Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 18, 2008

വേണമായിരുന്നു

എനിക്ക് സ്വന്തമായി വേണമായിരുന്നു.

ഒരു ആകാശം.
തലയ്ക്കുമീതെ അനുഗ്രഹം പോലെ നിര്‍ത്താന്‍.

ഒരു ഭൂമി.
എന്നെ മടിയിലിരുത്തി വാത്സല്യം പകരാന്‍‍.

ഒരു മഴവില്ല്.
മനസ്സിലിട്ട് ലോകത്തെ നോക്കിക്കാണാന്‍.

ഒരു മിന്നല്‍പ്പിണര്‍.
കണ്ണടച്ചിരുട്ടാക്കുന്നവരുടെമുന്നില്‍ വെളിച്ചം വിതറാന്‍.

ഒരു ഇടിശബ്ദം.
കേട്ടില്ലെന്ന് നടിക്കുന്നവരുടെ കാതിലേക്കിട്ടുകൊടുക്കാന്‍.

ഒരു മഴ.
എനിക്കു വേണ്ടികരഞ്ഞുതളരാന്‍.

ഒരു വഴി.
എന്നോടൊപ്പം നടന്നുപോകാന്‍.

ഒരു തീക്കനല്‍.
എന്നെ ജ്വലിപ്പിച്ച് ചാരമാക്കാന്‍.

ഒരു കാറ്റ്.
ചിതയിലെ ചാരം പറത്തിനടക്കാന്‍.

ആഗ്രഹിക്കുന്നതെല്ലാം കൊടുത്തുകഴിഞ്ഞാല്‍‍,
തന്നെയോര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്ന്,
പടച്ചോനെന്ന പഹയന് നന്നായറിയാം!

Labels:

29 Comments:

Blogger സജി said...

നന്നായിരിക്കുന്നു..

(എനിക്കും വേണമായിരുന്നു..
ഒരു വിരല്‍തുമ്പ്..
എന്നുമൊന്നു പിടിച്ചു നടക്കാന്‍....)

Sun May 18, 11:33:00 am IST  
Blogger നന്ദു said...

ഒരു കൈ.
സാന്ത്വനത്തോടെ തഴുകാൻ....
മിഴിയിണകളാർദ്രമാകുമ്പോൾ തുടയ്കാൻ...

ആഗ്രഹങ്ങളെ കടിഞ്ഞാണിടാൻ കഴിയില്ലല്ലോ സൂ :)
നല്ലവരികൾ

Sun May 18, 11:49:00 am IST  
Blogger സുല്‍ |Sul said...

മോഹങ്ങള്‍ മുരടിച്ചു
മോതിരക്കൈ മരവിച്ചു
മനസ്സു മാത്രം മനസ്സുമാത്രം മുരടിച്ചില്ലാ...

നന്നായിരിക്കുന്നു സു.
-സുല്‍

Sun May 18, 12:37:00 pm IST  
Blogger സാല്‍ജോҐsaljo said...

കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങള്‍ സഫലമാകട്ടെ. :)

Sun May 18, 01:07:00 pm IST  
Blogger Babu Kalyanam said...

ഇഷ്ടായി!!!


PS:
"ഒരു വഴി.
എന്നോടൊപ്പം നടന്നുപോകാന്‍."

വഴി നടന്നു പോകുമോ? അതോ "നിന്നോടൊപ്പം നടന്നു പോകാന്" എന്നാണോ ഉദ്ദേശിച്ചത്? ;-)

Sun May 18, 02:56:00 pm IST  
Blogger ജിജ സുബ്രഹ്മണ്യൻ said...

എനിക്കും വേണമായിരുന്നു
ഒരു നല്ല കൂട്ടുകാരി
സങ്കടങ്ങളില്‍ കണ്ണീറ് തുടക്കാന്‍
സന്തോഷങ്ങളില്‍ കൂടെ ചിരിക്കാന്‍

Sun May 18, 04:53:00 pm IST  
Blogger ദൈവം said...

എല്ലാം തന്നിരിക്കുന്നു, ഈ പഹച്ചിക്ക് :)

Mon May 19, 03:09:00 pm IST  
Blogger മുസാഫിര്‍ said...

