വെളിച്ചം
ഏത് കുറ്റാകൂറ്റിരുട്ടും ശാശ്വതമല്ലെന്ന് തെളിയിക്കാന്‍ ഒരൊറ്റ മിന്നാമിനുങ്ങിന്റെ സാന്നിദ്ധ്യം മതി.
Labels: കുഞ്ഞുചിന്ത
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
ഏത് കുറ്റാകൂറ്റിരുട്ടും ശാശ്വതമല്ലെന്ന് തെളിയിക്കാന്‍ ഒരൊറ്റ മിന്നാമിനുങ്ങിന്റെ സാന്നിദ്ധ്യം മതി.
Labels: കുഞ്ഞുചിന്ത
32 Comments:
ഇതു വായിച്ചപ്പോള്‍ പണ്ടു പഠിച്ച ഒരു പാഠം ഓര്‍മ്മ വന്നു സൂ. ചന്ദനത്തിരി കൊണ്ട് ഒരു മുറി നിറച്ച രണ്ടു കുട്ടികളുടെ.:)
എനിക്കോര്‍മ്മ വന്നത്.
'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' .. ;)
സൂ,
ഈ ഞായറാഴ്ച രാവിലെ ഇതു വായിച്ചു .മനസ്സിനു സന്തോഷം. നന്നായിരിക്കുന്നു.
ചങ്കില്‍ തറച്ചു സൂവേച്ചി! എനിക്കും ആ മിന്നാമിനുങ്ങിനെ വേണം...
വളരെ ശരിയാണ് സൂ.
വളരെ നല്ല പോസ്റ്റ് സൂ..വളരെ അര്‍ഥവത്തായതും...അഭിനന്ദനങ്ങള്‍...
ഈ ചിന്ത വെരി ഷാര്‍പ് ആണല്ലൊ. വെട്ടൊന്ന് മുറി രണ്ടെന്ന ജാതി.
നന്നായിരിക്കുന്നു.
-സുല്‍
നമുക്കെന്തു് കൊണ്ടു് ആ മിന്നാമിനുങ്ങായിക്കൂടാ ?
ആ ഒരു മിന്നാമിനുങ്ങാവാനെങ്കിലും ഓരോര്‍ത്തര്‍ക്കും കഴിഞ്ഞാല്‍, തീര്‍ച്ചയായും അന്ധകാരം ഒരുപാട് മാറിക്കിട്ടും. പക്ഷെ നറുവെളിച്ചത്തിലും കണ്ണടച്ചിരുട്ടാക്കാന്‍ വെമ്പല്‍ കൂട്ടുന്നവര്‍ക്കിടയിലാണെങ്കില്‍ എന്തുചെയ്യുമല്ലേ!
സൂ, നല്ല വരികള്‍...
തമസോമാ: ജ്യോതിര്‍ഗമയ:
ഇരുട്ടില്ലെങ്കില്‍ മിന്നാമിനുങ്ങിനെന്തു പ്രസക്തി?
ഓടോക്കു ക്ഷമാപണം.
ബിന്ദു, ആ കഥ ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഒരുവന്‍ മാലിന്യങ്ങള്‍ കൊണ്ടു മുറി നിറച്ചു. മറ്റേയാള്‍ ഒരു നെയ്‌വിളക്കും സുഗന്ധമൂറുന്ന ഒരു മാലയും കൊണ്ട് മുറി പ്രകാശമാനവും സുഗന്ധപൂരിതവുമാക്കി...
Su, -the philosopher!-
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ, ചെറുതെങ്കിലും ജാജ്വല്യമിയലുന്ന ഒറ്റ വരി.. :)
ബിന്ദുവിനും നന്ദി, ആ മറന്നുകിടന്ന കഥ ഓര്‍പ്പിച്ചതിന്. പലപ്പോഴും തോന്നിയിട്ടുണ്ട്, വിഷയവുമായി ബന്ധമുള്ള കമന്റുകള്‍ കൂടി കൂടുമ്പോള്‍ പോസ്റ്റ് കൂടുതല്‍ അര്‍ത്ഥവത്താകുന്നു എന്ന്.
