ഗ്രാമം
പച്ചപുതച്ചിട്ട് വയലുകള്‍ നില്‍ക്കുന്ന,
മോഹനമായൊരു ഗ്രാമം.
മണ്‍പാതയിലൂടെ വണ്ടികള്‍ പോകുമ്പോള്‍,
പൊടിയില്‍ കുളിക്കുന്ന ഗ്രാമം.
മഴയത്ത് വെള്ളം പുഴപോലൊഴുകുമ്പോള്‍,
കുളിരേകി നില്‍ക്കുന്ന ഗ്രാമം.
മരങ്ങളും, ചെടികളും, പൂക്കളും കായ്കളും,
കണ്ണിന്നമൃതേകും ഗ്രാമം.
പക്ഷിമൃഗാദികള്‍ പൂമ്പാറ്റകളെന്നിവ,
സ്നേഹമായ് വാഴുന്ന ഗ്രാമം.
ആലിന്‍ചുവട്ടിലാളുകള്‍ കൂടുമ്പോള്‍,
പൊട്ടിച്ചിരിയുമായ് ഗ്രാമം.
കൂട്ടമായെത്തുന്ന കുട്ടികള്‍,
കളികഴിഞ്ഞാര്‍ത്തു ചിരിക്കുന്ന ഗ്രാമം.
വാത്സല്യമേകിക്കൊണ്ടച്ഛനുമമ്മയും,
വീട്ടിലിരിക്കുന്ന ഗ്രാമം.
എവിടെത്തിരഞ്ഞാലും സൌഹൃദപ്പൂവുകള്‍,
പുഞ്ചിരി തൂകുന്ന ഗ്രാമം.
കള്ളവും ചതിയും, ദ്വേഷവുമില്ലാതെ,
നന്മയില്‍ പുലരുന്ന ഗ്രാമം.
27 Comments:
ഠേ.. ഠേ.. തേങ്ങ ഉടച്ചതാ സൂ..
നല്ല ഗ്രാമക്കാഴ്ച..
"ഭാരതത്തിനാത്മാവ് വാഴുമീ ഗ്രാമം സുന്ദരസുരഭില ഗ്രാമം."
ഇത് എന്റെ വരികള്‍.
കൃഷ് | krish
ചാത്തനേറ്: കൊള്ളാം എത്ര മനോഹരമായ “ നടക്കാത്ത” സ്വപ്‌നം... ടൈം മെഷീന്‍ എവിടെക്കിട്ടും?
ഓടോ: ഇല്ലെങ്കില്‍ ആ ടൈം മെഷീന്‍ കഥകള്‍ എങ്കിലും...
hകേരളത്തിന്റെ തനതായ ഗ്രാമത്തുടിപ്പുകളുമായാണ് ഇക്കുറി സൂവിന്റെ വരവ് അല്ലേ?
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നാണല്ലൊ കവിവചനം....പക്ഷെ ഇപ്പോള്‍ ആ നാട്ടിന്‍പുറങ്ങളെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുകയല്ലേ..കേരളം മുഴുവനും, ഗ്രാമീണതയുടെ നിസ്സംഗതയും നാഗരികതയുടെ വൃത്തികേടുകളും ചേര്‍ന്ന ,ഒരു മഹാനഗരമായി മാറാന്‍ അധികകാലം വേണ്ടിവരില്ല.....
ഗതകാലസ്മരണകള്‍ ഒരിയ്ക്കല്‍ക്കൂടി അയവിറക്കാന്‍ വഴിയൊരുക്കിതന്നതിന് നന്ദി..
...കൊച്ചുഗുപ്തന്‍
ഇതേതു കാലം? അല്ല, പാടേണ്ടത് ഏതു കാലത്തിലാണെന്ന്... ;)
ഇതും കുട്ടിക്കവിതകളുടെ ഗണത്തില്‍ പെടുത്താല്ലേ?
--
ഹായ്! ഇതെന്റെ ഗ്രാമമല്ലെ? :)
അകം നിറക്കുന്ന മനോഹരമായ കാഴ്ചകള്‍ തന്നെ. പക്ഷേ ഇനിയെത്ര നാള്‍ കൂടി.. :(
ഇതെന്റെ ഗ്രാമം തന്നെ!
