Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, July 09, 2007

എന്താ നിങ്ങള്‍ടെ ഹോബി?

എന്താ നിങ്ങള്‍ടെ ഹോബി എന്നൊരു ചോദ്യം, നിങ്ങളോടല്ലെങ്കിലും, നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നിങ്ങള്‍ ചിലപ്പോ ആരോടെങ്കിലും ചോദിച്ചിട്ടും ഉണ്ടാകും. പക്ഷെ എന്താ നിങ്ങള്‍ടെ ഹോബി? ഒരു ഹോബി ഉണ്ടോ നിങ്ങള്‍ക്ക്‌?

ഒഴിവുസമയവിനോദമാവും ഹോബി. നിങ്ങള്‍ക്ക്‌ മനസ്സിനു ഇഷ്ടമുള്ള ഒരു കാര്യം നിങ്ങള്‍ ഹോബിയായി സ്വീകരിക്കുക. പാട്ടുകേള്‍ക്കുക, ടി. വി. കാണുക എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ അതുകൊണ്ട്‌ വല്യ ഗുണമില്ല. പിന്നെയൊരിക്കല്‍ ഓര്‍ക്കുമ്പോള്‍, നിങ്ങളുടെ ഹോബി തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക്‌ സന്തോഷം വേണം.

സ്റ്റാമ്പ്‌ ശേഖരണം നല്ലൊരു ഹോബിയാണ്‌. ഓരോ രാജ്യത്തേയും സ്റ്റാമ്പുകള്‍ കൂട്ടിവെച്ച്‌, ആ സ്റ്റാമ്പിലെ ചിത്രത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്‌ നല്ല കാര്യം തന്നെ.

പൂന്തോട്ട - പച്ചക്കറിത്തോട്ടനിര്‍മ്മാണവും ഒരു ഹോബിയായി സ്വീകരിക്കാം. പൂക്കളോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളും, ചെടികളില്‍ നിന്ന് കിട്ടുന്ന പച്ചക്കറികളും നിങ്ങളുടെ മനസ്സിന് നല്ല സന്തോഷം തരും. ചിത്രം വരയ്ക്കലും, പുതിയ പുതിയ ഭാഷകള്‍ പഠിച്ചെടുക്കലും നല്ല ഹോബികള്‍ തന്നെ.

കുട്ടിക്കാലത്ത്‌ എന്തൊക്കെയാ ചെയ്യാന്‍ നിങ്ങളൊക്കെ താല്‍പര്യപ്പെട്ടിരുന്നത്‌ അല്ലേ? സ്റ്റാമ്പ്‌ ശേഖരിക്കുക, തീപ്പെട്ടിക്കൂട്‌ ശേഖരിക്കുക, നാണയം ശേഖരിക്കുക. ഇതൊക്കെ നിങ്ങള്‍ വല്യ കുട്ടികള്‍ ആയാലും ചെയ്യാം. നിങ്ങളുടെ കുട്ടികളില്‍ താല്‍പര്യം വരുത്തുകയും ചെയ്യാം. വളപ്പൊട്ട്‌ കൂട്ടിവെയ്ക്കുക, മഞ്ചാടിക്കുരു കൂട്ടിവെയ്ക്കുക എന്നതൊക്കെ പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള ഹോബിയാണ്‌. പക്ഷെ ഇക്കാലത്ത്‌ മിക്കവാറും അതൊന്നും നടക്കില്ല. അതുകൊണ്ട്‌ സ്റ്റാമ്പ്‌ ശേഖരണമോ, നാണയശേഖരണമോ ആണ്‌ എല്ലാവര്‍ക്കും നല്ലത്‌.

ബസ്‌ ടിക്കറ്റുകളും, സിനിമാട്ടിക്കറ്റുകളും ലോട്ടറിട്ടിക്കറ്റുകളുമൊക്കെ ശേഖരിച്ച്‌ വയ്ക്കുന്നവരുണ്ട്‌. തീപ്പെട്ടിച്ചിത്രം കൂട്ടിവെയ്ക്കല്‍ പണ്ട്‌ നടക്കുമായിരുന്നു. ഇപ്പോ തീപ്പെട്ടി വല്യ കൂടിലായി. മിക്കവാറും ഒരേ ചിത്രം. പെന്‍- പെന്‍സില്‍ ശേഖരണം, സോപ്പ്‌ കവര്‍ ശേഖരണം, മുത്ത്‌ ശേഖരണം ഇതൊക്കെ ഹോബിയാക്കാം. കള്ള്‌ കുപ്പി ശേഖരണവും ഒരു ഹോബി തന്നെ. ;)
മയില്‍പ്പീലി കൂട്ടിവെയ്ക്കുക ഒരു ഹോബിയല്ലേ? സിനിമാനടീനടന്മാരുടേയും, പ്രമുഖവ്യക്തികളുടേയും ചിത്രം ഒരു ബുക്കില്‍ വെട്ടിയൊട്ടിച്ച്‌ വയ്ക്കുക എന്റെ ഹോബി ആയിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കരുത്‌. എത്രയോ വ്യക്തികള്‍ ഒത്തൊരുമയോടെ ആ പുസ്തകത്തില്‍ ഇന്നും കഴിയുന്നുണ്ട്‌.

വായന നല്ലൊരു ഹോബിയാണ്‌. അറിവ്‌ കിട്ടാന്‍ ഇതിലും വല്യൊരു മാര്‍ഗ്ഗമില്ല. ലൈബ്രറിയുണ്ടെങ്കില്‍ നല്ല കാര്യം. അല്ലെങ്കില്‍, കുറേയൊക്കെ പൈസ കൊടുത്ത്‌ വാങ്ങിയാലും സൂക്ഷിച്ച്‌ വെച്ചാലും കുഴപ്പമില്ല. ഒരുപാട്‌ കാലം കഴിഞ്ഞ്‌ നോക്കുമ്പോള്‍, കിട്ടാത്ത പല പുസ്തകങ്ങളും നിങ്ങളുടെ വായനാഹോബി കൊണ്ട്‌ നിങ്ങളുടെ പക്കല്‍ ഉണ്ടാകും.
കരകൌശലവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പഠിച്ചാല്‍ അത്‌ വല്യൊരു ഹോബിയായി. പാവകളും പൂക്കളും ഒക്കെ നിങ്ങള്‍ തന്നെ നിര്‍മ്മിച്ചെടുത്തതാണെന്ന് പറയാന്‍ സന്തോഷമില്ലേ? അല്‍പദിവസം കൊണ്ട്‌ പഠിച്ചെടുക്കാം. എന്നിട്ട്‌ സമയം പോലെ പരീക്ഷിക്കാം. പെയിന്റിങ്ങും എംബ്രൊയ്ഡറിയും, നിങ്ങളുടെ മനസ്സിന് ‍സന്തോഷം തരുന്ന ഹോബി തന്നെ.
ഫോട്ടോഗ്രാഫി നല്ലൊരു ഹോബിയാണ്‌. നിങ്ങള്‍ കാണുന്ന പല ദൃശ്യങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്താല്‍, മറ്റുള്ളവര്‍ക്ക്‌ കാണുമ്പോള്‍ പുതുമയുള്ളതും ആകാം.

