Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 06, 2007

മനസ്സ്

മനസ്സാകെ അലങ്കോലപ്പെട്ടു കിടക്കുന്നു.
ആത്മവിശ്വാസത്തിന്റെ ചൂലിങ്ങെടുത്തു.
തൂവലൊക്കെ കൊഴിഞ്ഞുപോയിട്ടുണ്ട്.
എന്നാലും അടുക്കിക്കെട്ടി, തൂത്തുവാരി.
പ്രതീക്ഷയുടെ, പുകഞ്ഞ് കരിപിടിച്ച വിളക്കെടുത്ത്,
സ്വപ്നത്തിന്റെ എണ്ണയൊഴിച്ച് കത്തിച്ചുവെച്ചു.
പുഞ്ചിരിപ്പോളിഷിട്ട് വാതില്‍ തുറന്നുവെച്ചു.
സ്നേഹത്തിന്റെ കര്‍ട്ടനും ഇട്ടുവെച്ചു.
ആകാംക്ഷയുടെ ജനാലയിലൂടെ നോക്കുമ്പോള്‍,
ആതിഥ്യം കാംക്ഷിച്ച്, മുറ്റത്തുനില്‍ക്കുന്നു.
ഭാഗ്യത്തിനു, മനസ്സിലേക്ക് കയറുന്നതിനുമുമ്പ്,
തടയാന്‍ കഴിഞ്ഞു.
ആരോ ഇറക്കിവിട്ട കാപട്യമായിരുന്നു.
വാതിലടച്ചപ്പോള്‍, പ്രതീക്ഷവിളക്ക് ആടിയുലഞ്ഞ്,
മനസ്സൊന്ന് പൊള്ളി.
എന്നാലുമെന്താ, വിളിക്കാതെ വന്നതിനെ,
കയറ്റിപ്പാര്‍പ്പിക്കാതെ രക്ഷപ്പെട്ടില്ലേ?

Labels:

30 Comments:

Blogger ശ്രീ said...

സൂവേച്ചീ... അപാരം!


കിടിലന്‍‌ ആശയം. നന്നായിരിക്കുന്നു, ഇതും.

:)

Thu Dec 06, 02:46:00 pm IST  
Blogger മന്‍സുര്‍ said...

സൂ ചേച്ചി...

നന്നായിരിക്കുന്നു..മനോഹരമായ
ഒരു മനസ്സിന്‍ ചിന്തകള്‍

മനസ്സില്‍ ഒരു മനസ്സുമായി
ഒരു മനസ്സിനെയും കാത്ത്‌
പ്രതീക്ഷയോടെ
മറ്റൊരു മനസ്സിനായ്‌
വന്ന മനസ്സിനെയറിഞ്ഞപ്പോല്‍
കാപട്യമറിഞ്ഞപ്പോല്‍
വലിച്ചടച്ചൊരാ വാതില്‌ മുന്നില്‍
മനസ്സ്‌ നഷ്ട്ടപ്പെട്ട ഒരു മനസ്സായി
മനസ്സിന്റെ യാത്ര തുടരുന്നു

നന്‍മകള്‍ നേരുന്നു

Thu Dec 06, 04:38:00 pm IST  
Blogger നാടോടി said...

മനസ്സ് തുറന്നല്ലോ
വളരെ നന്നായിരിക്കുന്നു...

Thu Dec 06, 04:47:00 pm IST  
Blogger Sandeep PM said...

വിളിക്കാതെ വരുന്നതെല്ലാം കാപട്യമാണോ? അപ്പോള്‍ വിളിച്ചിട്ട് വരുന്നതെല്ലാം സത്യവുമാണോ?
നല്ല ആശയം ....

Thu Dec 06, 05:40:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ച്യേ... കൊള്ളാം

:)

Thu Dec 06, 06:44:00 pm IST  
Blogger കാവലാന്‍ said...

വളരെ നല്ലത്.

ആകാംക്ഷയുടെ ജനലയിലെ
ക്ഷമയുടെ പാളി മാത്രം തുറന്നിരുന്നെങ്കില്‍-
പൊള്ളില്ലായിരുന്നു മനസ്സ്

Thu Dec 06, 07:26:00 pm IST  
Blogger K M F said...

wounderfyll post

Thu Dec 06, 09:11:00 pm IST  
Blogger ഉപാസന || Upasana said...

പ്രതീക്ഷയുടെ, പുകഞ്ഞ് കരിപിടിച്ച വിളക്കെടുത്ത്,
സ്വപ്നത്തിന്റെ എണ്ണയൊഴിച്ച് കത്തിച്ചുവെച്ചു.

എന്റെ ജീവുതമാണല്ലോ ചേച്ചി
വളരെ സൂപ്പര്‍
:)
ഉപാസന

Thu Dec 06, 09:32:00 pm IST  
Blogger Saha said...

