Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, March 31, 2007

മാര്‍ച്ച് വിടപറയുന്നു

മാര്‍ച്ച്‌.

ചൂടുകാലം.

പരീക്ഷകളുടെ, തിരക്കുകളുടെ കാലം.

ഞങ്ങള്‍ വീട്ടില്‍ പോയി തിരിച്ചുവരുമ്പോഴാണ്‌‍ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ മറന്നെന്ന് ഓര്‍മ്മ വന്നത്‌. നോക്കിയയും, നോക്കിയതും നോക്കാത്തതുമായ എല്ലാത്തിന്റേയും ഗുണനിലവാരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, ചേട്ടന്‍ ധൈര്യപൂര്‍വ്വം, ഫോണ്‍ എടുക്കാന്‍ മറന്നെന്ന് പ്രഖ്യാപിച്ചത്. നിങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും പാര്‍സല്‍ ആയി അവിടെയെത്തിക്കാം എന്ന് അനിയന്മാര്‍ ഉറപ്പ് തന്നെങ്കിലും, വേണ്ട എന്നു വെച്ചു. പാര്‍സല്‍ ഉണ്ടെന്ന് പറയാന്‍ വിളിക്കുന്നയാളുടെ കൈയിലുള്ള പായ്ക്കറ്റില്‍ നിന്ന് ഫോണ്‍ ശബ്ദം കേള്‍‍ക്കുന്നതോര്‍ത്ത്‌ ഞങ്ങള്‍ ചിരിച്ചു. വേറൊരു അനിയന്‍, പിന്നാലെ വന്ന്, കൊണ്ടുത്തന്നു.

കുറച്ച് നേരം ട്രെയിന്‍ യാത്ര ആവാമെന്നുവെച്ചു. നല്ല തിരക്കായിരുന്നു. ഒടുവില്‍ എങ്ങനെയൊക്കെയോ ഇരിക്കാന്‍ പറ്റി. ഒരാള്‍, ഞങ്ങള്‍ ഇരിക്കുന്നതിന്റെ നേരെ മുകളിലെ ബര്‍ത്തില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അടുത്ത സ്റ്റേഷന്‍ വന്നപ്പോള്‍, അയാള്‍ എണീറ്റ്‌, പുറത്തുപോയി, എന്തോ വാങ്ങിക്കഴിച്ച്‌ നില്‍ക്കുന്നുണ്ടായിരുന്നു. ദൂരയാത്ര കഴിഞ്ഞ്‌ അവശനായി വരുകയാണെന്ന് അയാളെ കണ്ടാല്‍ത്തന്നെ മനസ്സിലാവും. അയാള്‍ ഇറങ്ങിപ്പോയ സമയം കയറി വന്ന ഒരു ചെറിയ പയ്യന്‍, സ്ഥലമില്ലെന്ന് കണ്ട്‌, ബര്‍ത്തിലേക്ക്‌ കയറി. മറുവശത്തുള്ള ബര്‍ത്തില്‍ കുറേ ബാഗുകള്‍ ഉണ്ടായിരുന്നു. പയ്യന്‍, മുമ്പ്‌ ഉറങ്ങിയിരുന്ന ആളുടെ ബാഗും, പിന്നെയെന്തൊക്കെയോ പേപ്പറും ബുക്കുകളും ഒക്കെ ഒരുവശത്തേക്ക്‌ നീക്കി അവിടെ നീണ്ടുനിവര്‍ന്ന് കിടന്നു. അയാള്‍ അതുകണ്ട്‌ ഓടിവരുമ്പോഴേക്കും പയ്യന്‍, ആ സ്ഥാനം സ്വന്തമാക്കിയിരുന്നു. അയാള്‍, ഒന്നും പറഞ്ഞില്ല. ബാഗ്‌ എടുത്തു ഇപ്പുറത്തേക്ക്‌ വെച്ചു. പയ്യന്‍, ആ പേപ്പറും ബുക്കും എടുത്ത്‌ നീട്ടി. അയാള്‍ അതും വാങ്ങിവെച്ചു. അയാള്‍ക്ക്‌ ഇരിക്കണം എന്നൊരു അവശതയില്‍ ആയിരുന്നു. അയാള്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍, അതു ശരിവെക്കണം എന്നു ഞാനും വിചാരിച്ചു. ഇനി മിണ്ടാന്‍ പോലും പറ്റാത്തപോലെ ആയിരുന്നോ എന്തോ? അയാള്‍, ആദ്യം കുറെ നേരം നിന്നു. പിന്നെ എങ്ങനെയൊക്കെയോ അഞ്ചാറു പേരു ഇരിക്കുന്നിടത്ത്‌ ഒപ്പിച്ച്‌ ഇരുന്നു.
യാത്രകളുടെ ക്ഷീണം അറിയാവുന്നതുകൊണ്ട്‌ ഒരു കാര്യം പറയാം. മറ്റുള്ളവരെപ്പറ്റിച്ച്‌, അവരുടെ സ്ഥലത്ത്‌ ഇരിക്കരുത്‌. ആ പയ്യനു നില്‍ക്കാമായിരുന്നു. ബുക്ക്‌ ഒക്കെ വെച്ചതുകൊണ്ട്‌, അവിടെ ആളുണ്ടെന്നും അറിയാമായിരുന്നു. പിന്നെ ബാഗ്‌ ഒക്കെ എടുത്തതുകൊണ്ട്‌ ആരാണെന്നും മനസ്സിലായിരുന്നു. അവന്‍ കുറച്ചുകഴിയുമ്പോഴേക്കും ഇറങ്ങിപ്പോകുകയും ചെയ്തു. മറ്റേയാള്‍, സീറ്റു ശരിക്കും കിട്ടിയപ്പോള്‍ ആശ്വാസത്തോടെ ഇരുന്നു.