സി.ഡി, അല്ലെങ്കില്‍ കാസറ്റ്‌ കലക്ഷന്‍ നിങ്ങള്‍ക്ക്‌ ഒരു ഹോബിയാക്കാം. എവിടേയും പെട്ടെന്ന് കിട്ടാത്ത പാട്ടുകള്‍ നിങ്ങളുടെ അടുത്തുണ്ടെന്ന് പറയാം. പക്ഷെ പൈസ ചെലവാകുന്ന ഹോബിയെന്ന് മാത്രം. പഴയതും പുതിയതുമായ സിനിമയും പാട്ടും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സൌകര്യം പോലെ ആസ്വദിക്കണമെങ്കില്‍ അങ്ങനെ ഒരു ഹോബി കൂടിയേ തീരൂ.
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും നല്ലൊരു ഹോബിയാണ്‌.
യാത്ര നല്ലൊരു ഹോബിയാണോ? ഉല്ലാസത്തിന് മാത്രമല്ല, അറിവ്‌ സമ്പാദനത്തിനു കൂടെ ഉതകുന്നതാണ്‌ യാത്രകള്‍.
വാചകമടി ഒരു ഹോബിയാണ്. പാചകവും ചിലര്‍ക്ക്‌ ഒരു ഹോബി തന്നെ. നിങ്ങളുടെ ഈ രണ്ട്‌ ഹോബി കൊണ്ട്‌ മറ്റുള്ളവരെ പരീക്ഷിക്കരുതെന്നു മാത്രം.
ചിലര്‍ക്ക്‌ പൊങ്ങച്ചം പറച്ചില്‍ ഒരു ഹോബിയാണ്. ;)

സുഡോക്കു ചെയ്യല്‍ നിങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ ഹോബിയായി സ്വീകരിക്കാം. ശീട്ടുകളിയും ഒരു ഹോബിയായി ചിലരെങ്കിലും കണ്ടേക്കും.
ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും, ആവശ്യമില്ലാതെ ടെന്‍ഷനടിക്കുന്നതും ഹോബിയാണത്രെ.
എഴുത്ത്‌ നല്ലൊരു ഹോബിയാണ്‌. താല്‍പര്യമുള്ളവര്‍ക്ക്‌ കാര്യമായി എഴുത്തിനെ സമീപിക്കാം.
മറ്റുള്ളവരെ വേദനിപ്പിക്കുക നിങ്ങളുടെ ഹോബിയാണോ? നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക്‌ തന്നെ നല്ലത്‌.
ഉറക്കവും ചിലര്‍ക്കൊരു ഹോബിയാണ്‌. തിന്നലും. ഹിഹിഹി.

ഇതൊക്കെ വായിച്ച്‌ കഴിഞ്ഞാല്‍ ക്ഷമപരീക്ഷിക്കലാണോ എന്റെ ഹോബി എന്നാരും ചോദിച്ചുകളയരുതേ.

ഇതെന്റെ ഹോബിയുടെ ഒരു ഭാഗം. എന്താ നിങ്ങള്‍ടെ ഹോബി?

Labels: ,

29 Comments:

Blogger ദീപു : sandeep said...

തീപ്പെട്ടിക്കൂട്‌ ശേഖരണം സ്കൂളില്‍ പഠിക്കുമ്പോഴുള്ള ഹോബിയായിരുന്നു. പിന്നെ കുറച്ചൂടെ വലുതായപ്പോള്‍ കിഷോര്‍ കുമാറിന്റെ പാട്ടുകളുടെ കലക്ഷന്‍ ഉണ്ടാക്കലായി ഹോബി. ഇപ്പൊ ക്ലാസ്സിക് പടങ്ങള്‍ നെറ്റില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്ത്‌ കലക്ഷന്‍ ഉണ്ടാക്കുന്നു.

സു ചേച്ചി,ഒരഭിപ്രായവ്യത്യാസം ഉണ്ട്‌... വായന ഒരു ഹോബി മാത്രമായി കാണേണ്ട (ചുരുക്കേണ്ട)കാര്യമല്ല എന്നാണ് എനിയ്ക്ക്‌ തോന്നിയിട്ടുള്ളത്‌.

ഠേ... ഞ്ഞാഞ്ഞ...
:)

Mon Jul 09, 11:45:00 am IST  
Blogger asdfasdf asfdasdf said...

കാലത്തിനനുസരിച്ച് ഹോബികളും മാറുമെന്ന് തോന്നുന്നു. എട്ടാം ക്ലാസുമുതല്‍ പ്രീഡിഗ്രി വരെ എന്റെ ഒരു ഹോബി, പത്രങ്ങളിലും മാസികകളിലും വരുന്ന പ്രശസ്തരുടെ രേഖാചിത്രങ്ങള്‍ വരച്ച് അമ്മ എം.എഡിനു ഉപയോഗീച്ചിരുന്ന വലിയ ആല്‍ബങ്ങളില്‍ ഒട്ടിച്ചുവെക്കുകയായിരുന്നു. പിന്നെ പിന്നെ അതു മാറി. ആനുകാലികങ്ങളില്‍ വരുന്ന ചരിത്ര മുഹൂര്‍ത്തങ്ങളുടെ പടങ്ങള്‍ വെട്ടി ഒട്ടിച്ചുവെക്കും. പിന്നെ പിന്നെ, ടൌണില്‍ മാറി വരുന്ന എല്ലാ സിനിമയും കണ്ട് അതിന്റെ ടിക്കറ്റും ഒരു കുറിപ്പും എഴുതീ വെക്കുക . അഞ്ചാറ് വര്‍ഷം മുമ്പ് അമ്മ തന്നെയാണ് ഈ കുറിപ്പു പുസ്തകം പത്തായത്തില്‍ നിന്നും കണ്ടെടുത്തത്. ‘ഇത്രേം കാശുണ്ടായിരുന്നെങ്കില്‍ ഒരു സിനിമ എടുക്കാമായിരുന്നെന്ന് ‘ പറഞ്ഞതും അപ്പോഴാണ്. :)

Mon Jul 09, 12:34:00 pm IST  
Blogger ശാലിനി said...

ഹോബിയെന്ന് ഓര്‍ക്കാന്‍ പോലും സമയമില്ല ഇപ്പോള്‍. തയ്യല്‍ ഇഷ്ടമാണെന്ന് പറഞ്ഞ് മിഷ്യന്‍ വാങ്ങി വീട്ടില്‍ ഇട്ടിട്ടുണ്ട്, അതൊന്നു പൊടിതുടയ്ക്കാന്‍ പോലും സമയമില്ല.

ആ ടോയ്സ് സൂ ഉണ്ടാക്കിയതാണോ? നന്നായിട്ടുണ്ട്.

Mon Jul 09, 12:41:00 pm IST  
Blogger വാളൂരാന്‍ said...

ബ്ലോഗുവായനയും ഹോബിയില്‍ പെടുമോ? ഇപ്പോ അതാണ്‌ പ്രധാനമായിട്ടും....

Mon Jul 09, 01:40:00 pm IST  
Blogger Empty said...

Reading is my hobby!!!

Mon Jul 09, 01:51:00 pm IST  
Blogger മെലോഡിയസ് said...

എന്താ ഹോബി എന്ന് ചോദിച്ചാ..പാട്ട് കേള്‍ക്കുന്നത് ഇഷ്ട്ടാണ്. അതിന് വേണ്ടി പാട്ടുകള്‍ കളക്റ്റ് ചെയ്യുകയും ചെയ്യും. പഴയതും പുതിയതും. പിന്നെ ഈയിടെ ആയി ബ്ലോഗ് വായന. സൂ ചേച്ചി പറഞ്ഞത് പോലേ കത്തി വെപ്പ്..ഇതൊക്കെ തന്നെ എന്റെ ഹോബി.
സൂ ചേച്ചി, പടങ്ങള്‍ കലക്കീ ട്ടാ. അവസാനത്തേത് പ്രത്യേകിച്ചും.

Mon Jul 09, 01:57:00 pm IST  
Blogger G.MANU said...

blogging alle best hobby su.ji?

Mon Jul 09, 02:32:00 pm IST  
Blogger Haree said...

തീപ്പട്ടിപ്പടം കളക്ഷന്‍ കുട്ടിക്കാലത്ത് എന്റെ ഒരു ഹോബിയായിരുന്നു. വിവിധരാജ്യങ്ങളിലെ നാനാതരം പത്രങ്ങള്‍ സൂക്ഷിക്കുന്നത് ഹോബിയാക്കിയ ഒരു സുഹൃത്ത് എനിക്കുണ്ട്. ഫോട്ടോഗ്രഫി ഒരു നല്ല ഹോബിയാണ്, ഡിജിറ്റല്‍ ക്യാമറകളുടെ വരവോടെ ചിലവും കുറഞ്ഞു. സിനിമ കാണലും ഹോബി തന്നെ... ചിലരുടെ ഹോബി അമ്പലങ്ങള്‍ സന്ദര്‍ശിക്കുകയാണ്...

