Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, October 15, 2005

കോമാളി.

ഇല്ല.
നിന്റെ കണ്ണീരിന് ഇവിടെ വിലയില്ല.
നിനക്ക് കരയാൻ അർഹതയില്ല.
കരയിപ്പിക്കാനും.
നിന്റെ ജന്മം കോമാളിയുടേതാണ്.
ചിരിക്കുക, ചിരിപ്പിക്കുക.
കണ്ണിലും മനസ്സിലും ചിരിയുടെ തണുപ്പ് നിറയ്ക്കുക.
നിന്റെ ജന്മം മറ്റുള്ളവർക്ക് തീറെഴുതിക്കഴിഞ്ഞു.
അവരുടെ ചുണ്ടിലെ ചിരി നിലയ്ക്കുന്നതുവരെ.
നീ നെഞ്ചിൽ ചുമക്കുന്ന ഭാരം,
നിന്റെ കണ്ണീരിന്റെ ഉപ്പുരസം ആരുടെ മേലും പതിഞ്ഞുകൂടാ.
പതിഞ്ഞാൽ നിന്റെ ജന്മം പാഴ് ജന്മം.
ചിരിയുടെ ചിത്രശലഭങ്ങളെ പറത്തിവിടാനേ നീ തുനിയാവൂ.
വാക്കുകളുടെ കഴുകന്മാരെ ഉയർത്തിവിടാനുള്ള
അധികാരം നിന്റെ കാണികൾക്ക് മാത്രം ആണ്.
മനസ്സിലേൽക്കുന്ന ഓരോ നൊമ്പരപ്പാടുകളിലും
പുഞ്ചിരി പുരട്ടി നിറം മാറ്റി വിടാനാണ് നിന്റെ വിധി.
എന്നെ നോക്കരുത് നീ..
എന്റെ കണ്ണുകൾ നിന്റെ കണ്ണീർ കാണാൻ മടിയ്ക്കും.
മനസ്സുകൊണ്ട് നീ എന്നെ കാണാൻ ശ്രമിക്കരുത്.
ആ മനസ്സിലെ നോവിൽ അലിയാനാവാതെ
എന്റെ മനസ്സ് പതറും.
എന്റെ ചുണ്ടിലെ പുഞ്ചിരിക്കു മാത്രമേ
നിനക്ക് അവകാശം ഉള്ളൂ.
അതായിരിക്കണം നിന്റെ ലക്ഷ്യം.
അതായിരിക്കണം നിന്റെ സത്യം.
തൊപ്പിവെച്ച് കണ്ണുകൾ മൂടിവെക്കുക.
പരിഹാസത്തിന്റെ വക്രച്ചിരി കാണാതിരിക്കട്ടെ
നിന്റെ കണ്ണുകൾ.
പൊട്ടിച്ചിരി വന്നലയ്ക്കട്ടെ നിന്റെ കാതുകളിൽ.
നിന്റെ ചിരിയുടെ വില പോലെ,
നിന്റെ കണ്ണീരിന്റെ വില അറിയുന്ന
ഒരു ദിവസം ഉണ്ടാകുമെന്ന് സ്വപ്നം കാണൂ..
അതുവരെ നിനക്ക് കൽ‌പ്പിച്ചു തന്നിട്ടുള്ള വേഷം ആടിയേ തീരൂ.
അരങ്ങത്തും അണിയറയിലും.
തുടങ്ങിക്കോളൂ കോമാളീ ....
ഞങ്ങൾ ക്രൂരന്മാർ ചിരിക്കട്ടെ മനസ്സ് തുറന്ന്........

17 Comments:

Anonymous Anonymous said...

ഉറവയൊഴിയുന്നില്ലെന്നു കണ്ട്,
എന്റെ നദി ഞാനടച്ചുകളഞ്ഞു...