പുളിയിലക്കരമുണ്ടു പുടവ ചുറ്റി ദൂരെ വയല്വര്‍മ്പിലൂടേ നടന്നു വരുന്ന എന്റെ പ്രിയതമയെ ഞാനിവിടെയിരുന്നു കാണുന്നു.
നട കാളേ,നട കാളേ...!
നേരം പോയ്..നേരം പോയ്..!
ഇതൊരു സത്യമായിരുന്നിരിക്കാം..പക്ഷെ അതിവേഗം ഒരു ഓര്‍മ അഥവാ സ്വപ്നം ആയി മാറും ..മാറികൊണ്ടിരിക്കുന്നു..
"വാത്സല്യമേകിക്കൊണ്ടച്ഛനുമമ്മയും,
വീട്ടിലിരിക്കുന്ന ഗ്രാമം"
ഇടയ്ക്കൊന്ന് വിട്ടുപോയി :
‘മൂന്നുനേരവും അപ്പുവും അമ്മുവും
വായു വിഴുങ്ങുന്ന ഗ്രാമം’
ഹ ഹ ഹ
(സൂ ചേച്ചീ - തമാശയാണേ)
ഇങ്ങിനെയായിരുന്നു, ഒരിക്കലെന്റെ ഗ്രാമം...
കൃഷ് :) ആദ്യത്തെ കമന്റിന് നന്ദി. നല്ല വാക്കുകള്‍.
കുട്ടിച്ചാത്താ :) കഥകളിലൂടെയെങ്കിലും ഗ്രാമം നിലനില്‍ക്കട്ടെ.
കൊച്ചുഗുപ്തന്‍ :) അതെ . ഗ്രാമം മാറിപ്പോയി.
ഹരിക്കുട്ടാ :) ഇത് ഗ്രാമത്തിന്റെ കഷ്ടകാലം. എങ്ങനെ വേണമെങ്കിലും പാടൂ.
ബിന്ദൂ :) അതെ. ബിന്ദുവിന്റെ ഗ്രാമം. ഞാന്‍ അവിടെ പോയിരുന്നു.
നൌഷര്‍ :) ഉള്ളിടത്തോളം കാണാമല്ലോ.
കരീം മാഷേ :) ആ ഗ്രാമം ഇന്നും മാറിയിട്ടില്ലല്ലോ. അങ്ങനെ തന്നെ ഇരിക്കട്ടെ.
പ്രിയംവദ :) അതെ. ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്നു.
ദിവാ :) ഗ്രാമത്തിന്റെ കാര്യം ആണ് പറഞ്ഞത്. കൃഷിക്കാരായ അച്ഛനും അമ്മയും, കുട്ടികള്‍ വീട്ടിലുള്ള സമയം വീട്ടില്‍ ഉണ്ടാവും. അല്ലാതെ, അച്ഛനേയും അമ്മയേയും, ഗൂഗിളില്‍ തിരയേണ്ടിവരുന്ന സോനുവിന്റേയും, സ്വീറ്റിയുടേയും കാര്യമല്ല പറഞ്ഞത്. വായു അല്ല, സ്നേഹം വിഴുങ്ങിയാലും ജീവിക്കാം.
ഹ ഹ ഹ.... :)
അല്ലാതെ, അച്ഛനേയും അമ്മയേയും, ഗൂഗിളില്‍ തിരയേണ്ടിവരുന്ന സോനുവിന്റേയും, സ്വീറ്റിയുടേയും കാര്യമല്ല പറഞ്ഞത്.
ഈ കമന്റെനിക്കിഷ്ടായി...
--
പടിപ്പുര :) എന്റെ ഗ്രാമവും. ഇപ്പോഴും കുറച്ചൊക്കെ ഇങ്ങനെയാണ്. അടുത്തടുത്ത് വീടുകള്‍ വന്നതും, മണ്‍പാത ടാറില്‍ കുളിച്ചതും ഒഴിച്ചാല്‍.
ഹരിക്കുട്ടാ :) ഇതാണ് സോണുവിന്റേയും സ്വീറ്റിയുടേയും കഥ.
http://suryagayatri.blogspot.com/2006/03/blog-post_12.html
ഓണം വന്നോ സു? :)
-സുല്‍
സൂ വരികള്‍ നന്നായെങ്കിലും വാക്കുകള്‍ പലസ്ഥലത്തും മുഴച്ചുനില്‍ക്കുന്നതുപോലെ തോന്നി.
qw_er_ty
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായിരുന്ന സ്വപ്നം വിരിയുന്ന ഗ്രാമം, സൂ എന്റ്റേതും കൂടി ആയിരുന്നു.
