Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, December 15, 2006

ചേട്ടന്റെ സ്വന്തം തങ്കമ്മ

എന്റെ എത്രയും പ്രിയപ്പെട്ട ചേട്ടാ, കത്ത് കിട്ടി. മുംതാസും, ലൈലയും, ക്ലിയോപാട്രയും ഒന്നും ആരാണെന്ന് തങ്കമ്മയ്ക്ക്‌ മനസ്സിലായില്ല കേട്ടോ. അവിടെ അടുത്തുള്ളതാണോ? അവരുടെയൊന്നും പേരിട്ട്‌ തങ്കമ്മയെ വിളിക്കരുത്‌. ചേട്ടന്‍ നിര്‍ബ്ബന്ധമാണെങ്കില്‍ നയന്‍ താര എന്നോ കാവ്യാമാധവന്‍ എന്നോ വിളിച്ചാല്‍ മതി.

വടക്കേപ്പറമ്പിലെ കണാരേട്ടന്‍ അരത്തൂങ്ങി ആയി. അയാള്‍ക്ക്‌ അതിന്റെ വല്ല ആവശ്യവുമുണ്ടോ? അയാളുടെ മോളില്ലേ? കനകലത? അവള്‍ക്ക്‌ ആലോചനയ്ക്ക്‌ വരുന്ന ചെറുക്കന്മ്മാരെയൊന്നും കണ്ണില്‍പ്പിടിക്കുന്നില്ല. പുളിങ്കൊമ്പിലല്ലേ നോട്ടം. അതിനു വിഷമിച്ചാണ്‌‍ തൂങ്ങിയത്‌. മരിക്കാന്‍ ആണെങ്കില്‍ ഏതെങ്കിലും ബാങ്കില്‍ നിന്ന് കടം എടുത്താല്‍പ്പോരേ, അവര്‍ കൊന്നു കൈയ്യില്‍ത്തരില്ലായിരുന്നോ എന്ന് അവിടെ വന്ന മാഷ്‌ ചോദിക്കുന്നത്‌ കേട്ടു.

നമ്മുടെ ടിറ്റി മോളുടെ ടീച്ചറെ കണ്ടിരുന്നു. സിനിമാട്ടാക്കീസില്‍ വെച്ച്‌. ടിറ്റിമോളു മിടുക്കിയാണെന്ന് പറഞ്ഞു. ചേട്ടന്‍ വരുമ്പോള്‍ ടീച്ചര്‍ക്ക്‌ കൊടുക്കാന്‍ ഒരു വാച്ച്‌ കൊണ്ടുവരണം.

ഷേര്‍ളിച്ചേച്ചിയുടെ തങ്കച്ചന്‍ ചേട്ടന്‍ വന്നിട്ടുണ്ട്‌. മരക്കൊമ്പ്‌ മുറിച്ചു കൊടുത്തതില്‍പ്പിന്നെ വല്യ ലോഗ്യത്തില്‍ ആണ്‌‍. എനിക്കൊരു സാരിയും, കുഞ്ഞുങ്ങള്‍ക്ക്‌ ഉടുപ്പും തന്നു.

പിന്നെ, പിങ്കി ആ ചെറുക്കനെ തന്നെ കെട്ടി. ക്ലാരച്ചേച്ചി, കല്യാണം പറയാന്‍ വന്നിരുന്നു. ഞാന്‍ നീലയില്‍, ചുവപ്പ്‌ പൂക്കളുള്ള സാരിയുടുത്താണ്‌‍ പോയത്‌. എവിടെ നിന്നാ വാങ്ങിയതെന്ന് പലരും ചോദിച്ചു. ചേട്ടന്‍ കഴിഞ്ഞ പ്രാവശ്യം കൊണ്ടുത്തന്നതല്ലേ.

