ശബ്ദം
ആദ്യം കേട്ട ശബ്ദം എന്തായിരുന്നു?
അമ്മയുടെ കൊച്ചുകൊച്ച് സ്നേഹമന്ത്രങ്ങളോ?
അതോ മറ്റുള്ളവരുടെ നിര്‍ബന്ധത്തില്‍ അമ്മ കേള്‍പ്പിച്ചിരുന്ന വേദവേദാന്തങ്ങളോ?
അമ്മയോടൊപ്പം യാത്ര പോകുമ്പോള്‍ കേട്ട മറ്റുള്ളവരുടെ അഭിവാദ്യങ്ങളോ?
സ്നേഹക്കൂടാരത്തില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ കേട്ട തന്റെ തന്നെ കരച്ചിലോ?
അതിനുശേഷം എത്രയെത്ര ശബ്ദങ്ങള്‍.
ചിരിയുടെ, കണ്ണീരിന്റെ, സ്നേഹത്തിന്റെ, വെറുപ്പിന്റെ, ആശ്വാസത്തിന്റെ, നൊമ്പരത്തിന്റെ, നിസ്സഹയാതയുടെ, നേരിന്റെ, തിന്മയുടെ, പ്രതീക്ഷയുടെ, അസ്വസ്ഥതയുടെ.
ഒരിക്കലും നിലയ്ക്കാത്ത, ശബ്ദങ്ങള്‍.
കേട്ടിട്ടും കേട്ടിട്ടും ഇനിയെന്താണ് മനസ്സ് ആഗ്രഹിച്ച് കഴിയുന്നത്?
ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
വിധിയുടെ കണക്കെടുപ്പിന്റെ ശബ്ദത്തിനാണോ?
അതോ ഒഴിവാക്കാന്‍ പറ്റാത്ത, രൂപമില്ലാത്ത, മരണത്തിന്റെ, കേള്‍ക്കാന്‍ സാദ്ധ്യതയില്ലാത്ത കാലൊച്ചയ്ക്കാണോ?
25 Comments:
su: ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
njaan: കൊടകര അമ്പിന്റന്ന് ബാന്റ് സെറ്റുകാര് വായിക്കുന്ന ‘വിശുദ്ധനായ സെബാസ്റ്റാനോസെ.. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണമേ..’ എന്ന പാട്ടിന് വേണ്ടി.
su: ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
njaan:കമ്പനിയുടെ കാറ്ററിങ് വണ്ടിയുടെ ഹോണിനും എന്റെ മൊബൈലില്‍ സെറ്റ് ചെയ്ത ഒരു സ്പെഷല്‍ റിങ് ടോണിനും.
(വിശാലേട്ടാ തന്നെ. കോപ്പീ പേസ്റ്റ് തന്നെ. പടം ഗ്ലാമറാണല്ലാ)
'എന്റെ മൊബൈലില്‍ സെറ്റ് ചെയ്ത ഒരു സ്പെഷല്‍ റിങ് ടോണിനും'
ഉം ഉം ഉം..നടക്കട്ടേ നടക്കട്ടേ
വിശാലേട്ടാ,
ചാറ്റ് ചെയ്യുമ്പ പറയണത് വെച്ച് ബൂലോഗത്ത് വന്ന് ഊതരുതേ...
നമ്മളിങ്ങനെ ജീവിച്ച് പൊയ്ക്കോട്ടേ.
എന്റെ പൊന്നുങ്കട്ടേ, ദില്‍ബാസുരാ, ഊതിയതൊന്നുമല്ല ചുള്ളാ. ചുമ്മാ.. ക്ഷമി.
പൊന്നുങ്കട്ട പ്രയോഗം എക്സ്ട്രാക്റ്റഡ് ഫ്രം.
‘അന്നങ്കുട്ട്യല്ലേടി പൊന്നുങ്കട്ട്യല്ലേടി..
നിന്നെക്കൊണ്ടല്ലേടീ ത്വയിരക്കേട്!‘
ഉമേഷ് മാഷേ, ഇത് സംസ്കൃതാണോ?
വിശാലേട്ടാ തെന്നെ സംസ്കൃതം തെന്നെ.വേദങ്ങളെഴുതിയ കാലത്തെയാണെന്നാണ് എന്റെ നിഗമനം.
പൊന്നുങ്കട്ട പ്രയോഗം കലക്കി!! ഹ ഹ ഹ
su: ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
njaan: മുളകീറുന്ന പോലുള്ള ഇടിവെട്ടുന്നതു് കേള്‍ക്കാനാണു് ഞാന്‍ കൊതിയ്ക്കുന്നതു്, പക്ഷേ കാലത്തുമുതല്‍ രാത്രി വരെ കേള്‍ക്കുന്നതു് പാട്ടവണ്ടികളുടെ കാറലു് മാത്രം
su: ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
njaan: ഹ്രീഹ്ലാദ ഹുങ്കാരം
(വിശ്വേട്ടാ തല്ലല്ലേ... ;) സ്മൈലി ഉണ്ടേയ്യ്)
su: ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
എത്ര പെയ്താലുമൊഴിയാത്ത മൌനത്തിന്റെ ശബ്ദം.
