വേണമായിരുന്നു
എനിക്ക് സ്വന്തമായി വേണമായിരുന്നു.
ഒരു ആകാശം.
തലയ്ക്കുമീതെ അനുഗ്രഹം പോലെ നിര്‍ത്താന്‍.
ഒരു ഭൂമി.
എന്നെ മടിയിലിരുത്തി വാത്സല്യം പകരാന്‍.
ഒരു മഴവില്ല്.
മനസ്സിലിട്ട് ലോകത്തെ നോക്കിക്കാണാന്‍.
ഒരു മിന്നല്‍പ്പിണര്‍.
കണ്ണടച്ചിരുട്ടാക്കുന്നവരുടെമുന്നില്‍ വെളിച്ചം വിതറാന്‍.
ഒരു ഇടിശബ്ദം.
കേട്ടില്ലെന്ന് നടിക്കുന്നവരുടെ കാതിലേക്കിട്ടുകൊടുക്കാന്‍.
ഒരു മഴ.
എനിക്കു വേണ്ടികരഞ്ഞുതളരാന്‍.
ഒരു വഴി.
എന്നോടൊപ്പം നടന്നുപോകാന്‍.
ഒരു തീക്കനല്‍.
എന്നെ ജ്വലിപ്പിച്ച് ചാരമാക്കാന്‍.
ഒരു കാറ്റ്.
ചിതയിലെ ചാരം പറത്തിനടക്കാന്‍.
ആഗ്രഹിക്കുന്നതെല്ലാം കൊടുത്തുകഴിഞ്ഞാല്‍,
തന്നെയോര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്ന്,
പടച്ചോനെന്ന പഹയന് നന്നായറിയാം!
Labels: എനിക്ക് തോന്നിയത്
29 Comments:
നന്നായിരിക്കുന്നു..
(എനിക്കും വേണമായിരുന്നു..
ഒരു വിരല്‍തുമ്പ്..
എന്നുമൊന്നു പിടിച്ചു നടക്കാന്‍....)
ഒരു കൈ.
സാന്ത്വനത്തോടെ തഴുകാൻ....
മിഴിയിണകളാർദ്രമാകുമ്പോൾ തുടയ്കാൻ...
ആഗ്രഹങ്ങളെ കടിഞ്ഞാണിടാൻ കഴിയില്ലല്ലോ സൂ :)
നല്ലവരികൾ
മോഹങ്ങള്‍ മുരടിച്ചു
മോതിരക്കൈ മരവിച്ചു
മനസ്സു മാത്രം മനസ്സുമാത്രം മുരടിച്ചില്ലാ...
നന്നായിരിക്കുന്നു സു.
-സുല്‍
കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങള്‍ സഫലമാകട്ടെ. :)
ഇഷ്ടായി!!!
PS:
"ഒരു വഴി.
എന്നോടൊപ്പം നടന്നുപോകാന്‍."
വഴി നടന്നു പോകുമോ? അതോ "നിന്നോടൊപ്പം നടന്നു പോകാന്" എന്നാണോ ഉദ്ദേശിച്ചത്? ;-)
എനിക്കും വേണമായിരുന്നു
ഒരു നല്ല കൂട്ടുകാരി
സങ്കടങ്ങളില്‍ കണ്ണീറ് തുടക്കാന്‍
സന്തോഷങ്ങളില്‍ കൂടെ ചിരിക്കാന്‍
എല്ലാം തന്നിരിക്കുന്നു, ഈ പഹച്ചിക്ക് :)
സാധാരണ ദൈവങ്ങള്‍ മാക്സിമം മൂന്ന് വരമാണ് കൊടുക്കാറ്.ഇതു കുറച്ച് കൂടിപ്പോയില്ലെ ? എന്നാലും താഴെ നിന്ന് മുകളിലേക്ക് ചോദിച്ചാല്‍ ചിലപ്പോള്‍ കിട്ടുമായിരിക്കും.
ലളിതം..എന്നാലും മനോഹരം! നന്നായിരിക്കുന്നു
ലളിതം... സുന്ദരം!
അവസാനം കലക്കി.
:)
one comment
for it to go on...
This comment has been removed by the author.
Blogger thottavadi said...
“ഒരു മഴ.
എനിക്കു വേണ്ടികരഞ്ഞുതളരാന്‍.“
എനിക്കിതു മത്രം മതി..:)
ishtaayi pahayaa...
ആഗ്രഹിക്കുന്നതെല്ലാം കൊടുത്തുകഴിഞ്ഞാല്‍,
തന്നെയോര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്ന്,
പടച്ചോനെന്ന പഹയന് നന്നായറിയാം!
നല്ല വരികള്‍....
ഹോ എന്തൊരു വരികള്‍...
എന്നെ പിടിച്ചുലച്ചു കളഞ്ഞു.ഇങ്ങനെ എനിക്കു വേണം എനിക്കു വേണം എന്ന് പറയുന്നത് സ്വാര്‍ഥതയല്ലേ.നമുക്ക് വേണം എന്ന് പറഞ്ഞു കൂടേ...
