Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, June 18, 2010

കുഞ്ഞും പൊന്നും

കാലിൽ ഛിലുഛിലു പാദസരം
കുഞ്ഞിന്നമ്മ കൊടുത്തല്ലോ.
കൈയിൽ ഛിലുഛിലു പൊൻവളകൾ
കുഞ്ഞിന്നച്ഛൻ കൊടുത്തല്ലോ.
കാതിൽ തൂങ്ങും കമ്മലുകൾ
കുഞ്ഞിനെളേമ്മ കൊടുത്തല്ലോ.
വിരലിൽ മിന്നും മോതിരവും
കുഞ്ഞിനെളേച്ഛൻ കൊടുത്തല്ലോ.
കഴുത്തിൽ നിറയെ മാലകളും
അച്ഛന്റമ്മ കൊടുത്തല്ലോ.
രാവിൽ, ഉറങ്ങും നേരത്ത്,
പെട്ടിയിൽ വെച്ചൊരു പണ്ടങ്ങൾ,
സൂത്രക്കാരൻ കള്ളൻ വന്ന്,
തട്ടിയെടുക്കാൻ നോക്കീലോ.
നായ കുരച്ചൂ, ലൈറ്റു തെളിഞ്ഞൂ
കള്ളൻ ഓടിപ്പോയല്ലോ.

Labels: ,

9 Comments:

Blogger ശ്രീ said...

ഭാഗ്യം! കള്ളന്‍ ഓടിപ്പോയല്ലോ...

Fri Jun 18, 10:54:00 am IST  
Blogger Kalavallabhan said...

എത്ര സുന്ദരമായ കവിത

Fri Jun 18, 04:16:00 pm IST  
Blogger kambarRm said...

കള്ളനെ വെറുതേ വിട്ടോ..അയ്യോ..
ഏതായാലും നമുക്കൊരു കേസ് കൊടുത്തേക്കാം..അല്ലേ..
നല്ല രസികൻ എഴുത്ത്,
അഭിനന്ദനങ്ങൾ.

Sat Jun 19, 02:59:00 am IST  
Blogger സു | Su said...

ശ്രീ :) കള്ളന്റെ ഭാഗ്യം എന്നുവിചാരിച്ചാൽ മതി.

കലാവല്ലഭവൻ :) നന്ദി.

കമ്പർ :) കള്ളനെ വെറുതേ വിട്ടു. ഒന്നും കൊണ്ടുപോയില്ലല്ലോന്ന് വിചാരിച്ചാൽ മതി. നന്ദി.

Sat Jun 19, 08:49:00 am IST  
Anonymous Anonymous said...

കൊള്ളാം കുട്ടിപ്പാട്ട്. രസിച്ചു. ഈയിടെ ചില 28 കെട്ടുകള്‍ കണ്ടിരുന്നു. കുഞ്ഞിനെ സ്വര്‍ണ്ണത്തില്‍ കുളിപ്പിക്കാന്‍ വെമ്പുന്ന ബന്ധുജനങ്ങള്‍. പവനു വില 14000/- who cares? നമ്മള്‍ വീണ്ടും പഴയ കാലത്തിലേക്കു പോകുമ്പോലെ...

Sat Jun 19, 10:34:00 am IST  
Blogger Rare Rose said...

ഒരു കുഞ്ഞുണ്ണിക്കവിത വായിക്കുന്ന പോലുള്ള രസം.:)

Sat Jun 19, 11:45:00 am IST  
Blogger aneel kumar said...

:)
അല്ലായിരുന്നെങ്കിലും കണ്ണൂര്‍ ജയിലില്‍ നിന്നും കള്ളന്‍ ഓടിപ്പോയേനെ.

Sat Jun 19, 06:51:00 pm IST  
Blogger Unknown said...

Thanks, When I go on vacation, defenitely I will sing this song to my mol..

Sun Jun 20, 12:59:00 am IST  
Blogger സു | Su said...

മൈത്രേയി :) വിലകൂടിയതുകൊണ്ട് ആരും വേണ്ടാന്നുവയ്ക്കുന്നില്ല എന്നു തോന്നുന്നു.

റെയർ റോസ് :) ഇഷ്ടമായതിൽ സന്തോഷം.

മനു :) ആയ്ക്കോട്ടെ. നന്ദി.

അനിലേട്ടാ :) ഓടിപ്പോയ കള്ളനെ പിടിച്ചു.

Mon Jun 21, 10:18:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home