കാര്യം:‌- എന്നെയോ, എന്നെപ്പോലുള്ളവരേയോ കണ്ടാല്‍ നിങ്ങള്‍ ഇരിക്കാന്‍ സീറ്റ് സന്തോഷത്തോടെ തരണം. നാളെ നിങ്ങള്‍ക്കും വയസ്സാകും. ക്ഷീണമാവും. ;)

ഏപ്രിലില്‍ എല്ലാവര്‍ക്കും ക്ഷീണം ആവുന്നതെന്തുകൊണ്ട്?

മാര്‍ച്ച് കഴിഞ്ഞുവരുന്നത് കൊണ്ടെന്ന് ആരോ എപ്പോഴോ പറഞ്ഞുവെച്ചിട്ടുണ്ട്.

Labels:

28 Comments:

Blogger ബിന്ദു said...

അപ്പോള്‍ മാര്‍ച്ചില്‍ മാര്‍ച്ച് നടത്താന്‍ പാടില്ല അല്ലെ? ;)
qw_er_ty

Sat Mar 31, 07:59:00 am IST  
Blogger G.MANU said...

മാര്‍ച്ച്‌ മാസം നെല്ലിക്ക പോലെ. വിരഹത്തിണ്റ്റേയും കണക്കെടുപ്പിണ്റ്റേയും പുളിപ്പ്‌. പിന്നെ പ്രതീക്ഷകളുടെയും പുതു ലോകത്തിണ്റ്റെയും മധുരം..

Sat Mar 31, 09:30:00 am IST  
Blogger വിചാരം said...

മാര്‍ച്ച് എനിക്ക് ദൈവം രണ്ട് കാര്യം സമ്മാനിച്ചു
ഒന്ന് എന്നെ തന്നെ എനിക്ക് സമ്മാനിച്ചു .. മാര്‍ച്ച് 16 ന്
മറ്റൊന്ന് എന്‍റെ ഭാര്യയെ എനിക്ക് സമ്മാനിച്ചു മാര്‍ച്ച് 17
മാര്‍ച്ചില്‍ ദൈവം ഈ രണ്ടും എന്നില്‍ നിന്ന് ഏറ്റെടുക്കുമായിരിക്കും ഏതെങ്കിലും മാര്‍ച്ചില്‍ എന്‍റെ മരണം .. അതത്രയും പെട്ടെന്നാവട്ടെയെന്നാശിച്ചുകൊണ്ട് ....

Sat Mar 31, 09:48:00 am IST  
Blogger സുശീലന്‍ said...

