Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, June 13, 2006

സമ്മാനം

രാമൂ ...

വിളി കേട്ടതും രാമു ഓടിച്ചെന്നു. ഓപ്പോള്‍ വായിച്ചുകഴിഞ്ഞാല്‍ ബാലരമ കിട്ടും രാമുവിനു ചിത്രം നോക്കാന്‍. രാമുവിനെ കഥകളൊക്കെ വായിച്ചു കേള്‍പ്പിക്കുന്നത്‌ ഓപ്പോളാണ്. പക്ഷേ ഓപ്പോളുടെ വിശദമായ വായന ആദ്യം കഴിയും. പിന്നെ സൌകര്യം പോലെ രാമുവിനു വായിച്ചു കൊടുക്കും. അതാണ് പരിപാടി.

ഓപ്പോള്‍ എന്തോ നീട്ടി. "ഇന്നാ രാമൂ, ബാലരമക്കാരുടെ സമ്മാനം ആണ്. മുഖം മൂടി."

“ഇതെന്തിനാ ഓപ്പോളേ?”

“ഇത്‌ മുഖം മറച്ച്‌ വെക്കാനാ. പിന്നെ നമ്മള്‍ എന്ത്‌ ചെയ്താലും ആരും നമ്മളെ തിരിച്ചറിയില്ല.” രാമുവിന്റെ മുഖത്ത്‌ മുഖംമൂടിവെച്ച്‌ അതിന്റെ ചരട്‌ പിന്‍കഴുത്തില്‍ കെട്ടിക്കൊടുക്കുന്നതിടയ്ക്ക്‌ ഓപ്പോള്‍ പറഞ്ഞു.

ഓപ്പോള്‍ പറഞ്ഞു തീര്‍ന്നതും രാമു ചോദിച്ചു.

"അമ്മ പറഞ്ഞിട്ടുണ്ടല്ലോ ദൈവത്തെ മറച്ച്‌ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്. അപ്പോള്‍ ഇതുവെച്ചാല്‍ ദൈവവും തിരിച്ചറിയില്ലേ ഓപ്പോളേ?”

ഓപ്പോള്‍ ഒന്നും മിണ്ടിയില്ല.

ചില ചോദ്യങ്ങള്‍ അങ്ങനെയാണ്.

ഉത്തരങ്ങള്‍ പറയാന്‍ കിട്ടില്ല.

മറുചോദ്യം പോലും ചോദിക്കാനും ഉണ്ടാകില്ല.

10 Comments:

Blogger Kalesh Kumar said...

നല്ല കഥ സൂ...

Tue Jun 13, 03:57:00 pm IST  
Blogger Sreejith K. said...

ഒരു സിനിമയില്‍ ദിലീപ് പ്രാത്ഥിക്കുന്നതിനിടയില്‍ കൈ മറച്ച് പിടിച്ച് വേറെ ഒരാളോട് പറ്റിക്കാന്‍ പറയുന്നതാ എന്ന് പറയുന്നുണ്ട്. സിനിമയില്‍ എന്തും പറയാം, അല്ലേ സൂ.

Tue Jun 13, 04:20:00 pm IST  
Blogger സു | Su said...

കലേഷ് :) നന്ദി.

ശ്രീജിത്ത് :) സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എന്തും പറയാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ? സിനിമ പക്ഷെ മൂന്ന് മണിക്കൂറേ ഉണ്ടാകൂ.

Tue Jun 13, 08:28:00 pm IST  
Blogger ബിന്ദു said...

മുഖം മൂടികള്‍ ആവശ്യം ഉള്ളവര്‍ എടുക്കട്ടെ അവരുടെ സമാധാനത്തിന്‌.
;)

Tue Jun 13, 08:46:00 pm IST  
Blogger Hamrash said...

Meet Me at hamrashedava.blogspot.com
Thanks for giving me idea for writing blog in malayalam.I have already downloaded the varamozhi editor.But it looks so difficult to use.Are you also using Varamozhi.kindly give me idea about a simple editor that can be used with MS word.

Tue Jun 13, 10:33:00 pm IST  
Blogger സു | Su said...

ബിന്ദു :) ആവശ്യമുള്ളവര്‍ വാങ്ങിക്കട്ടെ.

Harisasathar :)
download & install tavultesoft keyman and mozhi keymap. The required links are given in varamozhi faq page (http://vfaq.blogspot.com/). Follow the instructions under the section "How do I directly input Malayalam in rest of the applications like MSWord?".

Wed Jun 14, 06:01:00 pm IST  
Blogger Unknown said...

ഹൃദയത്തില്‍ ചെന്നു തൊടുന്ന ഒരു കഥ.

Wed Jun 14, 06:02:00 pm IST  
Blogger കുറുമാന്‍ said...

കുഞ്ഞി കഥ നന്നായി.

“ഇത്‌ മുഖം മറച്ച്‌ വെക്കാനാ. പിന്നെ നമ്മള്‍ എന്ത്‌ ചെയ്താലും ആരും നമ്മളെ തിരിച്ചറിയില്ല.” - ഒരു മുഖം മൂടി എനിക്കു കിട്ടിയിരുന്നെങ്കില്‍, ഇന്നു ഞാന്‍ ചെയ്ത പോസ്റ്റിന്നു മുന്‍പില്‍ വെറുതെ പോയി നില്‍ക്കാമായിരുന്നു :)

Wed Jun 14, 06:09:00 pm IST  
Blogger Yaathrikan said...

"രാമുവിന്റെ മുഖത്ത്‌ മുഖംമൂടിവെച്ച്‌ അതിന്റെ ചരട്‌ പിന്‍കഴുത്തില്‍ കെട്ടിക്കൊടുക്കുന്നതിടയ്ക്ക്‌ ഓപ്പോള്‍...."

ചില പഴയ ഓര്‍മകള്‍ എവിടെയൊക്കെയോ മനസ്സിനെ കൊണ്ടു പോകുന്നു..

യാത്രികന്‍

Wed Jun 14, 06:32:00 pm IST  
Blogger സു | Su said...

കുഞ്ഞന്‍സേ :)

കുറുമാന്‍ :) മുഖംമൂടി വേണ്ടി വരുമോ?


യാത്രികാ :)

Wed Jun 14, 10:21:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home