പാവം പാവം രാമൻ കുട്ടി!
രാമൻ കുട്ടിയ്ക്ക് അൽപം ചുറ്റിക്കളിയുണ്ട്. അതായത് പ്രണയം. അതിനെന്താ പ്രണയം തെറ്റാണോന്നൊക്കെ മഹാമനസ്കന്മാർ ചോദിക്കും. കാര്യം അറിയാവുന്നവരുടെ ഉത്തരം കേട്ടാൽ ഈ ചോദ്യങ്ങൾ ചോദിക്കുന്നോരുടെ വായ എലി കയറിയ എലിപ്പെട്ടി പോലെ അടയും. കാര്യം എന്താന്നുവെച്ചാൽ രാമൻ കുട്ടിയ്ക്ക് ഭാര്യയും മൂന്നു മക്കളും ഉണ്ട്. ഇന്റർവ്യൂ ബോർഡിലിരിക്കുന്നോരെപ്പോലെ അടുത്ത ചോദ്യം വരും, ഭാര്യയും പിള്ളേരും ഉള്ളവർക്ക് പ്രണയിച്ചൂടേന്ന്. പ്രണയിക്കുന്നതിൽ ഒരു തെറ്റും ഇല്ല. പക്ഷേ ഫ്ലാഷും ക്ലാഷും ആകരുതെന്നു മാത്രം. രാമൻ കുട്ടിക്കാണെങ്കിൽ രണ്ടു പ്രണയവും കണക്കാ. ഭാര്യയെക്കൊണ്ടും കാമുകിയെക്കൊണ്ടും തോറ്റു. ഒടുക്കത്തെ ചിലവ്. കടയിൽ കയറി എന്തെങ്കിലും വാങ്ങണമെങ്കിൽ രണ്ടെണ്ണം വാങ്ങണം. കാമുകി അറിഞ്ഞില്ലാന്നു വരും. പക്ഷേ ഭാര്യയുടെ കുറേ കുടുംബം കലക്കി സുഹൃത്തുക്കളിൽ ആരെങ്കിലും ഒന്നു കണ്ടാൽ കാര്യം തീരും. ഭാര്യയുടെ സ്വഭാവം വെച്ചു നോക്കിയാൽ രാമൻ കുട്ടി സിദ്ധികൂടും. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ രാമൻ കുട്ടിയുടെ അഭിപ്രായത്തിൽ പ്രണയം എന്നു വെച്ചാൽ വടംവലി ആണ്. തോറ്റാലും ജയിച്ചാലും വീഴും. ഒന്നുകിൽ മുന്നോട്ട് അല്ലെങ്കിൽ പിന്നോട്ട്.
അങ്ങനെ ബസ്സ് സ്റ്റാന്റിലെ പഴക്കച്ചവടക്കാരൻ തന്റെ ത്രാസ്സിനു വെക്കുന്നതുപോലെ സ്വന്തമായിട്ട്, എവിടേം കാണാത്ത ഒരു ബാലൻസ് ഒപ്പിച്ച് മുന്നോട്ട് പോകുമ്പോഴാണ് സിനിമ വന്നത്. ലാലേട്ടനും മമ്മൂട്ടിയും ഒരുമിച്ചുള്ള പടം. രാമൻ കുട്ടി മാർക് ലിസ്റ്റ് കണ്ട പഠിപ്പില്ലാക്കുട്ടിയെപ്പോലെ ഞെട്ടി. പ്രാണേശ്വരിമാരിൽ ഒരാൾ മമ്മൂട്ടി ഫാൻ, ഒരാൾ ലാലേട്ടൻ ഫാൻ. രണ്ടും ഫാനും കറങ്ങുന്നത് രാമൻ കുട്ടിയുടെ തലച്ചോറിനുള്ളിൽ. രണ്ടാളും ഡിമാന്റ് വെച്ചു. പോകണം പടത്തിന്. വേറേ എവിടെപ്പോയാലും ആരെങ്കിലും കണ്ടാൽ എന്തെങ്കിലും തട്ടിപ്പ് പറഞ്ഞ് ഒഴിവാകാം. സിനിമയ്ക്ക് ആവുമ്പോൾ അതുപറ്റില്ല. അടുത്തടുത്ത സീറ്റിൽ ഇരുന്നാൽ ആരും