നിങ്ങളുടെ അനിയന്‍ ജോലിയ്ക്ക്‌ പോയിത്തുടങ്ങി. ടൈയും കെട്ടി നടന്നാല്‍പ്പോരാ, പശുവിനെക്കെട്ടാന്‍, സമയാസമയത്തിനു കയര്‍ വാങ്ങിയില്ലെങ്കില്‍ പശു ഇനീം ഓടിച്ചിട്ട്‌ കുത്തും എന്ന് ഞാന്‍ പറഞ്ഞു.

പിന്നെ, ചേച്ചീടെ പൊന്ന് ഒരാഴ്ചയ്ക്ക്‌ വേണം എന്നും പറഞ്ഞ്‌ പടിഞ്ഞാറേതിലെ ദാസപ്പന്‍ വന്നപ്പോള്‍ , ഞാന്‍ വീട്ടിലിടുന്ന മുക്കുപണ്ടം ആണ്‌‍ കൊടുത്തത്‌. ഞാന്‍ വിചാരിച്ചത്‌, അവന്റെ ഭാര്യയ്ക്ക്‌ ഗമകാണിക്കാന്‍ വേണ്ടിയിട്ടാവും എന്നല്ലേ. തൊള്ളായിരത്തിപ്പതിനാറ്‌‍ അല്ലേന്ന് ചോദിച്ചു. മുക്കാണെങ്കിലും, നല്ല കടയില്‍നിന്ന് വാങ്ങിയതല്ലേ. അതുകൊണ്ട്‌ അതേന്ന് ഞാനും പറഞ്ഞു. അവനത്‌ ബാങ്കില്‍ പണയം വെക്കാന്‍ ആയിരുന്നെന്ന് ഞാന്‍ അറിഞ്ഞോ? പോലീസ്‌ പിടിച്ചത്രേ. ഓ... ഒരു ദിവസം. പിന്നെ അതൊക്കെ ഇവിടെ എറിഞ്ഞ്‌ ‘ചേച്ചി ഇങ്ങനെ ചെയ്യുമെന്ന് ഞാനറിഞ്ഞില്ല’ എന്നും പറഞ്ഞ്‌ പോയി.

ചേട്ടനു സുഖം തന്നെയല്ലേ. ഇനി പിന്നെ എഴുതാം. ചേട്ടനു നൂറ്റിയമ്പത്‌ ഉമ്മകള്‍. ( ഷേര്‍ളിച്ചേച്ചി, തങ്കച്ചന്‍ ചേട്ടനുള്ള കത്തില്‍, നൂറു എഴുതുന്നത്‌ ഞാന്‍ കണ്ടിരുന്നു. തങ്കച്ചന്‍ ഒരു മാസത്തിനുള്ളില്‍ വീട്ടിലെത്തി. )ഇത്‌ കിട്ടിയാലുടനെ മറുപടി അയയ്ക്കണം.

എന്ന് ചേട്ടന്റെ സ്വന്തം ഭാര്യ, കാവ്യാമാധവന്‍ നയന്‍‌താര തങ്കമ്മ.

Labels:

29 Comments:

Blogger sreeni sreedharan said...

സൂചേച്ചീ, സൂചേച്ചീ തങ്കമ്മയല്ലാ, പൊന്നമ്മയാ പൊന്നമ്മാ..
(ഇപ്പൊ കൊണ്ട് പോയാ നടത്തികൊണ്ടു പോകാം, അല്ലേല്‍ ടാസ്കി വിളിക്കേണ്ടി വരും ;)

Fri Dec 15, 07:43:00 pm IST  
Blogger വിശ്വപ്രഭ viswaprabha said...

ആഹാ!
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നു പറയുന്ന പോലെ, അല്ലേ!?

എന്നാലും ഒരാഴ്ചയ്ക്കു വായ്പ്പ എന്നും പറഞ്ഞ് അയാള്‍ പണയം വെക്കാനല്ലേ കൊണ്ടുപോയത്, അങ്ങനെത്തന്നെ വേണം!

Fri Dec 15, 07:52:00 pm IST  
Blogger ബിന്ദു said...

