞ്ഞിട്ടുണ്ട്..!!
ചിത്രകാരന് എന്തോ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ചില ബ്ലോഗുകളില്‍ കമന്റിടാന്‍ കഴിയാത്തതു കാരണമാണ് ഈ കമന്റ്
ശുദ്ധ ശൂന്യമായ സുവിന്റെ മണ്ടക്കിട്ടൊരു തേങ്ങ.
ഠേ.......
നന്നായിരിക്കുന്നു :)
-സുല്‍
ഈ ശൂന്യമായ കവിത സീറൊ ആയ എനിക്കാണോ?
-സുല്‍
qw_er_ty
ഒന്നും നിലനില്ക്കുന്നില്ല???
ഹാവൂ.. സു ചേച്ചി ഇപ്പോഴെങ്കിലും തലക്കകത്ത് ഒന്നുമില്ലെന്ന് സമ്മതിച്ചല്ലോ.... :-)
ഓടോ: സു ചേച്ചീ.. ഇത് ബദലുക്ക് ബദല്‍.. :-)
ശൂന്യം - എന്നതു തന്നെ ശൂന്യമല്ലെ, അങ്ങനെ ഒന്നുണ്ടോ, എല്ലാത്തിലും എന്തൊക്കെയോ ഉണ്ടു - ശൂന്യത്തിലും, ശൂന്യതയിലും.
കളങ്കമില്ലായ്മ എല്ലാ നന്മയും കൊണ്ടുവരട്ടെ.
zoo ചേച്ചീ,
ദരിദ്രന്റെ അടുക്കളയില്‍ ചികഞ്ഞെടുക്കാനുണ്ടാവും മാറാല...
ഓ:ടോ.“സൂ“ നു ഗൂം കിട്ടാന്‍ zooooo ആക്കിയതാട്ടോ. ഏയ് ... അല്ലാതൊന്നുമല്ല.
- വീണ.
ശൂന്യമായ മനസ്സിന്റെ പ്രതലത്തിന് ഒത്തിരി കാര്യങ്ങളെ ഏറ്റെടുക്കാനാവും സൂ ചേച്ചി.
ഇഷ്ടമായി കെട്ടോ.
ദരിദ്രന്റെ അടുക്കളയില്‍ നിന്നെന്തെങ്കിലും കിട്ടിയാല്‍, ധനവാന്റെ വീട്ടിലെ സദ്യയേക്കാള്‍ സ്വാദുറപ്പ്.
പിന്നെ തല ഇപ്പോഴും ശൂന്യമാണോ സൂ. ഓട്ട വല്ലതും ഉണ്ടോന്നു നോക്കൂ :)
സൂ :)
ദില്‍ബുവിന്‍റെ ഒപ്പിന് താഴെ എന്‍റെയൊരു കയ്യൊപ്പു കൂടെ ഇരിക്കട്ടെ :)
കുറുമാന്‍ താങ്കളുടെ ഈ കമന്‍റ് മനോഹരം.
“ദരിദ്രന്റെ അടുക്കളയില്‍ നിന്നെന്തെങ്കിലും കിട്ടിയാല്‍, ധനവാന്റെ വീട്ടിലെ സദ്യയേക്കാള്‍ സ്വാദുറപ്പ്“
ശൂന്യമായ തലമണ്ടയക്കകത്തും പുറത്തും ഒന്നുമില്ലെ?
സു, വാക്വം ഇഫക്ട്.
അതിന് എന്തിനേക്കാളും ശക്തിയുണ്ട്!
സൂ,
ശൂന്യമായ മനസ്സില്‍ നീന്നും ഇങ്ങനെ സുന്ദരങ്ങളായ വരികള്‍ രൂപപ്പെട്ടു വരുന്നുണ്ടെങ്കില്‍ അതൊരു നിറഞ്ഞ മനസ്സായിരുന്നെങ്കിലോ ?
ഓ.ടോ , മനസ്സ് തലയിലാണോ ?
