സ്വപ്നം?
ആന്‍ഡ് ദ ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ഗോസ് റ്റു ....... അവള്‍ക്ക് സന്തോഷം കൊണ്ട് മനസ്സും കണ്ണീരു കൊണ്ട് കണ്ണും നിറഞ്ഞിട്ട് ഒന്നും കേള്‍ക്കാനും കാണാനും വയ്യാത്ത അവസ്ഥയില്‍ ആയി. കണ്ണീരിനിടയില്‍ കണ്ടു. ജീനമോള് വേദിയിലേക്ക് ചെല്ലുന്നു. സമ്മാനം വാങ്ങാന്‍. 'രാജേട്ടന്റെ ഒരു തിരക്ക്. മോള് ആവുന്നത്ര പറഞ്ഞു നോക്കിയതാ അച്ഛന് വരാതെ ശരിയാവില്ലാന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത മീറ്റിംഗ് ആയതുകൊണ്ടാണു വരാന്‍ പറ്റാഞ്ഞത് അല്ലെങ്കില്‍ മോളു സമ്മാനം വാങ്ങുന്നത് കാണാന്‍ വരാതിരിക്കുമോ.' മോള് സമ്മാനം വാങ്ങി. മൈക്ക് കൈയില്‍ എടുത്തു പറഞ്ഞു. 'ഈ സമ്മാനം എന്റെ അച്ഛനും അമ്മക്കും ഉള്ളതാണ്. അച്ഛന് ഇവിടെ വന്നിട്ടില്ല, അമ്മയെ വേദിയിലേക്ക് വിളിക്കാന്‍ എല്ലാവരും സമ്മതിക്കണം.' കൈയടിയുടെ ബഹളത്തിലും അനുമോദനത്തിന്റേയും അസൂയയുടേയും നോട്ടങ്ങള്‍ക്കുമിടയില്‍ അവള് വേദിയിലെത്തി. മോളെ ചേര്‍ത്ത് പിടിച്ചു. എല്ലാവരേയും നോക്കി പുഞ്ചിരിച്ചു. പിന്നെ എല്ലാവര്ക്കും നന്ദി പറഞ്ഞു. വേദിയില്‍ നിന്ന് താഴോട്ടിറങ്ങുമ്പോള്‍ കാലു തെറ്റി. താഴോട്ട്........ താഴോട്ട്.....താഴോട്ട്.....
കണ്ണു തുറന്ന് നോക്കുമ്പോള്‍ രാജേട്ടന്റെ പരിഭ്രമിച്ച മുഖം. രാജേട്ടന്റെ അമ്മ, ചേച്ചി, അനിയത്തി സ്വപ്ന എല്ലാവരും ഉണ്ട്. അമ്മയെ നോക്കിയപ്പോള്‍ കണ്ണ് തുടക്കുന്നു. ജീനമോളെക്കുറിച്ചോര്ത്തതും അവളുടെ കൈ വയറിനു മുകളിലേക്ക് പോയി. ആറു മാസം മാത്രം പ്രായം ആയിരുന്ന ജീവന്റെ തുടിപ്പ്. ജീനമോള് എന്നു രണ്ടാളും വിളിക്കാന്‍ തീരുമാനിച്ച കുഞ്ഞുവാവ. അതിപ്പോള്‍ അവള്‍ക്ക് മാത്രം മനസ്സിലാവുന്ന രീതിയില്‍ അനങ്ങുന്നില്ല, അമ്മേന്നു വിളിക്കുന്നില്ല. അവള് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അലക്കിയ തുണികള്‍ ടെറസ്സില്‍ ഉണങ്ങാന്‍ ഇടാന്‍ പോയതും തിരിച്ചു സ്റ്റെപ്പിറങ്ങുമ്പോള്‍ മുകളിലത്തെ സ്റ്റെപ്പില്‍ നിന്നു തന്നെ അവിടെ ഉണ്ടായിരുന്ന വെള്ളം തെന്നി താഴോട്ട് വീണതും കൈയില്‍ ഉണ്ടായിരുന്ന ബക്കറ്റ് തെറിച്ചു പോയതും.... ഏതാണു സ്വപ്നം? ഇപ്പോള്‍ ഉള്ളതോ മുമ്പ് കണ്ടതോ? സ്വപ്നലോകത്തുനിന്നു മടങ്ങിയപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വീഴാന്‍ കണ്ണീര് ഉണ്ടായിരുന്നില്ല.
26 Comments:
ആദ്യത്തെ കമന്റ് ഇക്കുറി എന്റേതാവട്ടെ:
...സൂര്യ, എഴുത്തിന്റെ ശൈലി മാറിയെങ്കിലും ഇപ്പോഴും താങ്കളുടെ പോസ്റ്റുകള്‍ മികച്ചു തന്നെ. ഞാന്‍ സ്ഥിരമായി വായിക്കുവാറുണ്ട്... ആശംസകള്‍
രണ്ടാമത്തേത് എന്റേതാവട്ടെ... അതിനുമുമ്പ് -ക - കമന്റിയില്ലെങ്കില്‍
സു പിന്നെയും ഒരു കണ്ണീര്‍ക്കഥ എഴുതി.
ബാക്കി പെരിങ്ങോടന്റെ വാക്കുകള്‍ തന്നെയേ പറയാനുള്ളൂ, ആവര്‍ത്തിക്കുന്നില്ല.
ഈ കഥ എവിടുന്നു കിട്ട്യേതാ സൂ?
പെരിങ്ങോടാ...,
സ്ഥിരം വായിക്കാറുണ്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്. എനിക്കെന്ത് ശൈലി? എന്റെ മനസ്സില്‍ തോന്നുന്നത് പോസ്റ്റ് ചെയ്യുന്നു.അത്രേ ഉള്ളു. എല്ലാവര്ക്കും ഇഷ്ടപ്പെടുമ്പോള്‍ സന്തോഷം തോന്നുന്നു.
പെരിങ്ങോടന്റെ സാമ്പാര്‍ കഥ വായിക്കാന്‍ അവിടെ വന്നിരുന്നു.മനസ്സ് ശരിയല്ലാഞ്ഞതുകൊണ്ടു ഒന്നും തെളിഞ്ഞില്ല.തിരിച്ചു പോന്നു. ഇനി വന്നു സ്വസ്ഥമായിട്ട് വായിക്കണം ഒരിക്കല്‍ . പിന്നെ കമന്റടി എന്റെ ഒരു (ദു??)സ്വഭാവം ആണല്ലോ.
അനില്‍,
കണ്ണീര്ക്കഥയില്ലെങ്കില് എന്ത് ജീവിതം ? രണ്ടു ദു:ഖങ്ങള്ക്കിടയിലുള്ള ഇടവേളയാണ് സന്തോഷം എന്നു കേട്ടിട്ടില്ലേ? എന്തായാലും ഇന്നു എന്റെ തലയ്ക്ക് കുത്തുവെക്കാഞ്ഞത് എന്റെ ഭാഗ്യം. അല്ലാണ്ട് തന്നെ അതു പൊളിഞ്ഞിരിക്ക്യാ.
കെവിനേ..
നമ്മള് 19 ദിവസം പിണക്കാന്നു പറഞ്ഞിരുന്നില്ലേ? അതു ഇന്നു തീര്‍ന്നു ല്ലേ? ഈ കഥ ഞാന്‍ ഇന്നു ജനലില്‍ക്കൂടെ മഴയും ആസ്വദിച്ചിരിക്കുമ്പോള്‍ മഴയുടെ കൂടെ വന്നതാ. ഇന്നലെ കൃഷ്ണാ...ന്നു വിളിച്ചിരുന്നില്ലേ. മൂപ്പര് ഇങ്ങോട്ട് അയച്ചതാ.
su, nice story!
btw, i also wanted to start a malayalam blog. downloaded the font and all..
pakshe type cheythu cheythu ooppadu vannu.. sherikkum..
how do u guys manage to type in such long posts in malayalam!!
ഈ ജിത്തൂന്റെ ഒരു കാര്യം.