ചേട്ടന്‍ അയച്ച കത്തുകൂടി പ്രസിദ്ധീകരിക്കണം. ഇതു ചതിയാണ്.:)

Fri Dec 15, 08:15:00 pm IST  
Blogger Siju | സിജു said...

ചേട്ടനയച്ച കത്ത് കാവ്യ മാധവി മുക്കിയല്ലേ

Fri Dec 15, 08:41:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

എനിയ്ക്കു വയ്യ, ചിരിച്ച്‌ :) :) :) :) :) :)

Fri Dec 15, 08:53:00 pm IST  
Blogger അനംഗാരി said...

സൂവെ,
ഈ തങ്കമ്മയെ ഒന്ന് കാണാനെന്താ വഴി?

Fri Dec 15, 09:21:00 pm IST  
Blogger വല്യമ്മായി said...

തങ്കമ്മ ആളു കൊള്ളാം.(പിന്നേയ് ഞന്‍ ഒമ്പതു കൊല്ലം മുമ്പ് തറവാടിക്കയച്ച കത്തുകള്‍ അവിടെയെങ്ങിനെ കിട്ടി!!)

Fri Dec 15, 09:27:00 pm IST  
Anonymous Anonymous said...

എത്രയും പ്രിയപ്പെട്ട ചേട്ടന്‌ നയന്‍താരങ്കമ്മ അയച്ച കുത്ത്‌ കിട്ടി.. അല്ല കത്ത്‌ കിട്ടി..
ചേട്ടന്റെ വക മറുപടി കുത്ത്‌ അല്ലല്ലാ..കത്ത്‌ ഇതുവരെയും കിട്ടിയില്ലേ.. ആ പഴയ ദുഫായ്‌ കത്ത്‌ പാട്ട്‌ സ്റ്റെയിലില്‍...

കൃഷ്‌ | krish

Fri Dec 15, 09:59:00 pm IST  
Anonymous Anonymous said...

ന്റെ തങ്കമ്മേ...

ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ...
നിക്ക് വയ്യേ...

Fri Dec 15, 10:38:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,

വഴിയമ്പലത്തില്‍ എന്നെക്കേറ്റുന്നില്ലല്ലോ. സൂനെക്കണ്ടു അകത്ത്‌. എങ്ങനെ കയറാം എന്നു ഒന്നു ഹെല്‍പ്പാമോ:)

(ഓഫിനു മാപ്പുണ്ടോ)

Fri Dec 15, 11:42:00 pm IST  
Blogger വേണു venu said...

ആ ക്യൂവില്‍ പലരും നില്‍ക്കുന്നുണ്ടു് ജ്യോതിജീ.

Fri Dec 15, 11:47:00 pm IST  
Blogger വേണു venu said...

ആ ക്യൂവില്‍ പലരും നില്‍ക്കുന്നുണ്ടു് ജ്യോതിജീ.

Fri Dec 15, 11:48:00 pm IST  
Blogger സു | Su said...

ജ്യോതീ :)ജീമെയില്‍ അക്കൌണ്ട് കൊണ്ട് ലോഗിന്‍ ചെയ്യൂ.

Fri Dec 15, 11:48:00 pm IST  
Anonymous Anonymous said...

ഹിഹിഹി...
ചേട്ടന്‍ തങ്കമ്മക്കെഴുതിയ കത്തൊക്കെ എവിടെ?
ഹിഹി വല്ലോരുടെയും കത്തുകള്‍ വായിക്കാന്‍ നല്ല രസം.

Sat Dec 16, 12:31:00 am IST  
Blogger സു | Su said...

പച്ചാളം :)അതെ അതെ. പൊന്നമ്മച്ചേച്ചി. അതൊന്നും സാരമില്ല, എന്നെ മൂക്കില്‍ പഞ്ഞിയും വെച്ച് കിടത്താതിരുന്നാല്‍ മതി. ഹിഹിഹി.