പണ്ടു കോട്ട ഒരു മൊഴി.
മിന്നാമിനുങ്ങിനുമുണ്ട്
അഹങ്കാരം,
അത് വിചാരിക്കുന്നു
അതിന്റെ വെളിച്ചം
കൊണ്ട്
നേരം പുലരുന്നു.
കരണ്ടില്‍ തൊട്ടാല്‍ ഷോക്കടിക്കും,
വെള്ളത്തില്‍ മുങ്ങി കിടന്നാല്‍ ശ്വസം മുട്ടും,
തീയില്‍ ചവിട്ടിയാല്‍ കാല്‍ പൊള്ളും,
രാവിലേ നേരം വെളുക്കും,
രാത്രി സാധാരണ ഇരുട്ടാണു,
മെഴുകുതിരി കത്തിച്ചാല്‍ വെളിച്ചം കിട്ടും.......
[നേപ്പാളില്‍ ഇലക്ഷന്‍ കഴിഞ്ഞിട്ടില്ല-കൊയ് രാള ഇത്തവണ ജയിക്കും]
ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം.
കുറ്റാക്കൂറ്റിരുട്ടുമാണോ കുറ്റാക്കൂരിരിട്ടുമാണോ ശരിയായ പ്രയോഗം? ഇത് എന്തിനോടെങ്കിലും ചേര്‍ത്തുവായിക്കേണ്ടതുണ്ടോ?
--
മിന്നാമിനുങ്ങുകള്‍ ഉണ്ട്... നമ്മളൊക്കെ ഉള്ളിടത്തോളം കാലവും, അത് കഴിഞ്ഞും.
പ്രചോദനം നല്‍കുന്ന നല്ല വരികള്‍.
സൂ..നല്ല ചിന്ത! :)
സൂ...ചെറിയ വരികളിലൂടെ ഞങ്ങളെ ചിന്തിപ്പിയ്ക്കുന്നു..
എനിയ്ക്കിഷ്ട്ടപ്പെട്ടു ഈ വരികള്‍..
ജീവിതത്തിലെ പ്രതിസന്ധികളൊന്നും ശാശ്വതമല്ല എന്നൊരു അര്‍ത്ഥം കൂടി ഇതില്‍ നിന്നും ഞാനെടുത്തോട്ടേ..
എന്റെ സൂ... ഇതെന്തൊരു പോക്കാ... ഫിലോസഫി തലക്കു പിടിച്ചോ?
ശരിയാണ് സു. വെളിച്ചത്തിന്റെ സാന്നിധ്യമറിഞ്ഞാല്‍ ഇരുള്‍ മറഞ്ഞ് കളയും.
നല്ല ചിന്ത.
സൂച്ചീ..നല്ല ചിന്ത..
ബിന്ദൂ :) ആദ്യകമന്റിന് നന്ദി. ആ കുട്ടികളുടെ കഥയെ ബ്ലോഗിനോട് ഉപമിക്കാം. മറ്റുള്ളവരെ പരിഹസിക്കാന്‍ വേണ്ടി ചവര്‍ പോസ്റ്റ് വെച്ച്, താന്‍ വല്യ ആള്‍ ആണെന്ന് കാണിക്കുന്നവരും, ബ്ലോഗിലൂടെ തെളിയുന്നത് നമ്മുടെ വ്യക്തിത്വം ആണെന്ന് മനസ്സിലാക്കി, അതിനനുസരിച്ച് നല്ല പോസ്റ്റ് വെക്കുന്നവരും. ശരിയല്ലേ?
നൌഷര്‍ :) അതെ. തമസ്സാണ് സുഖപ്രദം. ഇടയ്ക്ക് മാത്രം.
വേണു :)
ഇഞ്ചിപ്പെണ്ണേ :) എത്രയെണ്ണം വേണം?
