ജനല്‍
ജനാലയിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുന്നത് പലപ്പോഴും ഒരു ബോറന്‍ പരിപാടിയും, ചിലപ്പോള്‍ നീരസം നിറഞ്ഞൊരു കാര്യവും, മറ്റു ചിലപ്പോള്‍ മറ്റുള്ളവരെക്കൊണ്ട് 'ഇവനൊന്നും വേറെ ജോലിയില്ലേ' ന്ന് ചോദിക്കുന്ന തരത്തില്‍ ആകുന്നതും ഒക്കെയാണെങ്കിലും, മഞ്ഞച്ചായമടിച്ച, മരത്തിന്റെ ജനലിന്റെ, ഉരുണ്ട അഴികളില്‍പ്പിടിച്ച് ഏകാന്തതയിലേക്ക് കണ്ണുനട്ട് എവിടെയുമല്ലാതെ അലഞ്ഞു തിരിയാന്‍, മനസ്സിനെ കെട്ടുപാടുകളില്‍ നിന്ന് വിമുക്തമാക്കി വിട്ട്, അകലേക്ക് എന്തൊക്കെയോ കാണാന്‍ കൊതിക്കുന്ന മട്ടില്‍, കണ്ണ് എത്തിപ്പിടിച്ച് നോക്കിയിരിക്കുന്ന ഒരു അലസവേളയിലാണ് ഞാന്‍ അകലത്തെ ചില്ലുജനാലയ്ക്കരികില്‍ ഒരു രൂപം ഇങ്ങോട്ടും, ഏതാണ്ട് എന്റെയൊരു അവസ്ഥയില്‍ത്തന്നെ മിഴികള്‍ പായിച്ച് നില്‍ക്കുന്നത് കണ്ടതും, ഏതോ ഒരു ജന്മത്തിന്റെ അടുപ്പം ആ രൂപവുമായി തോന്നാന്‍ ഇടയായതും, പിന്നീടുള്ള ദിവസങ്ങളിലൊക്കെ ആ നില്‍പ്പില്‍ ഒരു നിര്‍വൃതി കണ്ടെത്തിയതും, കളിപ്പാട്ടം കിട്ടിയ കൊച്ചുകുട്ടിയെപ്പോലെ മനസ്സ് ആ ജനലിനേയും, രൂപത്തേയും സ്വന്തമാക്കാന്‍ ആഗ്രഹിച്ചതും, ഒക്കെ ഒരു വിസ്മയകഥപോലെയായിരുന്നെങ്കിലും, ഒരിക്കല്‍ അവിടെയെത്തി ആ രൂപത്തിനുമുമ്പില്‍ മുട്ടുകുത്തിനിന്ന് പ്രണയം അറിയിക്കുന്നത് ഓര്‍ത്ത് പുഞ്ചിരിക്കുകയും, സ്വപ്നസാഫല്യത്തിനുവേണ്ടി, ആ വീട്ടിലേക്ക് കടന്ന് ചെല്ലുകയും, തുറക്കാത്ത വാതിലിനോട് മുഖം കനപ്പിച്ച്, ആ ജനാല മാത്രം തേടി നടക്കുകയും ചെയ്ത്, അകലെ നിന്ന് കണ്ടാരാധിച്ച ആ രൂപത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്, താന്‍ വിചാരിച്ചതുപോലെ ഒരു സുന്ദരിയാണെന്ന് കണ്ടെത്തിയതിന്റെ സന്തോഷത്തില്‍, പലപ്പോഴും പറയാന്‍ സ്വരുക്കൂട്ടിവെച്ചിരുന്നകാര്യം അറിയിക്കാന്‍ തുനിഞ്ഞതും, ആ രൂപം, ഭീകരമായത് എന്തോ കണ്ട പോലെ ഉച്ചത്തില്‍ അലറുകയും, തല, ജനലിനിട്ട് അടിക്കുകയും ചെയ്തപ്പോഴുണ്ടായ അമ്പരപ്പില്‍, ആ സുന്ദരരൂപത്തിന്റെ കൈകള്‍, ജനലിനോട് ചേര്‍ത്ത് ബന്ധിച്ച ചങ്ങലയില്‍ കണ്ടെത്തിയത്, എനിക്ക് സത്യത്തിലേക്ക് തുറക്കുന്ന ജനല്‍ ആയി അനുഭവപ്പെട്ടു.