വിശാലകമന്റില് തൂങ്ങി ഇതൊരു
ഇതൊരു ഓഫ് ടോപ്പിക്കിലാണോ എന്റെ വിശാലദില്ബാസുരാദികളേ? പന്തലിനു കാലിടണോ ആദി തെയ്യാ? വേണ്ട അല്ലേ?. സൂ അല്ലാതെ തന്നെ സെഞ്ച്വറി അടിക്കാറുള്ളതാ..
സു: ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
ഞാന്‍: പ്രെഷര്കൂക്കര് വിസിലിന്റെ (അല്ലെങ്കില്‍ വെന്ത് പോവും)
സു :ഏതു ശബ്ദത്തിനാ കാതോര്‍ക്കുന്നത്?
ഞാന്‍ : പേര്‍സണലായിട്ടു പറയുവാണേല്‍ അകലെ നിന്നിരച്ചു വരുന്ന മഴയുടെ ശബ്ദത്തിനാ .. :)
su: ഏതു ശബ്ദത്തിനാണു കാതോര്‍ക്കുന്നത്?
njaan:
അകലെ...
വരുംവരായ്കകളുടെ ജാതകങ്ങളിലെ ഏതോ ഗ്രഹപ്പകര്ച്ചകളുടെ ശബ്ദത്തിന്...
യാത്രയുടെ ഒടുവിലെ വാഹനത്തിന്റെ അവസാന നിശ്വാസത്തിന്....
നിറഞ്ഞ ആകാശത്തിനു കീഴെ, വന്നു വീഴാന്‍ പോവുന്ന മഴയുടെ ഇരമ്പത്തിന്...
അടച്ച ശ്രീകോവിലിനു മുന്പില് വാതില്മണികളുടെ ഝില്ഝിലുനാദങ്ങള്ക്ക്....
മലയുടെ അങ്ങേത്തളിരില് തൊട്ടോ തൊടാതെയോ തിരിച്ചെത്തുവാന്‍ പോവുന്ന മാറ്റൊലികള്‍ക്ക്...
ഉറക്കത്തിന്റെ മുങ്ങാംകുഴിയില്‍ ചെറുപോളകളായിയുയര്ന്നുപോകുന്ന സ്വപ്നരാഗങ്ങള്ക്ക്....
പ്രതീക്ഷയുടെ .....
ആശയുടെ...
മോഹത്തിന്റെ...
വ്യാമോഹത്തിന്റെ....
കേള്‍ക്കാനാവുമോ എന്നറിയാത്ത ......
ആത്മാതഥതയോടെ ദ്:ഖം പങ്കുവെക്കാമെന്നുപറയുന്ന ഒരുസ്വരത്തിനു വേണ്ടിയോ ?
വീണയില്‍ നിന്നു ഉതിരുന്ന ആ മധുര സ്വരത്തിനു വേണ്ടിയോ...
"ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?"
കുഞ്ഞിക്കാലിന്റെ കരച്ചില്ശബ്ദത്തിന്, എല്ലാവരേയും സന്തോഷിപ്പിക്കാന്‍ വേണ്ടി അതു കരയട്ടെ
അതുമല്ലെങ്കില്‍ കേട്ട ശബ്ദത്തിന്റെ(ഒച്ചയുടെ)യെല്ലാം പുറകിലുള്ള അര്‍ഥത്തിന്റെ മിന്നലാട്ടത്തിന് കണ്ണോര്ക്കാം :-)
സൂ,
നിസ്സയായതയില് നിന്നുണ്ടായ മൌനത്തിനേക്കാള് ഇഷ്ടമായി ഈ ശബ്ദം. ഒഴിഞ്ഞമൌനവും നിറഞ്ഞമൌനവും ഇല്ലേ. ഈ ശബ്ദം ഒച്ചയ്ക്കുമപ്പുറത്തേയ്ക്കു ചിന്തയെ കൊണ്ടുചെല്ലുന്നു..
(നേരത്തേ പറയാന്‍ വിട്ടുപോയത്..)
വിശാലാ :) അത് തന്നെ കേള്‍ക്കാന്‍ ഇടവരട്ടെ.
ദില്‍ബൂ :) ആ സ്പെഷല്‍ റിങ്ങ്ടോണ്‍ തന്നെ കേള്‍ക്കാന്‍ ഇടവരട്ടെ. (വിശാലാ ദില്ബൂനെ കളിയാക്കരുത്. നമ്മളൊക്കെ ആ കാലം കഴിഞ്ഞിട്ടല്ലേ തല നരച്ചത്. അപ്പോ ദില്‍ബൂ ആ ടോണ്‍ ഏതൊക്കെ ദിവസാ കേള്‍ക്കുക ;) )
കെവിനേ :) അതൊക്കെ അവിടുന്ന് അനുഗ്രഹിച്ച് കേള്പ്പിക്കുന്നതല്ലേ. കേട്ടേ മതിയാവൂ.