ശാലിനീ :)
സാരംഗീ :)
സുല്‍ :) വെട്ടൊന്ന് മുറി കുറേയും ആവാം. ;)
റാല്‍മിനോവ് :) സ്വാഗതം. നന്ദി. അതൊരു നല്ല ചോദ്യമാണ്.
അഗ്രജന്‍ :) കണ്ണടച്ച് ഇരുട്ടാക്കട്ടെ. അങ്ങനെ ഉള്ളവര്‍ക്കല്ലേ ഇരുട്ട്.
ബയാന്‍ :)
സിയ :) ഇരുട്ടുണ്ടെങ്കില്‍ മാത്രമാണോ മിന്നാമിനുങ്ങിന് പ്രസക്തി? എല്ലാത്തിനും ഈ ഭൂമിയില്‍ പ്രസക്തിയുണ്ട്.
സഹ :)
സഞ്ചാരി :) അതിനെ ആശ്രയിക്കുന്നവര്‍ക്ക് മുന്നില്‍ അതിന് വല്യ വിലയില്ലേ?
സാന്‍ഡോസ് :) നേപ്പാളില്‍ത്തന്നെയാണല്ലേ ഇപ്പോഴും. ;)
കൃഷ് :)
ഹരീ :) കുറ്റാക്കൂറ്റിരുട്ട്, കുറ്റാക്കൂരിരുട്ടും ശരിയാണ് എന്ന് തോന്നുന്നു. ഒന്നിനോടും ചേര്‍ത്ത് വായിക്കേണ്ട.
വക്കാരീ :)
ആമീ :)
കൊച്ചുഗുപ്തന്‍ :)
പി. ആര്‍ :) അങ്ങനെ ഒരു അര്‍ത്ഥം വിചാരിക്കുന്നതില്‍ തെറ്റൊന്നുമില്ല. ഏത് ഇരുട്ടിന് ശേഷവും വെളിച്ചമുണ്ടെന്ന് തെളിയിക്കാന്‍ ഒരു മിന്നാമിനുങ്ങ് ഉണ്ടായാലും മതിയല്ലോ.
ഇട്ടിമാളൂ :)
ഇത്തിരിവെട്ടം :)
പീലിക്കുട്ടീ :)
എല്ലാവര്‍ക്കും നന്ദി.
'ആ കുട്ടികളുടെ" പേരാര്‍ക്കും ഓര്‍മ്മയില്ലേ? അവരാണ് ചൈത്രനും മൈത്രനും....
എന്താണ് ഇരുട്ട്? വെളിച്ചമില്ലാത്ത അവസ്‌ഥ ഇരുട്ട്. എന്താണ് തണുപ്പ്? ചൂടില്ലാത്ത അവസ്‌ഥ തണുപ്പ്. എന്താണ് തിന്മ? ഈശ്വരന്‍ ഇല്ലാത്ത അവസ്‌ഥ തിന്മ.
സുചേച്ചി, നല്ല പോസ്റ്റ്.
തിന്മ - ഈശ്വരന്‍ ഇല്ലെന്ന് വിചാരിക്കുന്ന വിഡ്ഡികള്‍ ചെയ്യുന്ന പ്രവര്‍ത്തി.
അപ്പൂ :)
ഒരായിരം വരികലേക്കാള്‍ മൂര്‍ച്ചയുണ്ടാകും ചിലപ്പോള്‍ ഒരൊറ്റ വരിയ്ക്ക്.
സസ്നേഹം
ദൃശ്യന്‍
എന്താണ് തിന്മ? ഈശ്വരന്‍ ഇല്ലാത്ത അവസ്‌ഥ തിന്മ. - നന്മയില്ലാത്ത (പ്രവൃത്തിയില്‍) അവസ്ഥ തിന്മ. :)
--
ഹരീ, (പ്രവൃത്തിയില്‍, കര്‍മ്മത്തില്‍) ഈശ്വരന്‍ ഇല്ലാത്ത അവസ്‌ഥ എന്നുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത് കേട്ടോ.
വളരെ അര്‍ത്ഥവത്തായ ചിന്ത
:)
Post a Comment
Subscribe to Post Comments [Atom]
<< Home