പെയ്ത്തൊഴുയുന്നില്ലെന്നു കണ്ട്
എന്റെ ആകാശം ഞാൻ ചുരുട്ടിമടക്കി കുപ്പയിലെറിഞ്ഞു...

വിങ്ങലാറാതെ
എന്റെ കണ്ണുകൾ ഞാൻ ചൂഴ്ന്നെടുത്തു...

ഗ്രഹണാന്ത്യം ഭഗ്നമാനമായ ഇരുട്ടിൽ ഞാൻ എന്നെത്തന്നെയുപേക്ഷിച്ചുകളഞ്ഞു..

Sat Oct 15, 04:47:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

:(

Sat Oct 15, 04:55:00 PM IST  
Blogger അതുല്യ said...

ഉറങ്ങുന്ന അടിമയെകണ്ടാൽ ഉണർത്തരുത്‌ എന്നു പഴമക്കാർ, കാരണം, അവൻ ചിലപ്പോ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നത്തിൽ ആവുമ്ന്ന്!. സു പറഞ്ഞതു പോലെ, ഈ കോമാളിയുടെ ചിരിയും നമുക്കു നിർത്തണ്ട, കാരണം അവനു ചിരി നിർത്തിയാ,പുഞ്ചിരിയുണ്ടാവില്ല, ഒരുപക്ഷെ, പൊട്ടികരച്ചിലാവും ബാക്കി നമ്മളെ കാണിക്കാനുണ്ടാവുക.

Sat Oct 15, 05:05:00 PM IST  
Blogger Jithu said...

enteyum...

Sat Oct 15, 05:56:00 PM IST  
Anonymous Anonymous said...

വെളിച്ചം കാട്ടിത്തന്ന് നയിച്ചവൻ
അത് കൂരിരുളായിരുന്നെന്നു തിരുത്തുമ്പോൾ ...
ഇനി എവിടെ അലയണം? എന്തിന്?

Sat Oct 15, 07:15:00 PM IST  
Blogger Arun Vishnu M V (Kannan) said...

enikkonnum thonnunnilleeeee. hmmmmm

Sat Oct 15, 11:05:00 PM IST  
Anonymous Anonymous said...

ശോകത്തില്‍ നിന്ന് ശ്ലോകം പിറന്നുവെന്നാണല്ലോ! വാല്‍‌മീകിക്ക് ശോകിക്കാന്‍ കാരണമുണ്ടായിരുന്നു. കാര്യകാരണബന്ധം ഇല്ലാത്ത ശോകത്തിന്‍റെ കാരണം വേറെയെന്തോ അല്ലേ? ആ.. അറിയില്ല.

Sun Oct 16, 10:18:00 AM IST  
Blogger സു | Su said...

നദി അടച്ചാൽ ഒഴുക്കില്ലാതെ കുഞ്ഞുമീനുകൾ ചാവില്ലേ ദുഷ്ടാ...

ആകാശം ചുരുട്ടിമടക്കിയെറിഞ്ഞാൽ കുഞ്ഞുനക്ഷത്രങ്ങൾ കണ്ണുചിമ്മേണ്ടി വരില്ലേ രാക്ഷസാ...

കണ്ണ് ചൂഴ്ന്നതിൽ എനിക്കൊന്നും പറയാൻ ഇല്ല. കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്തവർക്ക് അത് തന്നെയാ നല്ലത്. പക്ഷേ കണ്മഷി ഇനി എന്തു ചെയ്യും?

ഉപേക്ഷിച്ചതിൽ ഒന്നും പേടിക്കാനില്ല. ഞാൻ തിരഞ്ഞോളാം. ഹിഹിഹി.

എന്താ കലേഷേ ഒരു ദു:ഖം ?

കോമാളിയുടെ ചിരി മാത്രമല്ല. പലരുടേം ചിരി പലരും നിർത്തിയല്ലോ അതുല്യേ .

എന്താ ജിത്തുവേ?

