Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, March 17, 2006

വില!

ആനയ്ക്കിത്തിരി വലുപ്പം കുറഞ്ഞാല്‍,
ആനയെ പിന്നാര് വിലവെയ്ക്കും?

സിംഹത്തിനിത്തിരി ശൌര്യം കുറഞ്ഞാല്‍,
സിംഹത്തെ പിന്നാര് പേടിയ്ക്കും?

സൂര്യന്‍ ഇത്തിരി വെളിച്ചം തന്നില്ലേല്‍,
സൂര്യനെ പിന്നാര് കാത്തിരിക്കും?

കഴുതയ്ക്ക് ഭാരം ചുമക്കാനാവില്ലേല്‍,
കഴുതയ്ക്ക് പിന്നാര് ജോലി നല്‍കും?

മുളകിന് ഇത്തിരി എരിവില്ലെങ്കില്‍,
മുളകിനെ പിന്നാര് വകവെയ്ക്കും?

മനുഷ്യനിത്തിരി നന്മയില്ലെങ്കില്‍,
മനുഷ്യനെ പിന്നാര് സ്നേഹിക്കും?

ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തിയാല്‍
ദൈവത്തെ പിന്നാര് പ്രാര്‍ഥിക്കും?

17 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

ഹമ്മേ, വീണ്ടും ഫിഫി (വാക്കിനു കടപ്പാട്‌- സു) ;-)

കൊള്ളാം, ആലോചിക്കേണ്ട വിഷയങ്ങള്‍ തന്നെ!

എന്റെ വക രണ്ടുവരി..

ഈവക ക്ലാസിക്‌ പോസ്റ്റുകളില്ലെങ്കില്‍
ഈ ബ്ലോഗിനെ ആരു വിലവെക്കും?

ഹിഹി

Fri Mar 17, 08:09:00 pm IST  
Blogger prapra said...

പണ്ട്‌ ഹിന്ദി ക്ളാസ്സില്‍ പഠിച്ച 'കബീര്‍ കേ ദോഹെ' ഓര്‍മ്മ വന്നു. കൊള്ളാം!

Fri Mar 17, 08:50:00 pm IST  
Anonymous Anonymous said...

തന്‍ ഗുണം നല്‍കാന്‍ തയ്യാറല്ല എങ്കില്‍ കറിവേപ്പിലയെ പിന്നാരുപയോഗിക്കും???
(ഞാന്‍ ആലോചിച്ചിട്ടു ഇത്രയേ പറ്റിയുള്ളു.. )

ബിന്ദു

Fri Mar 17, 08:58:00 pm IST  
Blogger evuraan said...

ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തിയാല്‍
ദൈവത്തെ പിന്നാര് പ്രാര്‍ഥിക്കും?

സത്യം തന്നെ.

Sat Mar 18, 09:59:00 am IST  
Blogger സുധ said...

സൂവിതൊക്കെയെഴുതാതിരുന്നാല്‍
സൂവിനാരുകമന്റുവയ്ക്കും?

Sat Mar 18, 12:12:00 pm IST  
Blogger ചില നേരത്ത്.. said...

നന്നായിരിക്കുന്നു.
ചിന്തോദ്ദീപകം!!!

Sat Mar 18, 03:30:00 pm IST  
Blogger Visala Manaskan said...

ഉവ്വ് തുളസീ..

അതല്ലേ ബൂലോകരെല്ലാവരും സൂവിനെ, ‘സൂ’എന്നൊരു അക്ഷരത്തില്‍ കവിഞ്ഞൊന്നുമറിയാഞ്ഞിട്ടുപോലും ഇത്രക്കും സ്‌നേഹിക്കാന്‍ കാരണം.

Sat Mar 18, 04:21:00 pm IST  
Blogger myexperimentsandme said...

ഞാനിപ്പമിവിടെയൊരു കമന്റിട്ടില്ലെങ്കിൽ.....

എന്നെപ്പിന്നെയാരു വകവയ്ക്കും......

അല്ലെങ്കിൽത്തന്നെ എനിക്ക് പുല്ലുവില....

പുല്ലിനൊക്കെ ഇപ്പോ എന്താ വില.....

(സൂ-മുതലായവരുടെ ബ്ലോഗുകളിലൊക്കെയുള്ള ആകെമൊത്തമുള്ള ആ ബോഗ് ലിസ്റ്റിലൊന്ന് കയറിക്കൂടാനെന്താ ഒരു വഴി? പൌഡേർഡ് ബൈ ബ്ലോഗ് ലൈൻ)

Sat Mar 18, 05:39:00 pm IST  
Blogger Unknown said...

സൂ എനിക്കു തിരിച്ചാ തോന്നുന്നത്‌...

