രാധയുടേത് മാത്രം
മതിയായി. വിവശയായ രാധ അങ്ങനെ ചിന്തിയ്ക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്താണ് ചെയ്യേണ്ടത്? ദൈനംദിന പ്രവൃത്തികളിൽ മുഴുകുമ്പോഴും അവൾക്ക് ചിന്തിക്കാനുണ്ടായിരുന്നത് കൃഷ്ണനെക്കുറിച്ചാണ്. ഗോപികമാരോടൊത്ത് കാട്ടിലും പുൽമേടുകളിലും നദിക്കരയിലും ഉല്ലസിച്ചലഞ്ഞുനടക്കുന്ന കൃഷ്ണനെക്കുറിച്ച്. അവളെ തീർത്തും അവഗണിക്കുന്ന, അവളുടേത് മാത്രമെന്ന് കരുതിയ കൃഷ്ണനെക്കുറിച്ച്. എന്തിനാണ് കൃഷ്ണന്റെ ലീലകൾ കണ്ടുരസിക്കുന്നത്? എന്തിനാണ് ഗോപികമാരുടെ സന്തോഷം കണ്ട് ഉള്ളം വേദനിപ്പിക്കുന്നത്?
തീരുമാനിച്ചുറപ്പിച്ച്, അവൾ ആ കാനനവഴിയിലൂടെ നടന്നു. ദൂരെയതാ കൃഷ്ണനും ഗോപികമാരും. നൃത്തം ചവുട്ടി, തളർന്ന്... നിലാവിൽ കൃഷ്ണന്റെ മുഖം കൂടുതൽ തിളങ്ങിക്കാണുന്നു. കൃഷ്ണനോടുള്ള പ്രണയത്തിലും ആരാധനയിലും ഗോപികമാരുടെ മുഖവും. രാധയുടെ ഉള്ളം നിലാവൊഴിഞ്ഞ രാത്രിപോലെ ആയി. അവൾ ഒരു മരത്തിന്റെ കീഴിൽ നിന്നു. ആട്ടവും പാട്ടും കഴിഞ്ഞ് കൃഷ്ണൻ വരട്ടെ, ഇതുവഴി. കാണട്ടെ, തന്നെ. അവൾ ചേലത്തുമ്പിൽ കെട്ടിയിട്ട് സൂക്ഷിച്ചിരുന്ന വിഷക്കായകൾ കൈയിലെടുത്തു. ഒഴുകുന്ന കണ്ണീർ വകവയ്ക്കാതെ, അവൾ ആ വിഷക്കായകൾ വായിലേക്കിടാൻ തുടങ്ങി. പെട്ടെന്ന് അവളുടെ കൈ ആരോ പിടിച്ചു. ആരാണിത്. അവൾ അത്ഭുതപ്പെട്ടു. കണ്ണീരൊഴുകുന്ന മുഖമുയർത്തി അവൾ നോക്കി. കൃഷ്ണൻ! അവൾ ആട്ടവും പാട്ടും നടക്കുന്നിടത്തേക്കു നോക്കി. കൃഷ്ണനതാ ഗോപികമാരുടെ നടുവിൽ ഓടക്കുഴൽ പിടിച്ച് നിൽക്കുന്നു. അപ്പോപ്പിന്നെ ഇതോ? മായയാണോ? തന്നെപ്പറ്റിയ്ക്കാൻ ദൈവത്തിന്റെ സൂത്രമാണോ?
അവളുടെ ചിന്തകൾ അറിഞ്ഞ്, അവളുടെ കയ്യിൽ നിന്ന് വിഷക്കായകളെടുത്ത് താഴേക്കെറിഞ്ഞ് അവളുടെ കണ്ണീർ തുടച്ച് കൃഷ്ണൻ പറഞ്ഞു.