ഏപ്രിലില്‍ എല്ലാവര്‍ക്കും ക്ഷീണം ആവുന്നതെന്തുകൊണ്ട്?
ഒന്നാം തീയതി തന്നെ നമുക്കയി ചില അമേരിക്കക്കാര്‍ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നതുകൊണ്ട്.

Sat Mar 31, 09:59:00 am IST  
Blogger Viswaprabha said...

April May MArch too!

Sat Mar 31, 10:11:00 am IST  
Blogger ആഷ | Asha said...

അപ്പോ സു ഒരു അമ്മൂമ്മയാണെന്നാണല്ലേ പറഞ്ഞു വെച്ചത് ;)

അക്കൌഡ്സ് കൈകാര്യം ചെയ്യുന്നവര്‍ മാര്‍ച്ചില്‍ കണക്കു കൂട്ടലിന്റെയും കിഴിക്കലിന്റേയും തിരക്കിലായതിനാലാണ് എപ്രിലില്‍ ഇത്ര ക്ഷീണം.

Sat Mar 31, 11:07:00 am IST  
Blogger Saha said...

സൂ.. മാര്‍ച്ചിനെക്കുറിച്ച്‌ പറഞ്ഞത്‌ ഇഷ്ടമായി.
മാര്‍ച്ചിന്‍റെയും ഏപ്രിലിന്‍റെയും തമാശയും പിടിച്ചു. എന്നാലും എന്‍റെ ജന്‍മമാസമായ ഏപ്രിലിനെ ക്ഷീണിപ്പിച്ചതു ശരിയായില്ല. ;)
ഈയിടെ സിംഗപ്പൂരില്‍ ഒരു കാര്യം ശ്രദ്ധിച്ചു. അവിടുത്തെ പൊതുവാഹനങ്ങളിലെല്ലാം, "ഈ ഇരിപ്പിടം നിങ്ങളേക്കാള്‍ ആവശ്യമുള്ളവര്‍ക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുക" എന്നെഴുതിവെച്ചിട്ടുണ്ട്‌. ചെറുപ്പക്കാര്‍ അത്‌ മിക്കവാറും പാലിക്കുന്നുമുണ്ട്‌. കുട്ടികളെ വീട്ടിലും വിദ്യാലയങ്ങളിലും ആദ്യം ശീലിപ്പിക്കേണ്ടത്‌ ഇങ്ങനെ മാന്യത കൊടുത്ത്‌ മാന്യത നേടേണ്ട കാര്യങ്ങളല്ലേ?
പിന്നെ സൂവിന്‍റേത്‌ വൃദ്ധിയുടെ വാര്‍ദ്ധക്യം. അത്‌ കണ്ടാലറിയണമെന്നില്ല! :)

Sat Mar 31, 04:32:00 pm IST  
Blogger sandoz said...

മാര്‍ച്ചിനോട്‌ പോകാന്‍ പറ..നമ്മള്‍ എത്ര മാര്‍ച്ച്‌ കണ്ടതാ....ഹല്ല പിന്നെ......

എനികേറ്റവും ഇഷ്ടപ്പെട്ട മാസം ഡിസംബര്‍ ആണു..എന്താന്നു വച്ചാല്‍....ഡിസംബര്‍ രണ്ടിനു മഞ്ഞുമ്മല്‍ പള്ളിയില്‍ കൊടി കയറും.......പിന്നെ എട്ടാം തീയതി വരെ മഞ്ഞുമ്മല്‍ പ്രദേശത്ത്‌ തലക്കു വെളിവുള്ളര്‍ പേരേ കാണൂ .....
മഞ്ഞുമ്മല്‍ കൃഷ്ണനും[ആനയല്ലാട്ടോ...ഭഗവാന്‍ കൃഷ്ണന്‍]
മഞ്ഞുമ്മല്‍ അമലോത്ഭവ മാതാവും.......

പിന്നെ 25 ആയാ... ഒന്നാം തിയതി വരെ എന്റെ കലണ്ടറില്‍ സാധാരണ ഉണ്ടാകാറില്ലാ.....

Sat Mar 31, 08:51:00 pm IST  
Blogger Sathees Makkoth | Asha Revamma said...