സൂ..
കൊഴിഞ്ഞ തൂവലുകള്‍ കൊണ്ടൊരു ക്വില്‍ പേനയുണ്ടാക്കി, അതില്‍ ഭാവനയുടെ കരിനീലമഷി നിറച്ച്, ഇനിയും എഴുതുക! :)

Thu Dec 06, 09:41:00 pm IST  
Blogger ജ്യോനവന്‍ said...

നല്ല ഒത്തിണക്കമാര്‍ന്ന ഭാഷയുടെ മെയ്‌വഴക്കം.

Thu Dec 06, 10:03:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ചീ... ഉഗ്രന്‍... :-)

Thu Dec 06, 11:13:00 pm IST  
Blogger പ്രയാസി said...

രക്ഷപ്പെട്ടു..! കാപട്യം..

Thu Dec 06, 11:36:00 pm IST  
Blogger ഗീത said...

നല്ല ആശയവും കവിതാമയമായ വാക്കുകളും........

Thu Dec 06, 11:48:00 pm IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla aasayam

Fri Dec 07, 01:12:00 am IST  
Blogger സു | Su said...

ശ്രീ :)

മന്‍സൂര്‍ :)

നാടോടി :)

ദീപൂ :) അതല്ല. വിളിച്ചിട്ട് വന്നാല്‍ അകത്ത് കയറ്റാതെ ഇരിക്കാന്‍ പറ്റില്ലല്ലോ.

സഹയാത്രികന്‍ :)

കാവലാന്‍ :) ക്ഷമയുടെ പാളി തുറക്കണമായിരുന്നു.

കെ എം എഫ് :)

ഉപാസന :) കരിയൊന്നും പിടിക്കേണ്ട. നന്നായിരിക്കട്ടെ.

സഹ :) അങ്ങനെയാണാഗ്രഹം.

ജ്യോനവന്‍ :) സ്വാഗതം.

സൂര്യോദയം :)

പ്രയാസി :) ഹോ...അവസാനം, കാപട്യത്തിന് എന്തുപറ്റി എന്ന അന്വേഷണത്തിന് ഉത്തരം കിട്ടി.

ഗീതാഗീതികള്‍ :)

പ്രിയ :)

എല്ലാവര്‍ക്കും നന്ദി.

Fri Dec 07, 08:46:00 am IST  
Blogger സാജന്‍| SAJAN said...

സുവേച്ചി:)
ഇഞ്ചി ഒരു പഴയപോസ്റ്റ് ഫോര്‍വേഡ് ചെയ്ത് തന്നപ്പോ കുറേ സംശയങ്ങള്‍ മാറിക്കിട്ടി, സോ ഇനി ഞാന്‍ തനിമലയാളത്തിലും സ്ഥിരം വരാം (ഇതില്‍ ബ്ലോഗുകള്‍ തുറന്നു വരാന്‍ താമസമെടുക്കുന്നത് കൊണ്ട് ചിന്തയിലായിരുന്നു പതിവായി ക്ലിക്കികൊണ്ടിരുന്നത് )

ഇനി ടോപ്പിക്:- കവിത ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് അതിന്റെ പോസിറ്റീവ് തിങ്കിങ്ങ്!

Fri Dec 07, 01:08:00 pm IST  
Blogger chithrakaran ചിത്രകാരന്‍ said...

മനസ്സെന്ന വീട് !!!

Fri Dec 07, 03:32:00 pm IST  
Blogger K M F said...

ഇഷ്ടപ്പെട്ടു.

Fri Dec 07, 05:34:00 pm IST  
Blogger ബിന്ദു said...

എന്നാലിനി ആശ്വാസത്തിന്റെ ഡെറ്റോളിട്ടു ഒന്നു തുടയ്ക്കുക കൂടി ചെയ്തോളൂ..
നന്നായിട്ടുണ്ട്‌. :)

Fri Dec 07, 09:47:00 pm IST  
Blogger സു | Su said...

സാജന്‍ :)

കെ. എം. എഫ് :)

ബിന്ദൂ :)

Fri Dec 07, 10:04:00 pm IST  
Blogger അനിലൻ said...

എന്തൊരു കരുതല്‍
ഹോ! :)

Sat Dec 08, 04:20:00 pm IST  
Blogger ഭൂമിപുത്രി said...

കവിത ലളിതം..കാവ്യം ഗഹനം..
മൌലീകത മുറ്റിനില്‍ക്കുന്ന ഈ വരികള്ക്കു അഭിനന്ദനം സൂ.

Sat Dec 08, 05:37:00 pm IST  
Blogger ചീര I Cheera said...

സൂ.. ഇതങ്ങ് മനസ്സില്‍ നിന്നും പൊട്ടിച്ചിതറി വീണതാണോ?? ആ ഭാവം വളരെ ഇഷ്ടപ്പെട്ടു!

Sat Dec 08, 07:02:00 pm IST  
Blogger pradeep said...

നല്ല ഭാഷ.കൊള്ളാം.