ഹൊ, ഈ ബൊമ്മപ്പണിയുണ്ടെന്ന് പറയാനായിരുന്നല്ലേ ഈ പോസ്റ്റ്... ഞാന്‍ കാര്യമായിട്ടങ്ങ് കമന്റി... ശ്ശെ... ;)

(ബൊമ്മകളൊക്കെ കൊള്ളാട്ടോ... :)
--

Mon Jul 09, 03:18:00 pm IST  
Blogger Kaithamullu said...

തോട്ടമുണ്ടാക്കലായിരുന്നു ചെറുപ്പത്തില്‍ ഹോബി. ചേച്ചിയും ഞാനും എത്ര പേരുടെ മുറ്റത്തൂന്നാ ചെടികള്‍ അടിച്ച് മറ്റിയിരിക്കുന്നത്.കുഴിച്ചിടുന്നവരെ എന്റെ ഹോബി, പരിരക്ഷ ചേച്ചിയുടേത്.

പിന്നെ ആഴ്ചപ്പതിപ്പുകളിലെ നീണ്ട കഥകള്‍ ബുക്കിലോട്ടിച്ച് നോവലാക്കുന്നതാക്കി ഹോബി. ഒരേ നോവല്‍ ഒരു പേജിന്റെ അപ്പുറവും ഇപ്പുറവും അച്ചടിക്കുന്നവരെ ശപിച്ച് അതും നിര്‍ത്തി.

കുറേക്കാ‍ലം ഡ്രായിംഗുമായി നടന്നു.വീടിന്റെ ഭിത്തികള്‍ മുഴുവന്‍ നേതാക്കളുടെ ചിത്രങ്ങള്‍ നിരന്നു. തിരിച്ചറിയാന്‍ പേരും എഴുതി വയ്ക്കാറുണ്ട് കെട്ടോ!

പിന്നെ ക്ലബ്ബ്,നാടകം,സാഹിത്യം,യുക്തിവാദം, രാഷ്ട്രീയം- ഇടക്ക് സമ്പാദിച്ച കുറെ നാണയങ്ങളുടെ ശേഖരം ഇപ്പൊഴുമുണ്ട്.

പിന്നെ പ്രവാസം:
ബോംബേയില്‍ വച്ച് എല്ലാം കൂമ്പടഞ്ഞു; ദുബായിലെത്തിയപ്പോള്‍ ബാക്കിയുള്ളത് കരിഞ്ഞും പോയി.

ഇപ്പോഴോ:
ദാ ഇതൊക്കെത്തന്നെ.
കഴിയുന്നത്ര ബാക്കിയുള്ളോരെ ബോറടിപ്പിക്കുക. അല്ലെങ്കി എന്റെ ഹോബിക്കിവിടെ എന്താ പ്രസക്തി?

Mon Jul 09, 04:46:00 pm IST  
Blogger myexperimentsandme said...

വെറുതെ സമയം കളയാതെ ആ സമയത്തും കൂടി ഉറങ്ങുക എന്നതാണ് എന്റെ എക്കാലത്തെയും ഒന്നാം നമ്പ്ര് ഹോബി. രാവിലെ ആരെങ്കിലും വിളിച്ചുണര്‍ത്തിക്കഴിഞ്ഞുള്ള മൂന്നുമണിക്കൂറുറക്കത്തോളം ഗംഭീര ഹോബി വേറേ ഏതുണ്ട്.

ചെറുപ്പത്തില്‍ തീപ്പെട്ടിപ്പടം (വീറ്റൂ, ക്രോ, ക്യാമല്‍...) രണ്ട് ഇരുനൂറ് പേജ് മുഴുവന്‍ ഒട്ടിച്ചതോടുകൂടി ആ ഹോബി തീര്‍ന്നു. പിന്നെ വലിയ ക്രിക്കറ്റ് കളിക്കാരനായതില്‍ പിന്നെ ബാറ്റ്, സ്റ്റംബ്, ബാറ്റിംഗ് പാഡ്, കീപ്പിംഗ് പാഡ്, ഗളുവ്, കോര്‍ക്ക് ബോള്, ലതര്‍ ബോള് ഇവയൊക്കെ ശേഖരിക്കല്‍ ഹോബി മാത്രമല്ലായിരുന്നു, നിലനില്‍‌പിന്റെ പ്രശ്‌നം കൂടിയായിരുന്നു (അല്ലെങ്കില്‍ ക്ലബ്ബില്‍ സ്ഥാനമില്ല-അതെല്ലാമുള്ളതുകാരണം ഞാനില്ലെങ്കില്‍ ക്ലബ്ബുമില്ല).

പത്താം ക്ലാസ്സിലെ ഏറ്റവും വലിയ ഹോബി ട്യൂഷന് പോവുക എന്നതായിരുന്നു. സോഷ്യല്‍ സ്റ്റഡീസിനു വരെ ട്യൂഷനു പോയി.

പത്തിലെ പരീക്ഷ കഴിഞ്ഞതോടുകൂടിയാണ് സിനിമാ കാഴ്ച ഹോബിയാക്കിയതെങ്കിലും അത് മൂര്‍ദ്ധന്യത്തിലെത്തിയത് എന്‍‌ട്രന്‍സ് കോച്ചിംഗോടുകൂടിയായിരുന്നു- ഷോര്‍ട്ട് ടേം ക്രാഷ് കോഴ്സ് രാവിലെ ഏഴുമുതല്‍ പത്ത് വരെ. പിന്നെ പതിനൊന്നിന്റെ നൂണ്‍, ഉച്ചയ്ക്കത്തെ മാറ്റിനി, ഒത്താല്‍ ഫസ്റ്റ് ഷോ... അധികം നീണ്ടുനിന്നില്ല, എന്‍‌ട്രന്‍സ് എട്ടുനിലയില്‍ തോം തോം തോം ഠോ ഠോ ഠോ ആയതില്‍ പിന്നെ അത് തല്‍ക്കാലം തീര്‍ന്നു-ഡിഗ്രി തുടങ്ങുന്നതുവരെ.

ഇതിനിടയ്ക്ക് സ്മിതാ പാട്ടീല്‍, സുനില്‍ ഗവാസ്കര്‍ മുതലായവര്‍ക്ക് ക്രിസ്‌മസ് കാര്‍ഡ് അയയ്ക്കുക, സോവിയറ്റ് യൂണിയന് എഴുത്തയക്കുക (ഞാന്‍ നാട്ടിലെ ഒരു പാവപ്പെട്ടവനാണ്, എനിക്ക് കുറച്ച് റിക്കോഡ് ചെയ്യാന്‍ പറ്റിയ കാസറ്റുകള്‍ അയച്ചുതരണം പ്ലീസ്), തെയ്‌വാന് കത്തയക്കുക, അങ്ങിനെ കുറെ എഴുത്തയക്കല്‍ ഹോബി നടത്തി...

Mon Jul 09, 05:25:00 pm IST  
Blogger myexperimentsandme said...

ഇപ്രാവശ്യവും പത്താം നമ്പറും പതിനൊന്നാം നമ്പറും കമന്റുകള്‍ എന്റെ വക :)

പോസ്റ്റിനെപ്പറ്റി പറയാന്‍ മറന്നു; നല്ല പോസ്റ്റും നല്ല ചിത്രങ്ങളും.

Mon Jul 09, 05:26:00 pm IST  
Blogger കരീം മാഷ്‌ said...

എന്നോടു ഈ ചോദ്യം പലരും തിരിച്ചു ചോദിച്ചിട്ടുണ്ട്‌. " എന്താ നിങ്ങളുടെ തൊഴില്‍ എന്ന്?"