ഇവിടെ ഹൈദ്രാബാദില്‍ ഏപ്രിലില്‍ ക്ഷീണമല്‍പ്പം കൂടുതലാ.
ചൂടേ. സഹിക്കാന്‍ പറ്റൂലാ.

Sun Apr 01, 12:51:00 am IST  
Blogger നന്ദു said...

മാര്‍ച്ച് ഉത്സവങ്ങളുടെ കാലം. പരീക്ഷ കഴിഞ്ഞ് വേനലവധി തുടങ്ങുന്നതോടെ സൂ സൂചിപ്പിച്ചപോലെ യാത്രകളും തുടങ്ങുകയായി. കുട്ടികളെയും കൊണ്ട് അകലെയുള്ള ബന്ധുവീടുകളിലേയ്ക്ക് ഒരു യാത അല്ലെങ്കില്‍ ഒരു വിനോദയാത്ര, (യാത്രയുടെ ദുരിതങ്ങളും, തത്രപ്പാടുകളും മറുവശത്ത്. കുട്ടികള്‍ക്ക് യാത്രപോകുന്നതിന്റെ ത്രില്ലും സുഖവും.)അമ്പലത്റ്റിലെ ഉത്സവപ്പറമ്പില്‍ വെളുക്കുവോളം ചുറ്റിയടിച്ച ശേഴം പകലുള്ള നീണ്ട ഉറക്കം, സ്കൂളവധിയായതു മുതല്‍ കൈയ്യിലെ നാണയത്തുട്ടുകള്‍ ഒത്തുചേര്‍ത്ത് കടയില്‍ നിന്നും തോടുള്ള നിലക്കടല വാങ്ങി മണലു ചേര്‍ത്ത് വറത്ത് ടിന്നിലാക്കി ഒരു പൈസയ്ക്ക് 4 എണ്ണം വ്ച്ച് വഴിവക്കില്‍ വില്‍ക്കാനിരിക്കുന്ന പീള്ളേര്‍ ..... ഇതൊക്കെ മാറ്ച്ചിന്റെ ഓര്‍മ്മകളായി മനസ്സില്‍ ഇന്നും പച്ചപ്പോടെ നില്‍ക്കുന്നു. പുതിയ കുട്ടികള്‍ക്ക് ഇതു കേള്‍ക്കുമ്പോള്‍ അതിയശം വന്നേയ്ക്കാം, പക്ഷെ ഓര്‍മ്മകള്‍ എപ്പോഴും മധുരതരം തന്നെ.

നന്ദി സൂ:) ഈ ഓര്‍മ്മകളിലേയ്ക്ക് തിരികെ കൊണ്ടു പോയതിനു.

Sun Apr 01, 12:44:00 pm IST  
Blogger ഏറനാടന്‍ said...

ഫെബ്രവരീലൂടെ മാര്‍ച്ച്‌ ചെയ്തൊടുവില്‍ ഏപ്രീലില്‍ വന്നെത്തുമ്പോള്‍ ആര്‍ക്കാ സൂചേച്ചീയേ ക്ഷീണം വരാത്തത്‌? എന്നിട്ടോ അഖിലലോക വിഢിദിനവും അന്നുതന്നെ വെച്ചിരിക്കുകയും ചെയ്തിരിക്കുന്നു!

Sun Apr 01, 04:42:00 pm IST  
Blogger Kiranz..!! said...

“അയാള്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍, അതു ശരിവെക്കണം എന്നു ഞാനും വിചാരിച്ചു.“

അമ്പടി സൂവേച്ചീ..ശരിവക്കാന്‍ പറ്റിയ ഒരു കാരണം കൊള്ളാം..!

Sun Apr 01, 05:10:00 pm IST  
Blogger Kaithamullu said...

:-)

Sun Apr 01, 05:19:00 pm IST  
Blogger Visala Manaskan said...

:) കൊള്ളാം.

സാന്റോ പറഞ്ഞ പോലെ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട മാസം ഡിസംബറാണ്.

തണുപ്പ്. നക്ഷത്രം. പുല്‍ക്കൂട്. ക്രിസ്മസ് കേയ്ക്ക്. ക്രി & ന്യൂയര്‍ കാര്‍ഡുകള്‍.