വിശ്വം :) പാവം തങ്കമ്മ. അപ്പോ ദൈവത്തിനെ ആരാ ചതിയ്ക്ക്യാ? കാലന്‍ ആണോ? സംശയനിവൃത്തി എപ്പോഴും നല്ലതാണ്. ;)

ബിന്ദൂ :) നോക്കാം.

സിജൂ :) ചേട്ടനയച്ച കത്തൊക്കെ അങ്ങനെ തരുമോ തങ്കമ്മ?

ജ്യോതീ :) ചിരിച്ചു അല്ലേ? ചിരി ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും എന്നല്ലേ? ഫീസ് തരൂ.

അനംഗാരീ :) അകത്തുനിന്ന് പുറത്തോട്ട് നോക്കൂ. തങ്കമ്മമാരെ ചുറ്റിലും കാണാം.

വല്യമ്മായീ :) കൊച്ചുകള്ളീ, ബ്ലോഗിലിട്ടോന്നും പറഞ്ഞ് തന്നിട്ട് ഇപ്പോ എവിടുന്നുകിട്ടീന്നു ചോദിക്കുന്നോ? നല്ല കാര്യം.

കൃഷ് :)ചേട്ടന്റെ കത്തൊന്നും തങ്കമ്മ കാണിക്കില്ല. അതാ കാര്യം.

സതീശേ :) ചിരിച്ച് ചിരിച്ച് മതിയായോ?

വേണു :) ജീ മെയില്‍ ഐഡിയില്‍ ലോഗിന്‍ ചെയ്താല്‍ പറ്റുമായിരിക്കും.

ആര്‍. പീ :) തങ്കമ്മയും ചേട്ടനും കേള്‍ക്കണ്ട.

കൂട്ടുകാരേ, ബോറടിപ്പിക്കുന്നതില്‍ വിഷമം ഉണ്ട്. എനിക്ക് ചിരിക്കാമോന്ന് നോക്കാന്‍ പടച്ചുവിടുന്നതാണേ ഇതൊക്കെ. :(

Sat Dec 16, 10:06:00 am IST  
Anonymous Anonymous said...

ഉഗ്രന്‍...
ഒര്‍ത്താല്‍ തന്നെ ചിരി വരുന്നു...

Sat Dec 16, 12:53:00 pm IST  
Blogger മുസ്തഫ|musthapha said...

പലരും പറഞ്ഞ പോലെ ഞാനും ആവശ്യപ്പെടുന്നു.. .ചേട്ടന്‍ തങ്കമ്മയ്ക്കയച്ച കത്ത് എവിടെ :)

Sat Dec 16, 01:20:00 pm IST  
Anonymous Anonymous said...

"ഇത്‌ കിട്ടിയാലുടനെ മറുപടി അയയ്ക്കണം...."
കഥ നന്നായി k ട്ടോ.

Sat Dec 16, 02:03:00 pm IST  
Blogger സു | Su said...

ബാലേട്ടന് സ്വാഗതം :)

അഗ്രജാ :) കത്ത് കിട്ടിയാലുടന്‍ പോസ്റ്റ് ചെയ്യാം.

നന്ദു :) നന്ദി.

Sat Dec 16, 03:01:00 pm IST  
Blogger mydailypassiveincome said...

ഹഹ. അവസാനത്തെ പാരഗ്രാഫ് വായിച്ചു ചിരിച്ചുപോയി.

നൂറ് ഉമ്മ അയച്ചപ്പോള്‍ ഒരു മാസത്തിനുള്ളില്‍ തങ്കച്ചന്‍ വീട്ടിലെത്തി. തങ്കമ്മയുടെ ചേട്ടന് നൂറ്റിയമ്പത്! അതിനര്‍ത്ഥം ഒരാഴ്ചകൂടി നേരത്തെയെത്താന്‍ അല്ലേ ;) തങ്കമ്മക്ക് ബുദ്ധിയുണ്ട്.