മനുഷ്യനിത്തിരി സ്നേഹമില്ലായിരുന്നെങ്കില്‍
മനുഷ്യനെങ്ങനെ നന്മ വരും

Sat Mar 18, 06:46:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ഈ ഒരു ബ്ലോഗില്‍ ഞാന്‍ കമന്റുവച്ചില്ലെങ്കില്‍?
ഇല്ലെങ്കിലും ഈ ബ്ലോഗിനു ഒരു കുഴപ്പവും ഇല്ല!

Sat Mar 18, 07:18:00 pm IST  
Blogger aneel kumar said...

‘ഞാനിവിടെ എന്തെങ്കിലും കമന്റുവച്ചിട്ട്
(അതു സുവിനിഷ്ടപ്പെട്ടില്ലെങ്കില്‍...)
സുവില്‍ നിന്നെന്നെ ആരു രക്ഷിക്കും?’

Sat Mar 18, 07:40:00 pm IST  
Blogger ഇന്ദു | Preethy said...

:) നല്ല പോസ്റ്റ്, സു!

Sat Mar 18, 07:41:00 pm IST  
Blogger Sreejith K. said...

എനിക്ക്‌ യോജിക്കാന്‍ ആകുന്നില്ല്ല അവസാന വരിയോട്‌. ദുഷ്ടന്മാരെ പന പോലെ വളര്‍ത്തിയാല്‍ ആരും ദൈവത്തെ സ്നേഹിക്കില്ലേ? അപ്പൊള്‍ ഈ നാട്ടില്‍ പന പോലെ വളര്‍ന്ന ദുഷ്ടന്മാരില്ലെന്നാണൊ?

ദുഷ്ടന്മാരും നല്ലവരും ഒരുപോലെ ഉണ്ടാവേണ്ടത്‌ ഈ ലോകത്തിന്റെ സന്തുലനത്തിന്‌ ആവശ്യമാണ്‌. ദൈവം ചെയ്യുന്നതില്‍ എന്തെങ്കിലും നമുക്ക്‌ ഇഷ്ടമായില്ല എന്ന്‌ പറഞ്ഞ്‌ നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതു വേണ്ടാന്ന്‌ വച്ചാല്‍ നമ്മല്‍ മൂഢന്മാര്‍ ആകുകയേ ഉള്ളൂ. ലാഭേച്ഛ ഇല്ലാതെ പ്രാര്‍ത്ഥിക്കണം എന്നല്ലേ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്‌?

Sun Mar 19, 10:10:00 am IST  
Blogger Kalesh Kumar said...

സൂ, സൂപ്പര്‍!

Sun Mar 19, 10:49:00 am IST  
Blogger സു | Su said...

ശനിയാ :) ക്ലാ‍സിക് എഴുതുന്നവര്‍ കേള്‍ക്കണ്ട.
പ്രാപ്ര :) നന്ദി.

ബിന്ദു :) എന്റെ കറിവേപ്പിലയെക്കുറിച്ചാണോ?

ഏവൂ :) സാക്ഷി :) ഇബ്രു :) കലേഷ് :)
സുധച്ചേച്ചി :) തുളസി :) ഇന്ദു :)

വിശാലാ :) എന്റെ ജാതകം തിരുത്തിയെഴുതാന്‍ കൊടുത്തിട്ടുണ്ട്. അതുംകൂടെ കിട്ടിയിട്ട് വിവരങ്ങളൊക്കെ വിശദമായി വെക്കാമേ. അതുവരെ അപ്പറഞ്ഞതു പോലെ സ്നേഹിച്ചാല്‍ മതി.

ശലഭത്തിനു സ്വാഗതം :)

വക്കാരീ :) അത് നമ്മുടെ ശ്രീജിത്തിനോട് പറഞ്ഞാല്‍ ശരിയാക്കും.

കുഞ്ഞന്‍സ് :) അങ്ങനേയും ആവാം.

കുമാര്‍ :) ഒന്നും പറയാന്‍ ഇല്ല.

അനിലേട്ടാ :) ഞാന്‍ ആരേം ദ്രോഹിക്കാന്‍ ഇറങ്ങിത്തിരിച്ചതല്ല ഒരു ബ്ലോഗുമായിട്ട്.

ശ്രീജിത്ത് :) ലാഭേച്ഛ എന്ന് പറയാന്‍ പറ്റില്ല . രക്ഷകന് രക്ഷിക്കാന്‍ ആവില്ലെങ്കില്‍ രക്ഷകന്റെ പ്രാധാന്യം കുറയില്ലേ എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ.

Sun Mar 19, 03:21:00 pm IST  
Blogger സു | Su said...

വായിച്ചവര്‍ക്കൊക്കെ നന്ദി :)

Sun Mar 19, 03:21:00 pm IST  
Anonymous Anonymous said...

:) ... athum sheriya ..

Mon Mar 20, 03:53:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home