Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 29, 2006

കുഞ്ഞിയുടെ മോഹം.

കണ്ണന്റെ മാറിലെ പൊന്മാല കണ്ടിട്ടെന്‍,
പാവമാം കുഞ്ഞിയ്ക്ക്‌ മോഹം തോന്നി.

അച്ഛാ, എനിയ്ക്കുമാ പൊന്മാല കിട്ടേണം,
കുഞ്ഞി കരഞ്ഞു പരാതി ചൊല്ലി.

അരിയില്ല ഭക്ഷിക്കാന്‍, അരിയായി ജീവിതം,
കുഞ്ഞിന്റെ മോഹത്തിനെന്തുത്തരം?

കണ്ണനോടായി പരാതി പറഞ്ഞു ഞാന്‍,
കുഞ്ഞീടെ സങ്കടം കാണാന്‍ വയ്യേ.

കുഞ്ഞിയുറങ്ങീട്ട്‌ ചെല്ലാമെന്നോര്‍ത്തു ഞാന്‍,
വെറുതെയാ നാട്ടുവഴികള്‍ ചുറ്റീ.

അമ്പിളിമാമനുദിച്ചൊരു നേരത്താ,
പുഴയുടെ തീരത്ത്‌ ചെന്നിരുന്നു.

പൂഴിമണലിലായ്‌ ചിത്രം വരയ്ക്കവേ,
കൈയിലായെന്തോ തടഞ്ഞുവല്ലോ.

ഞണ്ടെന്നതോര്‍ത്തു ഞാന്‍ ഞെട്ടീ ഒരു മാത്ര,
കൈ പിന്‍വലിച്ചൊന്ന് പാര്‍ത്തുനോക്കീ.

പൂഴിമണലില്‍ പുതഞ്ഞു കിടക്കുന്നൂ,
കുഞ്ഞി മോഹിച്ചൊരാ പൊന്നിന്‍ മാല.

മാലയെടുത്തു ഞാന്‍ വീട്ടിലേക്കോടിച്ചെന്നരുമയാം-
കുഞ്ഞി തന്നരികില്‍ ചെന്നു.

പാവം, കരഞ്ഞു തളര്‍ന്നുറങ്ങിപ്പോയീ,
മാലയാ, പായ തന്നരികില്‍ വെച്ചു.

നേരം പുലര്‍ന്നുടന്‍ മാലയുമായിട്ടെന്‍,
കുഞ്ഞി കളിച്ചു ചിരിച്ചു വന്നു.

അച്ഛാ ഇതു നോക്കൂ കണ്ണന്റെ പൊന്മാല,
കുഞ്ഞിയ്കണിയുവാന്‍ കിട്ടിയല്ലോ.

മുത്തേ നിന്‍ കണ്ണന്‍ നേരിട്ടയച്ചതാണിതു,
നിന്റെ ചുണ്ടിലെ പുഞ്ചിരിയ്ക്കായ്‌.

കണ്ണനു നല്‍കാം പകരം നമുക്കിന്നു,
ഭക്തി തന്‍ പഞ്ചാരപ്പാല്‍പ്പായസം.

3 Comments:

Anonymous Anonymous said...

"മുത്തേ നിന്‍ കണ്ണന്‍.... പുഞ്ചിരിക്കായ്‌" ഈ വരിയില്‍ ട്യുണ്‍ കിട്ടുന്നില്ല സു. നല്ല അര്‍ഥമുള്ള വരികള്‍. നല്ല കവിത. കവിതയിലേക്കു ചുവടു മാറിയോ??? :)

ബിന്ദു

Wed Mar 29, 07:32:00 pm IST  
Blogger സു | Su said...

ബിന്ദു :) നന്നായോ? ചുവടൊന്നും മാറിയില്ല. ആലോചിച്ചപ്പോള്‍ ഇത് കിട്ടി. എഴുതി. എഴുതിയെഴുതി വേണ്ടേ നന്നാവാന്‍.

Wed Mar 29, 09:30:00 pm IST  
Blogger nalan::നളന്‍ said...

നന്നായി സൂ..
എന്തേ ആരുമിങ്ങനെയൊക്കെയുമെഴുതാത്തതെന്നു വിചാരിച്ചിരിക്കുമ്പോഴാണു ഇന്ദുവിന്റെ താരാട്ടുപാട്ടും ഇതും.
ആശംസകളോടെ.

Thu Mar 30, 12:56:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home