Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, July 31, 2006

സര്‍വീസ്

കുടുംബം അന്യനഗരത്തില്‍ താമസമാരംഭിച്ചു. ഭാര്യയ്ക്ക്‌ ആ നാട്ടിലെ ഭാഷ അറിയില്ല. അതു ശരിയാവില്ലല്ലോ. ഭര്‍ത്താവ്‌ പറഞ്ഞു ഒക്കെ ശരിയായിക്കോളും, ശീലമായിക്കോളും എന്ന്.

അങ്ങനെ ഒരു ദിവസം ടി. വി കേടായി. ഭര്‍ത്താവ്‌ റിപ്പയര്‍ ചെയ്യാന്‍ ആളെ ഏല്‍പ്പിച്ചു. ഭാര്യയോട്‌ പറഞ്ഞു, അവിടെനിന്ന് ഫോണ്‍ ചെയ്യും, ഒക്കെ ശരിക്കു പറഞ്ഞുകൊടുക്കണം എന്ന്. ഒരു ചോദ്യോത്തരാവലിയും അറിയാവുന്ന ഭാഷയില്‍ മറ്റേ ഭാഷയിലേക്ക്‌ തര്‍ജമ ചെയ്ത്‌ പൂരിപ്പിച്ചുകൊടുത്തു. ഇതുനോക്കി ഉത്തരം പറഞ്ഞാല്‍ മതി എന്നും പറഞ്ഞു. സര്‍വീസ്‌ സെന്റര്‍ കാരൊക്കെ ഇത്രയേ ചോദിക്കുകയും പറയുകയും ചെയ്യൂ എന്നും പറഞ്ഞു. ഭാര്യ വായിച്ചുനോക്കിയപ്പോള്‍ കുഴപ്പമില്ല.

‘ഹലോ ഇത്‌ ....... അല്ലേ?’

‘ഹലോ അതെ അതെ.’

‘നിങ്ങളുടെ ടി.വി ശരിയായോ?

‘ഇല്ല. കേടായിക്കിടക്കുന്നു. റിപ്പയര്‍ ചെയ്ത്‌ വേഗം കിട്ടണം.’

‘എന്താണു പ്രശ്നം. അനക്കമില്ലേ?’

‘ഇല്ല. നാലഞ്ച്‌ ദിവസമായി ഒരു അനക്കവുമില്ല.’

‘നിങ്ങള്‍ക്ക്‌ പുതിയതൊന്ന് വാങ്ങുന്നതിനെപ്പറ്റി ആലോചിച്ചുകൂടെ?’

‘ഇങ്ങനെയാണെങ്കില്‍ പുതിയത്‌ വാങ്ങേണ്ടി വരും. അത്ര തന്നെ. കുറച്ച്‌ നല്ലതുനോക്കി വാങ്ങാം.’

‘ഓക്കെ. അവിടെ വന്ന് എടുത്തോളാം.’

‘ശരി ശരി ഉടന്‍ വന്ന് കൊണ്ടുപോവൂ.’

ഭര്‍ത്താവ്‌ നിര്‍ദ്ദേശം കൊടുത്ത്‌ ജോലിയ്ക്ക്‌ പോയി. ഭാര്യ എഴുത്തും പഠിച്ച്‌ നിന്നു.

ഫോണ്‍ വന്നു.

‘ഹലോ ഇത്‌.... അല്ലേ?’

‘ഹലോ. അതെ.’

‘നിങ്ങളുടെ ഭര്‍ത്താവ്‌ വീട്ടില്‍ ഉണ്ടോ?’

ഭാര്യ ചോദ്യാവലി നോക്കി. ഉത്തരം നോക്കി.

‘ഇല്ല. കേടായിക്കിടക്കുന്നു. റിപ്പയര്‍ ചെയ്ത്‌ വേഗം കിട്ടണം.’

‘നിങ്ങളുടെ ഭര്‍ത്താവ്‌ ജോലിയ്ക്ക്‌ പോയതാണോ?’

‘ഇല്ല. നാലഞ്ച്‌ ദിവസമായി ഒരു അനക്കവുമില്ല.’

