Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, October 27, 2010

ഇഷ്ടായോ
















നവരാത്രിപൂജ കഴിഞ്ഞാൽ വിദ്യാരംഭം ആണ്. അപ്പോ ഞാൻ വിദ്യയാരംഭിക്കാതെ “വീണത്” വിദ്യയാക്കി ഇരിക്കുകയായിരുന്നു. ഒരുവിധം ഭേദമായപ്പോൾ അലസയായി ഇരിക്കാൻ പാടില്ലെന്ന് ഞാൻ എന്നെത്തന്നെ ഉപദേശിച്ചു. നമുക്കാവുന്നത് ചെയ്യുക എന്നതാണല്ലോ കാര്യം! അങ്ങനെ പെയിന്റടിച്ചു. ഇനി ഇതിന്റെ കളറിൽ ഒരു ബെഡ്ഷീറ്റ് കിട്ടുമോന്ന് നോക്കണം. അതും കൂടെ ചെയ്താൽ നന്നായിരിക്കും. കളർ ഒരു പായ്ക്കിൽ സാധാരണ കിട്ടുന്നതേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വേറെ വാങ്ങിയിരുന്നില്ല. പെട്ടെന്ന് തീർക്കാമെന്നു കരുതി ആ നിറങ്ങൾ മതിയെന്നുവെച്ചു. ഡിസൈൻ പുസ്തകം ഞാൻ ബാംഗ്ലൂരിൽ പോയപ്പോൾ വാങ്ങിയതായിരുന്നു. പെയിന്റ് ചെയ്തുകഴിഞ്ഞ് ഇസ്തിരിയിട്ടില്ല. അതിന്റെ ഒരു ചുളിവ് കാണാനുണ്ട്.







അതിന്റെ ജോടി തീരുന്നേയുള്ളൂ.

Labels: , , , ,

Monday, July 09, 2007

എന്താ നിങ്ങള്‍ടെ ഹോബി?

എന്താ നിങ്ങള്‍ടെ ഹോബി എന്നൊരു ചോദ്യം, നിങ്ങളോടല്ലെങ്കിലും, നിങ്ങള്‍ കേട്ടിട്ടുണ്ടാകും. നിങ്ങള്‍ ചിലപ്പോ ആരോടെങ്കിലും ചോദിച്ചിട്ടും ഉണ്ടാകും. പക്ഷെ എന്താ നിങ്ങള്‍ടെ ഹോബി? ഒരു ഹോബി ഉണ്ടോ നിങ്ങള്‍ക്ക്‌?

ഒഴിവുസമയവിനോദമാവും ഹോബി. നിങ്ങള്‍ക്ക്‌ മനസ്സിനു ഇഷ്ടമുള്ള ഒരു കാര്യം നിങ്ങള്‍ ഹോബിയായി സ്വീകരിക്കുക. പാട്ടുകേള്‍ക്കുക, ടി. വി. കാണുക എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ അതുകൊണ്ട്‌ വല്യ ഗുണമില്ല. പിന്നെയൊരിക്കല്‍ ഓര്‍ക്കുമ്പോള്‍, നിങ്ങളുടെ ഹോബി തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക്‌ സന്തോഷം വേണം.



സ്റ്റാമ്പ്‌ ശേഖരണം നല്ലൊരു ഹോബിയാണ്‌. ഓരോ രാജ്യത്തേയും സ്റ്റാമ്പുകള്‍ കൂട്ടിവെച്ച്‌, ആ സ്റ്റാമ്പിലെ ചിത്രത്തെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത്‌ നല്ല കാര്യം തന്നെ.

പൂന്തോട്ട - പച്ചക്കറിത്തോട്ടനിര്‍മ്മാണവും ഒരു ഹോബിയായി സ്വീകരിക്കാം. പൂക്കളോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളും, ചെടികളില്‍ നിന്ന് കിട്ടുന്ന പച്ചക്കറികളും നിങ്ങളുടെ മനസ്സിന് നല്ല സന്തോഷം തരും. ചിത്രം വരയ്ക്കലും, പുതിയ പുതിയ ഭാഷകള്‍ പഠിച്ചെടുക്കലും നല്ല ഹോബികള്‍ തന്നെ.