Mon Jul 09, 05:57:00 pm IST  
Blogger Kiranz..!! said...

അമ്പലപ്പറമ്പില്‍ ചെന്നാലും പള്ളിപ്പെരുന്നാളിനു പോയാലും,സ്കൂളിന്റെ മുന്നിലായാലും യേശുദാസ് നല്ല കിടുകിടുക്കന്‍ താടി വച്ചിരിക്കുന്ന പാട്ടു പുസ്തകം മേടിക്കലായിരുന്നു എന്റെ മെയിന്‍ ഹോബി,അക്കാലത്ത് റേഡിയോയില്‍ രഞ്ജിനി കേള്‍ക്കുമ്പോള്‍ പാട്ടുപുസ്തകമെടുത്ത് ഗ്വാ ഗ്വാന്നു യേശുദാസിന്റെ കൂടെ പാടാനും ശ്രമിച്ച് വല്ല്യമ്മച്ചിയേക്കൊണ്ട് ഈ വഷളുചെക്കന്‍ എന്റെ ചെവികേപ്പിക്കത്തില്ല എന്ന് പറയിക്കലും വേറൊരു ഹോബി (ചെവി നേരെ ചൊവ്വേ കേള്‍ക്കുമെങ്കിലും വേണ്ടില്ലാര്‍ന്നു :),പാവം 4 വര്‍ഷം മുന്നേ മരിച്ചു പോയി)

അന്നു ഗവാസ്ക്കര്‍ ,കപില്‍, അലന്‍ ബോര്‍ഡര്‍ എന്നു വേണ്ട കസിന്റെ സ്പോര്‍ട്സ്റ്റാറില്‍ വന്നിരുന്ന ഒട്ടുമിക്ക പടങ്ങളും വേറെയൊരു പുസ്തകത്തില്‍ വെട്ടിയൊട്ടിക്കുക,കസിന്‍ സ്പോര്‍ട്ട്സ്റ്റാര്‍ ചോദിക്കുമ്പോള്‍ നാണമില്ലാതെ കരഞ്ഞു കാണിക്കുക/നട്ടാല്‍ കുരുക്കാത്ത കള്ളം പറയുക..

ഉറക്കം വേറെയൊരു ഹോബി,എനിക്കല്ല,മമ്മാ ഉച്ച ഒറക്കത്തിനു കേറുമ്പോ അലമാരി തപ്പിപ്പെറുക്കുക ടൈമ്പീസുകള്‍ ,ടോര്‍ച്ച് ,വാച്ച് ഇതൊക്കെ അടിച്ചു മാറ്റി അഴിച്ചു പെറുക്കി,തിരിച്ച് ഫിറ്റ് ചെയ്യുമ്പോള്‍ മൂന്നും നാലും സ്ക്രൂ‍ ബാക്കിയാവുമ്പോള്‍ പരിഭ്രാന്തനായി വീണ്ടുമഴിച്ച് പിന്നേയും സ്ക്രൂ ബാക്കി വരുമ്പോള്‍ അടികൊള്ളാന്‍ തന്നെത്താനെ മനസിനെയും ശരീരത്തേയും പാകമാക്കുക..

ഗര്‍ഭകാലങ്ങളില്‍ മാത്രം ഒറ്റപ്പെട്ടു പോവുന്ന ചക്കിപ്പൂച്ചക്ക് പത്തായപ്പുരയുടെ താഴെ പ്രസവസുരക്ഷ,പിന്നീട് നല്ല ചെങ്കരിപ്പന്‍ ചുന്ദരന്‍ കുട്ടികളെ തീപ്പട്ടി നൂലേല്‍ക്കെട്ടി വലിച്ച് എലിയെപ്പിടിപ്പിക്കാനുള്ള ട്രെയിനിംഗ് ,പ്രസവ ശേഷം കുട്ടികളെക്കാണാന്‍ മാത്രം ഉത്സാഹിച്ച് ചാടി വരുന്ന മൂരാച്ചി അനിയത്തിയെ ഓട്ഡ്രീന്നും പറഞ്ഞു കണ്ണീന്റെ പോള മണ്ടക്കോട്ടാക്കി പല്ലിളിച്ച് പേടിപ്പിക്കല്‍ ( എന്റമ്മോ കണ്ണാടില്‍ നോക്കിയപ്പോ ഞാന്‍ തന്നെ പേടിച്ചു :),അധികമാവുന്ന പൂച്ചക്കുട്ടികളെ കൊണ്ടുപോവാന്‍ വരുന്ന പൊട്ടന്‍ വര്‍ഗീസിന്റെ സൈക്കിളിന്റെ കാറ്റഴിച്ച് വിടീല്‍..

ആ‍..അങ്ങനെ എന്തെല്ലാമെന്തെല്ലാം ഹോബികളാണെന്നോ..കൊച്ചുന്നാളില്‍..!

ഇപ്പോ സൂച്ചേച്ചിയുടെ ബ്ലോഗ് വായിക്കലാ ഹോബി :)

Mon Jul 09, 07:22:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒന്നാം ക്ലാസില്‍ തുടങ്ങിയ സ്റ്റാമ്പ് ശേഖരണം, തീപ്പെട്ടിച്ചിത്രം കലക്ഷന്‍ എവിടെപ്പോയീന്നറിയില്ല, നെയിംസ്ലിപ്പ് കലക്‍ഷന്‍,നാണയം,പല നിറത്തിലുള്ള വെള്ളാരം കല്ല്,പ്രകൃതിദൃശ്യങ്ങള്‍(പോസ്റ്ററുകള്‍),സ്പോര്‍ട്സ് സ്റ്റാറുകളുടെ പടം വെട്ടി ഒട്ടിച്ച ബുക്ക്,പൊട്ടിയാലും പൊളിഞ്ഞാലും കളിപ്പാട്ടങ്ങള്‍, സിബാക്കപേസ്റ്റിന്റെ കൂടെ വരുന്ന കുഞ്ഞ് പ്ലാസ്റ്റിക് മൃഗങ്ങള്‍,.......ലിസ്റ്റ് അപൂര്‍ണം.:)

“മഞ്ചാടിക്കുരു കൂട്ടിവെയ്ക്കുക എന്നതൊക്കെ പെണ്‍കുട്ടികള്‍ക്ക്‌ “ ഹോബീലു സംവരണമോ അതു പോയി പള്ളീപ്പറഞ്ഞാമതി.

വായന ഒരു ഹോബിയല്ല. പുസ്തകങ്ങളു കൂട്ടി ശ്രദ്ധിച്ച് വയ്ക്കുന്നത് ആണെന്നു പറയാം അല്ലേ?

Mon Jul 09, 10:24:00 pm IST  
Blogger evuraan said...

കറകളഞ്ഞ, പത്തരമാറ്റുള്ള, അലസതയാണു്‌ എന്നും എന്റെ ഹോബി. :)

Tue Jul 10, 01:07:00 am IST  
Blogger സാരംഗി said...

പെര്‍ഫ്യൂം കുപ്പികളുടെ ശേഖരണം എന്റെ ഹോബിയായിരുന്നു, ഇപ്പോഴില്ല....ഹൗ എന്തൊരു സന്തോഷമായിരുന്നു പണ്ട് അത്തറിന്റെ കുപ്പിയൊക്കെ കിട്ടുമ്പോള്‍..! വീണ്ടും അതൊക്കെ ഓര്‍മ്മിപ്പിച്ചതിനു നന്ദി സൂ.

