ആയിപ്പോവുന്നതാണ്
ഏതു മരത്തിൽനിന്നാണ്
ഒരു ഇലയെങ്കിലും കലഹിച്ചിറങ്ങിപ്പോകാത്തത്?
ഏത് കടലിൽ നിന്നാണ്
ഒരു മുത്തെങ്കിലും തന്നിഷ്ടത്തിന് കരയ്ക്കുകയറിപ്പോകാത്തത്?
ഏതു വെള്ളച്ചാട്ടത്തിൽനിന്നാണ്
ഒരു തുള്ളിയെങ്കിലും തെന്നിത്തെറിച്ചു വഴിതെറ്റി പോകാത്തത്?
ഏതു മലയുടെ ഉച്ചിയിൽ നിന്നാണ്
ഒരു കല്ലെങ്കിലും താഴ്വാരം തേടിയിറങ്ങിപ്പോകാത്തത്?
വ്യത്യസ്തമാകാൻ ആഗ്രഹിച്ചല്ലെങ്കിലും,
അങ്ങനെയൊക്കെ ആയിപ്പോവുന്നതാണ്.
ഇറങ്ങിപ്പോയ വാക്കുകളിൽ ചിലതിലെങ്കിലും
കയ്പ്പ് കണ്ടെത്തുന്നത് അങ്ങനെയാണ്.
Labels: മനസ്സ്
20 Comments:
ജാമ്യം!
കൊള്ളാം. നല്ല സന്ദേശം. കവിത എന്ന രീതിയിലല്ല, ഗദ്യം എന്ന രീതിയിലാണു് ഞാന്‍ വായിച്ചതു്.
നല്ലൊരു സന്ദേശം
എല്ലാ ഇലകള്‍ക്കും എപ്പോഴും മരത്തില്‍ നില്‍ക്കാനാവില്ലല്ലൊ,
എല്ലാ മുത്തുകളും കടലിനു തന്നെ വേണമെന്നു വച്ചാല്‍ അതു നടക്കുന്ന കാര്യമല്ലല്ലൊ!
ഉച്ചിയില്‍ നിന്നു എടുത്തുചാടുമ്പോഴും ഒരു തുള്ളിവെള്ളം പോലും നഷ്ടപ്പെടുത്താനാവില്ല എന്നു വെള്ളച്ചാട്ടത്തിനു കരുതാമോ..ഹും!
അല്ലേ,ഒരു കല്ലെങ്കിലും അടര്‍ന്നു വീഴാതെ എന്നും അങ്ങിനെയങ്ങ് നില്‍ക്കാമെന്ന് മലയ്ക്ക് ആഗ്രഹിക്കാമോ!
അതുപോലെ മനുഷ്യരല്ലെ, എപ്പോഴും നല്ല വാക്കുകള്‍ മാത്രം പ്രതീക്ഷിക്കാമോ.. ചിലപ്പോഴൊക്കെ അബദ്ധങ്ങളും പറ്റിപ്പോകും.
എല്ലാം വേണ്ടേ,
സത്യം പറഞ്ഞാല്‍ സൂ എന്തുദ്ദേശിച്ചാണ് എഴുതിയതെന്നൊന്നും അറിയാതെയാണെ ഈ കസര്‍ത്ത് ഞാന്‍ കാട്ടിയത്!
എന്തെങ്കിലും രീതിയില്‍ അപ്രിയമായി തോന്നുന്നെങ്കില്‍..
തോന്നുന്നെങ്കില്‍ ഇനിയിപ്പോ എന്നാ ചെയ്യാനാ.. പറ്റിപ്പോയി എന്നങ്ങു നിനയ്ക്കാം.. അല്ലെ,
This comment has been removed by the author.
ഇറങ്ങിപ്പോയ വാക്കുകളിൽ ചിലതിലെങ്കിലും
കയ്പ്പ് കണ്ടെത്തുന്നത് അങ്ങനെയാണ്
എന്ന വരി നന്നായിട്ടുണ്ട്.
http://digambaratvam.blogspot.com/
വല്യമ്മായീ :) സാന്ത്വനം(സ്വയം).
ചിതൽ :)
കലാവല്ലഭൻ :)
ആത്മേച്ചീ :) ആത്മേച്ചി പറഞ്ഞതൊക്കെത്തന്നെയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഒന്നും വേണമെന്നുവെച്ചിട്ടല്ല, ചിലപ്പോൾ അങ്ങനെയൊക്കെ ആയിപ്പോകുമെന്നു മാത്രം.