25 Comments:
ഇതാണോ ഒറ്റ ശ്വാസത്തില്‍ കഥയെഴുതുക എന്നു പറയുന്നത്? ഹോ... ശ്വാസം നിന്നു പോയി. ഇതു ഒരു തമിഴ് സിനിമയില്‍ ഡോ. ബാലസുബ്രഹമണ്യം പാടിയ പാട്ടുപോലെ ഉണ്ട്. വട്ടാണല്ലേ? ;)
athu Sari, "Windows" allE. kaNTaroopam nizhalaavum:-)
സു, വായുവില്‍ നിന്നു മുയലിനെ എടുക്കുന്നതു കണ്ടു നിന്ന ഒരു പ്രതീതി..
മനോഹരം..
ശ്വാസം കഴിക്കാന്‍ പൊലും അനുവതിക്കാതെ എങ്ങോട്ടാ ഈ കൊന്റു പോകുന്നതെന്നൊര്‍ത്തു നന്നായിരുക്കുന്നു....
ഇതു കൊള്ളാം :)
കഥാകഥനത്തിലെ വൈവിധ്യമേ, നിന്റെ പേരല്ലോ സൂച്ചേച്ചി. :)
എനിക്ക് അല്‍പ്പം സമയം തരു, ഞാനൊന്നു ശ്വാസം വിടട്ടേ.
കഥ നന്നായിരിക്കുന്നു.
അവിടെ കൈ മാത്രമേ ചങ്ങലക്കിട്ടിരുന്നതെങ്കില്‍ ഇവിടെ കയ്യും കാലും ചങ്ങലയിലായിരുന്നല്ലേ
ബിന്ദു :) ഹിഹിഹി. സത്യത്തില്‍ വട്ടാണല്ലേന്ന് ചോദിക്കേണ്ടായിരുന്നോ?
ജ്യോതീ :) എന്താ ഒരു മംഗ്ലീഷ്?
ഡ്രീമര്‍ക്ക് സ്വാഗതം, നന്ദി. :)
ആദീ :)വൈവിധ്യത്തിന് എന്റെ പേരിട്ടോ?
അഷ്‌റഫ് :) സ്വാഗതം.
റീനീ :)ശ്വാസത്തെ വിടല്ലേ ;) വടി ആകും.
വല്യമ്മായീ :) അവിടെ കൈയും കാലും ചങ്ങലയില്‍ ആണെന്നോ? ;) എന്റെ ദൈവമേ... എന്നാപ്പിന്നെ, കൈയും കാലും ചങ്ങലയും, എന്റെ രണ്ടാമത്തെ പ്രണയവും, എന്നത് എഴുതാന്‍ സമയമായി കേട്ടോ.;)
അയ്യോ തെറ്റി.അവിടെ എന്നത് കഥാകൃത്ത് കണ്ട ജനലയും ഇവിടെ എന്നത് കഥകൃത്ത് നിന്ന ജനലയും എന്നാണ് ഉദ്ദേശിച്ചത്.
വല്യമ്മായീ :) അപ്പോ എറിഞ്ഞത് തിരിച്ചുവന്നു കൊണ്ടു അല്ലേ;)
ഇതിനെയാണ് ബില്‍ഗേറ്റ്സിന് കമ്പ്യൂട്ടര്‍ വില്‍ക്കരുത് എന്ന് സു പറയുന്നത്. പഠിച്ചുവെക്കൂ. ഭാവിയില്‍ ഉപകരിക്കും.
സൂ ചേച്ചി.. ഇതു കഷ്ടമായി.. ശ്വാസിക്കാന്‍ കൂടി അനുവദിക്കാത്ത്. (ഓ.ടോ : ചേച്ചി ആധാരമെഴുത്തിനു പഠിക്കുന്നുണ്ടൊ..)