‘നിങ്ങളുടെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു കൊണ്ട് വന്നോളാന്‍. എന്നിട്ട് അയാള്‍ക്ക് തീരെ ഉത്തരവാദിത്തം ഇല്ലാതെ ആയാല്‍ എന്ത് ചെയ്യും?

‘ഇങ്ങനെയാണെങ്കില്‍ പുതിയത്‌ വാങ്ങേണ്ടി വരും. അത്ര തന്നെ. കുറച്ച്‌ നല്ലത്‌ നോക്കി വാങ്ങണം.’

‘നിങ്ങള്‍ക്ക്‌ സുഖമില്ലേ? ഹോസ്പിറ്റലില്‍ പോകുന്നതാ നല്ലത്‌.’

‘ശരി ശരി. ഉടന്‍ വന്ന് കൊണ്ടുപോകൂ.’

14 Comments:

Blogger Raghavan P K said...

Let the TV problem be there.Some of the lines are not appearing properly

Mon Jul 31, 12:59:00 pm IST  
Blogger സു | Su said...

രാഘവന്‍ :) ടെമ്പ്ലേറ്റിന്റെ കുഴപ്പം ആവും. ഇവിടെ ശരിക്കും കാണുന്നുണ്ട് പക്ഷെ.

Mon Jul 31, 05:30:00 pm IST  
Blogger പരസ്പരം said...

ഹ ഹ ഹ..ഇതൊരു മിമിക്രി പരുപാടി പോലെയായിപ്പോയല്ലൊ. ഇടയ്ക്കിടയ്ക്കുള്ള ഈ രസകരമായ പോസ്റ്റിങ്ങുകള്‍ കൊള്ളാം. രാഘവന്‍ മാഷേ, ഇന്റെര്‍നെറ്റ് ഓപ്ഷന്‍സില്‍-ലാങ്ങുവേജസില്‍-മലയാളം ഒന്നു ചേര്‍ത്ത് നോക്കൂ...

Mon Jul 31, 06:26:00 pm IST  
Blogger കുറുമാന്‍ said...

ആ ഭാര്യ ആരായിരുന്നൂ സൂ.......ഒരു കുളു :)

Mon Jul 31, 06:34:00 pm IST  
Blogger മുസാഫിര്‍ said...

സു, ചേട്ടനു അന്ന് ഏതു നഗരത്തിലായിരുന്നു ജോലി ?
എന്തായാലും ഫോണിന്റെ അങെ തലക്കല്‍ ഉള്ള കക്ഷിക്ക് വട്ടു പിടിച്ചു കാണണം.

Mon Jul 31, 07:51:00 pm IST  
Blogger ബിന്ദു said...

ഹാ.. ഹാ.. ഇതു കൊള്ളാല്ലൊ. ഞാന്‍ എന്റെ മനസ്സിനെ ഒന്നു റിവൈന്‍ഡ്‌ അടിച്ചു നോക്കട്ടെ, കാണും വല്ലതും. കാണാതിരിക്കില്ല ;).

Mon Jul 31, 08:58:00 pm IST  
Blogger വേണു venu said...


पिके.रघवन
പറഞതു് ശരിയാണു്.പല വരികളും ഒളിവിലാണു്.

Mon Jul 31, 09:12:00 pm IST  
Blogger Satheesh said...

സൂ, ഒരു change ...നന്നായി! ഇനി കുറച്ചു ദിവസം തമാശകള്‍ എഴുതൂ!
എന്റെ ഓഫീസിലുള്ള ഒരു വിദ്വാന്റെ കഥ..calling card ഉപയോഗിച്ച് സിംഗപ്പൂരില്‍ വന്നിട്ട് നാട്ടിലേക്കു വിളിക്കാന്‍ തുടങ്ങിയതാണ് ആശാന്‍. ആദ്യം തന്നെ ഒരു കിളി നാദം “please press one for english". കൊടുത്തു ഞെക്ക് 1-ന്. പിന്നെയും ഓരോന്നു കിളി പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം കിളി “please press the hex key to continue". അല്പമൊന്നു ഞെട്ടിയ ആശാന്‍ കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി. പിന്നെ ആ ഫോണ്‍ എടുത്ത് പൊക്കി അതിന്റെ അടിയില്‍ അതി സൂക്ഷ്മമായി നോക്കി! എന്നിട്ട് കുറെ നേരം വിഷണ്ണനായി നിന്നു!
- കൂടുതല്‍ പറയേണ്ടല്ലോ...നമ്മുടെ വിദ്വാന്‍ കേട്ടത് (എന്നു വിചാരിച്ചതു!) “please press the sex key to continue" ന്നായിരുന്നത്രേ..! :-)

Mon Jul 31, 09:19:00 pm IST  
Blogger സു | Su said...

