റോഡ്
കലപിലകൂട്ടിപ്പോകുന്ന കാക്കത്തൊള്ളായിരം ജനങ്ങളുണ്ട്,
കാറ്റുവീശുന്നതിന്റെ നേരിയ ശബ്ദമുണ്ട്,
ഉന്തുവണ്ടിയിൽ കടല വറുക്കുന്നതു കേൾക്കാനുണ്ട്,
തട്ടുകടയിൽ എണ്ണയിലെന്തോ പൊരിയുന്ന ഒച്ചയുണ്ട്,
പടേയെന്ന് വാഹനങ്ങളുടെ വാതിലടയുന്നുണ്ട്,
ട്വിങ്കിൾ ട്വിങ്കിൾ, പാടി, കുഞ്ഞുങ്ങളുടെ യാത്രയുണ്ട്,
ട്ണിം ട്ണിം എന്ന് ബസ്സിലെ ബെല്ലടിക്കുന്നുണ്ട്,
കാറും ബൈക്കും സ്കൂട്ടറും ലോറിയും
വിവിധതരം ശബ്ദമുണ്ടാക്കി ഓടുന്നുണ്ട്.
ഇത്തരം ശബ്ദങ്ങൾക്കിടയ്ക്കാണ്,
നിശ്ശബ്ദമായി യാത്ര പോകുന്ന റോഡിന്റെ മടിയിൽ വെച്ചാണ്,
ഒരു ജീവൻ തട്ടിയെടുത്തുകൊണ്ട്
മരണം ചീറിപ്പാഞ്ഞുപോയത്.
Labels: എനിക്കു തോന്നിയത്
6 Comments:
ആ നിശബ്ദത എത്രയെത്ര ശബദങ്ങളെ പ്രതിനിധാനം ചെയ്യുന്നു അല്ലേ?
വല്യമ്മായീ :) റോഡിന്റെ നിശ്ശബ്ദത സഹനത്തിന്റെ നിശ്ശബ്ദതയാവും. മരണത്തിന്റേത്, അനേകം ശബ്ദങ്ങൾക്കിടയിലെ നിശ്ശബ്ദത. ആഴത്തിലുള്ള നിശ്ശബ്ദത.
അതെ..റോഡില്‍ അങ്ങനെ പലതും സംഭവിക്കുന്നു അല്ലെ?
റോഡ് - നന്നായി കേട്ടോ.
സ്മിത :) നന്ദി.
നന്നായിട്ടുണ്ട്, കവിത
ദൈവമേ :)
Post a Comment
Subscribe to Post Comments [Atom]
<< Home