ചിത്രകാരാ തേങ്ങാക്കമന്റിനു നന്ദി. ശൂന്യമായ തലമണ്ടയില്‍ നിര്‍മ്മിക്കപ്പെടുന്ന ഓരോന്നും പുതുമ നിറഞ്ഞതാവും അല്ലേ ? ;)
സുല്‍ :) തേങ്ങ ചിത്രകാരന്‍ ഉടച്ചു. എന്റെ തലയ്ക്കിട്ടു തേങ്ങ ഉടയ്ക്കല്ലേ. ഉള്ളതും കൂടെ പോകും.
തനിമ :) ശൂന്യത നിലനില്‍ക്കുന്നു.
ദില്‍ബൂ :) അതെ അതെ . നമ്മള്‍ രണ്ടും സെയിം, ഷെയിം ;)
അര്‍പിതന്‍ :) ഉണ്ടാവും.
വീണ :) ഉണ്ടാവും അല്ലേ?
ഇത്തിരിവെട്ടം :) ഒഴിഞ്ഞിരിക്കുന്നതിലാണല്ലോ നിറയ്ക്കാന്‍ എളുപ്പം. നന്ദി.
കുറുമാന്‍ :) ശരിയാണ്. തലമണ്ട ഉടഞ്ഞുപോയി.
അഗ്രജന്‍ :) ഒപ്പിട്ടുവെങ്കില്‍ അഗ്രജനേം കൂടെക്കൂട്ടി. ;)
രാഘവന്‍ :) ഒന്നുമില്ലെന്നാണ് തോന്നുന്നത്.
പടിപ്പുര :) ഉണ്ടല്ലേ. ഉണ്ടാവട്ടെ.
മുസാഫിര്‍ :) നിറഞ്ഞ മനസ്സില്‍ നിന്നും ഒന്നും വരില്ല. നിറകുടം തുളുമ്പില്ല എന്ന ചൊല്ല് കേട്ടിട്ടില്ലേ;)
എംറ്റി(empty)വാസു ഏട്ടനെക്കുറിച്ചു കേട്ടിട്ടില്ലേ?? പുള്ളിയും ശൂന്യമ !!!
-ചിത്രകാരന്‍
ഒന്നും കാണാനില്ല,
ഞാന്‍ വെറുതെ ഒന്നു ഊളിയിട്ടുനോക്കി. എന്റെ മനസ്സിന്റെ അടിത്തട്ടിലേക്കു, ഇതുപോലെ തന്നെ, ശൂന്യം.:)
കുറൂസ് പറഞ്ഞതെത്ര സത്യം.
നക്ഷത്രങ്ങള്‍ക്കിടയിലെ ശൂന്യത കാട്ടിയെന്നെ പേടിപ്പിക്കല്ലേ, എന്നുളളില്‍ തന്നെയുണ്ട് ശൂന്യമായ മരുഭൂമികള്‍ എന്ന് ഒരു കവിവചനത്തെ കൊന്ന് ഞാനും:)
ഈ ശൂന്യതയുടെ കാരണമെന്താണ്?സു ചേച്ചിയ്കു തീരെ തലക്കനമില്ല അല്ലെ!!!
ഇടയ്ക്കെങ്കിലും മനസ്സ് ഒന്ന് ശൂന്യമായെങ്കില്‍ എന്ന് ഞാനും എപ്പൊഴും ചിന്തിക്കാറുണ്ട്..
ആ ചിന്ത തന്നെ മനസിനെ ശൂന്യമാകാന്‍ സമ്മതിക്കില്ല.
ചിത്രകാരാ :)
ഇടങ്ങള്‍ :) നന്നായി.
ബിന്ദൂ :) ഒന്നുമില്ലെങ്കില്‍, അടിത്തട്ടില്‍ നിന്ന് പൊന്തിവരൂ. നമുക്ക് ഒരുമിച്ച് കുറേ കാഴ്ചകള്‍ കാണാം.
രേഷ് :) കവിവചനത്തെ കൊല്ലല്ലേ.
സോന :) സ്വാഗതം.