Tue Jul 10, 01:29:00 am IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

നിങ്ങളുടെ ഒക്കെ ഹോബികള്‍ കേട്ടപ്പോള്‍ എനിക്ക് അസൂയ തോന്നുന്നു. എനിക്ക് എന്തേ ഇങ്ങനെ ഹോബികളൊന്നും തോന്നാതിരുന്നതു ?? സ്റ്റാമ്പ് കളക്ഷനൊക്കെ നന്നായി പഠിക്കുന്ന പിള്ളാരുടെ ഹോബിയെന്നാണു സ്കൂളില്‍ പഠിക്കുമ്പോള്‍ തോന്നിയിരുന്നത്. നാണയ ശേഖരം, അതു വലിയ ചിലവുള്ള ഇടപാടായിരുന്നതിനാല്‍ അതിനെക്കുറിച്ചു അന്നു ചിന്തിക്കാനെ തോന്നിയിരുന്നില്ല. പിന്നെ ആകെയുള്ളത് തീപ്പട്ടി പട ശേഖരണമഅയിരുന്നു. എന്റെ തീപ്പട്ടി പട ശേഖരണം ക്രിത്യമായ ഇടവേളകളീല്‍ അമ്മയെടുത്ത് അച്ഛ്നു കുളിക്കാനുള്ള വെള്ളം ചൂടാക്കാനുള്ള ഊര്‍ജ്ജമാക്കി മാറ്റിയില്ലായിരുന്നെങ്കില്‍ എനിക്കിന്നു ഒരു പക്ഷെ ഗിന്നസ് ബുക്കില്‍ തന്നെ പേരു വരുത്താമായിരുന്നു.

ഹോബി എന്നു പറയുന്നതു ആരെങ്കിലുമെന്തെങ്കിലും കാണിക്കുമ്പോള്‍ അതുപോലെ കാണിക്കുന്നതല്ലല്ലൊ? മനസ്സില്‍ ‍തോന്നുന്ന ഒരു "വാസന" വളരെ കേടുപാടു കൂടാതെ വളര്‍ത്തി ഒരു മൂന്ന് മിനിറ്റ് നേരത്തെ ക്ലിപ്പാക്കി ഏഷ്യാനെറ്റ് സ്പെഷ്യല്‍ വരെ കൊണ്ടെത്തിക്കുന്നതാണല്ലൊ? അങ്ങനെ ആലോചിച്ചപ്പോള്‍ ക്ലിപ്പാക്കാന്‍ പറ്റിയില്ലെങ്കിലും ജന്മനാ കിട്ടിയ വാസനകളെക്കുറിച്ചു ആലോചിക്കാന്‍ ശു.. ചേച്ചിയുടെ, ശ്ശെ. സു ചേച്ചിയുടെ ഈ ലേഖനം പ്രേരിപ്പിച്ചു. അങ്ങനെ ഞാന്‍ ജനിച്ച ദിവസം മുതലുള്ള കാര്യങ്ങള്‍ ആലോചിച്ചു തുടങ്ങി. എന്തായിരുന്നു എന്റെ ആദ്യത്തെ ഹോബി? ജനിച്ചപ്പോള്‍ മുതല്‍ രണ്ടു ഹോബികളായിരുന്നു എനിക്കു, അതിഭയങ്കരമഅയി ഉറങ്ങുക, പിന്നെ ക്രിത്യമായ ഇടവേളകളീല്‍ ഉണര്‍ന്നു അമ്മിഞ്ഞ കുടിക്കുക.

ഈ ഹോബി ഒരു രണ്ടു രണ്ടര വര്‍ഷം അനസ്യൂതം തുടര്‍ന്നു വരികെ എന്റെ അമ്മയും അമ്മാമയും കൂടെ ച്ഛ്ന്റെ സപ്പോര്‍ട്ടോടെ അതി കിരാതമായ ചില തീരുമാനങ്ങളെടുത്തു. ചെറുക്കന്‍ വളര്‍ന്നു വരികയാണു, ഈ ഹോബി ഇനിയും തുടര്‍ന്നാല്‍..... എന്തോ പന്തികേടു അവരു കണ്ടു.

ഒരു കറുത്ത വാവു ദിവസം അത്താഴം കഴിഞ്ഞിട്ടു അമ്മാമ അമ്മിയിലിട്ടു എന്തോ അരക്കുന്നതു കണ്ട ഞാന്‍ വേച്ചു വേച്ചു അടുക്കളയിലെത്തി. എന്നെ ക്ണ്ടതും അമ്മാമ ഒരു അവലക്ഷണം കെട്ട ചിരി ചിരിച്ചു. ചിരിയുടെ അര്‍ത്ഥം മനസ്സിലാകുവാന്‍ പിന്നെയും മണിക്കൂറുകളു കഴിയേണ്ടിവന്നു. രാത്രിയുടെ ഏതോ യാമത്തിലു ഞാന്‍ പതിവു ഹോബിയിലേക്കു കടന്നു ആദ്യത്തെ സിപ്പ് എടുത്തപ്പോള്‍ തന്നെ ആ അവലക്ഷണം കെട്ട ചിരിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായി - ചെന്നിനായകം. തോല്ക്കാന്‍ പാടില്ല. എന്റെ കുഞ്ഞു മനസ്സു തീരുമാനിച്ചു. ചെന്നിനായകമല്ല, സാക്ഷാല്‍ കാഞ്ഞിരക്കായ അരച്ചു തേച്ചാലും ഇക്കാര്യത്തില്‍ നിങ്ങള്‍ക്കെന്നെ തോല്പിക്കാനാകില്ല മക്കളേ.. പിന്നെ ഒന്നും ആലോചിച്ചില്ല. ചെന്നിനായകം ടച്ചിംഗ് ആക്കി വയറു നിറയെ കുടിച്ചിട്ടു കുംഭകര്‍ണ്ണ സേവ നടത്തി. പിറ്റേന്നു അമ്മാമയുടെയും അമ്മയുടെയും മുഖത്തെ ഇളിഭ്യത ഞാന്‍ ഒളി ക്ണ്ണോടെ കണ്ടു. രണ്ടു മൂന്നു ദിവസം ഈ പ്രക്രിയ തുടര്‍ന്നെങ്കിലും എന്നെ ആര്‍ക്കും തോല്പിക്കാനായില്ല. ഞാന്‍ ആരാ മൊതലു.

ചെന്നിനയക പ്രയോഗം നായ നക്കിയപോലെ ആയപ്പോള്‍, എന്റെ വീട്ടുകാരു മറ്റു പരിപാടികള്‍ ആസൂത്രണം ചെയ്തു. അമ്മ നിസ്സഹകരണ പ്രസ്ത്ഥാനം നടപ്പിലാക്കി തുടങ്ങി. ഞാന്‍ ഉറങ്ങി കഴിയുമ്പോള്‍ അമ്മാമ എന്നെ കിഡ്നാപ്പ് ചെയ്തു തുടങ്ങി. അങ്ങനെ എന്റെ ഒരു മഹത് ഹോബിയെ എന്റെ വീട്ടുകാര്‍ തുടക്കത്തിലെ നുള്ളിക്കളഞ്ഞു.

ആ സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ വിട്ടുമാറാത്തതു കൊണ്ടായിരിക്കാം പിന്നെ കുറെ കാലത്തേക്കു ഏക്ദേശം ഒരു ഒരു പത്തു വര്‍ഷത്തോളം "വാസന" യായി കിട്ടിയ ഹോബികളോന്നും ഇല്ലായിരുന്നു. എട്ടാം ക്ലാസ്സിലെക്കു കടന്നപ്പോള്‍ ഏകദേശം എല്ലാ വൃത്തികേടുകളൂം ഞാന്‍ പഠിച്ചിരുന്നു. കാരണം അത്രക്കു മനോഹരമായ ഊന്നന്‍പാറ എസ് വി യു പി എസ് ലാണു ഞാന്‍ പഠിച്ചതു. എട്ടാം ക്ലാസ്സ് മുതല്‍ എന്റ് ഹോബി, ക്ലാസ്സിലെ നന്നായി പഠിക്കുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയേയും ചേര്‍ത്തു ആവശ്യമില്ലത്തതു പത്തു പേരു കാണുന്ന സ്ഥലത്തു എഴുതിവക്കുക, ഇടക്കിടക്കു ടീച്ചര്‍മാര്‍ക്കും രണ്ടു കൊട്ടു കൊടുക്കുക ആദിയായവ ആയിരുന്നു. ഏതോ ഒരു യൂദാസ് എന്റേയും കാലു വരുന്നതു വരെ ഈ പരിപാടി കണ്‍ടിന്യു ചെയ്തു.