വെളിച്ചം കാട്ടിത്തന്നവൻ അതു കൂരിരുൾ ആണെന്ന് പറഞ്ഞു തിരുത്തുമ്പോൾ കൈനീട്ടി രണ്ടു കൊടുക്കൂ. എന്നാൽ താനേ വെളിച്ചം വന്നോളും. അല്ല പിന്നെ.

കണ്ണൻ വാവേ നിനക്ക് ഒന്നും തോന്നാത്തതാ നല്ലത്.

ശോകം അവിടെ നിൽക്കട്ടെ .എന്താ ഈ അജ്ഞാതനായിട്ട് വന്നു കമന്റ് വെക്കുന്നതിന്റെ ഒരു ഉദ്ദേശം. എന്റെ ക്ഷമ പരീക്ഷിക്കല്ലേ...

Sun Oct 16, 12:08:00 PM IST  
Anonymous Anonymous said...

വീടുമൊരജ്ഞാതൻ.
സുവിന്റെ ഒരജ്ഞാതശൈലി കണ്ടാവും ഇവിടെ ഇങ്ങനെ അജ്ഞാതന്മാർ വന്നു കളിക്കണേ.
ഈ പോസ്റ്റ് എം.ടി എങ്ങാനും പണ്ടു കണ്ടിരുന്നേൽ ഒരു തിരക്കഥ ആ‍ക്കിയേനെ.

Sun Oct 16, 12:17:00 PM IST  
Blogger nalan::നളന്‍ said...

കോമാളി കരഞ്ഞാൽ
ആ കരച്ചിലിലൊലിച്ചുപോകുന്നതു് മുഖത്തെ മേക്കപ്പായിരിക്കും.
മുഖത്തെഴുത്തില്ലാത്തവനെ കോമാളിയെന്നു വിളിക്കില്ല.
ഭ്രാന്തനെന്നേ വിളിക്കൂ.
ഭ്രാന്തനു് കരയാം
കോമാളിക്കു് ചിരിയേ പാടുള്ളൂ.

Sun Oct 16, 10:49:00 PM IST  
Blogger സു | Su said...

അജ്ഞാതൻ പിന്നേം വന്നോ.

നളന് സ്വാഗതം. ദമയന്തി കൂടെ ഉണ്ടായിരുന്നേൽ കൂടുതൽ നന്നായേനെ. കോമാളിക്ക് കരയാം. പക്ഷെ മറ്റുള്ളവരെ കാണിക്കരുത്.

Mon Oct 17, 12:01:00 PM IST  
Blogger Achinthya said...

Parwaanaa jal rahaa hai
magar jal rahaa hai kyun?
Yeh raaz jaanna hai tho
Khud ko jalaa ke dEkh

Mon Oct 17, 03:57:00 PM IST  
Blogger സു | Su said...

kisi ne kisi keliye lagayaa aag;
aaaspaas ke sabko bhi lag gaya woh aag;
jalnewale se kaise poochthe hei kyom;
lagaanevale se poocho kisliye .

Mon Oct 17, 04:03:00 PM IST  
Anonymous Saj said...

Touching...feel the pain in it!

Mon Oct 17, 06:12:00 PM IST  
Blogger kumar © said...

അതുവരെ നിനക്ക് കൽ‌പ്പിച്ചു തന്നിട്ടുള്ള വേഷം ആടിയേ തീരൂ.
അരങ്ങത്തും അണിയറയിലും.

(ഈ അനോണിമസൻ ആരെന്നു മനസിലായില്ലെ? എനിക്കു മനസിലായി)

Mon Oct 17, 06:53:00 PM IST  
Anonymous gauri said...

:( ..

Thu Oct 20, 02:46:00 PM IST  
Blogger മനാഫ് ഒരു കാവനാട് കാരൻ .. said...

😊

Wed Aug 03, 05:01:00 AM IST  

Post a Comment

Subscribe to Post Comments [Atom]

<< Home