അറിയും. എന്നാലും രാമൻ കുട്ടി ധൈര്യപൂർവം പുറപ്പെട്ടു. ഒരേ ദിവസം രണ്ടാളേം കൊണ്ട്. കാമുകിയ്ക്ക് ടാക്കീസിനു മുന്നിൽ കാത്തുനിൽക്കാൻ ഓർഡർ കൊടുത്തു. ഭാര്യയെന്ന ഭാരവും മക്കൾ ചില്വാനത്തിനേം വഹിച്ചുകൊണ്ട് ടാക്കീസിനു മുന്നിൽ എത്തി. ഓട്ടോ നിർത്തിയതും ഭാര്യ അതിശയപ്പെട്ടു. ഭർത്താവ് ദേ പരിപ്പുപ്രഥമൻ കണ്ട തീറ്റക്കാരനെപ്പോലെ വെച്ചുപിടിക്കുന്നു. ഓ... ടിക്കറ്റിനു ആയിരിക്കും. രാമൻ കുട്ടിക്കാണെങ്കിൽ വെപ്രാളം. ടിക്കറ്റൊക്കെ പണ്ടേ ഏർപ്പാടാക്കി വെച്ചിട്ടുണ്ട്. ഇനി രണ്ടെണ്ണത്തിനേം വെവ്വേറെ സ്ഥലങ്ങളിൽ പ്രതിഷ്ഠിച്ചു കിട്ടണം. കാമുകിയ്ക്ക് ഭാര്യയെ അറിയാം. പക്ഷേ ഭാര്യക്ക് കാമുകിയെ അറിയില്ല. എങ്ങനെയെങ്കിലും ഭാര്യയുടെ തലയിൽ അൽപം വെളിച്ചം കയറിയാൽ രാമൻ കുട്ടിയുടെ തലയ്ക്കു മുകളിൽ മാത്രമല്ല കാൽച്ചുവട്ടിലും വെളിച്ചം എരിയും. രാമൻ കുട്ടി ഒരു വിധത്തിൽ കാമുകിയെ തിരഞ്ഞു പിടിച്ചു. ടിക്കറ്റും കൊണ്ട് അകത്തുകയറി അവളെ ഒരിടത്തുവെച്ചു. പുറത്തിറങ്ങി വന്ന് ഭാര്യയേയും മക്കളേയും കൊണ്ട് പിന്നേം അകത്തുകയറി. വാതിൽക്കൽ ടിക്കറ്റുവാങ്ങാൻ നിൽക്കുന്നവൻ നോക്കിയ നോട്ടം കണ്ടപ്പോൾ രാമൻ കുട്ടിക്ക് കലി കയറി. കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ എന്നൊരു ചിന്തയാണു വന്നത്. കുടുംബസമേതം ഇരിക്കുന്നതിന്റെ അൽപം മുൻപിലായിട്ടാണ് കാമുകിയ്ക്ക് സീറ്റ്. രാമൻ കുട്ടിയ്ക്ക് ഒരു ഇരിപ്പിടം അവിടെ ഒഴിഞ്ഞു കിടപ്പുണ്ട്. ഇവിടെ ആളുണ്ട് ആളുണ്ട് എന്ന് വരുന്നവരോടൊക്കെ പറഞ്ഞു പറഞ്ഞ് അവൾക്കു മടുത്തു. അങ്ങനെ സിനിമ തുടങ്ങി. കുട്ടികൾ കടല വേണം. ഐസ്ക്രീം വേണം എന്നൊക്കെ പറഞ്ഞത് രാമൻ കുട്ടിക്ക് ഭാഗ്യമായി. വാങ്ങാനുള്ള മട്ടിൽ പോകും കുറച്ചു നേരം കാമുകീസവിധത്തിൽ ഇരിക്കും, പിന്നെ ഓരോന്നൊക്കെ വാങ്ങി തിരിച്ചുവന്ന് കുട്ടികൾക്ക് കൊടുക്കും. ഭാര്യയുടെ അടുത്ത് ഇരിക്കും. ചുരുക്കം പറഞ്ഞാൽ രണ്ട് മെഗാസീരിയലിൽ അഭിനയിക്കുന്ന താരത്തെപ്പോലെ രാമൻ കുട്ടിയ്ക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ലൊക്കേഷൻ വിട്ട് ലൊക്കേഷനിലേക്ക് ഓട്ടം തന്നെ ഓട്ടം. അങ്ങനെ ഒരു പ്രാവശ്യം പുറത്തുപോയിട്ട് വരാം എന്നും പറഞ്ഞ് രാമൻ കുട്ടി പോയി കാമുകിയുടെ അടുത്ത് പോയി ഇരുന്നു. ഭാഗ്യമില്ലാത്തവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ എന്ന് പറഞ്ഞതുപോലെ കറന്റ് പോയി. എല്ലാം നിന്നു. ആൾക്കാർ കൂവാൻ തുടങ്ങിയതും കറന്റ് വന്ന് എല്ലാ ലൈറ്റും ഒരുമിച്ചു കത്തി. " ദേ നമ്മുടെ അച്ഛനെപ്പോലൊരാൾ മുന്നിലിരിക്കുന്നതു കണ്ടോ എന്നു മൂത്ത മോൻ ചോദിച്ചത് മാത്രം രാമൻ കുട്ടി കേട്ടു. ഇനി എന്തേലും കേട്ടിട്ട് കാര്യമുണ്ടോ, നിങ്ങൾ തന്നെ പറ.
26 Comments:
ആ സിനിമയെന്താ ഒറ്റദിവസം ഓടിയിട്ട് ഓടിപ്പോവുമോ?
വേറെ വേറെ ദിവസം കെട്ടിയെടുത്താൽ പോരായിരുന്നോ?
flashum clashum!!!
രാമൻകുട്ടി മണ്ടൻ. ഇങ്ങിനെയുള്ള അവസരങ്ങളിൽ തലയിൽ ഹെൽമെറ്റ് വെച്ച് വേണം സിനിമ കാണാൻ പോകാൻ :)
നന്നായിട്ടുണ്ട് സൂ...
:))
:)
:) ക്ലബിന്റെ ധനശേഖരാർത്ഥം വന്ന ഒരു കളി മാത്രമുള്ള സിനിമയായിരുന്നുല്ലേ? എന്തായാലും രാമൻകുട്ട്യേട്ടൻ, ആള് ഉണ്ണ്യാ.
എനിക്കു ദേവസിയുടെ പ്രാർതന ഓർമവരുന്നു!
ഈശോ മറിയേ കർത്താവേ
ചെുറുപ്പതിൽ എന്നെ കെട്ടിക്കണേ
കെട്ടുന്ന പെണ്ണിനും തോന്നിക്കാണേ
അപ്പനും അമ്മയ്ക്കും തോന്നിക്കാണേ
കെട്ടുന്ന പെണ്ണിനു മാരുതി കാറുവേണേ
കെട്ടുന്ന പെണ്ണിനു നാലു നില വീടു വേണേ
കെട്ടുന്ന പെണ്ണിനു 101 പവൻ വേണേ
കെട്ടുന്ന പെണ്ണിനു റബ്ബർ തോട്ടം വേണേ
പിന്നെ കർത്താവേ
ഇവർ ഒന്നും, ഒരിക്കലും, ഒന്നിച്ചു കാണാൻ ഇടവരരുതേ!!!!
Cheerup Su.
:) = :(
അല്ല സൂ.. അതു സൂവിന്റെ കവിതയാണെന്നു വ്യക്തമായി അതിന്റെ അടിയില് എഴുതിയിട്ടുണ്ട്. അതിന്റെ നര്മം എനിക്ക് ഇഷ്ടമായി..അതു കൊണ്ടാണു അതു പോസ്റ്റ് ചെയ്തതു. ഏതായാലും അനുവാദമില്ലാതെ പോസ്റ്റ് ചെയ്തതിനു സോറി.
navaneeth,
അയ്യേ ഛെ! എല്ലാം ഒരൊറ്റ സോറി കൊണ്ടു നശിപ്പിച്ചു. അതിന്റെ പേരും പറഞ്ഞ് എന്തെങ്കിലും തട്ടിയെടുക്കാമെന്ന് കരുതിയതായിരുന്നു. ആകെ നശിപ്പിച്ചു.