എത്രയോ നാളുകള്‍ക്ക് ശേഷമാണ് ആരെങ്കിലും ഈ വാക്ക് ഉപയോഗിച്ച് കേള്‍ക്കുന്നത്. 'ചിരിച്ച് ഊപ്പാട് വന്ന്.'
Su...
return to those satire..
those were funny and enjoyable...
cHe, ingane ezhuthiyaal njaan vayikkilya.
SU :( ... so sad story but excellent one...
സു,
കഥ കൊള്ളാം.
മൂഡ് ശരിയായിട്ടില്ല അല്ലേ ?
സാരമില്ല.. ഒക്കെ ശരിയാകും.
time is a good healer.
take care
കലേഷ്
Jithu .thanks.
anil :)അങ്ങനെയൊരു വാക്ക് എനിക്കറിയില്ലാട്ടോ.
ഇബ്രൂ,
അങ്ങിനെ എഴുതാം .
സുനില്‍,
പിന്നെ ശവപ്പെട്ടിക്കഥയാണോ വായിക്കുക? ഹി ഹി.
കലേഷ്,
മൂഡ് ശരിയാവുന്ന മട്ടില്ല.എന്നാലും സന്തോഷായിട്ടിരിക്കാന് ശ്രമിക്കുന്നു.
Gauriiiiiiiii, thanks.
how r u? evide D.B.kandillallo?
mmmmm SU serious avan thodangi :) ... ennalum kozpam illa ..katha kollam :)
മോനുവേ,...
ഞാന്‍ ഒട്ടും സീരിയസ് അല്ലാട്ടോ. ഇടയ്ക്കൊന്ന് പരീക്ഷിക്കുന്നതാ. അല്ലേലും മോനൂന്റെ ഈ മുഖം കാണുമ്പോള്‍ ആര്‍ക്കാ സീരിയസ് ആവാന്‍ പറ്റുക?:)
Story kollam SU; story anelum vaayichappo oru bad feeling; good one
So how r u doing dear?
D.B.,:) thanks.I am ok. how r u ?
aTuttha praavaSyam oru SavappeTTikkathha aayikkOTTe, TTo Zooo
Sorry spelling mistake..Soooo
സുനില്‍,
ഞാന്‍ പേര് സു എന്നുവെയ്ക്കുന്നതുകൊണ്ടാണോ
എന്നോട് ദേഷ്യം വരുന്നത്? എന്നെ zoo എന്നു വിളിക്കേണ്ട കേട്ടോ.
SU i am doing good dear; nice to know u keeping tha same; dunno what to talk or ask u; lol out of sub; bye for now
hi SU .. how r u today??? :) ...SU ente recipies ethu vare kitilya tto.. :( ... & DB nee out of subject aano? enna njan oru sub. theram... "gothambunda" nee eni ee sub. discuss cheytholu DB ;)
D.B.,
hmm...enikku aa lines vallathe ishtappettutto D.B. AA puthiya postilethu. "The reason I wouldn't cry if you left is because I would die if you left." ara ezhuthiyathu?
Gauri,
how r u nnu chodichaal enthaa njan parayya? paramasughamnno? sherikkum ariyilla. mazha purathe ullu. :( pinne recipies njaan nokki vekkamtto. vegam paranj tharaan nokkam. pinne gothambundedethu mathiyenkil namukku D.B. yodu choikkaam.
It was a spelling mistake and I told sorry immediately. It will not repeat in future, dear. (inshaa aLLaah!)
SU ente oru friend mail ayachu thannatha; nallathannu thonni so decided to share with all my friends; nallathalle dear? enjoy
So how r u?
Su..
I wrote a new post the way ur are using in ur postings..
Read &comment
http://ibru.blogspot.com
'ഊപ്പാട് ' എന്നുള്ളത് ഒത്തിരി കഷ്ടപ്പെടേണ്ടിവരുന്ന അവസരങ്ങളില്‍ നാട്ടുകാര്‍ വീശുന്ന ഒരു പ്രയോഗമാണ്. ഉദാ: "ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചന്ന് തിരുവന്തത്ത്ന്ന് ഇവിടം വരെ നടന്ന് ഊപ്പാടുവന്നു."
Post a Comment
Subscribe to Post Comments [Atom]
<< Home