വേണമായിരുന്നു!
ഒരു റെസിപ്പി.
കൊഞ്ചിന്റെ ടൈഗര്‍ കൊഞ്ചിന്റെ... കോണ്ടിനെന്റല്‍ സ്റ്റൈല്‍ ആയാലും മതി. (ക്ലീന്‍ ആക്കുന്ന വിധവും കൂടി പ്ലീസ്)
പറയ്‌വോ? അറിയാഞ്ഞിട്ടാ. കോട്ടയം കുഞ്ഞച്ചനില്‍ പറയുന്നപോലെ കിഴക്കന്മലേല്‍ നല്ല പൊഴമീന്‍ കിട്ടാതെ വയറുകാഞ്ഞുകിടക്കുകല്ലിയോ!
എന്നാലും വേണമായിരുന്നു. :)
എനിക്കും തന്നു ദൈവം നല്ല് കുറെ അനുഗ്രഹങ്ങള്‍ , കൂട്ടത്തില്‍ ഒരു പറ്റം നല്ല കൂട്ടുകാരെയും, പക്ഷെ അവിടെയും , എല്ലാമയില്ല, അവരെ എനിക്കു കാണാന്‍ പറ്റില്ല്, ഒരു ചെറിയ താങ്ങ്..........ദൈവത്തെ ഓര്‍ക്കാന്‍........നല്ല കവിത സൂ, എന്നത്തെയും പോലെ
വളരെക്കുറച്ചു വരികള്‍.
വളരെ വലിയ അര്‍ത്ഥങ്ങള്‍.
എങ്ങിനെ കഴിയുന്നു ഇതൊക്കെ?
നന്നായിട്ടുണ്ട്.
bluebird-dreamingtree.blogspot.com
സൂവേച്ചീ... എവിടെ പോയി? വീണ്ടും ദേശാടനത്തിനിറങ്ങിയോ?
:)
സൂ, എവിടെയാ?
സൂവിന്റെയും മറ്റും ബ്ലോഗ് വായിച്ച് ആവേശമുള്‍ക്കൊണ്ട് ഞാനൊരു മലയാളം ബ്ലോഗ് തുടങ്ങീപ്പോ, സൂ ബ്ലോഗിങ് നിര്‍ത്തിയോ? മഴേത്ത് പനി പിടിച്ചോ, അമ്മേടെ അടുത്ത് പോയി നില്‍ക്കുവാണോ, അതോ ശ്രീ ചോദിച്ചപോലെ ദേശാടനത്തിലാണോ?
വേണമായിരുന്നു, സൂവിന്റെ പോസ്റ്റുകള്‍
വായിച്ചാസ്വദിക്കാന്‍ ... :-)
ആഗ്രഹിക്കുന്നതെല്ലാം കൊടുത്തുകഴിഞ്ഞാല്‍,
തന്നെയോര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്ന്,
വളരെ നല്ല വരികള്‍ ....
ഒരുപാടു കാര്യം ലളിതമായി കുറിച്ചിരിക്കുന്നു....
ഇഷ്ടപ്പെട്ടു...
oru post venamaayirunnu. :)
സു, എവിടെ പോയി? കാണാനില്ലല്ലോ?
വേഗം തിരിച്ച് വരണേ :)
ഇങ്ങനെ ഒരു ഒച്ചയും അനക്കവുമില്ലാതെ, എവിടേക്കോടിപ്പോയി?
അതോ ആരോടും മിണ്ടില്ലെന്നും ഉറപ്പിച്ച് വാതിലൊക്കെ തഴുതിട്ട് ഒളിച്ചിരിക്കയാണോ?
?
കഷ്ടം ണ്ട് ട്ടോ ഇങ്ങ്ന്യായാല്‍!
വേഗം വരൂ.....
വേണമായിരുന്നു, ഒരു മുട്ടൻ വടി.
(ഇമ്മാതിരി ആഗ്രഹങ്ങളുള്ളവരെ ഓരോന്ന് പെടക്കാൻ :)
ടും..ടും.. ഇവിടെങ്ങും ആരും ഇല്ലേ?
മുകളില്‍ കുറേ പേര്‍ അന്വേഷിച്ചതു പോലെയൊന്ന് അന്വേഷിച്ചു നോക്കാന്‍ വന്നതാ...
സുഖമല്ലേ?
പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും, ഞാനെവിടെപ്പോയെന്ന് അന്വേഷിച്ചവര്‍ക്കും നന്ദിയെന്നൊരു ചെറിയ വാക്കുണ്ട്. തിരക്കിലായിരുന്നു. തിരക്കാണ്. ഇടവേളയ്ക്ക് ശേഷം ബൂലോകത്തേയ്ക്ക് തിരിച്ചുവരുമ്പോള്‍ സന്തോഷമുണ്ട്. :)
Post a Comment
Subscribe to Post Comments [Atom]
<< Home