നവനീതിനു സ്വാഗതം :)
ചേതൂ,
വേറെ വേറെ ദിവസം കെട്ടിയേടുത്താൽ നാട്ടുക്കാരു കാണൂലേ.
തുളസി :)
സാജ് :)
രാത്രി :) എവിടെയാ കാണാൻ ഇല്ലല്ലോ.
കലേഷ് :)
കുമാർ :)
വിശാലാ, ഒന്നല്ല. പക്ഷേ അസൂയക്കാരും ഒന്നല്ല, നൂറാ.
അതുല്യ :))
അനിൽ :( = x-(
sunil :)
Gandharvan was on a holiday. Went for a movie.
Some scuffle was going on in the theatre. Gandharvan came back and opened the blog.
Alas!!!!!!!!!!!!!!!.
Gandharvan come to know it was Ramankutty who caused the trouble.
What a stupid Raman kutty. He might have sent wife to film and call the "chinnaveedu" to home.
They could have cooked sweet potato, dipped in sweet honey, and zipped.
Keep the house neat and tidy, leave some of the potatos and dispose "chinnaveedu" 30 mins before the film ends.
Wait for the wife on the threashold, carry her bag , and accompany her to change dress.
Serve coffee and sweetpotato, honey etc...
This nuptials would celebrate Golden jubilee.
Ramankutty missed Gandharvan Counseling. Now let him suffer. nothing can be done.
Kerala farmers doubt:-
Gandharvan studied in a remote village. The schools name is "Adhakrutha Udhaarani Lower primary school" where
gandharvans mother was a teacher. So till 7th easy going. In Highschool drastic syllabus change happened and Gandharvan was one among many, who blessed with all promotion till the end of Secondary. Gandharvan wrote real exam for S.S.L.C and passed.
Wow.... > Gandharvan good in malayalam but certain limitations are there which can't be bypassed. Sorry for that.
Gandharvan is the son of a farmer , so kerala farmer, I consider u as my elder brother. So I put a sincere answer even though well understood the sarcasm.
Subadhinam
NB: Devassyiyude paattu njaan padiyittum ...
Nee enthe vaiky vannu poom thennale
enna paattu aaranu paadiyathu Atulya. . U know better about Naadan seelukal.
സൂ ചേച്ചീ, ചേച്ചി ഒരു അഭിനവ മാധവിക്കുട്ടി ആണു...പ്രായം ആകുമ്പൊള് മതം മാറതിരുന്നാല് മതി..;)
ഗന്ധർവാ ഹോളിഡേക്ക് പോകുന്നതൊക്കെ കൊള്ളാം. പക്ഷേ പറഞ്ഞിട്ട് പോയാൽ നന്ന്. പിന്നെ ചിന്നവീടിനെ വീട്ടിൽ കൊണ്ടുവരുന്ന കാര്യം എങ്ങനെ പറയാൻ തോന്നി? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഞാൻ അയൽക്കാരി ആയിട്ട് ഉള്ളപ്പോൾ ഇതൊന്നും സമ്മതിക്കില്ല.
നവനീതാ :) അഭിനവ മാധവിക്കുട്ടിയോ? ആരും കേൾക്കെ പറയല്ലേ. എനിക്കിപ്പോ ഞാൻ ആയിട്ടു തന്നെ ജീവിച്ചുമരിച്ചാ മതി. വേറേ ആരും ആവണ്ട. പിന്നെ, മതം മാറുന്ന കാര്യം, അതു ചെലപ്പോ നടക്കും ;)
shedaaa..ithenthonnu..??
ellaa postum "nannaayittuntu" nnna comments...
I object your honour....
Sambhavam simple....!!
വർണമേഘമേ,
ഓരോരുത്തരും വായിച്ച് മനസ്സിൽ തോന്നിയത് പറയുന്നു. എന്തിനാ simple !! എന്നു മാത്രം പറഞ്ഞത്? ഇതൊക്കെ ഒരു കഥയാണോ? ഈ സ്ത്രീക്ക് വേറേ ജോലിയില്ലേ? എന്തിനാ ഇങ്ങനെ ഓരോ പൊട്ടത്തരങ്ങൾ എഴുതിവെച്ച് ബാക്കിയുള്ളോരെ വിഷമിപ്പിക്കുന്നത് ? എന്നൊക്കെ ചോദിക്കൂ. ആരെങ്കിലും ഒരാളെങ്കിലും അതിനുള്ള ധൈര്യം കാണിക്കേണ്ടേ?
