പുഴകള്‍ക്കിടയ്ക്കൊരു നാട്
രണ്ടുപുഴകള്‍ക്കിടയ്ക്കൊരു നാട്.
അവിടേയ്ക്കാണ് ചെന്നത്.
തലകള്‍ നിരത്തിവെച്ചിരിക്കുന്നു.
മഞ്ഞരക്തം കട്ടപ്പിടിച്ച ഒരു തല വേണം.
ഞാന്‍ ഉറക്കെപ്പറഞ്ഞു.
കേട്ടുനിന്നയാള്‍ ക്രുദ്ധനായി.
മഞ്ഞരക്തമുണ്ടോ?
ഒരു വ്യത്യാസവുമില്ലെങ്കില്‍പ്പിന്നെ
തലകള്‍ മാറിമാറി വെട്ടിനോക്കുന്നതെന്തിന്?
സ്വന്തം മനസ്സിലെ വൈരം പോകാന്‍
അന്യന്റെ തല വെട്ടിയിട്ട് കാര്യമെന്ത്?
സ്വന്തം തല വെട്ടിക്കൂടേ?
എന്റെ ചോദ്യം കേട്ടൊരാള്‍ വാളെടുത്തു.
തല പോകുന്നതിനുമുമ്പ് ഞാനോടി.
രണ്ടുപുഴയ്ക്കിടയിലെ നാട്.
പുഴക്കരയില്‍ എനിക്ക് നില്‍ക്കേണ്ട.
കണ്ണീര്‍പ്പുഴയിലേക്കും, രക്തപ്പുഴയിലേക്കും
എനിക്കെത്തിനോക്കിയിരിക്കാന്‍ വയ്യ!
Labels: എനിക്കു തോന്നിയത്
6 Comments:
സ്വന്തം മനസ്സിലെ വൈരം പോകാന്‍
അന്യന്റെ തല വെട്ടിയിട്ട് കാര്യമെന്ത്?
സ്വന്തം തല വെട്ടിക്കൂടേ?
എന്റെ ചോദ്യം കേട്ടൊരാള്‍ വാളെടുത്തു.
തല പോകുന്നതിനുമുമ്പ് ഞാനോടി..
സൂവേച്ചി,
വളരെ അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍....
ഇന്ന് നാളികേരം എന്റെ വക....
((((( ഠേ )))))
സൂ...
ഈ നാടിന്‍റെ പേരാണോ, തലഛേദി ?
:)
എന്തായാലും ചോദ്യം അസ്സലായി.
യഥാര്‍ത്ഥത്തില്‍, ഈ ചോദ്യം നേരിടേണ്ടവര്‍ക്കും തലയില്ല എന്നതല്ലേ ഏറ്റവും വലിയ ദുര്യോഗം?
ഹരിശ്രീ :) വന്നുവായിച്ചു മിണ്ടിയതില്‍ സന്തോഷം.
സഹ :) ഒളിവിലായിരുന്നോ? എന്തായാലും നൂറായുസ്സുണ്ട്. ഈ നാടിന്റെ പേരുതന്നെ അങ്ങനെ ആയിപ്പോയി. പിറന്ന നാടിനെ കുറ്റം പറയരുത് എന്നാണെങ്കിലും അങ്ങനെയൊരു കുറ്റമുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതല്ലേ നല്ലത്? തലയില്ലാത്തവരും, ഉള്ള തല കൊണ്ട് ചിന്തിക്കാത്തവരും. അതാണ് പ്രശ്നം.
നല്ല ആശയം, സൂവേച്ചീ...
ഇവരൊക്കെ ഇതെന്നാണാവോ മനസ്സിലാക്കുന്നത്? കഷ്ടം!
സൂ... :)
ചേര്‍ത്ത തലക്കാരന്‍ എന്ന നിലയിലാണോ നൂറായുസ്സ്?
ഒളിവിലല്ലെങ്കിലും ഒരല്പം നാളുകള്‍ യാത്രകളും തെരക്കുകളും ഒക്കെ ആയിരുന്നു. ഇപ്പോഴും ഏറെക്കുറെ അങ്ങനെതന്നെ.
(പിന്നെ, ഈ വാളെടുക്കലുകള്‍ക്ക് പിന്നില്‍ സുവ്യക്തവും ആത്മീയവുമായ ചില കാണാക്കുരുക്കുകളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു)
സഹ :) സഹയുടെ പഴയ ഏതോ കമന്റ് കണ്ടപ്പോള്‍, സഹ തിരക്കിലാവും എന്നു കരുതി. കരുതുമ്പോഴേക്കും വന്നാല്‍ നൂറായുസ്സ് എന്നു പറയും. അതുതന്നെ കാര്യം.
കാണാക്കുരുക്കുകളുടെ കാര്യം എനിക്കറിയില്ല.
ശ്രീ :)എല്ലാ തലയും വെട്ടിക്കഴിയുമ്പോള്‍ മനസ്സിലാവും. അപ്പോ നരകത്തിലിരുന്നും ചിന്തിക്കാമല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home