പുതുതായിട്ടൊന്നുമില്ല പറയാൻ
പുതിയ കൊല്ലം! ജീവിതത്തിൽ വേറെ എന്തൊക്കെയാണ് പുതിയത്? എന്തൊക്കെയാണ് എല്ലാവരുടേയും പുതുവർഷതീരുമാനങ്ങൾ? ഇല്ല. പുതുവർഷതീരുമാനങ്ങളൊന്നും ഞാൻ പറയുന്നില്ല. ഇതുവരെയുള്ളതൊന്നും നടപ്പിലാവാഞ്ഞതുകൊണ്ടാണെന്ന് വിചാരിക്കരുത്. ജനുവരിയിൽ വന്ന് ഞാനിക്കൊല്ലം ഇന്നതൊക്കെ ചെയ്യും എന്നു പറഞ്ഞിട്ട് ഫെബ്രുവരി ആവുമ്പഴേക്കും ‘എന്ത് തീരുമാനങ്ങൾ. അതൊക്കെയൊരു പറച്ചിലങ്ങോട്ട് പറഞ്ഞതല്ലേ’ എന്ന് വിചാരിക്കുന്നതിനേക്കാൾ, അല്ലെങ്കിൽ മറ്റുള്ളവരെക്കൊണ്ട് തോന്നിപ്പിക്കുന്നതിനേക്കാൾ നല്ലത്, ഡിസംബറിൽ വന്നിട്ട്, ‘ദേ...കണ്ടോളീൻ. ഞാനിതൊക്കെയാണ് ചെയ്തുകൂട്ടിയത്’ എന്നു പറയുന്നതല്ലേന്നൊരു ചിന്ത വന്നു. ഒന്നും വിചാരിക്കരുത് പ്ലീസ്. എന്റെ പുതിയ ഐഡിയ ആണിത്. ഹിഹിഹി.
എല്ലാവർക്കും സുഖം തന്നെയല്ലേ. എനിക്കു സുഖം തന്നെ.
എല്ലാവരും ഇടയ്ക്ക് ഇവിടെയൊക്കെ വന്നു നോക്കണേ.
Labels: 2019
2 Comments:
സൂര്യഗാത്രിയില് വന്ന്,വായിച്ച്, അര്മാദിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. കുറേ നല്ല ദിനങ്ങളുടെ ഓര്മകള്. ഒരു കൊച്ചു കമന്റ് പോലും ഇടാതെ കള്ളനെപ്പോലെ പതുക്കെ കടന്നുകളയുന്പോള് കിട്ടുന്ന ആ ഒരു ത്രില്...... എന്തു രസായിരുന്നു...............
മായാവിലാസ് :)
Post a Comment
Subscribe to Post Comments [Atom]
<< Home