കുട്ടിക്കാലത്ത്‌ എന്തൊക്കെയാ ചെയ്യാന്‍ നിങ്ങളൊക്കെ താല്‍പര്യപ്പെട്ടിരുന്നത്‌ അല്ലേ? സ്റ്റാമ്പ്‌ ശേഖരിക്കുക, തീപ്പെട്ടിക്കൂട്‌ ശേഖരിക്കുക, നാണയം ശേഖരിക്കുക. ഇതൊക്കെ നിങ്ങള്‍ വല്യ കുട്ടികള്‍ ആയാലും ചെയ്യാം. നിങ്ങളുടെ കുട്ടികളില്‍ താല്‍പര്യം വരുത്തുകയും ചെയ്യാം. വളപ്പൊട്ട്‌ കൂട്ടിവെയ്ക്കുക, മഞ്ചാടിക്കുരു കൂട്ടിവെയ്ക്കുക എന്നതൊക്കെ പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമുള്ള ഹോബിയാണ്‌. പക്ഷെ ഇക്കാലത്ത്‌ മിക്കവാറും അതൊന്നും നടക്കില്ല. അതുകൊണ്ട്‌ സ്റ്റാമ്പ്‌ ശേഖരണമോ, നാണയശേഖരണമോ ആണ്‌ എല്ലാവര്‍ക്കും നല്ലത്‌.

ബസ്‌ ടിക്കറ്റുകളും, സിനിമാട്ടിക്കറ്റുകളും ലോട്ടറിട്ടിക്കറ്റുകളുമൊക്കെ ശേഖരിച്ച്‌ വയ്ക്കുന്നവരുണ്ട്‌. തീപ്പെട്ടിച്ചിത്രം കൂട്ടിവെയ്ക്കല്‍ പണ്ട്‌ നടക്കുമായിരുന്നു. ഇപ്പോ തീപ്പെട്ടി വല്യ കൂടിലായി. മിക്കവാറും ഒരേ ചിത്രം. പെന്‍- പെന്‍സില്‍ ശേഖരണം, സോപ്പ്‌ കവര്‍ ശേഖരണം, മുത്ത്‌ ശേഖരണം ഇതൊക്കെ ഹോബിയാക്കാം. കള്ള്‌ കുപ്പി ശേഖരണവും ഒരു ഹോബി തന്നെ. ;)
മയില്‍പ്പീലി കൂട്ടിവെയ്ക്കുക ഒരു ഹോബിയല്ലേ? സിനിമാനടീനടന്മാരുടേയും, പ്രമുഖവ്യക്തികളുടേയും ചിത്രം ഒരു ബുക്കില്‍ വെട്ടിയൊട്ടിച്ച്‌ വയ്ക്കുക എന്റെ ഹോബി ആയിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കരുത്‌. എത്രയോ വ്യക്തികള്‍ ഒത്തൊരുമയോടെ ആ പുസ്തകത്തില്‍ ഇന്നും കഴിയുന്നുണ്ട്‌.

വായന നല്ലൊരു ഹോബിയാണ്‌. അറിവ്‌ കിട്ടാന്‍ ഇതിലും വല്യൊരു മാര്‍ഗ്ഗമില്ല. ലൈബ്രറിയുണ്ടെങ്കില്‍ നല്ല കാര്യം. അല്ലെങ്കില്‍, കുറേയൊക്കെ പൈസ കൊടുത്ത്‌ വാങ്ങിയാലും സൂക്ഷിച്ച്‌ വെച്ചാലും കുഴപ്പമില്ല. ഒരുപാട്‌ കാലം കഴിഞ്ഞ്‌ നോക്കുമ്പോള്‍, കിട്ടാത്ത പല പുസ്തകങ്ങളും നിങ്ങളുടെ വായനാഹോബി കൊണ്ട്‌ നിങ്ങളുടെ പക്കല്‍ ഉണ്ടാകും.
കരകൌശലവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ പഠിച്ചാല്‍ അത്‌ വല്യൊരു ഹോബിയായി. പാവകളും പൂക്കളും ഒക്കെ നിങ്ങള്‍ തന്നെ നിര്‍മ്മിച്ചെടുത്തതാണെന്ന് പറയാന്‍ സന്തോഷമില്ലേ? അല്‍പദിവസം കൊണ്ട്‌ പഠിച്ചെടുക്കാം. എന്നിട്ട്‌ സമയം പോലെ പരീക്ഷിക്കാം. പെയിന്റിങ്ങും എംബ്രൊയ്ഡറിയും, നിങ്ങളുടെ മനസ്സിന് ‍സന്തോഷം തരുന്ന ഹോബി തന്നെ.
ഫോട്ടോഗ്രാഫി നല്ലൊരു ഹോബിയാണ്‌. നിങ്ങള്‍ കാണുന്ന പല ദൃശ്യങ്ങളും ക്യാമറയില്‍ ഒപ്പിയെടുത്താല്‍, മറ്റുള്ളവര്‍ക്ക്‌ കാണുമ്പോള്‍ പുതുമയുള്ളതും ആകാം.


സി.ഡി, അല്ലെങ്കില്‍ കാസറ്റ്‌ കലക്ഷന്‍ നിങ്ങള്‍ക്ക്‌ ഒരു ഹോബിയാക്കാം. എവിടേയും പെട്ടെന്ന് കിട്ടാത്ത പാട്ടുകള്‍ നിങ്ങളുടെ അടുത്തുണ്ടെന്ന് പറയാം. പക്ഷെ പൈസ ചെലവാകുന്ന ഹോബിയെന്ന് മാത്രം. പഴയതും പുതിയതുമായ സിനിമയും പാട്ടും നിങ്ങള്‍ക്ക്‌ നിങ്ങളുടെ സൌകര്യം പോലെ ആസ്വദിക്കണമെങ്കില്‍ അങ്ങനെ ഒരു ഹോബി കൂടിയേ തീരൂ.
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതും നല്ലൊരു ഹോബിയാണ്‌.
യാത്ര നല്ലൊരു ഹോബിയാണോ? ഉല്ലാസത്തിന് മാത്രമല്ല, അറിവ്‌ സമ്പാദനത്തിനു കൂടെ ഉതകുന്നതാണ്‌ യാത്രകള്‍.
വാചകമടി ഒരു ഹോബിയാണ്. പാചകവും ചിലര്‍ക്ക്‌ ഒരു ഹോബി തന്നെ. നിങ്ങളുടെ ഈ രണ്ട്‌ ഹോബി കൊണ്ട്‌ മറ്റുള്ളവരെ പരീക്ഷിക്കരുതെന്നു മാത്രം.
ചിലര്‍ക്ക്‌ പൊങ്ങച്ചം പറച്ചില്‍ ഒരു ഹോബിയാണ്. ;)

സുഡോക്കു ചെയ്യല്‍ നിങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടെങ്കില്‍ ഹോബിയായി സ്വീകരിക്കാം. ശീട്ടുകളിയും ഒരു ഹോബിയായി ചിലരെങ്കിലും കണ്ടേക്കും.
ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും, ആവശ്യമില്ലാതെ ടെന്‍ഷനടിക്കുന്നതും ഹോബിയാണത്രെ.
എഴുത്ത്‌ നല്ലൊരു ഹോബിയാണ്‌. താല്‍പര്യമുള്ളവര്‍ക്ക്‌ കാര്യമായി എഴുത്തിനെ സമീപിക്കാം.
മറ്റുള്ളവരെ വേദനിപ്പിക്കുക നിങ്ങളുടെ ഹോബിയാണോ? നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക്‌ തന്നെ നല്ലത്‌.
ഉറക്കവും ചിലര്‍ക്കൊരു ഹോബിയാണ്‌. തിന്നലും. ഹിഹിഹി.


ഇതൊക്കെ വായിച്ച്‌ കഴിഞ്ഞാല്‍ ക്ഷമപരീക്ഷിക്കലാണോ എന്റെ ഹോബി എന്നാരും ചോദിച്ചുകളയരുതേ.


ഇതെന്റെ ഹോബിയുടെ ഒരു ഭാഗം. എന്താ നിങ്ങള്‍ടെ ഹോബി?

Labels: ,