സാധാരണ ദൈവങ്ങള്‍ മാക്സിമം മൂന്ന് വരമാണ് കൊടുക്കാറ്.ഇതു കുറച്ച് കൂടിപ്പോയില്ലെ ? എന്നാലും താഴെ നിന്ന് മുകളിലേക്ക് ചോദിച്ചാല്‍ ചിലപ്പോള്‍ കിട്ടുമായിരിക്കും.

Mon May 19, 06:20:00 pm IST  
Blogger Physel said...

ലളിതം..എന്നാലും മനോഹരം! നന്നായിരിക്കുന്നു

Mon May 19, 06:57:00 pm IST  
Blogger ശ്രീ said...

ലളിതം... സുന്ദരം!
അവസാനം കലക്കി.
:)

Tue May 20, 12:49:00 pm IST  
Blogger അരുണ്‍കുമാര്‍ | Arunkumar said...

one comment
for it to go on...

Tue May 20, 01:05:00 pm IST  
Blogger തൊട്ടാവാടി said...

This comment has been removed by the author.

Tue May 20, 02:13:00 pm IST  
Blogger തൊട്ടാവാടി said...

Blogger thottavadi said...

“ഒരു മഴ.
എനിക്കു വേണ്ടികരഞ്ഞുതളരാന്‍.“
എനിക്കിതു മത്രം മതി..:)

Tue May 20, 02:15:00 pm IST  
Blogger നരേന്‍..!! (Sudeep Mp) said...

ishtaayi pahayaa...

Tue May 20, 02:56:00 pm IST  
Blogger ആമി said...

ആഗ്രഹിക്കുന്നതെല്ലാം കൊടുത്തുകഴിഞ്ഞാല്‍‍,
തന്നെയോര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്ന്,
പടച്ചോനെന്ന പഹയന് നന്നായറിയാം!

നല്ല വരികള്‍....

Sat May 31, 12:32:00 pm IST  
Blogger Joker said...

ഹോ എന്തൊരു വരികള്‍...
എന്നെ പിടിച്ചുലച്ചു കളഞ്ഞു.ഇങ്ങനെ എനിക്കു വേണം എനിക്കു വേണം എന്ന് പറയുന്നത് സ്വാര്‍ഥതയല്ലേ.നമുക്ക് വേണം എന്ന് പറഞ്ഞു കൂടേ...

Mon Jun 02, 05:34:00 pm IST  
Blogger സാല്‍ജോҐsaljo said...

വേണമായിരുന്നു!

ഒരു റെസിപ്പി.

കൊഞ്ചിന്റെ ടൈഗര്‍ കൊഞ്ചിന്റെ... കോണ്ടിനെന്റല്‍ സ്റ്റൈല്‍ ആയാലും മതി. (ക്ലീന്‍ ആക്കുന്ന വിധവും കൂടി പ്ലീസ്)

പറയ്‌വോ? അറിയാഞ്ഞിട്ടാ. കോട്ടയം കുഞ്ഞച്ചനില്‍ പറയുന്നപോലെ കിഴക്കന്മലേല്‍ നല്ല പൊഴമീന്‍ കിട്ടാതെ വയറുകാഞ്ഞുകിടക്കുകല്ലിയോ!

എന്നാലും വേണമായിരുന്നു. :)

Sun Jun 08, 08:18:00 pm IST  
Blogger Sapna Anu B.George said...

എനിക്കും തന്നു ദൈവം നല്ല് കുറെ അനുഗ്രഹങ്ങള്‍ , കൂട്ടത്തില്‍ ഒരു പറ്റം നല്ല കൂട്ടുകാരെയും, പക്ഷെ അവിടെയും , എല്ലാമയില്ല, അവരെ എനിക്കു കാണാന്‍ പറ്റില്ല്, ഒരു ചെറിയ താങ്ങ്..........ദൈവത്തെ ഓര്‍ക്കാന്‍........നല്ല കവിത സൂ, എന്നത്തെയും പോലെ

Mon Jun 09, 07:46:00 pm IST  
Blogger ഒറ്റയാന്‍ said...

