ഒളിച്ചുകളി
ഒളിച്ചുകളിയിലായിരുന്നു ഞാനും ആകാശവും. ആദ്യം ആകാശം ഒളിക്കാൻ പോയി. ഞാൻ എണ്ണിത്തുടങ്ങിത്തീർത്തപ്പോൾ, ചുറ്റും നോക്കി. കറുത്ത മേഘങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. കണ്ടേ കണ്ടേ എന്ന് ആർത്തുവിളിച്ചത് ആകാശത്തിനു പിടിച്ചില്ല. പെട്ടെന്ന് പിടിക്കപ്പെട്ടതിന്റെ ജാള്യത്തിൽ, ആർത്തലച്ച് കരയാൻ തുടങ്ങിയ ആകാശത്തെ അതിന്റെ പാട്ടിനുവിട്ട്, ഞാൻ ഏകാന്തതയുടെ ഗുഹയിൽ ഒളിച്ചിരുന്നു. ആകാശം മിന്നലിനെ വിട്ട് അന്വേഷിച്ചു. ഇടിയെ പറഞ്ഞയച്ച് പേടിപ്പിച്ചു. എന്നെ കാണാഞ്ഞിട്ട് വീണ്ടും കരയാൻ തുടങ്ങി. കുറേ ആലിപ്പഴം തന്നു. ഒടുവിൽ, ഇറങ്ങിവന്നാൽ, തരാമെന്ന് പറഞ്ഞ് മഴവില്ല് കാണിച്ച് കൊതിപ്പിക്കുന്നു. വീണ്ടും കൂട്ടുകൂടിയേക്കാം അല്ലേ?
Labels: കഥ
8 Comments:
കൂടിക്കോന്നേ ... മഴവില്ല് തന്നതല്ലേ.... എനിക്കും തന്നാരുന്നു..... കാണണോ എന്റെ "ഗുല്‍മോഹറില്‍" ഉണ്ട്...
ഒരു മഴനനഞ്ഞ പ്രതീതി...
ഭാവനാപൂര്‍ണം ഈ ആകാശ കാഴ്ച
ചെന്നാല്‍ പണിയാകും ചേച്ചി
:-)
കലക്കിയല്ലോ.
പിണങ്ങിയിരിയ്ക്കണ്ട. കൂട്ടു കൂടിയേക്കെന്നേ...
:)
കൊള്ളാം കുഞ്ഞു കുറിപ്പ്.
ഒളിച്ചുകളിക്കാനും കൂട്ടുകൂടാനും ആശംസകൾ!
അതാ നല്ലത്...
അനൂപ് :) എന്നാൽ കൂട്ടുകൂടിയേക്കാം. അനൂപിനും കിട്ടിയതല്ലേ മഴവില്ല്.
സുകന്യ :) നന്ദി.
ഉപാസന :) ചെന്നു നോക്കാം.
ശ്രീ :) മഴവില്ല് തരുമെന്ന് പറഞ്ഞതല്ലേ. കൂട്ടുകൂടിയേക്കാം.
ഹാഷിം :)
ജയൻ ഏവൂർ :) നന്ദി.
നൗഷു :)
Post a Comment
Subscribe to Post Comments [Atom]
<< Home