‘ക’ കീമാപ്പ് കൊണ്ട് ഒരു ‘ച്ച’ - കഥ.
ഉച്ചവെയില്‍ ഉച്ചിയില്‍ നില്‍ക്കുമ്പോള്‍,
ഒളിച്ചോടാന്‍ പോയവള്‍,
ഒച്ചിനെക്കണ്ട് പേടിച്ച്,
പച്ചക്കുതിരയെപ്പോലെ തിരിച്ചുവന്ന്,
പച്ചപ്പാവക്കയെടുത്ത് കാച്ചിയ മോരിലിട്ട്,
പച്ചടിപോലൊന്ന് വെച്ചെടുത്ത്,
പൂച്ചയെപ്പോലെ തിന്ന്,
കൊച്ചിനെപ്പോലെ കിടന്നുറങ്ങി.
Labels: കുഞ്ഞുകഥ
21 Comments:
ഉറക്കത്തിൽ ഒരു കൊച്ചു ചൊപ്പനം കണ്ടു. ച ച്ച ച
ഹെഡിങ്ങിൽ എന്തോ ഒരു പ്രശ്നമുള്ളതുപോലെ: “‘ക’ കീമാപ്പ് കൊണ്ട് ഒരു ‘ച്ച’ - കഥ.”
സാധാരണഗതിയിൽ ഒരു കീ തന്നെ ഓപ്പണിങ് ക്വോട്ട്സും ക്ലോസിങ് ക്വോട്ട്സും വാക്കുകളുടെയും വരികളുടെയും ആദ്യാവസാനങ്ങൾ തിരിച്ചറിഞ്ഞ് തനിയെ ഇടേണ്ടതാണ് (മുകളിൽ ഞാൻ എഴുതിയതു പോലെ) സൂ എഴുതിയത് എന്താവ്വോ അങ്ങിനെ വരാഞ്ഞത്?
കുമാറേ അവിടെ എല്ലാം ശരിയായോ ? ഇവിടെ ഒരു വിധം ശരിയായി. ചൊപ്പനം കണ്ടോണ്ടിരിക്കാതെ പോയി എല്ലാം ശരിയാക്കൂ.
പെരിങ്ങോടരേ, ഇപ്പോ ശരിയായില്ലേ?
കൊള്ളാം, സൂ!
നന്നായി. നന്ദി.
ഓർമ്മയില്ലേ പണ്ടൊരിക്കൽ നാം മനോരമയിൽ നിന്നും യുണികോഡിലേക്കു മാറിയത്? ഓരോന്നോരോന്നായി എല്ലാ പോസ്റ്റുകളും മുഷിഞ്ഞിരുന്നു തിരുത്തേണ്ടി വന്നു.
ഇനി വീണ്ടും അതുപോലൊരു മുഷിഞ്ഞിരിക്കൽ വേണ്ടി വരും.
പക്ഷേ ഉടനെ വേണ്ട.സമയം കിട്ടുമ്പോൾ മതി. മാത്രമല്ല വരമൊഴിയിൽ ഇതിനൊരു എളുപ്പവഴിയുമുണ്ട്.
അതു പിന്നെ.
തൽകാലം ഇങ്ങനെ പോകട്ടെ.
വി. പി.
നന്ദി അങ്ങോട്ടല്ലേ വേണ്ടത്? ഇനി അടുത്ത പരിഷ്ക്കാരവും വന്നിട്ടാകാം മാറ്റിമറിയ്ക്കൽ . എനിക്കു വയ്യേ.............
ചമ'ച്ച' കഥ ആണല്ലോ! :-)
ജിത്തു :)
ഞാനിതു വഴി പോയപ്പോ, ഒരു കഃച്ചഃ കഥ കണ്ടു. വായിച്ചു നോക്കീട്ടൊന്നും മിണ്ടാതെ പോയ്ക്കളയാനാണു തോന്നീതു്, പിന്നെ സൂവല്ലേ, സൂന്റെ പ്ലോക്കല്ലേ എന്നെല്ലാം കരുതി, സൂവിന്റെ പ്ലോക്കിൽ കമന്റിയില്ലെങ്കി കഥയെന്തായേനേന്നു പേടിച്ചു, ഞാനിതാ ഒന്നു കമന്റുന്നേ!
കെവിനേ മനസ്സുണ്ടെങ്കി കമന്റിയാ മതിട്ടോ. :)
ച്ചൂ, കൊള്ളാം കഥ!
ക :) നന്ദി
Start:
kalabahavan mani chiri
"ngaaaaahhhaaahhaaaa"
End:
kalabhavan mani chiri
:D
Welcome Back
ചിരിച്ച് ചിരിച്ച് കഴുത്ത് വടിയാവുന്നത് നോക്കിക്കോ!
ANS
സൂ , ഇനി ഒരു " ഋ " കഥ ഉണ്ടാക്കിയാല്‍ ഞാന്‍ ഒരു മസാല ദൊശ വാങ്ങിചു തരാം :)
മോനുവേ എന്തിനാ ആ ഫോട്ടോ മാറ്റി വെച്ചതു? സ്വന്തം ചിരി ചിരിച്ചാല്‍ മതിട്ടോ. ഇല്ലെങ്കില്‍ കാര്യം പോക്കാ.
അനീസേ , കഴുത്തല്ലേ വടിയാകൂ. ആള് വടിയാകുമോ?
സിങ്,
ഒരു മസാലദോശക്കുവേണ്ടി ഞാന്‍ എന്റെ തല പുകയ്ക്കണോ?
കഥ കഥ കസ്തൂരി, കണ്ണൻ ചിരട്ട .... ബാക്കി പൂരിപ്പിക്കൂ -സു-
su..
pointed out..
സുനിൽ അറിയില്ല... സ്വയം പൂർത്തിയാക്കൂ :)
ഇബ്രൂ :)
കഥ കഥ കസ്തൂരി, കണ്ണൻ ചിരട്ട വില്ലൂരി..എന്നൊരു ചൊല്ലുണ്ട് ഞങളുടെ നാട്ടിൽ. അർഥമില്ലാത്ത ചൊല്ലാണേ! -സു-
ചരടു പിടിച്ചല്ലൊ, സൂ. പിടിച്ചു പിടിച്ചു മുകളിൽ കയറി നോക്കി. അപ്പോ യശോദാമ്മയുടെ ഗതി വന്നു. മോഹാലസ്യം!ഈരേഴു പതിന്നാലു ലോകവും അതിലെല്ലാം തന്നെ തന്നേയും കണ്ടു. മോഹാലസ്യപ്പെടുകയല്ലാതെ പിന്നെ എന്താ ചെയ്യ്വാ? അർത്ഥം തലയിൽ കേറേണ്ടേ? കേറിയപ്പോളോ തലയിൽ കൊള്ളാത്തതും! എന്റെ തോന്നലാണേ. വിശദീകരണം പലതുമാവാം -സു-
sunil :)
Post a Comment
Subscribe to Post Comments [Atom]
<< Home