ഗന്ധർവൻ പറഞ്ഞതു കാര്യം.ഇതാണൂ ജീവിച്ചു ശീലം വേണം ന്നു പറേണത്.അനുഭവള്ള ആൾക്കാരോടു കൻസൾട് ചെയ്യാണ്ടെ ഈ രാമങ്കുട്ടി വിവരക്കേട് കാണീക്കണ്ട വല്ല കാര്യോമ്മ് ണ്ടായിരുന്ന്വോ? രാമങ്കുട്യാണെങ്കിലോ, വല്ല ആത്മഹത്യാപ്രവണത ള്ള ആൾക്കാരെപ്പോളെ ചിന്നുസിനെ കൊണ്ടോയി മുൻപിലും ഇരുത്തി.ശ്വോ...
ദെന്താണിത്??? ഭാര്യേനെ പറ്റിച്ചു കാമുകീടെ കൂടെ സൊള്ളാനുള്ള കോച്ചിങ്ങ് ക്ലാസ്സോ???
ഭാര്യ ഇല്ലാത്തവർക്കു എന്തെൻകിലും ചാൻസ് ഒണ്ടോ എന്തോ!!!
aaaa...
athu thanne udheshichathu..
manasil thonniyathu thanne paranju..
Glorified aaakki enne ullooo..
ente blogil kayari chirichittu poyo..?
atho..vaayichu thalaykku adi kittiyo..??
അചിന്ത്യ :)
ആദി :)
വർണമേഘങ്ങൾ,
അയ്യോ. അങ്ങനത്തെ അഭിപ്രായം ഒന്നും പറയല്ലേ. ഇതൊക്കെ എഴുതിയിട്ട് ഏതെങ്കിലും ഒരു ഇന്റർനാഷനൽ അവാർഡ് വാങ്ങും എന്നു ഞാൻ ചെറുപ്പത്തിൽ വ്രതം എടുത്തതാ. അത് അറിഞ്ഞില്ല അല്ലേ. അതു കിട്ടിയില്ലെങ്കിൽ എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും മോശമല്ലേ.
വിഡ്ഡിത്തം വായിക്കാൻ ഇങ്ങോട്ട് ആരേലും വിളിച്ചോ? നല്ല നല്ല അടിപൊളി ഉഗ്രൻ മഹത്തരം കഥകൾ ഇറങ്ങുന്നുണ്ടല്ലോ എല്ലാ ഭാഷകളിലും? അതൊക്കെ വായിച്ച് തൃപ്തിയടഞ്ഞാൽ പോരേ. നമ്മളൊരു പാവം. ഇങ്ങനെയൊക്കെയേ എഴുതാൻ അറിയൂ. ഇനീം എഴുതൂം ചെയ്യും. വന്നോ വന്നോ വായിച്ചോ വായിച്ചോ ന്നും പറഞ്ഞ് പരസ്യമൊന്നും കൊടുക്കുന്നില്ലല്ലോ. വല്ല മാസികകളിലും സാഹിത്യവാരഫലം എഴുതാൻ ഒഴിവുണ്ടാകും. ഒന്നു ശ്രമിച്ചൂടേ. ആ മാസിക രക്ഷപ്പെടും.
പിന്നെ അവിടെ വന്ന് ഞെട്ടിയൊന്നുമില്ല.ഇപ്പോ ആ ചോദ്യത്തിലെ അഹങ്കാരോം പരിഹാസവും കണ്ട് നന്നായി ഞെട്ടി. അത്രക്കൊക്കെ ഉണ്ടോ അത്? ആ.... ചിലപ്പോ ശരിക്കും മനസ്സിലാവാഞ്ഞിട്ടായിരിക്കും. വായിച്ചൂന്നു അറിയിക്കാൻ ഒരു പുഞ്ചിരി വെച്ചതാ. മായ്ചുകളയാൻ പറ്റുമെങ്കിൽ മായ്ക്കാം. അല്ലെങ്കിൽ ചുണ്ടത്തില്ലാത്ത പുഞ്ചിരി അവിടെക്കിടന്നോട്ടെ.
kshamikkanam,
oru test comment (su -nu paniyillathe irikkumbol delete cheythu kalikkukayum aavam :=) )
ഇന്നാ പിടി വടി..എനിക്കിട്ട് അടി എന്നും പറഞ്ഞായിരുന്നു ലാസ്റ്റ് കമന്റ്..
