അതുമതി
ആകാശമേ,
എനിക്കു നിന്നെപ്പോലെ എന്നും ഉയരത്തില്‍ ഇരിക്കേണ്ട.
മേഘങ്ങളെപ്പോലെ പറന്നുനടക്കേണ്ട,
തിരയെപ്പോലെ ആഞ്ഞടിക്കേണ്ട,
കടലിനെപ്പോലെ,
നിധികളൊളിപ്പിച്ച് അറിയാത്ത ഭാവം കാണിക്കേണ്ട,
ഭൂമിയെപ്പോലെയെന്നും സര്‍വ്വംസഹയായി ഇരിക്കേണ്ട,
മഴയെപ്പോലെ പെയ്തൊഴിയേണ്ട.
എനിക്ക്,
മനുഷ്യജന്മത്തിന്റെ എല്ലാ നിസ്സഹായതയിലും,
എല്ലാ നേട്ടത്തിലും,
വ്യസനിച്ചും, ആഹ്ലാദിച്ചും,
ചിന്തിച്ചും,
നടന്നുനടന്നുനടന്ന്
ഒടുവിലൊടുങ്ങിയാല് മതി!
Labels: കുഞ്ഞുചിന്ത
11 Comments:
കുഞ്ഞു ചിന്ത; നല്ലൊരു ചിന്ത
ആശംസകള്‍ ചേച്ചി
അതുമതിയല്ലെ?
എല്ലാവര്ക്കും ചിലപ്പോഴെങ്കിലുമൊക്കെ ‘ഇത് മതി‘യെന്ന് തോന്നുന്നുണ്ടാവണം.
മനസ്സൊന്ന് എപ്പോഴെങ്കിലും ഭൂമിയില്‍ ലാന്‍ഡ് ചെയ്യണ്ടേ അല്ലേ..
നന്നായിരിക്കുന്നു സുകവിത :)
എന്നാലും ഈ ആകാശത്തെ വിളിച്ച് ഇത്രെം ചീത്ത പറയേണ്ടായിരുന്നു. കുറ്റക്കാരില്‍ മേഘങ്ങളും, കടലും, ഭൂമിയും മഴയും എല്ലാം ഉള്ളപ്പോള്‍. ഇത് അങ്ങാടിയില്‍ തോറ്റതിന് ചെയ്തപോലായി സു. ചുമ്മാ :)
-സുല്‍
അതെ, എല്ലാ മനുഷ്യരും എന്നും മനുഷ്യരായി തന്നെയാണ് ജീവിയ്ക്കേണ്ടത്, പക്ഷേ മനുഷ്യത്വമുള്ളവരാകണമെന്നു മാത്രം.
:)
:)
കൊള്ളാം
നല്ല ചിന്ദ
സൂര്യഗായത്രീന്ന് ഇച്ചിരി വെളിച്ചം ഇവിടേം കിട്ടി. നന്ദി.
നല്ല ചിന്ത
അതിനെ ഒരു ഒടുങ്ങല്‍ എന്നു പറയാമോ?
ക്രിസ്വിന് :)
കണ്ണൂരാന്‍ :) അതുമതി.
പി.ആര് :) മനസ്സിനെ ലാന്‍ഡ് ചെയ്യിക്കൂ. ഇടയ്ക്കെങ്കിലും. അല്ലെങ്കിലാണ് കുഴപ്പം മുഴുവന്‍.
സുല്‍ :) ആകാശമേന്ന് ഉറക്കെ വിളിച്ചതല്ലേ? ബാക്കിയൊക്കെ കേട്ടോളും. ആകാശം അവിടെത്തന്നെയിരുന്നു നോക്കിസുഖിക്ക്യല്ലേ!
ശ്രീ :)
മറ്റൊരാള്‍ :)
നജൂസ് :)
ചന്തു :)
നാടന്‍ :)
നിലാവര്‍ നിസ :) ഇങ്ങനെയൊക്കെ ജീവിച്ചല്ലേ ഒടുങ്ങുന്നത്? അതിനെയൊരു ഒടുങ്ങല്‍ എന്ന് പറയില്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home