പ്രിയം
ആനപ്പുറത്തിരിക്കുമ്പോള്‍ കുടപിടിച്ച് തണല്‍ തരുന്ന സൌഹൃദത്തേക്കാള്‍,
ആറ്റിലൊലിച്ച് പോകുമ്പോള്‍, കൈ പിടിച്ച് തുണ തരുന്ന അപരിചിതത്വമാണ് പ്രിയമെനിക്ക്.
ഇത് നോക്കൂ ഇഞ്ചിമാങ്ങ
Labels: കുഞ്ഞുചിന്ത
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
ആനപ്പുറത്തിരിക്കുമ്പോള്‍ കുടപിടിച്ച് തണല്‍ തരുന്ന സൌഹൃദത്തേക്കാള്‍,
Labels: കുഞ്ഞുചിന്ത
17 Comments:
ഈ കുഞ്ഞുമുഠായികള്‍ ഞങ്ങള്‍ക്കും പ്രിയമാവുന്നു, സൂ...
:-)
ജ്യോതിര്‍മയി
ആത്മഗതം:-)(എന്തു പറ്റി? കമന്റ്...മോഡറേഷന്‍?)
ദാ..ഈ പറഞ്ഞത് സത്യം......പക്ഷേ ഒരാള്‍ ഒഴുക്കില്‍ പെടുമ്പോള്‍ അപരിചിതരുടെ കൈകള്‍ നീണ്ട് വരാന്‍ വളരെ ബുദ്ധിമുട്ടാണു.......ഇനി ആരെങ്കിലും വന്നാലോ...അവരായിരിക്കും....എന്റെ അഭിപ്രായത്തില്‍ ചങ്കൂറ്റമുള്ളവര്‍.....
എന്താ പറ്റിയേ സൂവേച്ചിയേ? ഇതിപ്പോള്‍ ഞങ്ങളുടെ കമന്റുകള്‍ക്കാണല്ലോ പോസ്റ്റിലും നീളം!
--
ആനപ്പുറം ഏറ്റവും സുരക്ഷിത സ്ഥലമാണെന്നൊരു ധ്വനിയില്ലേ, ആണോ? മര്യാദക്കു പറഞ്ഞാല്‍ അയലത്തുള്ള ശത്രുവാണ് അകലത്തുള്ള ബന്ധുവിനേക്കാള്‍ നല്ലത്...
--
നന്നായിരിക്കുന്നു.
ഒരു സെക്കന്റ് കൊണ്ട് വായിച്ച് തീര്‍ക്കാമെങ്കിലും ഒരുപാട് നേരം ചിന്തിക്കാനുള്ള വകയുണ്ട്. :)
ഇതാര് ഭഗവാന്റെ കാര്യമാണോ? :)( ഞാന്‍ ദാ അങ്ങു ദൂരേക്കൂടി പോവുന്നതുകണ്ടില്ലെ? )
സൂ:))
qw_er_ty
സന്തോഷത്തിലും സന്താപത്തിലും എല്ലാവരും കൂടെയുണ്ടാവട്ടെ.
ആദ്യം പറഞ്ഞതു് എന്നെപ്പറ്റിയാണു്, എന്നെപ്പറ്റി മാത്രമാണു്. ഞാന്‍ പ്രതിഷേധിക്കുന്നു.
പിന്നെപ്പറഞ്ഞതു് ആരെപ്പറ്റിയാണോ? കുറുമാനു ഫ്രാന്‍സില്‍ വെച്ചു കിട്ടിയ കൂട്ടുകാരെപ്പറ്റിയായിരിക്കും.
ആ :)
[ഓ.ടോ.: കൊള്ളാം!]
ആറ്റിലൊലിച്ചു പോവുമ്പം കൈപിടിക്കാന്‍ ആരെങ്കിലും വന്നാാാാാ മതിയായിരുന്നു:-)
ആറ്റിലൊലിച്ച് പോവുമ്പോള്‍ കൈപിടിക്കാനെത്തുന്ന അപരിചിതത്വത്തെ, ആനപ്പുറത്തിരിക്കുമ്പോള്‍ മാത്രം കൈതന്ന സൌഹൃദം ആറ്റിന്‍കരയിലുരിത്തി തമാശ പറയുന്ന കാലമാണിത്...
സു... :)
:)
സൂ... അങ്ങിനെ ഒലിച്ചുപോവില്ലെന്നെ... ആരെങ്കിലും വരും .. ഒന്നുമില്ലെങ്കില്‍ പണ്ടു കരകേറ്റിവിട്ട കുഞ്ഞുറുമ്പുകള്‍ എങ്കിലും ഒരിലയുമായി വരും ... തീര്‍ച്ച..
കുടപിടിച്ചുതന്ന പല സൌഹൃദങ്ങളും ഉണ്ടായിരുന്നുന്നതുകൊണ്ട് ഇതു വളരെ ഇഷ്ടപ്പെട്ടു.
ഇഞ്ചിമാങ്ങ വായിച്ചു. മാര്‍ച്ച് 5.
qw_er_ty
ജ്യോതീ :) ആദ്യകമന്റിന് നന്ദി. മുട്ടായി പ്രിയമാവുന്നതില്‍ സന്തോഷം.
സാന്‍ഡോസ് :) അപ്പോ ഞാന്‍ ഇത്രയും നാള്‍ പറഞ്ഞതൊക്കെ കള്ളമായിരുന്നോ? ഇലക്‍ഷന്‍ തീര്‍ന്നോ? ;)
ഹരീ :) അങ്ങനെയല്ലേ വേണ്ടത് ഹരിക്കുട്ടാ? കുറച്ച് പറയുക, കൂടുതല്‍ കേള്‍ക്കുക.
ആര്‍. പി :)
ബിന്ദൂ :) ഭഗവാന്‍ ശരണം.
അനംഗാരീ :)
നൌഷര്‍ :) എന്റെയും ആഗ്രഹം.
ഉമേഷ്ജീ :) അതെയതെ. അതിനെന്താ സംശയം?
പീലിക്കുട്ട്യമ്മൂ :) നീന്തല്‍ അറിയില്ലേ? വേഗം പഠിക്കൂ, എനിക്കിപ്പോ വരാനൊന്നും സമയം ഇല്ല. ;)
ഇത്തിരീ :)
സുല്‍ :)
ഇട്ടിമാളൂ :)
ശാലിനീ :)
എല്ലാവര്‍ക്കും നന്ദി.
10-15 പിള്ളാര് ആറ്റിലൊലിച്ചപ്പോള്‍ ആരും ഇല്ലാതെ പോയല്ലോ...
കുട്ടിച്ചാത്താ :( അങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഇതെഴുതുമ്പോള്‍ വിചാരിച്ചില്ല. കൈ പിടിച്ച് കയറ്റാന്‍ പരിചിതരും അപരിചിതരും ഒന്നുമില്ലാതെ ആയല്ലോ അവിടെ.
സു,
വളരെ നന്ദി
ആനപ്പുറത്തിരിക്കുമ്പോള്‍ കുടപിടിച്ച് തണല്‍ തരുന്ന സൌഹൃദത്തേക്കാള്‍,
ആറ്റിലൊലിച്ച് പോകുമ്പോള്‍, കൈ പിടിച്ച് തുണ തരുന്ന അപരിചിതത്വമാണ് പ്രിയമെനിക്ക്.
ഗംഭീരമായി
Post a Comment
Subscribe to Post Comments [Atom]
<< Home