ഞാൻ അടിച്ചു,
നോവിക്കാൻ അടിച്ചതല്ല,
സ്പോട്ടീവ് ആയി തന്നെ അടിച്ചതാ...
അതിനിത്ര ചൂടാവണോ...???
ഏന്റെ ബ്ലോഗിൽ കണ്ടത് മനസ്സിലാവാതെ തലയ്ക്കു അടി കിട്ടി എന്നു ഞാൻ പറഞ്ഞില്ല ഉവ്വോ...
എന്റെ മണ്ടൻ പോസ്റ്റ് കണ്ട് തലയ്ക്ക് അടി കിട്ടി എന്നാണേ പറഞ്ഞത്...
നോ അഹങ്കാരം..!
പിന്നെ ഞാൻ താങ്കളുടെ എഴുത്തുകളെപ്പട്ടി യാതൊന്നും പറഞ്ഞില്ല..സിപിൾ എന്നു കമന്റ് ചെയ്തതു വലിയ തെട്ടാ..?
താങ്കൾ തന്നെയല്ലെ കുറെ 'ട്രൂ ഓർ ഫാൾസ്' ചോദ്യങ്ങൾ ചോദിച്ചത്?ഞാനതിനു തമാശയായിത്തന്നെ മറുപടി പറഞ്ഞു..!
അതല്ല എന്നെക്കൊണ്ട് വഴക്കുണ്ടാക്കിച്ചേ അടങ്ങൂ എന്നുണ്ടെങ്കിൽ ഞാൻ റെഡി...
ഉപദേശിച്ചതു പോലെ സാഹിത്യ വാരഫലം എഴുതുവാൻ ശ്രമിക്കാം...
കമന്റിൽ നിന്നും എന്റെ അഹങ്കാരം ഗണിച്ചെടുത്ത ആളല്ലേ..
ഞാൻ അത്ര ശോഭിയ്ക്കില്ല....!!
പുഞ്ചിരി മായ്ക്കണ്ടാ...മായ്ക്കാൻ പറഞ്ഞുമില്ല...!
ഞാൻ ഇനിയും കമന്റ് ചെയ്യും...അഹങ്കാരം കൊണ്ടല്ല...കഴിവ് തെളിയിക്കാനുമല്ല...
സൂ,
സൂവിന്റെ അവസാനത്തെ കമന്റ് അത്യുഗ്രൻ. എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. :-)
ഞൻ എന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. :-)
സൂ തോന്നുന്ന മാതിരി എഴുതു...
ഈ കമന്റ് എഴുതി ആഡംബരം കാണിക്കുന്നവരൊക്കെ സ്വൊന്തം മുഖം കണ്ണാടിയിൽ കാണുകയോ അല്ലെങ്കിൽ സ്വൊന്തം പോസ്റ്റുകൾ വല്ലപ്പോഴും വായിക്കുകയോ ചെയ്യുന്നതു നന്നായിരിക്കും. എന്താ മിടുക്ക് കമന്റ് എഴുതാൻ... ആഹാ...
ആരാ ഈ അജ്ഞാതൻ? എനിക്കു ജോലിയുണ്ടാക്കല്ലേ
വർണമേഘങ്ങൾ :)
ആദി :)
എന്തായാലും ഇവടത്തെ അഹംകാരികൾടെയൊക്കെ രോഗം ഡയഗ്നോസിസ് ചെയ്യണ സൂ മിടുക്കി
“നഞ്ചെന്തിനാ നാനാഴി..?”
പാവം, പാവം രാമൻകുട്ടി..!!
--ഏവൂരാൻ
Post a Comment
Subscribe to Post Comments [Atom]
<< Home