ഗുരു
അറിവിന്റെ വീഥികളിലിരുട്ടിനെയകറ്റി,
ഒരു കുഞ്ഞുനാളമായ് ജ്വലിച്ചുനിൽക്കും.
അറിയാത്ത വഴികളിൽ, കാലിടറാതെ,
കൈത്താങ്ങു തന്നെന്നും കൂടെനിൽക്കും,
ഒരുപാടു ചിന്തകളിൽ, ഉത്തരം കിട്ടാതെ,
നിഴലിന്റെ ഇരുളിൽ നാം നിന്നീടുമ്പോൾ,
അറിവിന്റെ വെട്ടം തെളിച്ചു മുന്നിൽ വന്നു
അജ്ഞതയകറ്റിത്തിരിച്ചുപോകും.
ഒരുപാടറിവിന്റെ കുഞ്ഞുനക്ഷത്രങ്ങൾ
നമ്മൾക്കുവേണ്ടി തെളിച്ചുനിർത്തും.
ഗുരുവെന്ന ദീപം മുന്നിൽ തെളിയുമ്പോൾ
കാലിടറാതെ നമുക്കു നീങ്ങാം.
ഗുരുവിനെ വന്ദിച്ചു, എന്നും സ്മരിച്ചു,
ജീവിതം അറിവിന്റെ ലോകമാക്കാം.
ദൈവത്തിൻ സാന്നിദ്ധ്യം നിറയുന്നു ഗുരുവിൽ,
ഗുരുവതു നമ്മിൽ പകർന്നീടുന്നൂ.
Labels: മനസ്സിൽ നിന്ന്
9 Comments:
അറിവിന്റെ വീഥികളിലിരുട്ടിനെയകറ്റി,
ഒരു കുഞ്ഞുനാളമായ് ജ്വലിച്ചുനിൽക്കും.
അറിയാത്ത വഴികളിൽ, കാലിടറാതെ,
കൈത്താങ്ങു തന്നെന്നും കൂടെനിൽക്കും,
മനോഹരമായ വരികൾ
കാശ് കൊടുത്ത് ജോലിക്ക് കയറിയ അര്‍പ്പണമനോഭാവമില്ലാത്ത ഗുരു ആകരുതേ എന്നുകൂടി പ്രാര്‍ഥിക്കാം.
:)
വരവൂരാൻ :) എഴുതിയത് മനസ്സിലാക്കിയതിൽ നന്ദി.
മാറുന്ന മലയാളി :) അദ്ധ്യാപകർ മാത്രമല്ല ഗുരുക്കന്മാർ. അറിവ് നൽകുന്ന ആരും ഗുരുവാകും. കാശ് കൊടുത്തതുകൊണ്ട് അർപ്പണമനോഭാവം ഇല്ലാതെയിരിക്കും എന്നും നിർബ്ബന്ധമൊന്നുമില്ല.
ഡ്രീമർ :)
"കാശ് കൊടുത്തതുകൊണ്ട് അർപ്പണമനോഭാവം ഇല്ലാതെയിരിക്കും എന്നും നിർബ്ബന്ധമൊന്നുമില്ല. "
ഇപ്പോള്‍ 50 ശതമാനത്തിന് മുകളിലുള്ള അത്തരം അദ്ധ്യാപകരെ മാത്രമാണ് ഉദ്ദേശിച്ചത്.അവരും ‘ഗുരു’ ശൃംഖലയില്‍ പെടുമല്ലോ..:)
മാതാ,പിതാ,ഗുരു ദൈവം.
നല്ല അര്‍ത്ഥമുള്ള വരികള്‍,സൂ
നല്ല വരികൾ!
ഗുരുർ ദേവോ...
നല്ല വരികൾ
മുസാഫിർ :)
ലക്ഷ്മി :)
സതീശ് :)
Post a Comment
Subscribe to Post Comments [Atom]
<< Home