അതിനു ശേഷമുള്ള എന്റെ ഹോബി ഭയങ്കരമായ റൊമാന്റിക് ആയിരുന്നു. ഞാന്‍ തന്നെ സ്കൂളിലെ സുന്ദരി മാരായ പെണ്‍കുട്ടികളുടെ പേരില്‍ പ്രേമലേഖനങ്ങലെഴുതി അതു എന്റെ സ്കൂള്‍ അഡ്ഡ്റസ്സിലേക്കു ഞാന്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നു. വെറുതെ സാധനം വന്നിട്ടു കാര്യമില്ലല്ലൊ? ഇക്കാര്യം മറ്റു തറകളറിയണം, അവരറിഞ്ഞാല്‍ സ്കൂള്‍ മുഴുവന്‍ അറിയും. അപ്പോള്‍ ലവളറിയും. അവള്‍ കരഞ്ഞു കൊണ്ടു ഡെസ്കില്‍ തലചായ്ച്ചു കിടക്കും. രണ്ടു തോഴിമാരു അപ്പുറവും ഇപ്പുറവും ഇരുന്നു അവളെ ആശ്വസിപ്പിക്കും. അങ്ങനെ ഇരിക്കുന്ന അവളെ പോയി ഒന്നു കണ്ടിണ്‍ട് ഒരു വഷളന്‍ ചിരിചിരിക്കും.
അവള്‍ കരഞ്ഞു കൊണ്ടു ഡെസ്കില്‍ തലചായ്ച്ചു കിടക്കും. രണ്ടു തോഴിമാരു അപ്പുറവും ഇപ്പുറവും ഇരുന്നു അവളെ ആശ്വസിപ്പിക്കും. അങ്ങനെ ഇരിക്കുന്ന അവളെ പോയി ഒന്നു കണ്ടിണ്‍ട് ഒരു വഷളന്‍ ചിരിചിരിക്കും. അതു കാണുമ്പോള്‍ ലവളുടെ ഹാലിളകും, ഒരു സഖി പറയും...
നിനക്കു കാണിച്ചു തരാമെടാ നാറീ... നിന്റെ വീട്ടില്‍ വന്ന് പറഞ്ഞു കൊടുക്കുമെടാ ചെറ്റേ..

ഹ ഹ ഹ .. നീ വീട്ടില്‍ വന്നു ഒലത്തും... ഞാന്‍ എന്നാ ചെയ്തിട്ടാ??? ലവളല്ലെ എനിക്കു കത്തയച്ചതു. തെളിവു എനിക്കലുകൂലമാണു.

അത്രയും കേള്‍ക്കുന്നതോടെ ലവളുടെ കണ്ട്റോള്‍ കമ്പ്ലീറ്റ് പോകും. പിന്നെ ഒരു പോട്ടിക്കരച്ചിലായിരിക്കും.
അങ്ങനെ നിറഞ്ഞ മനസ്സോടെ ഞാന്‍ തിരിച്ചു വീട്ടിലേക്കും. അന്നു ഞാന്‍ കവര്‍ ചെയ്യാതെ പോയ ഒരു ലൂപ് ഹോള്‍ ഉണ്‍ടായിരുന്നു. സുന്ദരിമാരയ എല്ലാ പെണ്‍കുട്ടികളും എനിക്കു മാത്രം കത്തയക്കുന്നു.. കാണാന്‍ കൊള്ളാവുന്ന, നന്നായി പഠിക്കുന്ന എത്രയോ ആണ്‍കുട്ടികളുള്ള സ്കൂള്‍ ആണൂ, എന്നിട്ടും ലവനു മാത്രം എന്താ ലവ് ലെറ്റര്‍ വരുന്നതു? ഈ ചോദ്യം ഏതു ടീച്ചരിന്റെ തലയിലാണു ഉദിച്ചതെന്നറിയില്ല... എന്തായാലും വിശദമായ ചോദ്യം ചെയ്യലിന്റേയും ഭെദ്യം ചെയ്യലിന്റെയും മുന്നില്‍ എനിക്കു അധികം പിടിച്ചു നില്ക്കാനായില്ല. അങ്ങനെ ആ ഹോബിയും കൊഴിഞ്ഞു.

പിന്നെ കോളേജ്, അത് വളരെ സംഭവ ബഹുലമൊന്നും ആല്ലെങ്കിലും (അവിടെ എന്നെക്കാള്‍ വലിയ താപ്പാനകള്‍ ഉണ്ടായിരുന്നു, ആയതിനാല്‍ എന്റെ വിക്രിയകള്‍ക്കു അവിടെ അത്ര പ്രസക്തി ഇല്ല) വല്ലപ്പോഴും തീയെറ്റര്‍ കട്ട് ചെയ്തു ക്ലാസ്സില്‍ കയരുന്നതു ഒരു ഹോബി ആയിരുന്നു. വര്‍ക്കല എസ്. എന്‍ കോളേജിലെ അഭ്യാസ കാലത്ത് കാത്തുസൂക്ഷിച്ച ഒരു ഹോബി എന്നു പറയാവുന്നത്, എത്ര തിരക്കിലായാലും ഏത് തീയേറ്ററിലായാലും കൃത്യം മൂന്നര മണിക്ക് കോളേജ് വിടുമ്പോള്‍ ഞാന്‍ അവിടെ ഉണ്‍ടാകും. അവിടെ നിന്നും ജൂനിയര് ക്ലാസ്സിലെ ഏതെങ്കിലും പെണ്‍കുട്ടിയേയും കൂട്ടി ശിവഗിരി കുന്നിറങ്ങി മൂന്ന് കിലോമീറ്റര്‍ നടന്നു വര്‍ക്കല മൈതാനത്ത് കൊണ്ടു ചെന്നു വിടും. ഇത് എന്റെ മാത്രം ഹോബി എന്നു പറയാന്‍ പറ്റില്ല. ഇത് ആ കോളേജിന്റെ പാരമ്പര്യമാണ്. അവിടെ അലവലാതികളായി പഠിച്ചിട്ടുള്ള എല്ലാവരുടെയും ഒരു ഹോബി ഇതു തന്നെ ആയിരുന്നു. (പി ഡി സി നിര്‍ത്തലാക്കിയതിനാല്‍ ജൂനിയര്‍ സുന്ദരിമാരെ കിട്ടനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പോള്‍ ഇതിനു ഒരു ക്ഷീണം സംഭവിച്ചിട്ടുണ്ട്).

പിന്നെ വിദ്യാഭ്യാസ തട്ടകം തിരുവനന്തപുരം നഗരത്തിലേക്കു മാറ്റിയപ്പോള്‍ ഹോബികളും മാറി. വര്‍ക്കല - തിരുവനന്തപുരം - വര്‍ക്കല റൂട്ടിലെ ഒട്ടു മിക്ക ട്രെയിനിലും ഞാന്‍ എന്റെ ഹോബികളും കൊണ്ടു നടന്നു. (പഴയ വല്ല കേസും കുത്തിപൊക്കുമോയെന്നുള്ള അഭിമാനഭയം ഉള്ളതിനാല്‍ തിരുവനന്തപുരം നഗരത്തിലെ ഹോബികളെ കുറിച്ചു ഞാന്‍ "കമാ" എന്നൊരക്ഷരം മിണ്ടീല്ല.