വര്‍ണം :) ഒരുപാട് നാളുകള്‍ക്ക് ശേഷം. ശൂന്യമായ മനസ്സിലേക്കിത്തിരി വര്‍ണം അല്ലേ?
വായിച്ചവര്‍ക്കൊക്കെ നന്ദി.
സൂചേച്ചിയുടെ മനസ്സില്‍ ഞങ്ങളൊക്കെ എപ്പൊഴും ഉണ്ടെന്നാണ്‌ഞാന്‍ കരുതിയത് :)
ഇടക്കിടക്ക് മനസ്സിങ്ങനെ ശൂന്യമാവണതിന്റെ പിറ്റെ ദിവസമായിരിക്കും ഒരു അടിപൊളി കഥയിങ്ങ് വരണത് അല്ലേ? മനസ്സ് നിറഞ്ഞിരുന്നാ പിന്നെ കഥക്കെവിടെ സ്ഥലം!
ശൂന്യതയെ ഇങ്ങനെയും നികത്താമെന്ന്....സൂ:)
ശൂന്യം! എന്ന് കേട്ടപ്പോള്‍ എനിക്ക് നരേന്ദ്രപ്രസാദിനെ ഓര്‍മ്മ വന്നു.
അദ്ദേഹം ‘ഞാന്‍ എങ്ങോട്ടെങ്കിലും പറക്കും..നിങ്ങളോ.. ഭും ശൂന്യം‘ എന്ന് പറഞ്ഞതും ഓര്‍മ്മ വന്നു.
:)
സു-ചിന്ത കൊള്ളാം
പക്ഷെ ഒന്നും ശൂന്യമാക്കി വയ്ക്കരുത്.മനസ്സ് പോലും
സു,
രണ്ടുദിവസമായി ഇവിടെയൊരു വാക്കെങ്കിലും എഴുതാന്‍ ശ്രമിക്കുന്നു....
ഒന്നും തോന്നുന്നില്ല, വരുന്നില്ല...
വിളിക്കാതെ വന്നുകയറുന്ന അതിഥിപോലെ ചിന്തയില്‍ ശൂന്യത മാത്രം!
:(
സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ശൂന്യത സഹിക്കുന്നില്ല.
ഒട്ടും!
ഇതുവേണ്ട!
താള്‍ മറിയ്ക്കൂ, വാക്കുകളുടെ പുതിയൊരു പറ്റം കുഞ്ഞാറ്റക്കിളികളെ ഇവിടേക്കു പറത്തിവിടൂ...
qw_er_ty
വല്യമ്മായീ :) വല്യമ്മായി പേടിക്കേണ്ട. വല്യമ്മായി അടുത്ത തവണ വരുമ്പോള്‍ കൊണ്ടുവരാന്‍ പോകുന്ന സാരി എനിക്കോര്‍മ്മയുണ്ട്. അയ്യടീ...
പിന്‍മൊഴി :) നന്ദി. അതെ ശൂന്യമാവണം. എന്നിട്ട് നമുക്കിഷ്ടമുള്ളത് നിറയ്ക്കണം.
ആര്‍. പി :) കഥ വരുമോ? വരുമായിരിക്കും.
വിഷ്ണു :) നികത്താം.
വിശാലാ :) ഭാഗ്യം. ശൂന്യം എന്ന് കേട്ടപ്പോള്‍ എന്തെങ്കിലും ഓര്‍മ്മ വന്നല്ലോ.
സാന്‍ഡോസ് :) അതെ. എന്നാലും ചിലപ്പോള്‍ ശൂന്യമായിപ്പോകും.
വിശ്വം :) ശൂന്യത പകരുന്ന അസുഖമാണോ? ;) വിശ്വത്തിന്റെ ചിന്തയില്‍ ശൂന്യതയുണ്ടെങ്കില്‍ യു.എ. ഇ. ക്കാര്‍ മീറ്റിന് വിളിച്ച് കൂടോത്രം ചെയ്ത് കാണും ;)
(ഞാന്‍ ജീവിച്ചിരിപ്പില്ല.)
Post a Comment
Subscribe to Post Comments [Atom]
<< Home