ഇമ്മിണി കുഞ്ഞുകാര്യങ്ങള്‍
മുത്തുച്ചിപ്പി
കരയില്‍ നിന്ന് വീണുകിട്ടിയ ഒരു മുത്തുച്ചിപ്പിയില്‍ അഹങ്കരിക്കുന്ന മനുഷ്യനെ കണ്ട് മുത്തുച്ചിപ്പികള്‍ നിറച്ച് നില്ക്കുന്ന കടല്‍ അന്തം വിട്ടു.
ഭിക്ഷ
ഒന്നുമില്ലെന്ന വാക്ക് കേട്ട് തിരിച്ചുപോകുന്ന ഭിക്ഷക്കാരന്റെ, കൈയിലെ തട്ടിലെ നാണയങ്ങളും, തോളിലിട്ട നിറഞ്ഞ സഞ്ചിയും കണ്ട്, ഒഴിഞ്ഞ വീടും, വീട്ടിലെ ചുവരില്‍ പതിച്ച ജപ്തിനോട്ടീസും മനസ്സിലോര്‍ത്ത് വീട്ടുകാര്‍ നെടുവീര്‍പ്പിട്ടു.
കാഴ്ചപ്പാട്
ഡിസമ്പര്‍ മുപ്പത്തിയൊന്നിന്, കഴിഞ്ഞ പന്ത്രണ്ട് മാസങ്ങളെക്കുറിച്ചോര്‍ത്ത് ചിലര്‍ നിരാശപ്പെട്ട് നില്ക്കുമ്പോള്, വരാന്‍ പോകുന്ന പന്ത്രണ്ട് മാസങ്ങളെക്കുറിച്ചോര്‍ത്ത് മറ്റു ചിലര്‍ സന്തോഷിച്ചു.
കെണി
നാലു ചുവരിന്റെ സുരക്ഷിതത്വത്തിന് വേണ്ടി ലോണെടുക്കാന്‍ പോയ ആള്, വീടിന് മുമ്പ്, കടക്കെണിയുടെ നാലു ചുവരില്‍ കുടുങ്ങുന്നത് ദൈവം മാത്രം അറിഞ്ഞു.
28 Comments:
സൂ,
മുത്തുകള്‍ നിറച്ച ഈ ചെപ്പ് ഇടയ്ക്കിടെ ഇവിടെ തുറന്നു വെയ്ക്കൂ.
ഞങ്ങള്‍ ഒന്നു കണ് കുളിര്‍ക്കെ കണ്ടാനന്ദിച്ചോളാം.
സ്വന്തമാക്കി അഹങ്കരിയ്ക്കാതിരിയ്ക്കാന് ശ്രമിയ്ക്കാം
മുത്തെന്താണെന്നു പഠിയ്ക്കാം
ഇതുപോലത്തെ മുത്തുകള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കാം, സ്വന്തമെന്നഹങ്കരിയ്ക്കാതെ....
നന്ദി സൂ. തേങ്ങ, എടുത്തുവെച്ചോളൂ:)
"ഇമ്മിണി കുഞ്ഞുകാര്യങ്ങള്‍" ഇഷ്ടമായി. സു വിനെ ഇനി ‘കുഞ്ഞുകാര്യങ്ങളുടെ റാണി’ എന്നു വിളിക്കേണ്ടി വരുമോ?
ജ്യോതിടീച്ചറെ ഈ തേങ്ങ ഇങ്ങനെ ഉടക്കാതെ പോകുന്നതെന്തിനാ. ഉടച്ചേക്കാം... ‘ഠേ....’
-സുല്‍
എല്ലാം മുത്തുകള്‍ തന്നെ. എനിക്കു് ഭിക്ഷ എന്ന മുത്തു് കൂടുതല്‍ ഇഷ്ടമായി.
കുഞുകാര്യങളില് ഒളിഞ്ഞിരിക്കുന്നത് ഇമ്മിണി വല്യകാര്യങ്ങള്‍ തന്നെയാണേ സുചേച്ചി..
Muththuchchippi is a real good one.
സു, ഇതിത്തിരി വലിയ കാര്യങ്ങളാണല്ലോ.
സൂ, നാലു കുഞ്ഞുകാര്യങ്ങളും നന്നായി. ചെറുതെങ്കിലും ഏറെ വാചാലമാകുന്ന കാര്യങ്ങള്‍.
ഇതെല്ലാം കുഞ്ഞു വാക്കുകളിലൊതുങ്ങിയ ഇമ്മിണി പെരുത്ത കാര്യങ്ങളല്ലേ .. സൂ..