വളരെക്കുറച്ചു വരികള്‍.
വളരെ വലിയ അര്‍ത്ഥങ്ങള്‍.
എങ്ങിനെ കഴിയുന്നു ഇതൊക്കെ?
നന്നായിട്ടുണ്ട്‌.

Mon Jun 09, 10:37:00 pm IST  
Blogger bluebird said...

bluebird-dreamingtree.blogspot.com

Wed Jun 11, 12:59:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ... എവിടെ പോയി? വീണ്ടും ദേശാടനത്തിനിറങ്ങിയോ?
:)

Thu Jun 12, 06:07:00 pm IST  
Blogger Bindhu Unny said...

സൂ, എവിടെയാ?
സൂവിന്റെയും മറ്റും ബ്ലോഗ് വായിച്ച് ആവേശമുള്‍ക്കൊണ്ട് ഞാനൊരു മലയാളം ബ്ലോഗ് തുടങ്ങീപ്പോ, സൂ ബ്ലോഗിങ് നിര്‍ത്തിയോ? മഴേത്ത് പനി പിടിച്ചോ, അമ്മേടെ അടുത്ത് പോയി നില്‍ക്കുവാണോ, അതോ ശ്രീ ചോദിച്ചപോലെ ദേശാടനത്തിലാണോ?

വേണമായിരുന്നു, സൂവിന്റെ പോസ്റ്റുകള്‍
വായിച്ചാസ്വദിക്കാന്‍ ... :-)

Fri Jun 13, 01:40:00 pm IST  
Blogger ഒരു സ്നേഹിതന്‍ said...

ആഗ്രഹിക്കുന്നതെല്ലാം കൊടുത്തുകഴിഞ്ഞാല്‍‍,

തന്നെയോര്‍ക്കാന്‍ ആരുമുണ്ടാവില്ലെന്ന്,

വളരെ നല്ല വരികള്‍ ....

ഒരുപാടു കാര്യം ലളിതമായി കുറിച്ചിരിക്കുന്നു....

ഇഷ്ടപ്പെട്ടു...

Sun Jun 15, 01:09:00 pm IST  
Blogger അപര്‍ണ്ണ said...

oru post venamaayirunnu. :)

Mon Jun 16, 08:48:00 pm IST  
Blogger Unknown said...

സു, എവിടെ പോയി? കാണാനില്ലല്ലോ?
വേഗം തിരിച്ച് വരണേ :)

Wed Jun 18, 12:17:00 pm IST  
Blogger Viswaprabha said...

ഇങ്ങനെ ഒരു ഒച്ചയും അനക്കവുമില്ലാതെ, എവിടേക്കോടിപ്പോയി?

അതോ ആരോടും മിണ്ടില്ലെന്നും ഉറപ്പിച്ച് വാതിലൊക്കെ തഴുതിട്ട് ഒളിച്ചിരിക്കയാണോ?

?

കഷ്ടം ണ്ട് ട്ടോ ഇങ്ങ്ന്യായാല്‍!

വേഗം വരൂ.....

Sat Jun 21, 10:42:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

വേണമായിരുന്നു, ഒരു മുട്ടൻ വടി.
(ഇമ്മാതിരി ആഗ്രഹങ്ങളുള്ളവരെ ഓരോന്ന് പെടക്കാൻ :)

ടും..ടും.. ഇവിടെങ്ങും ആരും ഇല്ലേ?

Sat Jun 21, 05:10:00 pm IST  
Blogger ചീര I Cheera said...

മുകളില്‍ കുറേ പേര്‍ അന്വേഷിച്ചതു പോലെയൊന്ന് അന്വേഷിച്ചു നോക്കാന്‍ വന്നതാ...
സുഖമല്ലേ?

Sat Jun 21, 09:25:00 pm IST  
Blogger സു | Su said...

പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും, ഞാനെവിടെപ്പോയെന്ന് അന്വേഷിച്ചവര്‍ക്കും നന്ദിയെന്നൊരു ചെറിയ വാക്കുണ്ട്. തിരക്കിലായിരുന്നു. തിരക്കാണ്. ഇടവേളയ്ക്ക് ശേഷം ബൂലോകത്തേയ്ക്ക് തിരിച്ചുവരുമ്പോള്‍ സന്തോഷമുണ്ട്. :)

Wed Jun 25, 10:11:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home