Sun Apr 01, 05:25:00 pm IST  
Blogger Unknown said...

vayassaayavarkku seat koTukkam, pakshE suvinu... mm... njaanonnuuTe aalochikkaTTe ;)

Sun Apr 01, 07:34:00 pm IST  
Blogger Haree said...

ങ്ഹാ... സീറ്റിന്റെ കാര്യം പറഞ്ഞപ്പോഴാണ്. ഞാനൊരു വയസായ സ്ത്രീക്ക് പണ്ട് സീറ്റൊഴിഞ്ഞു കൊടുത്തത് ഓര്‍മ്മ വരുന്നത്. വയസായി നില്‍ക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ടും (നല്ല വണ്ണവുമുണ്ടായിരുന്നു) ബസില്‍ നല്ല തിരക്കുണ്ടായിരുന്നതുകൊണ്ടും പിടിച്ചു നില്‍ക്കുവാന്‍ വല്ലാതെ ബുദ്ധിമുട്ടുന്നതുകൊണ്ടും ഞാന്‍ എന്റെ സീറ്റ് അവര്‍ക്ക് ഒഴിഞ്ഞു കൊടുത്തു. രണ്ടു സ്റ്റോപ്പ് അപ്പുറം ഒരു ചെറുപ്പക്കാരന്‍ ബസില്‍ കയറി. ഒരു 30 വയസു പ്രായം വരുമായിരിക്കും, നല്ല ആരോഗ്യവാന്‍ തന്നെ. അവര്‍ ചിരിച്ചു, കുറച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞു. എന്നിട്ട് അടുത്ത സ്റ്റോപ്പില്‍ അവര്‍ ഇറങ്ങാന്‍ പോയപ്പോള്‍ അദ്ദേഹത്തെ വിളിച്ച് (കുറച്ചു മുന്‍പിലായിരുന്നു) സീറ്റിലിരുത്തി ഇറങ്ങി ഒറ്റപ്പോക്ക്... ഞാനാരായി??? :P

അതുപോലെ കഴിഞ്ഞയാഴ്ച ഒരു കഥകളിക്കു പോയപ്പോള്‍... ഒരു പയ്യന്‍ ഇരുന്ന കസേര, ആ പയ്യന്‍ സൈഡില്‍ നിന്ന അച്ഛനോടോ മറ്റോ എന്തോ പറയുവാനായി ഓടി തിരിച്ചു വന്ന ഒരു മിനിറ്റിനിടയില്‍ ഒരാള്‍ കയറിയിരുന്നു (ഒരു 20 വയസുവരുന്ന ചെറുപ്പക്കാരന്‍). അതും ആ പയ്യനും തിരിച്ചു വന്ന് ഇരിക്കുവാന്‍ തുടങ്ങുമ്പോള്‍... ആ പയ്യന്‍ കടുപ്പിച്ച് അയാളെ ഒന്നു നോക്കി. ചുറ്റുമിരുന്നവരുടെ മുഖത്തെല്ലാം പുഞ്ചിരി. പയ്യനെന്തെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ സഹായിക്കുവാനായി ഞങ്ങളെല്ലാം തയ്യാറായി. പക്ഷെ, പയ്യനൊന്നും മിണ്ടിയില്ല. പുള്ളി പോയി, പുറകില്‍ കിടന്ന ഒരു കസേര എടുത്തു കൊണ്ടു വന്ന്, അതിലും മുന്നിലിട്ട് അവിടെക്കയറിയിരുന്നു. :)

"നോക്കിയയും, നോക്കിയതും നോക്കാത്തതുമായ എല്ലാത്തിന്റേയും..." - വരിക്കെന്തോ കുഴപ്പമില്ലേ? ആ ‘നോക്കിയ’ അവിടെ ചേര്‍ക്കാന്‍ നോക്കിയതാണെന്നു തോന്നുന്നു പ്രശ്നം.
--

Mon Apr 02, 10:07:00 am IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഏപ്രിലില്‍ ക്ഷീണമോ.... സൂചേച്ചി സ്കൂളിലൊന്നും പഠിച്ചിട്ടില്ലേ... ഏപ്രിലും മെയുമാ ക്ഷീണമില്ലാത്ത കാലം. ആ മാര്‍ച്ച് കഴിയുന്നത് എന്താശ്വാസമാ?