കൃഷ് | krish
“കരയില്‍ നിന്ന് വീണുകിട്ടിയ ഒരു മുത്തുച്ചിപ്പിയില്‍ അഹങ്കരിക്കുന്ന മനുഷ്യനെ കണ്ട് മുത്തുച്ചിപ്പികള്‍ നിറച്ച് നില്ക്കുന്ന കടല്‍ അന്തം വിട്ടു“
അര്‍ത്ഥവത്തായ വരികള്‍!
സൂ... താങ്കളുടെ ചിന്തകള്‍ മനോഹരം.
കാഷ്ച്ചപ്പാടിനെപറ്റി: തെറ്റുകളും കുറവുകളും ലാഘവതൊടെ കാണാന്‍ ഈ ചിന്താഗതി പ്രേരിപ്പിക്കില്ലെ? ഒരു confusion !എങ്കിലും ബലം പിടിച്ചിട്ടു കാര്യമില്ലത്ത ഇടത്തില്‍ ഈ +ve ചിന്താഗതി തന്നെ ബെസ്റ്റ്!
കുറച്ച് വാക്കുകളില്‍ കൂടുതല്‍ കാര്യങ്ങള്‍,നന്നായിരിക്കുന്നു.
"വിധി."
കുഞ്ഞിചുണ്ടുകളില് തുള്ളി മരുന്ന് ഇറ്റിച്ച് വീട്ടില്‍ കൊണ്ട് വന്ന് തോളില്‍ നിന്ന് കുഞ്ഞിനെ മാറിലേയ്ക് അടുപ്പിച്ചപ്പോഴ് മരിച്ച കുഞ്ഞിനെ കാണ്ടേണ്ടി വന്നത് വിധി എന്ന് ഈ അമ്മയേ പോലെ അന്ന് തുള്ളി മരുന്ന് ബിഹാറില്‍ കൊടുത്ത മറ്റു പല അമ്മമാരും പറഞ്ഞു.(Amar Ujjala, UP)
സ്ത്രീ സ്വാതന്ത്ര്യം.
തീരൂരങ്ങാടി: നാലു മക്കളുടെ അമ്മ, പ്രസവക്കിടക്കയില്‍ നിന്ന്, കാമുകന്റെ കൂടെ ഒളിച്ചൊടി. ചോളാരി പടിയ്കലിലേ 25 കാരിയായ വീട്ടമ്മയാണു പ്രസവം കഴിഞ്ഞ് 22 കാരനായ കാമുകന്റെ കൂടെ കടന്ന് കളഞ്ഞത്. ചെമ്മാട്ടെ ഒരു പ്രമുഖ സ്ഥാപനത്തിലേ പാര്ട്ടനറുടെ ഭര്യയാണു, മറ്റൊരു സ്ഥാപന ഉടമയുടെ മകനൊടൊപ്പം തന്റെ മറ്റ് കുഞ്ഞുങ്ങളെ വിട്ടെറിഞ്ഞ് ഈ സാഹസം കാട്ടിയത്.
(ദീപിക ന്യൂസ്)
സൂവേ മണിമുത്തുകള്‍ നന്നായി. ഇനിയും ഇത് പോലെ ഇരുളടഞ്ഞ വഴിയില്‍ അല്പം റാന്തല്‍ വിളക്ക് കാട്ടൂ.
ജ്യോതീ :) ആദ്യത്തെ കമന്റിന് നന്ദി. തേങ്ങ എടുത്തു.
സുല്‍ :) നന്ദി. ജ്യോതി, സുല്‍ ഉടച്ചോട്ടെ എന്ന് വെച്ച് പോയതാവും.
വേണു :) ഭിക്ഷ എന്ന കാര്യം ഇഷ്ടമായതില്‍ സന്തോഷം.
സോന :) കുഞ്ഞുകാര്യങ്ങല്ലേ ഇതൊക്കെ.
ദിവാ :) നന്ദി.
പടിപ്പുര :) അതെ അല്ലേ? നന്ദി.
ശാലിനി :) നന്ദി.
കൃഷ് :) കുഞ്ഞുകാര്യങ്ങള്‍ ഇഷ്ടമായതില്‍ നന്ദി.
അഗ്രജന് :) നന്ദി.
പ്രിയംവദയ്ക്ക് സ്വാഗതം. :) കാഴ്ചപ്പാടുകള്‍ വ്യത്യസ്തം ആകുമ്പോള്‍ ജീവിതം തന്നെ മാറുന്നു. നന്ദി.
ചേച്ചിയമ്മേ :) നന്ദി.
അതുല്യേച്ചീ :) ഇത്തരം മുത്തുകളൊന്നും മറ്റുള്ളവരുടെ ബ്ലോഗില്‍ കമന്റിട്ട് തീര്‍ക്കല്ലേ.