ജനാലകള്‍ കാണിക്കുന്ന പുറംകാഴ്ച്ചക്കപ്പുറം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം.
പിന്നെ കഥ അസ്സലായി.
അതൊരു പക്ഷെ ഞാന്‍ പുതിയ ബ്ലോഗര്‍ അല്ലാത്തതു കൊണ്ടാവും.
എന്തായാലും സുച്ചേച്ചിയുടെ കഥ ഭയങ്കരം.
ശരിക്കും ഈ കഥ മുന്പ് കേട്ടിട്ടുണ്ടെന്നു തോന്നുന്നു;അവതരണം അടിപൊളി.
ഇത്തിരിവെട്ടം :) നന്ദി. അത്രക്കൊന്നും നന്നായില്ല അല്ലേ?
ശ്രീജ ,
മുമ്പ് ഈ കഥ ശ്രീജയുടെ ബ്ലോഗില്‍ ഉണ്ടായിരുന്നു അല്ലേ? അതൊക്കെ സ്വകാര്യമായിട്ട് പറയണ്ടേ. മറ്റ് വായനക്കാര്‍ എന്ത് വിചാരിക്കും?
ഹോ...രണ്ട് കഥ കോപ്പിയടിച്ച് ബ്ലോഗിലിട്ട് ഒന്ന് പ്രസിദ്ധി നേടട്ടെ എന്ന് വിചാരിച്ചാല്‍ സമ്മതിക്കില്ല അല്ലേ? ഇനിയെന്തായാലും ചേച്ചി എന്ന് വിളിക്കുന്നത് ശ്രീജയ്ക്ക് മോശമാവും. ഞാനൊരു തട്ടിപ്പുകാരിയല്ലേ.
എന്നാരുപറഞ്ഞു.. നന്നായിട്ടുണ്ട്.
കണ്ണൂരാന്
എന്തിനാ ഇങ്ങനെ ശ്വാസം വിടാതെ പറയുന്നതു.... കൊച്ചു കൊച്ചു വാചകങ്ങള്‍ ആണെങ്കില്‍ വായിക്കാനും ആസ്വദിക്കുവാനും കൂടുതല്‍ എളുപ്പമായേനെ.....
ആഹാ.. തകര്‍ത്തു... സുവേച്ചി.. ഹാപ്പി ഓണം... :)
കഥ കൊള്ളാം എന്നു പറയാന്‍ ആവില്ല.
ഇത്തിരി Qജാഡയില്‍ നിരൂപിച്ചാല്‍ :- ഋചനാവൈഭവം, കഥന പാടവം ഇതെല്ലാം വ്യക്തം. വല്ലഭനു പുല്ലും ആയുധം എന്ന മട്ടിലുള്ള എഴുത്തു രീതി ബ്ലൊഗ്ഗിംഗിനു പറ്റും. അതിനാല്‍ കുഴപ്പമില്ല.
(ചുരുക്കത്തില്‍, കഥ എനിക്കിഷ്ടമായില്ല).
കഥയാണെങ്കിലല്ലേ?
അപ്പൊള്‍ ഇതു കഥയില്ലായ്മയാണോ?
എങ്കിലും പുലര്‍ത്തുന്ന വ്യത്യസ്തതയ്ക്കു മാര്‍ക്കിടാതെ വയ്യ.
ഇത്തിരിവെട്ടം :) കഥ ഇഷ്ടമായതില്‍ വീണ്ടും നന്ദി.
കുട്ടപ്പായീ :) നന്ദി. ഓണാശംസകള്‍ അങ്ങോട്ടും. ഓണക്കോടിയൊക്കെ വാങ്ങിയിട്ടുണ്ടാകും അല്ലേ?
കണ്ണൂരാന് സ്വാഗതം :) നിര്‍ത്തിനിര്‍ത്തിപ്പറയുന്ന കഥയും ഉണ്ടല്ലോ. കൂട്ടത്തില്‍ ഒന്ന് ഇങ്ങനേം കിടക്കട്ടെ.