എന്നാലും ചാത്തനിഷ്ടം ജൂണാ.. മഴതുടങ്ങും കാലം..പുതു മണ്ണിന്റെ മണം വരൂന്ന കാലം...

ഓടോ: വിചാരത്തിന്റെ കമണ്ട് വിവാഹിതരാരും കണ്ടില്ലേ.. കമന്റ് കൂട്ടി വായിച്ചാ ബാച്ചിക്ലബ്ബിന്റെ വക ഒരു അനുശോചനം പറയാന്‍ തോന്നും...:)

Mon Apr 02, 10:11:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ.. എന്നിട്ട് സുവിന് ആരെങ്കിലും സീറ്റ് തന്നോ ?

Mon Apr 02, 11:10:00 am IST  
Blogger ഉണ്ണിക്കുട്ടന്‍ said...

This comment has been removed by the author.

Mon Apr 02, 12:01:00 pm IST  
Blogger സു | Su said...

ബിന്ദൂ :) ആദ്യത്തെ കമന്റിനു നന്ദി. മാര്‍ച്ചില്‍ മാര്‍ച്ച് നടത്താന്‍ പാടില്ല.

മനൂ :) ശരിയാണ്. മാര്‍ച്ച്, നെല്ലിക്ക പോലെ.

വിചാരം :) മാര്‍ച്ചില്‍ നല്ല കാര്യങ്ങള്‍ അല്ലേ? അതുകൊണ്ട് മാര്‍ച്ചില്‍ മരിക്കാമെന്നൊരു വ്യാമോഹം വേണ്ട. മരിക്കുന്ന കാര്യമേ പറയേണ്ട.

ഷാജൂ :)

വിശ്വം :)

ആഷ :) സംശയമുണ്ടോ? വാഹനത്തില്‍ സീറ്റ് കിട്ടണം എന്നുള്ളപ്പോള്‍ ഞാന്‍ അമ്മൂമ്മ. ഐസ്ക്രീമും ചോക്ലേറ്റും ഉള്ളപ്പോള്‍ ഞാന്‍ കൊച്ചുകുട്ടി. അതെ. കൂട്ടലിന്റേം കിഴിക്കലിന്റേം തിരക്കായതുകൊണ്ടാവും ഏപ്രിലില്‍ ക്ഷീണം.

സോന :)

സഹ :) സിംഗപ്പൂരില്‍ എത്തിയോ?

സാന്‍ഡോസ് :) പറയാതെ തന്നെ പോകും.

സതീശ് :) നാട്ടിലല്ലേ വെക്കേഷന്‍?

നന്ദു :) കുട്ടികളേയും അങ്ങനെയൊക്കെ കൊണ്ടുപോകൂ. അല്ലെങ്കില്‍ കൊണ്ടുപോകാന്‍ പറയൂ.

ഏറനാടന്‍ :)

കിരണ്‍സ് :)

കൈതമുള്ളേ :)

വിശാലമനസ്കന്‍ :) വായിക്കാന്‍ എത്തിയതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

കുഞ്ഞന്‍സേ :) എനിക്ക് സീറ്റ് തരുന്നതാവും നല്ലത് എന്ന് മനസ്സിലാവും.

ഹരിക്കുട്ടാ :) അത് കലക്കി. ചിലപ്പോള്‍ അവര്‍ക്ക് ആരാ സീറ്റ് കൊടുത്തത് എന്നൊരു കണ്‍ഫ്യൂഷന്‍ വന്നുകാണും. അങ്ങനെ ഒരു കുഴപ്പം ഉണ്ടോ ആ വരിക്ക്?

കുട്ടിച്ചാത്താ :) ഞാന്‍ സ്കൂളിലൊന്നും പഠിച്ചില്ല. അതുകൊണ്ട് എപ്പോഴും വെക്കേഷന്‍.