പിന്നെ സൂറത്തിലെ ട്രെയിനീ ജീവിതം, ബൊംബയ് എന്ന വിശാല നഗരത്തിലെ ഔദ്യോഗിക ജീവിതം, സൗദി അറേബിയയിലെ പ്രവാസി ജീവിതം, കസാഖ്സ്ഥാനിലെ ആര്‍ഭാട ജീവിതം ഇവിടെയൊക്കെ ഹോബികള്‍ മാറി മാറി വന്നു. അതൊക്കെ പറഞ്ഞു എന്റെ കുടുംബത്തു ഒരു രക്ത ചൊരിച്ചില്‍ ഉണ്ടാക്കാന്‍ ഞാന്‍ ഉദ്ദ്യേശിക്കുന്നില്ല. മാത്രവുമല്ല സു വിന്റെ ബ്ലോഗില്‍ ഇത്രയും വലിയ കമെന്റ് ഇട്ടതിനു ആരൊക്കെ തന്തക്കു വിളിക്കുമെന്ന പേടിയുള്ളതു കൊണ്ടും ഇതിവിടെ നിര്‍ത്താം. ഇതു എനിക്കു ചേര്‍ന്ന പണി അല്ല.

Tue Jul 10, 09:00:00 am IST  

Tue Jul 10, 09:03:00 am IST  
Blogger Santhosh said...

തീപ്പെട്ടിപ്പടം, സിനിമാ നോട്ടീസ് ശേഖരണം, ക്രിക്കറ്റു കളിക്കാരുടെ പടം പത്രങ്ങളില്‍ നിന്ന് വെട്ടിയെടുത്തു വയ്ക്കല്‍, എന്നിവയില്‍ തുടങ്ങി, പുസ്തകം, ക്യാസറ്റ്, സി.ഡി. എന്നിവയുടെ ശേഖരണത്തിലൂടെ ഇലക്റ്റ്രോണിക്സ് ഗാഡ്ജറ്റുകളുടെ ശേഖരണത്തിലെത്തി നില്‍ക്കുന്നു എന്‍റെ കഥ... :)

എല്ലാം സുവും വക്കാരിയും പറഞ്ഞതു തന്നെ!

Tue Jul 10, 11:56:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സ്വപ്നം കാണല്‍ ഹോബി ആണോ?

Tue Jul 10, 12:51:00 pm IST  
Blogger കാളിയമ്പി said...

വക്കാരിയണ്ണന്‍ പറഞ്ഞ വന്‍‌കിട കത്തയയ്ക്കല്‍ ന്റ്റേയും പരിപാടിയാരുന്നേ..കണ്ട സ്റ്റാറുകള്‍ക്കൊന്നുമല്ല. റേഡിയോ സ്റ്റേഷനിലേയ്ക്കും എംബസിയിലേയ്ക്കുമായിരുന്നു കത്തയയ്ക്കല്‍.ഡീ എക്സിംഗ് (D-X ing)എന്നായിരുന്നു ആ അഭ്യാസത്തിന്റെ പേര്‍..അതായത് നമ്മള്‍ നമ്മുടേ പാട്ട റേഡിയോയില്‍ ഏതെങ്കിലും വായിക്കൊള്ളാത്ത രാജ്യത്തിന്റെ സ്റ്റേഷന്‍ ഷോര്‍ട്ട് വേവില്‍(SW) പിടിച്ച് വയ്ക്കുന്നു.മനസ്സിലായ എന്തെങ്കിലുമൊക്കെ ചേര്‍ത്ത് കൂട്ടുകാരന്‍ തന്ന ഡയറക്ട്രിയില്‍ നോക്കി ആ രാജ്യത്തിന്റെ എംബസിയിലേയ്ക്കോ ഇന്നാട്ടിലുള്ള റേഡിയോ സ്റ്റേഷനിലേയ്ക്കോ കത്തയയ്ക്കുന്നു.

വത്തിയ്ക്കാന്‍ റേഡിയോ പെട്ടെന്ന് മറുപടിയയച്ചു.അവര്‍ മലയാളത്തില്‍ പ്രക്ഷേപിയ്ക്കുന്നുണ്ട്.സ്റ്റിക്കറുകളും കിട്ടി..

ഡച്ച്കാരന്‍ ആംസ്റ്റര്‍ഡാമിന്റെ മനോഹര ടുലിപ് പുഷ്പങ്ങളൊക്കെയുള്ള പോസ്റ്റ് കാര്‍ഡുകള്‍ എത്ര വേണമെങ്കിലും അയച്ചുതന്നു.

ചിലര്‍ ചോദിച്ചപടി സ്റ്റാമ്പുകള്‍ അയച്ചു തരും(കലക്ഷനല്ല.ഒമാന്റെ സ്റ്റാമ്പിന്റെ രാജ്യത്തിന്റെ പേരൊക്കെ ചുരണ്ടി ദച്ചീസ് ബണ്ടപ്പോസ്റ്റെന്നൊക്കെ പെന്‍സിലിനെഴുതി അഞ്ചിലെ മണ്ടന്‍പിള്ളേരെ പറ്റിയ്ക്കണ്ടല്ലോ..രണ്ട് രൂപയൊക്കെ കിട്ടും അന്നൊരു സ്റ്റാമ്പിന്..:)

ജപ്പാങ്കാരന്‍ ജപ്പാനീസ് പഠിപ്പിയ്ക്കാനുള്ള ട്യൂട്ടോറിയലുകള്‍ അയച്ച് തന്നു.അവനാണ് മിടുക്കന്‍.ജപ്പാനറിയാതെ ഇവനെങ്ങനെ റേഡിയോ കേള്‍ക്കും..?:)

അവസാനം മടുത്ത് പോസ്റ്റുമാനണ്ണന്‍ ഇതൊന്നും വീട്ടിലോട്ട് കൊണ്ട് വരാതായി.വഴീല്‍ വച്ചൊക്കെ കാണുമ്പോ ഒരു ആഴ്ചത്തേതും ചേര്‍ത്ത് തരും..

ഒരു ദിവസം അങ്ങേരൊര് താങ്ങ്.."നീ വല്ല ചാരനുമാണാടേ, അതാ വല്ല തീവ്രവാദിയോ? എമ്പസീന്നൊക്കെയാണല്ല് ദിവസോം എഴുത്തുകള്‍ വരണത്" പോലീസിലറിയിയ്ക്കണോടേ..ഹി ഹി.."

അങ്ങേര് തമാശിച്ചതഅണേലും ഞാനങ്ങ് പേടിച്ച് പോയി..അന്ന് പരിപാടി നിര്‍ത്തി..:)

Tue Jul 10, 06:15:00 pm IST  
Blogger സു | Su said...

ദീപൂ :) ആദ്യകമന്റിന്റെ നന്ദി. വായനയും ഒരു ഹോബിയാക്കാം. വായിച്ചുകൂട്ടുക.

കുട്ടമ്മേനോന്‍ :) കാലത്തിനനുസരിച്ച് ഹോബികള്‍ മാറും.

ശാലിനീ :) സാരമില്ല. സമയം കിട്ടും കുറേക്കഴിയുമ്പോള്‍. അപ്പോള്‍ തയ്യല്‍ തുടങ്ങാം. അതൊക്കെ ഞാനുണ്ടാക്കിയതാ.

മുരളീ :) അതും ഒരു ഹോബി തന്നെ.

എം‌പ്റ്റി :)

മെലോഡിയസ് :) കത്തിവെപ്പ്. നടക്കട്ടെ.

മനൂ :) ആണോ?

ഹരീ :) സിനിമ കാണല്‍ എന്റേയും ഹോബിയില്‍ പെടും. ബൊമ്മപ്പണിയുണ്ടെന്ന് പറയാന്‍ ആണെങ്കില്‍ ഞാന്‍ അതിനു മാത്രം ഒരു പോസ്റ്റിടില്ലേ? ഹിഹിഹി.

കൈതമുള്ളേ :)

വക്കാരീ :) നല്ല ഹോബികള്‍. ഉറക്കം അതിലും നല്ലത്.

കരീം മാഷേ :) അതു നന്നായി.

കിരണ്‍സ് :) കുറേ ഹോബിയുണ്ടല്ലോ.