പരസ്പരം :)

കുറൂ :) ഇതൊരു വെറും കഥയാ.

മുസാഫിര്‍ :) ഇത് ഞങ്ങളുടെ കഥയൊന്നുമല്ല. ഭാവനയാ.

താര :) ഇഷ്ടമായതില്‍ സന്തോഷം.

ബിന്ദൂ :)നോക്കൂ. കിട്ടും. പക്ഷെ ഇതെന്റെ കഥയൊന്നുമല്ല.
വേണു :) സ്വാഗതം. റിഫ്രഷ് ചെയ്താല്‍ ശരിയാവുമായിരിക്കും.

സതീഷ് :) തമാശ നന്നായി .

Mon Jul 31, 09:46:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

കഥ വായിച്ച് സങ്കടം വന്ന് കരയേണ്ടി വരുമോ എന്നു പേടിച്ചാണ് സൂവിന്റെ പുതിയ പോസ്റ്റുകള്‍ നോക്കാറ്‌!
ഇതുപോലെ ചിരിയൂറിവരുന്ന പോസ്റ്റ് ഇടയ്ക്കൊക്കെ ഇടുകയാണെങ്കില്‍ ഹന്ത, കൊള്ളാം എന്നേ പറയാനുള്ളൂ..

Mon Jul 31, 11:50:00 pm IST  
Blogger സുധ said...

:)

ഇതാ മറ്റൊന്ന്‌:

ജബ്ബാര്‍: ‘ഹലോ, ആണിയുണ്ടോ?’
കടക്കാരരന്‍: എവിടുന്നാ?
ജബ്ബാര്‍: ‘ഇതു ഞാനാ, ഇവിടുന്ന്‌‘ അരക്കിലൊ ആണിവേണം.
കടക്കാരന്‍: ഏതാ സൈസ്‌?
ജബ്ബാ‍ര്‍: ‘ദാ ഇത്തറ ഒള്ളത്‌‘
(ജബ്ബാര്‍ വിരലിന്റെ ഇഞ്ച്‌ അളവ്‌ ഫോണിലൂടെ കടക്കാരന് കൈമാറുന്നു)
ഇതു തന്നെ ജബ്ബാറ് തുടര്‍ന്നുകൊണ്ടിരുന്നു. കടക്കാരന്‍ ക്ഷമ നശിച്ചു ഫോണ്‍ വച്ചു.

Tue Aug 01, 12:26:00 pm IST  
Blogger mariam said...

അപ്പൊ ഇതല്ലായിരുന്നോ..?

വിക്കന്‍ ശങ്കരന്‍ ആണിക്കടയില്‍ ചെന്നിട്ടു..

വിക്കന്‍ :അ അ്‌ാാാണിയുണ്ടൊ..?
കടക്കാരന്‍ : സോറി, അത്രയും നീളമുള്ളത്‌ ഇല്ല.

Tue Aug 01, 12:55:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

സത്യത്തില്‍ ഇത്‌ എപ്പോ സംഭവിച്ചതാ..?

Tue Aug 01, 04:11:00 pm IST  
Blogger സു | Su said...

വിശ്വം :) എന്നും ചിരിക്കണം എന്ന് കരുതുന്നത് ശരിയാണോ?


സുധച്ചേച്ചീ :) ഇത് സുധച്ചേച്ചി അനിലേട്ടനോട് പറഞ്ഞതല്ലേ. വെറുതേ ആ ജബ്ബാറിനെ കുറ്റം പറയല്ലേ ;)

മറിയം :) സ്വാഗതം.

വര്‍ണം :) സംഭവിച്ചിട്ടുണ്ടാകും. അറിയില്ല.

Tue Aug 01, 05:53:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home