നിർമുഖൻ :) നന്ദി.
മരത്തിൽ നിന്നും ഒരിലയും കലഹിച്ചിട്ടല്ലോ ഇറങ്ങിപ്പോകുന്നത്,
ഒരുമുത്തും തന്നിഷ്ടത്തിനല്ലല്ലോ കയറിപ്പോകുന്നത്.
എല്ലാ യാത്രകളും ഓരോ നിയോഗങ്ങൾ.
മരത്തിനോ ഇലക്കോ കടലിനോ മുത്തിനോ മലക്കോ കല്ലിനോ ഒന്നും അതിൽ കുറ്റബോധമോ പശ്ചാത്താപമോ ഇല്ല.
എല്ലാം ഒരേ മരത്തിലെ ഒരേപോലെ മധുരിക്കുന്ന പഴങ്ങൾ :)
ദൈവമേ :) അതൊക്കെ നിയോഗങ്ങളാണെങ്കിലും, ഇറങ്ങിപ്പോയ വാക്കുകൾക്കും കയ്ക്കുന്നതിൽ കുറ്റബോധം ഉണ്ടാവില്ലെങ്കിലും, മനസ്സിന്റെ സ്ഥിതിയതല്ലല്ലോ.
കറിവെപ്പിലയിലൂടെ സൂര്യഗായത്രിയിലെത്തി. തികഞ്ഞ ആരാധന തോന്നുന്നു.
ഏതു വായില്‍ നിന്നാണ് ഒരു വാക്കെങ്കിലും ചോദിക്കാതിറങ്ങി പോകാത്തത് അല്ലേ?
ബാക്കി അനുഭവിക്കുമ്പോഴറിയും
ആദൃതൻ :) വായിക്കാൻ എത്തിയതിൽ സന്തോഷം.
പണിക്കർ ജീ :)
ചിലപ്പോള്‍ മടുത്തു കാണും. അതായിരിക്കും പുറത്ത് ചാടിയത്. മനം മടുത്ത് ജീവിക്കുന്നതിലും നല്ലത് മറ്റൊരു വഴിതേടുന്നതല്ലേ?
അതില്‍ ആര്‍ക്ക് ആരേയാണ് കുറ്റപ്പെടുത്താനാകുക?
വാക്കുകള്‍ക്കിടയില്‍ ഒരുപാട് അര്‍ത്ഥം ഒളിപ്പിച്ചു വെച്ചിരിക്കുന്നു. നല്ല കവിത. ഇഷ്ടമായി.
:) beautiful.. you should think about publishing all those kuttikavithakal.. I love those..
വായാടി :) ഇതിൽ ഒളിപ്പിച്ചുവെച്ചതായ യാതൊരു അർത്ഥവുമില്ല. ഇറങ്ങിപ്പോയ വാക്കുകളിൽ അഥവാ പറഞ്ഞ വാക്കുകളിൽ ചിലത് അത്ര മധുരമുള്ളതായിരുന്നില്ല, അല്ലെങ്കിൽ കടുപ്പമുള്ളതായിരുന്നു എന്ന് തിരിച്ചറിഞ്ഞു എന്നേ അർത്ഥമുള്ളൂ. അത് അങ്ങനെ ആയതിൽ ആശ്വസിക്കാൻ ചില കാര്യങ്ങളും. വായാടി എന്തൊക്കെയോ കൂട്ടിവായിച്ചു എന്നെനിക്കു തോന്നുന്നു. വായിക്കാൻ വന്നതിനു നന്ദി.
ദിയ :) സുഖമല്ലേ? ഒരുപാടു നാളായല്ലോ കണ്ടിട്ട്. തിരക്കിലായിരിക്കും അല്ലേ? പ്രസിദ്ധീകരിക്കാൻ മാത്രം ഉണ്ടോ ഇതൊക്കെ എന്നാണ് തോന്നാറ്.
പലായനം ഒരു കലയാണ്..!
മനസ്സ് കൊണ്ടുള്ള പലായനം അതിജീവനകലയും..!
ഇലയും,മുത്തും തുള്ളിജലവും കല്ലും മണ്ണുമൊക്കെ പലായനം ചെയ്യുന്നത് ആര്‍ക്ക് വേണ്ടി...???
nannaayi
ശനിയൻ :)
ഒരു നുറുങ്ങ് :)
സുജിത് :)
This comment has been removed by the author.
വല്യ ഇഷ്ടായി ഈ കുറച്ചു വരികള്‍.
Post a Comment
Subscribe to Post Comments [Atom]
<< Home