കുട്ടിച്ചാത്തന്‍ :) ഇപ്പോ അതൊക്കെ വീട്ടിലുണ്ടോ?

ഏവൂരാന്‍ :) നല്ല ഹോബി.

സാരംഗീ :) ഇപ്പോഴും കിട്ടുമല്ലോ അത്തര്‍കുപ്പികള്‍.

സണ്ണിക്കുട്ടാ :) ഹോബികള്‍ അറിയിച്ചതിന് നന്ദി.

സന്തോഷ് :) ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍. നല്ല കാര്യം.

ഇട്ടിമാളൂ :) ഇട്ടിമാളൂന്റെ ഹോബി അതാണെന്ന് മനസ്സിലായി. പക്ഷെ ദുസ്വപ്നം ആവരുതെന്ന് മാത്രം.

അംബീ :) ഹിഹി. പോസ്റ്റുമാന്‍ മുന്നറിയിപ്പ് തന്നത് നന്നായി.

പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും, അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Wed Jul 11, 02:32:00 pm IST  
Blogger മുസാഫിര്‍ said...

പലതരം മിനിയേചര്‍ മദ്യ കുപ്പികള്‍ സൂക്ഷിക്കല്‍ എന്നൊരു ഹോബി എനിക്കുണ്ടായിരുന്നു.പിന്നെ അതു മിനിയേച്ചര്‍ കാലിക്കുപ്പികളായി മാറി.
നല്ല ചിന്ത.സൂ.അപ്പൊള്‍ വായനയില്‍ രാഷ്ട്രഭാഷാ പുസ്തകങ്ങളും ഉണ്ടൊ ?

Wed Jul 11, 03:29:00 pm IST  
Blogger സു | Su said...

മുസാഫിര്‍ :) സംസ്കൃതം ആണ്. ഹിന്ദി വായിക്കാന്‍ എനിക്കു പ്രശ്നമൊന്നുമില്ല. കാലിക്കുപ്പികള്‍ ഉണ്ടാവും അല്ലേ അവിടെ?

Thu Jul 12, 09:33:00 am IST  
Blogger രാജ് said...

വക്കാരിയുടേയും അമ്പിയുടേയും വിദേശബന്ധങ്ങളെ കുറിച്ച് എനിക്ക് ആദ്യമേ സംശയങ്ങളുണ്ടായിരുന്നു :)

സണ്ണിക്കുട്ടന്റെ ഹോബിക്ക് ഒറ്റവാക്കില്‍ വഷള് എന്ന് പറയാ‍മല്ലോ, അതൊരു ഹോബിയാണോ ഈ ആണ്‍ പിള്ളേരുടെ നാച്ച്വറല്ലേ ;)

Sat Jul 14, 02:45:00 pm IST  
Blogger Mr. K# said...

:-) നല്ല പോസ്റ്റ്, നല്ല കമന്റുകളും.
ഇങ്ങനെയും ഹോബികള്‍ ആകാമെന്ന് ഇപ്പോഴാ പിടികിട്ടിയത്. എനിക്ക് ഹോബികള്‍ ഒന്നു ഉണ്ടാ‍ായിരുന്നില്ല എന്നു തോന്നുന്നു. ഇപ്പോഴും ഇല്ല. ബ്ലോഗ് വായന, കമന്റ് വായന ഇതു തന്നെ ഹോബി :-)

Sat Jul 14, 03:06:00 pm IST  
Blogger സു | Su said...

പെരിങ്ങോടന്‍ :)

കുതിരവട്ടന്‍ :)അത്രയും മതി ഹോബി.

ഇതില്‍ സ്റ്റാമ്പ് കലക്‍ഷന്‍ എന്റെ ഹോബിയല്ല. എന്റെ ആങ്ങളയുടെ ഹോബിയാണ്.

Sat Jul 14, 08:08:00 pm IST  
Blogger Visala Manaskan said...

സൂ...നല്ല പോസ്റ്റ്.

101 ഹോബികള്‍!
------------

ഹോബികള്‍ എന്ന പദം കാശുള്ള വീട്ടിലെ പിള്ളേരുടെ ദുശ്ശീലങ്ങള്‍ക്കുള്ള പേരായിരിക്കും എന്ന് വിചാരിച്ചുവിശ്വസിച്ച് പോയതുകൊണ്ട്, തീപ്പെട്ടിപടം പെറുക്കലും സിനിമാ നോട്ടീസ് പെറുക്കലും സിനിമാ ഫിലിം കളക്ഷനുമെല്ലാം എന്റെ ദുശ്ശീലമായിട്ടായിരുന്നു ഞാന്‍ കരുതിയിരുന്നത്.

പിന്നെ വലുതായപ്പോഴല്ലേ അതൊക്കെയെന്റെ ഹോബിയായിരുന്നു എന്ന് മനസ്സിലായത്!!

ഇപ്പറഞ്ഞതിനു പുറമേ, കോഴിപിടുത്തം, പാമ്പിനെ കൊല്ലല്‍, മീന്‍ ചൂണ്ടല്‍, ആക്രിക്കച്ചവടം, റോഡില്‍ കൂടെ പോകുന്ന കാറുകളെയും ലോറികളെയും കല്ലെടുത്തെറിയല്‍, പൂന്തോട്ട നിര്‍മ്മാണം, മീന്‍ വളര്‍ത്തല്‍, എല്ലാം എന്റെ ബാല്യകാല ഹോബികളായിരുന്നു.

തൂലികാ സൌഹൃദം മറ്റൊരു ഹോബിയായിരുന്നു. അത് ചില സാങ്കേതിക കാരണങ്ങളാല്‍, അതായത് എന്നിലെ സ്ത്രീ ഹോര്‍മോണിന്റെ കുറവ് മൂലം എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു.

ഗള്‍ഫിലെത്തിയപ്പോള്‍ കത്തെഴുതല്‍ വീണ്ടും ഹോബിയായി മാറി. കൂട്ടുകാര്‍ക്ക് എഴുതിയിരുന്ന കത്തുകള്‍ പില്‍ക്കാലത്ത് കൊടകരപുരാണങ്ങളായി പുനര്‍ജ്ജനിക്കുകയുണ്ടായി.

കല്യാണ കഴിഞ്ഞ അവസരത്തില്‍ ദിവസേനെ‍ 4 പേജ് (എട്ട് പുറം) കത്തെഴുതി നാട്ടില്‍ പോകുന്ന ആളുകളുടെ കയ്യില്‍ കൊടുത്തയക്കുകയും, ഒരു ദിവസം സോനക്ക് 13 കത്തുകള്‍‍ ഒരുമിച്ച് പോസ്റ്റുമാന്‍ തലച്ചുമടായി കൊണ്ടു കൊടുക്കുകയും ‘ഒരു ദിവസം ഭര്‍ത്താവിന്റെ ഏറ്റവും കൂടുതല്‍ കത്തുകള്‍ കിട്ടിയ ഭാര്യ‘ എന്ന ഗിന്നസ് ബുക്ക് റെക്കോഡിന് സോന അര്‍ഹയായതായി പോസ്റ്റ്മാന്‍ പറഞ്ഞത്രേ. അതോടെ ആ ഹോബി ഞാന്‍ ഒന്ന് കണ്ട്രോള്‍ ചെയ്യുകയുണ്ടായി.

ഇപ്പോള്‍ ഒരേയൊരു ഹോബിയേ ഉള്ളു. അത് എഴുത്താണ്. കേട്ടതും കണ്ടതും കേള്‍ക്കാതിരുന്നതും കാണാതെ പോയതും എല്ലാം എല്ലാം എഴുതുന്ന ഒരു ഹോബി.

എന്റെ ഹോബികളെ ഓര്‍മ്മിപ്പിച്ചതിന് സൂ വിന് നന്ദി. താക്സ്!

Mon Jul 16, 08:11:00 pm IST  
Blogger സു | Su said...

വിശാലമനസ്കന്‍ :) വന്നതിനും വായിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.

Tue Jul 17, 09:23:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home