അപ്പുക്കുട്ടന്‍ പറഞ്ഞതൊക്കെ മനസ്സിലായി. പണ്ട് അമ്പലത്തില്‍ പൂജയ്ക്ക് വരുന്ന തിരുമേനിയെ ഞങ്ങള്‍ ഇതുപോലെ തന്നെയാണ് തമാശയാക്കിയിരുന്നത്.
നല്ലോണം വെന്തു പായസം. പക്ഷെ പശ ഇപ്പോള്‍ ആവശ്യമില്ല. മെല്ലെ മെല്ലെ തിന്നാന്‍ എന്ത് രസം. അല്ലെങ്കില്‍ കുറച്ച് കല്ല് കടിയ്ക്കും. മധുരം ഇത്തിരി കൂടിയിരുന്നെങ്കില്‍ വെള്ളം ഇത്തിരി കുറയ്ക്കാമായിരുന്നു. എന്നൊക്കെ. ചുരുക്കത്തില്‍പ്പറഞ്ഞാല്‍ പായസം ഒന്നിനും കൊള്ളില്ല എന്നൊരു വാക്കേ ആവശ്യമുണ്ടായിരുന്നുള്ളൂ. പക്ഷെ തിരുമേനിക്ക് എല്ലാം കൂടെ കണ്‍ഫ്യൂഷന്‍ ആവുമല്ലോ. ഇത് ചിലപ്പോള്‍ കഥയില്ലായ്മയാവും. പക്ഷെ എനിക്കിഷ്ടമാണ്. ആനകളും പുലികളും ഉള്ള നാട്ടില്‍ ഉറുമ്പ് ജീവിക്കരുത് എന്നാര്‍ക്കും പറയാന്‍ പറ്റില്ലല്ലോ. മണ്ടന്മാര്‍ക്കും ജീവിക്കേണ്ടേ.
പല്ലി :)സത്യമേവ ജയതേ. അതൊക്കെ അടുത്ത കഥയില്‍പ്പോരേ. നന്ദി.
താരയ്ക്ക് കഥ ഇഷ്ടമായതില്‍ സന്തോഷം :) നന്ദി.
ഇതൂ കൊള്ളാം:)
ഇടവേളകളില്ലാത്ത കഥ കൊള്ളാം.
പച്ചാനക്കുട്ടിയ്ക്ക് സന്തോഷത്തോടെ സ്വാഗതം. :)
സ്നേഹിതാ :)
നന്നായിരിക്കുന്നു.ജനാലയിലൂടെ നോക്കിയിരിക്കുന്നത് അത്ര ബോറന്‍ പരിപാടിയൊന്നും അല്ല. ജനലിലൂടെ മഴയെനോക്കി നില്‍ക്കുന്നത് ഒരു അനുഭൂതി തന്നെ അല്ലെ?
വ്യത്യസ്തതകള്‍ എനിക്ക് എപ്പോളും ഇഷ്ടമാണ്.സൂവിന്റെ നീണ്ട വരിയിലുള്ള കഥ നന്നായിരിക്കുന്നു. എങ്ങിനെയാണ് പലര്‍ക്കും അതൊരു വീര്‍പ്പുമുട്ടലായി അനുഭവപ്പെട്ടത്?
നന്നായിരിക്കുന്നു.. സൂ
അപ്പുറത്ത് നിന്നിരുന്ന രൂപവും, ഇതേ പോലത്തെ തന്നെ ഒരു കഥ ബ്ലോഗിലെഴുതിയതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ടാല്ലോ..:)))
പാര്‍പ്പിടം :) സ്വാഗതം. മഴയത്ത് ഇറങ്ങുന്നതല്ലേ കൂടുതല്‍ രസകരം?
പരസ്പരം :) നല്ല വാക്കുകള്‍ക്ക് നന്ദി.
അഗ്രജാ :) അതാര്? അങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയോ?
Post a Comment
Subscribe to Post Comments [Atom]
<< Home