വത്തയ്ക്കപ്പാട്ട്
ഉരുണ്ടുരുണ്ടൊരു വത്തയ്ക്ക,
പച്ചച്ച തോലുള്ള വത്തയ്ക്ക,
ഉള്ളിൽ ചോപ്പുള്ള വത്തയ്ക്ക,
കറുകറെ കുരുവുള്ള വത്തയ്ക്ക,
അമ്മാമൻ കൊണ്ടോന്നു വത്തയ്ക്ക,
അമ്മായി മുറിച്ചൂ വത്തയ്ക്ക
മക്കളു തിന്നൂ വത്തയ്ക്ക,
മരുമക്കളു തിന്നൂ വത്തയ്ക്ക,
വെള്ളം നിറഞ്ഞൊരു വത്തയ്ക്ക,
മധുരം നിറഞ്ഞൊരു വത്തയ്ക്ക,
വത്തയ്ക്ക തിന്നിട്ടെല്ലാരും,
ഉറങ്ങാൻ നോക്കും നേരത്ത്,
മാനത്തു കണ്ടൂ വത്തയ്ക്ക,
പാതി മുറിച്ചൊരു വത്തയ്ക്ക,
മഞ്ഞനിറത്തിലെ വത്തയ്ക്ക,
ആരോ പറഞ്ഞു വത്തയ്ക്കയല്ലത്
അമ്പിളിമാമനാ കുട്ട്യോളേ.
Labels: കുട്ടിപ്പാട്ട്
15 Comments:
നല്ലൊരു കുട്ടിപ്പാട്ട്
കലാവല്ലഭൻ :) നന്ദി.
ഹായ്...വത്തക്ക! നല്ല കുട്ടി കവിത..
വയറു നിറഞ്ഞു...
വാത്തക്കയും പാട്ടും നല്ല ജോറ്ണ്ട് ട്ടോ
വീണ്ടും ഒരു കുട്ടിക്കവിത... കൊള്ളാം :)
ജാസ്മിക്കുട്ടി :)
ജിഷാദ് :)
സോണി :)
ശ്രീ :)
എല്ലാവർക്കും നന്ദി.
നല്ല കുട്ടിപ്പാട്ട്.:)
‘എങ്ങനെ വെക്കണം ചെഞ്ചീര
നനു നനെ അരിയണം ചെഞ്ചീര..‘എന്നൊക്കെയുള്ള പണ്ടെപ്പഴോ പാടി നടന്ന ചീരപ്പാട്ട് ഓര്‍മ്മ വന്നു..
റെയർ റോസ് :) കുട്ടിപ്പാട്ട് ഇഷ്ടമായതിൽ സന്തോഷം. റോസിന്റെ പോസ്റ്റ് വായിച്ചിരുന്നു. ഇഷ്ടമായി.
nalla paattu
ജെസ്സ് :) നന്ദി. ജെസ്സിനെ കണ്ടിട്ടു കുറച്ചുനാളായ പോലെ.
BEST WISHES
BEST WISHES
good song
anantha :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home