മഴയല്ലേ
മഴ പെയ്തു റോഡെല്ലാം പുഴയായി മാറുമ്പോൾ,
തോണിയിൽക്കയറി തുഴഞ്ഞുപോകാം.
മഴ പെയ്തു നാട്ടിൽ പനികൾ പെരുകുമ്പോൾ,
മഴ നനയാതെ അകത്തിരിക്കാം.
മഴ പെയ്തു നാടു മുഴുവൻ തണുക്കുമ്പോൾ,
കാപ്പീം കുടിച്ചു മഴ കണ്ടിരിക്കാം.
മഴ വന്നു പോവാൻ മടിച്ചുനിൽക്കുമ്പോൾ,
മഴയുടെ സൌന്ദര്യം ചിത്രമാക്കാം.
Labels: വെറുതെ
2 Comments:
എല്ലാം സമൃദ്ധമായുണ്ടെങ്കില് മഴയൊരു രസമാണ്
അജിത്തേട്ടാ :) അങ്ങനെ ആയ്ക്കോട്ടെ.
Post a Comment
Subscribe to Post Comments [Atom]
<< Home