എനിക്ക് നഷ്ടപ്പെട്ട എന്റെ ഗ്രാമം...
സൂ..ഗ്രാമീണതയുടെ മനോഹാരിതയുള്ള വരികള്‍...നന്നായിട്ടുണ്ട് ട്ടോ..അഭിനന്ദനങ്ങള്‍..
ഞാനാഗ്രഹിക്കുന്ന എന്റെ ഗ്രാമം. ഗൂഗിള്‍ കമന്റ് ഇഷ്ടപെട്ടു.
പച്ചപുതച്ചിട്ട് വയലുകള്‍ നില്‍ക്കുന്ന...
-എവിടേ, എപ്പോ?
മണ്‍പാതയിലൂടെ വണ്ടികള്‍ പോകുമ്പോള്‍..
-സ്കൂട്ടറോ അതോ റ്റാറ്റാ സഫാരിയോ?
മഴയത്ത് വെള്ളം പുഴപോലൊഴുകുമ്പോള്‍..
-പുഴയിലൂടെ ഓടുന്നതോ... മണല്‍ലോറി!
പക്ഷിമൃഗാദികള്‍ പൂമ്പാറ്റകളെന്നിവ
സ്നേഹമായ് വാഴുന്ന ഗ്രാമം.
-ദേ, ദദ്, ദദ് മാത്രം ശെരി!
വാത്സല്യമേകിക്കൊണ്ടച്ഛനുമമ്മയും,
വീട്ടിലിരിക്കുന്ന ഗ്രാമം.
-പണിയില്ലാ, അല്ലേ?
കള്ളവും ചതിയും, ദ്വേഷവുമില്ലാതെ..
-ശൂ.. അല്ലാ, ന്റെ സൂവേ, സ്വപ്നകന്യകേ, സ്വസ്തി!
സുല്‍ :) ഓണം വരാനിരിക്കുന്നതേയുള്ളൂ.
കുട്ടമ്മേനോന്‍ :) എവിടെയൊക്കെ?
വേണു :)
ചേച്ചിയമ്മേ :) ഓര്‍മ്മയില്‍ ഇല്ലേ നഷ്ടപ്പെടാതെ?
സാരംഗീ :) നന്ദി.
ശാലിനീ :) അങ്ങനെ ഒരു ഗ്രാമം ഇനി അഗ്രഹിച്ചുകൊണ്ടിരിക്കാം അല്ലേ? മനസ്സിലെങ്കിലും നടക്കട്ടെ.
കൈതമുള്ളേ :) ഇതൊക്കെയുള്ള ഗ്രാമങ്ങള്‍ ഇന്നും ഉണ്ട്. കേരളത്തില്‍. സ്വപ്നമെങ്കിലും കാണട്ടെ. ;)
മോബ് ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിച്ചിട്ടുണ്ട്. വിരോധമില്ലെങ്കില്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക... കൂടുതല്‍ വിവരങ്ങള്‍ക്ക് http://vidarunnamottukal.blogspot.com/ സന്ദര്‍ശിക്കുക..
ഹായ്..കൊള്ളാല്ലോ......സു....ഇപ്പോ സ്വന്തം കുഞ്ഞി കവിതകളുടെ ഒരു ശേഖരം തന്നെ ആയിക്കാണുമല്ലോ.....എല്ലാം ചേര്‍ത്ത് ഒരു പുസ്തകമാക്കൂ......
എവിടെത്തിരഞ്ഞാലും സൌഹൃദപ്പൂവുകള്‍,
പുഞ്ചിരി തൂകുന്ന ഗ്രാമം.
കള്ളവും ചതിയും, ദ്വേഷവുമില്ലാതെ,
നന്മയില്‍ പുലരുന്ന ഗ്രാമം..
സുചേച്ചി..ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞു തുളുബുന്ന കവിത...
വിടരുന്ന മൊട്ടുകള്‍ :)
സാന്‍ഡോസ് :) അതെയോ? നിര്‍ദ്ദേശത്തിന് നന്ദി.
സോന :)
ഗ്രാമക്കാഴ്ച..കൊള്ളാം
k.m.f. :) നന്ദി.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home