ആദിയേ :) അതെന്ത് ശബ്ദം. വിശ്വം അതൊന്നും കേള്‍ക്കും എന്നെനിക്ക് തോന്നുന്നില്ല ;)
കുമാര്‍ :) ആ മൌനത്തിന്റെ ശബ്ദം ആണ് ഇത്.
ഇഞ്ചിപ്പെണ്ണേ :) ഞാനും അതെ .
ബിന്ദു :) ഞങ്ങളുടെ നാട്ടില്‍ ഇരുന്നാല്‍ മഴ ദൂരേന്ന് ഇരച്ചുവരുന്ന ശബ്ദം കേള്‍ക്കാം .എനിക്ക് എന്തിഷ്ടം ആണെന്നോ അതൊക്കെ. :(
സഞ്ചാരീ :) അങ്ങനെയും ആവാം.
ജ്യോതീ :) കുഞ്ഞിക്കാലിന്റെ ശബ്ദമോ ;) ഇവിടിപ്പോ കുഞ്ഞിക്കാലന്റെ ശബ്ദമേയുള്ളൂ.
വിശ്വം :)ഇതൊക്കെ കേള്‍ക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ?
ശബ്ദവും വെളിച്ച്വും : സു - കണ്ണുര്‍ (പിന്നെ മൌനവും)
su: ഏത് ശബ്ദത്തിനാണ് കാതോര്‍ക്കുന്നത്?
njaan: ഇരുട്ടില്‍ അമ്മയുടെ അടക്കിയ തെങലിനു.(ഇപ്പോഴല്ല കുട്ടിക്കാലത്ത് ).
വെല്ലേച്ചീ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്..... ദയവായി വായിച്ചിട്ട് അഭിപ്രായം പറയണെ... കിച്ചു ഉണ്ണി
ഞാന്‍ കതോര്ക്കുന്നതു അവളുടെ ആരുടെ...... എനിക്കു മറുപ്പാതിയാകാന് പോകുന്ന ഏതോ പാവം പെണ്ണിന്റെ ആ വളകിലുക്കം പോലുള്ള ചിരിക്കുന്ന ശബ്ദതിനുവേണ്ടി.
കിച്ചു
“ഏത് ശബ്ദത്തിനാണ് കാതോര്‍ത്തിരിക്കുന്നത്?”
“ഊണ് കാലായീ...”
ഞാന്‍ കാ തോര്‍ത്തിരിക്കും.
നന്നായിരിക്കുന്നു, സൂ.
കാത്തിരിക്കുന്ന ശബ്ദങ്ങളെത്തി എത്രയും പെട്ടൊന്ന് കാത്തിരിപ്പവസാനിക്കും എന്നു കാത്തിരിക്കാം.. അല്ലാതെ
വീണ്ടും കാത്തിരുന്നാല്‍ അവസാനം കാത്തിരിപ്പില്ലാ ലോകംവരെ അതു കാത്തിരിക്കേണ്ടിവരും..
ഒന്നും മനസ്സിലായില്ല അല്ലേ... മനസ്സിലാവരുത് എന്നു കരുതി ഇത് പൊസ്റ്റ് ചെയ്യുന്നു.
ഒരുകാര്യം വിട്ടുപോയി : ശബ്ദം നന്നായിട്ടുണ്ട്.(എന്നു കരുതി പാട്ട് നിര്‍ത്താറായിട്ടില്ല..)
മുസാഫിര്‍ :) അങ്ങനെയൊരു ശബ്ദത്തിനു കാതോര്ക്കാമോ?
കിച്ചുണ്ണീ :) പോസ്റ്റൊക്കെ വായിച്ചു.
വക്കാരീ :) ആ ശബ്ദം എന്നും കേള്‍ക്കാന്‍ ഇടവരട്ടെ.
ഇത്തിരിവെട്ടം:) കാത്തിരിക്കുന്ന ശബ്ദമൊക്കെ കേട്ടുകഴിഞ്ഞാല്പ്പിന്നെ ബോറടിക്കില്ലേ? അതുകൊണ്ട് പ്രതീക്ഷയാ നല്ലത്.
സൂ, ഞാന്‍ ഫൌള് അടിച്ചു.ഇഷ്ടമില്ലെങ്കിലും കാതില്‍ വന്നു വീഴുന്ന ശബ്ദങളെക്കുറിച്ച് കാതോര്‍ക്കുക എന്നു പറയില്ല അല്ലെ ?
സന്ധ്യാ നേരത്തെ ചീവീടുകളുടെ ശബ്ദത്തിന് കാതോര്‍ത്തിരിക്കുന്നു.
മുസാഫിര്‍ :) ഉണ്ടാവും.
പരസ്പരം :)
Post a Comment
Subscribe to Post Comments [Atom]
<< Home