നീറ്റൽ
കണ്മഷിയിട്ട് മിനുക്കിയ
കണ്ണുകൊണ്ടൊരു കാത്തിരിപ്പ്.
കണ്മഷി ചിലപ്പോൾ കണ്ണിനെ നീറ്റുന്നു.
വിരഹം എപ്പോഴും മനസ്സിനെ നീറ്റുന്നു.
(ചേട്ടന് ഞാനെഴുതുന്ന “കവിത” യേക്കാളും ഇഷ്ടം കഥകളോട്. രണ്ടു കഥയെഴുതി വായിക്കാൻ കൊടുത്തപ്പോൾ സന്തോഷമായി. പലരേം പോലെ ഒരു കഥ പകുതിവായിച്ച് ആലോചന വേറെ വഴിക്ക് പോയി. ;) ഭയങ്കര ബുദ്ധിതന്നെ എന്നും പറഞ്ഞു. വീണ്ടും രണ്ടുവരി കണ്ടപ്പോൾ ഇതെന്താ ഇത് എന്നും ചോദിച്ച് പോയി. അടുത്ത കഥയെഴുതുന്നുണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. കഥയായാലും കവിതയായാലും വെറുതേ കുത്തിക്കുറിക്കുന്നതായാലും എഴുത്തെനിക്കിഷ്ടം. അതിലൊരു സന്തോഷമുണ്ട്.)
Labels: വെറുതേ
7 Comments:
:)
:)
നെറയേ സ്നേഹം
സൂ, കവിത നല്ല ക്യൂട്ട് ആയിട്ടുണ്ട്ട്ടോ. സൂ എഴുതുന്നതൊക്കെ വായിക്കാനാ എനിക്കിഷ്ടം.:)
ആത്മേച്ചീ :)
ശ്രീ :)
ഇഞ്ചീ :) സ്നേഹം സ്നേഹം. പിന്നേ...ഞാൻ സ്കൂട്ടറിൽനിന്ന് പിന്നേം തെറിച്ചുപോയി വീണു. ഓണം ദൈവത്തിന്റെകൂടെയാണെന്ന് വിചാരിച്ചു. ഹിഹി. പക്ഷേ കഷ്ടകാലത്തിന് (നിങ്ങളുടെയൊക്കെ;)) എണീറ്റുവന്നു. കാര്യായിട്ട് ഒന്നും പറ്റിയില്ല. കുറച്ച് മുറിവും ചതവും ഒക്കെയേ ഉള്ളൂ. അങ്ങനെ സുഖായിട്ടുപോകുന്നു. ഇനിയിപ്പോ ഓണത്തിരക്കായി.
താരേ :) താര പണ്ട് എഴുതിയതൊക്കെ പുതിയ ബ്ലോഗുണ്ടാക്കി അതിലിടൂ.
Happy Onam, Sue.
pookalam itto?
upsilamba :)
Post a Comment
Subscribe to Post Comments [Atom]
<< Home