“നീ പ്രണയിക്കുന്ന കൃഷ്ണൻ ഞാനാണ്. ഞാൻ എന്നും നിന്റെ കൂടെയുണ്ടായിരുന്നു, നിഴലുപോലെ. നീയെന്നെ ശ്രദ്ധിക്കാതെ, എന്റെ സാന്നിദ്ധ്യം അറിയാതെ, ഗോപികമാരുടെ ചേഷ്ടകളും കണ്ട്, അവരോടു കോപിച്ച് നടന്നു. ഞാൻ അവർക്കൊപ്പം ഒരിക്കലും പോയില്ല.”
രാധ മുഖമുയർത്തി ചോദിച്ചു . “അപ്പോ ആ കാണുന്നതോ?”
“അത് യന്തിരൻ ആണ്. റോബോട്ട്. എന്നെപ്പോലെയുള്ള യന്ത്രം.”
“കൃഷ്ണാ...”
“ഞാൻ നിന്റേതുമാത്രമല്ലേ രാധേ?”
Labels: കഥ
17 Comments:
ഇതാ പറഞ്ഞത് പെണ്ണുങ്ങള്‍ക്ക് വിവരം ഇല്ലെന്ന് . ഞാനെങ്ങാനും മറ്റൊരു പെണ്ണിനോടു വര്‍ത്തമാനം പറയുമ്പൊഴും മനസിലാകണ്ടെ അത് യന്തിരനാണെന്ന് അല്ലെ?
ഹഹ :)
മാഷെ, കൊള്ളാം കേട്ടോ ഈ മോഡേണ്‍ കൃഷ്..
അപ്പൊ ഗോപികമാരും രാധയും... അവരും..?
“കണ്ണനെന്റേതെന്ന ചിന്ത വെടിഞ്ഞു, ഞാന്‍
കണ്ണന്റെതെന്നേ നിനച്ചുള്ളൂ”
(സുഗതകുമാരിടീച്ചറുടെ കവിതയിലേതാണെന്നു തോന്നുന്നു... ഓര്‍മ്മവന്നു)
(വാഗ്ജ്യോതി)
പണിക്കർ ജീ :) താങ്കളെ തല്ലിയിട്ട്, അയ്യോ, യന്തിരനാന്നു വിചാരിച്ചു എന്നുപറയുമ്പോൾ വിവരം അറിയും. ഹിഹി.
ദുബായിക്കാരൻ :) നന്ദി. എന്നെ മാഷേന്നു വിളിക്കല്ലേ.
ചിതൽ :) അവരൊക്കെ ഒറിജിനലാ.
ജ്യോതി :) കവിത ഞാൻ നോക്കട്ടെ. എന്തായാലും അങ്ങനെ നിനയ്ക്കുന്നതാവും നല്ലത്.
ഇതാ പറഞ്ഞത് വേണ്ടാത്തത് മാത്രമെ കാണൂ അല്ലേ :)
ഇപ്പൊ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പികള് !
:) likey likey.. :)
പണിക്കർ ജീ :) തല്ല് എന്നു കേട്ടപ്പോ പേടിച്ചു അല്ലേ?
സോണി :) അതെയതെ.
ദിയക്കുട്ടീ :) നന്ദി.
kollaam
ആ പാവം പിടിച്ച രാധയേ ഇത്തവണയും നീ പറ്റിച്ചു അല്ലേ? സത്യം പറയൂ കൃഷ്ണാ, ഗോപികമാരുടെ കൂടെ ആടിപ്പാടി കളിക്കുന്നവനല്ലേ ഒറിജനല്‍ കൃഷ്ണന്?
ആർ എസ് :) നന്ദി.
വായാടി :) പാവം രാധ. അല്ലേ?
What a mastery?
നല്ല കഥ
പാവം ഞാൻ :) ഇംഗ്ലീഷു പറഞ്ഞാൽ ഞാൻ പാവം എന്നു പറയേണ്ടിവരും.
അരുൺ :) നന്ദി.
anti climax kalakki
ധ്വനീ :)
Post a Comment
Subscribe to Post Comments [Atom]
<< Home