Sun Dec 09, 05:58:00 am IST  
Blogger അഭിലാഷങ്ങള്‍ said...

സൂപ്പര്‍... നല്ല കവിത........!

[“ഓ പിന്നെ, ഇനി നിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ഒരു കുറവേ ഉള്ളൂ..!“ - എന്നല്ലേ ചേച്ചി ഇപ്പൊ ചിന്തിച്ചത്? ങും.. ങും!!”]

ഒരു സീക്രട്ട് ക്വസ്റ്റ്യന്‍:

“ഭാവന വളരുന്ന യന്ത്രം വല്ലതും കിട്ടാനുണ്ടോ ചേച്ചീ? ഇതു പോലുള്ള ഒരു കവിതയെഴുതാന്‍ വല്ലാത്ത ഒരു ആഗ്രഹം.!”

ആത്മവിശ്വാസത്തിന്റെ ചൂലും, പ്രതീക്ഷയുടെ പുകഞ്ഞ് കരിപിടിച്ച വിളക്കും, സ്വപ്നത്തിന്റെ എണ്ണയും, പുഞ്ചിരിപ്പോളിഷും, സ്നേഹത്തിന്റെ കര്‍ട്ടനും, ആകാംക്ഷയുടെ ജനാലയും, ആരോ ഇറക്കിവിട്ട കാപട്യത്തിന്റെ വരവും...

ശ്ശൊ... സമ്മതിച്ചിരിക്കുന്നു.

അപ്പോ ഞാന്‍ ചോദിച്ച ആ സീക്രട്ട് ക്വസ്റ്റ്യന്റെ ആന്‍സര്‍ സീക്രട്ടായി അറിയിക്കുക.

-അഭിലാഷ്

Sun Dec 09, 02:21:00 pm IST  
Blogger സു | Su said...

അനിലന്‍ :)

ഭൂമിപുത്രിയ്ക്ക് സ്വാഗതം :)

പി.ആര്‍ :) മനസ്സ് അലങ്കോലമാവുമ്പോള്‍, ഇതല്ല, ഇതിലപ്പുറവും പൊട്ടിവീഴും.

പ്രദീപ് :)

അഭിലാഷങ്ങള്‍ :) അങ്ങനെ ചിന്തിച്ചില്ലല്ലോ. ചിന്തിക്കുകയും ഇല്ല. ഇനി അഥവാ ചിന്തിച്ചാലും നേരിട്ട് പറയും. സീക്രട്ടായി അറിയിക്കാനൊന്നുമില്ല. ഭാവന ആയാലും, കാവ്യാമാധവനായാലും, ചോറും കറീം തിന്നാല്‍ വളര്‍ന്നോളും. ;) മന്ത്രി പറഞ്ഞപോലെ വെറും മുട്ടേം പാലും ചിക്കനുമായാല്‍ വളരുമോന്ന് അറിയില്ല. ;) ഹിഹിഹി.

Sun Dec 09, 08:52:00 pm IST  
Blogger അഭിലാഷങ്ങള്‍ said...

ഹ ഹ ഹ ഹ..

അത് അടിപൊളി...

ചേച്ചീ, ഭാവന ഇനി വളര്‍ന്നില്ലേലും സാരമില്ല...!

അപ്പ്‌ഡേറ്റഡ് നര്‍മ്മം മറുപടിയില്‍ വായിച്ച് നന്നായി ചിരിച്ചു. എന്റെ ആയുസ്സ് അല്പം കൂടി. ഇനി രക്ഷയില്ല! ആ കൂടിയ ആയുസ്സ് കൂടി എന്നെ സഹിച്ചേ പറ്റൂ...

അടുത്ത കവിത പോരട്ടേ...

:-)

Mon Dec 10, 10:20:00 am IST  
Blogger അപര്‍ണ്ണ said...

സൂച്ചി എന്തു ഭാഗ്യവതി! കാപട്യത്തിനെ കേറ്റാതെ രക്ഷപ്പെട്ടില്ലേ? ഞാനൊക്കെ അറിയാതെ തന്നെ എന്റെ ഒപ്പം അദ്ദേഹം കൂടെ താമസമാക്കി. ഇറക്കി വിടാന്‍ കഴിയുമോ? കഴിഞ്ഞിരുന്നെങ്കില്‍!! :-(

Mon Dec 10, 10:23:00 pm IST  
Blogger സാരംഗി said...

കിടിലന്‍ കവിത സൂ, വളരെ ഇഷ്ടപ്പെട്ടു.

Mon Dec 10, 11:44:00 pm IST  
Blogger സു | Su said...

അഭിലാഷ് :)

അപര്‍ണ്ണ :) അതല്ല. ഉള്ളതിന്റെ കൂടെ പിന്നേം വന്നാല്‍, എല്ലാത്തിനുംകൂടെ സ്ഥലം വേണ്ടേ? ;)

സാരംഗീ :)

Wed Dec 12, 10:38:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home