ഇട്ടിമാളൂ :) പിന്നില്ലാതെ? എന്റെ അവശതയും പ്രായവും കണക്കിലെടുത്ത് ആരും സീറ്റ് തരും. ;)

Mon Apr 02, 03:01:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

പയങ്കര ഓഫ്:

യഹൂനെതിരെ യുദ്ധത്തിനു പോകും മുന്പ് ഒന്നു സ്വയം ചിന്തിച്ചു നോക്കൂ..
കോപ്പി റൈറ്റ് നിയമം നമ്മള്‍ പാലിക്കുന്നുണ്ടോ..? നാം എത്രയോ പൈറേറ്റഡ് സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നു. പിന്നെ നമ്മുടെ സൃഷ്ടി മറ്റുള്ളവര്‍ ഉപയോഗിക്കുമ്പോള്‍ മാത്രം രക്തം തിളയ്കുന്നതെന്തിനാ..?
സൂ ചേച്ചീടെ വീട്ടില്‍ ഉപയോഗിക്കുന്ന വിന്ഡോസ് ലൈസന്സ്ഡ് ആണോ..?
പിന്നെന്തിനീ കോലാഹലം മുഴുവന്‍ ഉണ്ടാക്കീ...?

Mon Apr 02, 03:54:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

This comment has been removed by the author.

Mon Apr 02, 03:57:00 pm IST  
Blogger Rasheed Chalil said...

സൂ... :)

Mon Apr 02, 05:51:00 pm IST  
Blogger മുസ്തഫ|musthapha said...

“...പാര്‍സല്‍ ഉണ്ടെന്ന് പറയാന്‍ വിളിക്കുന്നയാളുടെ കൈയിലുള്ള പായ്ക്കറ്റില്‍ നിന്ന് ഫോണ്‍ ശബ്ദം കേള്‍‍ക്കുന്നതോര്‍ത്ത്‌ ഞങ്ങള്‍ ചിരിച്ചു...”

ഞാനും അതോര്‍ത്ത് ചിരിച്ചു :)

എനിക്കും പ്രിയപ്പെട്ട മാസം ഡിസംബര്‍ തന്നെ :)

Mon Apr 02, 06:21:00 pm IST  
Blogger സു | Su said...

ഇത്തിരിവെട്ടം :)

അഗ്രജന്‍ :)

qw_er_ty

Mon Apr 02, 06:27:00 pm IST  
Blogger reshma said...

ഒരു ഗ്ലാസ്സ് തണുത്ത നാരങ്ങവെള്ളം, ഉപ്പും ഇഞ്ചിയും ചേര്‍ത്ത്- ഏപ്രില്‍ സുന്ദരമാവും. മരവിച്ച ഭൂമിയില്‍ നിന്ന് പുതുനാമ്പുകള്‍ മുളപ്പിക്കുന്ന ഏപ്രിലിനെ എനിക്കിഷ്ടാ:)

Mon Apr 02, 09:30:00 pm IST  
Blogger Saha said...

(ഒരാഴചത്തേയ്ക്ക്‌ സിംഗപ്പൂരില്‍ പോയി; വന്നു.
സൂ മുന്‍പ്‌ കണ്ടിട്ടില്ലായിരുന്നു, എന്നു പറഞ്ഞ ചുവന്ന കൊറ്റി അവിടുത്തുകാരന്‍!)

qw_er_ty

Mon Apr 02, 09:58:00 pm IST  
Blogger സു | Su said...

രേഷ്:) മോരില്‍ കുറേ വെള്ളമൊഴിച്ച്, കറിവേപ്പിലയും പച്ചമുളകും ഉപ്പും ഇട്ട് കുടിച്ചാലും ഏപ്രിലില്‍ ജീവിതം സുന്ദരം. ഐസ് ഇടാന്‍ പറ്റുമെങ്കില്‍ കൂടുതല്‍ സുന്ദരം.

സഹ :) തോമസ്സുകുട്ടിയെ കാണാന്‍ വന്നപ്പോള്‍ ഓര്‍മ്മ വന്നു, കൊറ്റിയുടെ കാര്യം. അതിനെ അവിടെ പോയി പിടിച്ച് അകത്താക്കിയതാണല്ലേ?

Tue Apr 03, 03:32:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home