കൊള്ളാം നന്നായൊന്നു ചിരിച്ചു. (ഇനി ഞാന്‍ ഫീസ് തരേണ്ടിവരുമോ !!;) )

Sat Dec 16, 04:35:00 pm IST  
Blogger Aravishiva said...

സൂ ചേച്ചി..നല്ല രസികന്‍ കത്ത്...ഇഷ്ടായീട്ടോ
:-)

Sat Dec 16, 04:50:00 pm IST  
Blogger Kalesh Kumar said...

സൂ കലക്കി!

Sat Dec 16, 04:58:00 pm IST  
Blogger Unknown said...

suu, pOst oththiri ishTappeTTu. oththiri chirichchu, pinne muunnu varsham puurththiyaakkiyathinte aazamsakaL..

Sat Dec 16, 10:30:00 pm IST  
Anonymous Anonymous said...

തങ്കമ്മ സീരീസ്‌ നന്നാകുന്നുണ്ടു സൂ. :-)
വീട്ടിനടുത്തുള്ള ആരെങ്കിലുമാണൊ ഈ തങ്കമ്മ.

Sat Dec 16, 11:32:00 pm IST  
Blogger ഇടിവാള്‍ said...

സൂ.. ഹ്ഹ്ഹ.. ഇതു സീരീസ്‌ ആക്കാനാണോ ഉദ്ദേശം...

എന്റെ ബ്ലോഗില്‍, തങ്കമ്മക്കൊരു കടിതം എന്നു പറഞ്ഞു മറ്റൊരു സീരീസിറക്കാന്‍ എന്നെ പ്രകോപിപ്പിക്കുകയാണോ?

കവിതയെഴുത്ത്‌ നിര്‍ത്തി, തങ്കമ്മ കടിതം സീരിസു തുടങ്ങാന്‍ ഞാന്‍ മടിക്കില്ല..!!!!!!!!! ജാക്രതൈ !!!

Sat Dec 16, 11:47:00 pm IST  
Blogger സു | Su said...

മഴത്തുള്ളീ :) നന്ദി. ചിരിച്ചല്ലോ. ഭാഗ്യം.

കലേഷ് :) നന്ദി.


അരവിശിവ :) തിരക്കിലാണോ? നന്ദി.

കുഞ്ഞന്‍സേ :) തിരക്കിലാണല്ലേ? നന്ദി.

സാരംഗീ :) നന്ദി. അല്ലാട്ടോ. ഇതു വെറും, ഭാവനയാ. (സിനിമാനടിയല്ല)

ഇടിവാള്‍ :) എന്തെങ്കിലും എഴുതണ്ടേന്ന് വിചാരിച്ചു. ഇല്ലെങ്കില്‍ ബ്ലോഗ് പൂട്ടിപ്പോകേണ്ടിവന്നാല്‍ അതൊരു വല്യ നഷ്ടം അല്ലേ ? ;)

Sun Dec 17, 08:01:00 am IST  
Blogger Sona said...

സുചേച്ചി..ചേട്ടന് അയക്കുന്ന കത്തല്ലെ.. തങ്കമ്മയോട് ഇത്തിരികൂടെ റൊമാന്റിക് ആവാന്‍ പറയണേ..

Sun Dec 17, 10:08:00 am IST  
Anonymous Anonymous said...

ഇതും കലക്കി.
ചേട്ടന്റെ കത്ത്‌ കിട്ടി എന്ന്‌ കണ്ടപ്പോള്‍ അവിടെയെങ്ങാനും വല്ല ലിങ്കുമുണ്ടോന്ന് നോക്കി.

Sun Dec 17, 11:10:00 am IST  
Blogger സു | Su said...

സോന :)ഇത് ഞാന്‍ സെന്‍സര്‍ ചെയ്തിട്ട് ഇട്ടതാ.;)

ചേച്ചിയമ്മേ :)ചേട്ടന്റെ കത്ത് വായിക്കണം അല്ലേ?

Sun Dec 17, 11:52:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home