നന്ദി.
സൂവിനെ ഞാന്‍ ചേച്ചീന്ന് വിളിക്കില്ല എന്റെ മോള്‍ടെ പ്രായമല്ലേ ഉള്ളൂ ... അലാവുദ്ധീന്റെ അത്ഭുതവിളക്ക് പോലുള്ള സൂമോളുടെ ഈ ചെപ്പിലെ എല്ലാം തുറന്നിടൂ
സൂ..
നല്ല ചിന്തകള്‍..
ഇനിയും എഴുതൂ ഇതുപൊലെ..
സ്നേഹപൂര്‍വം പി.ആര്
മുത്തുച്ചിപ്പി വളരെ ഇഷ്ടായി.
ഓരോ കാര്യങ്ങളുടെയും രണ്ടുവശങ്ങളെ സൂ നോക്കിക്കാണുന്നു. അപ്പുര്റം, ഇപ്പുറം !!! സൂവിനും, കൂട്ടുകാര്‍ക്കും, കുടുംബത്തിനും X' MAS, NEW YEAR ആശംസകള്‍ !!!!
good
വിചാരം :) നന്ദി. എന്നെ സു എന്ന് മാത്രം വിളിച്ചാല്‍ മതി.
പി. ആര് :) നന്ദി.
ദീപൂസ് :)
രേഷ് :) നന്ദി.
ചിത്രകാരന് :) ആശംസകള്‍ അങ്ങോട്ടും. നന്ദി.
സൂ ചേച്ചീ : ശനീം ഞായറും വെള്ളി വൈകീട്ടും പോസ്റ്റിട്ടാല്‍ വായിക്കാന്‍ വൈകുന്നു. കഴിഞ്ഞ പോസ്റ്റിനും ഞാന്‍ കമന്റീല.. അല്ലേല്‍ തന്നെ സൂ ചേച്ചീടെ പോസ്റ്റിനു കമന്റിട്ടില്ലേലും അറിയാലോ..വര്‍ക്കിങ് ഡേയ്സില്‍ ഇവിടെ എന്നും വരാറുണ്ട് എന്നു.
കുഞ്ഞ് കാര്യങ്ങളുടെ എണ്ണം കുറഞ്ഞ് പോയോന്നൊരു. സംശയം മാത്രം...
ആരു മൈന്‍ഡ് ചെയ്യുന്നു.
ഏണ്ണത്തിലല്ലല്ലോ ഗുണത്തിലല്ലേ കാര്യം....
നിറയെ മുത്തുച്ചിപ്പികളുണ്ടായിട്ടും ഒന്ന് അഹങ്കരിക്കാന്‍ പോലും കഴിയാത്ത കടലിന്റെ നിസഹായത ഓര്‍ത്ത് ഞാനും....
( നല്ലത് പറഞ്ഞാ മനസ്സിലാവൂലാ ന്ന് വെച്ചാ... മൂത്തോരോട് എതിര് വാക്ക് പറയാ?... ന്ത് കുരുത്തം കെട്ട കുട്ടിയായിത്? )
സ്മാള്‍ & ബ്യൂട്ടിഫുള്‍. നന്നയിട്ടുണ്ട്.
(ഈ സ്മാളും ഫുള്ളും തെറ്റിദ്ധരിക്കല്ലെ)
കുട്ടിച്ചാത്തന് :) വൈകിയാലും സാരമില്ല. വായിക്കാന്‍ സമയം ഉള്ളപ്പോള്‍ വായിക്കൂ.
സജിത്തിന് സ്വാഗതം :)
നന്ദൂ :) നന്ദി.
നിറയെ മുത്തുകള്‍ ഉള്ള കടല്‍ ... നിറകുടം തുളുമ്പില്ല അല്ലെ. :)നന്നായി.
നല്ല കാര്യങ്ങള്‍. “ഭിക്ഷ“ എനിക്കും ഏറ്റവും ഇഷ്ടമായി തോന്നി.
ബിന്ദു :) വക്കാരീ :)കുഞ്ഞുകാര്യങ്ങളില്‍ വല്യ കാര്യങ്ങള്‍ കണ്ടെത്തിയതിനു നന്ദി.
Mallu makkaLE,
Ellaarukkum Merry Christmas. Eppadi irukkeenga ellaarum? Naan malayalam ippo thaan padichu kondirukkEn.
Tamil boy.
ഭാഗ്യം. എന്റെ ബ്ലോഗൊക്കെ ആരു വായിക്കും എന്നു വിചാരിച്ച് ഇരിക്കുകയായിരുന്നു. വേഗം പഠിക്കണേ.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home