Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, December 26, 2017

പുതുവത്സരാശംസകൾ

പ്രിയപ്പെട്ട കൂട്ടുകാരേ,
പുതുവർഷം വരാൻ ഇനി അധികം ദിവസമില്ല. എല്ലാവർക്കും അടുത്തവർഷം നല്ലതാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഈ വർഷം ചെയ്യാൻ വിചാരിച്ചിട്ട് നടക്കാതെ പോയ നല്ല കാര്യങ്ങളൊക്കെ അടുത്ത വർഷം നടത്താൻ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു. എല്ലാവർക്കും കൂടുതൽ കൂടുതൽ കൂട്ടുകാരെ കിട്ടട്ടെ. പിന്നെ....പിന്നൊന്നൂല്ല. ഇതൊക്കെത്തന്നെ.

അപ്പോ എല്ലാവർക്കും പുതുവത്സരാശംസകൾ!

Labels:

Tuesday, November 28, 2017

സുഖം

അങ്ങനെയിരിക്കുമ്പോഴാണ് പുതിയ കൊല്ലം വരുന്നത്. ഇനി ഒരു മാസം. പുതുവർഷത്തിനെടുക്കാൻ ഒരു തീരുമാനോം പുതിയതായിട്ടില്ല. എല്ലാം പഴേതുതന്നെ. ഞാനും പഴേതാണല്ലോ. ;) കഴിയാൻ പോകുന്ന കൊല്ലം സുഖദുഃഖസമ്മിശ്രമായിരുന്നു എന്നു വെച്ചുകാച്ചുന്നു. സത്യത്തിൽ ഭയങ്കര സന്തോഷോം ഭയങ്കര ദുഃഖോം ഉണ്ടായിരുന്നു. അതൊക്കെയാണല്ലോ ഈ ജീവിതം ജീവിതംന്നു പറയുന്ന സംഭവം. സിനിമ കൊറച്ചെണ്ണം കണ്ടു. ടി വിയിലും കണ്ടു. നല്ലതായിരുന്നു. വായന വളരെ കുറവായിരുന്നു. എന്നാലും വായിച്ചു. പുതിയ സ്ഥലത്തേക്കൊന്നുമല്ലെങ്കിലും യാത്ര അടിപൊളിയായിരുന്നു. പുതിയ സിനിമകളും കാത്ത് ഇരിക്കുന്നു. നല്ലതാവും എന്നു തോന്നിക്കുന്ന ചില സിനിമകളെക്കുറിച്ച് കേട്ടു. അതൊക്കെ കാണാൻ തയ്യാറായി ഇരിക്കുന്നു.

Labels:

Tuesday, June 27, 2017

മഴ

മഴ പെയ്തുതുടങ്ങി. എല്ലാരും വേനലിനെ മറന്നുതുടങ്ങി. ഇനി കുറച്ചൂടെ കഴിഞ്ഞാൽ മഴയെ കുറ്റം പറഞ്ഞുതുടങ്ങും. പാവം വെയിലും മഴയും. സമയാസമയത്തിനു വന്നിട്ടും കുറ്റം കേൾക്കണം. വേണെങ്കിൽ, മഴ നനഞ്ഞ് നടന്നതും മഴ ആസ്വദിച്ചതും ഒക്കെ കുറേ പറയാം. പക്ഷെ എന്തിന്! ഗൌരവത്തിലെന്തെങ്കിലുമൊക്കെ എഴുതാൻ കിട്ടുമ്പോ വരാം. നന്ദി, നമസ്കാരം, ശുഭരാത്രി.

Labels:

Wednesday, May 24, 2017

ഇനി മഴ വരട്ടെ

വായന ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു എന്നു പറയേണ്ടിവരുമ്പോൾത്തന്നെ വായനയുണ്ടല്ലോന്നു ചിന്തിക്കാൻ തുടങ്ങി. വായിക്കുകയേ ചെയ്യാത്തവരെത്ര. വായിക്കാൻ നേരം കിട്ടാത്തവരെത്ര. അപ്പോ ഇഴഞ്ഞിഴഞ്ഞു നീങ്ങട്ടെ. സിനിമ ഉഷാറായിട്ടു പോകുന്നു. ഇറങ്ങുന്നതിനനുസരിച്ച് ഓരോന്നും കാണുന്നുണ്ട്. എന്നാലും ചിലതൊക്കെ വിട്ടുപോകുന്നുണ്ട്. എനിക്കെല്ലാം ഇഷ്ടപ്പെടാറുണ്ട്. രാമന്റെ ഏദൻതോട്ടമാണ് അവസാനം കണ്ടത്. യാത്രയേ ഇല്ല കുറച്ചുനാളായിട്ട്. ഇനി വീണ്ടും തുടങ്ങണം. ഒറ്റയ്ക്ക് പറ്റാത്തതുകൊണ്ടാണ്. ഒറ്റയ്ക്കു പോയാലെന്താന്നൊക്കെ ആൾക്കാരു ചോദിക്കും. പക്ഷെ, അതങ്ങോട്ട് പറ്റുന്നില്ല. ആലോചിക്കാനൊക്കെ രസമാണ്. പക്ഷെ, പ്രാവർത്തികമാക്കാൻ കൊറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോ ഭയങ്കര ചൂടാണ്. ഇനി മഴ വരട്ടെ. അപ്പോ ഒരു മഴയാത്രയുണ്ട്. തീരുമാനിച്ചിട്ടൊന്നുമില്ല. അല്ലെങ്കിലും ആദ്യേ ഒന്നും തീരുമാനിച്ചിട്ടു കാര്യമില്ലല്ലോ.

എന്റെ ബ്ലോഗ് ഇപ്പഴും വായിക്കാറുണ്ടല്ലേ പലരും? നന്ദി. (നന്ദി വാങ്ങിവാങ്ങി ഇപ്പോ ഇനി വെക്കാൻ സ്ഥലമില്ല എന്നു പറയരുത്.)

Labels: