ജനനം മുതല്‍ മരണം വരെ
ജനനം
ഓര്‍മ്മപ്പെടുത്തലാണ്.
മറ്റുള്ളവര്‍ക്കുള്ളത്.
തങ്ങളുടെ കണ്ണിലുള്‍ക്കൊള്ളുന്നതിനൊക്കെ ഒരു അവകാശി കൂടെ ഉണ്ടാവുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍.
ശൈശവം
അമ്മയുടെ വിരല്‍ത്തുമ്പിലൂടെയാണ് മുന്നോട്ട് പോകുന്നത്.
മറ്റുള്ളവര്‍ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ പ്രാപ്തരാവുമ്പോള്‍ ശൈശവം മറയുന്നു.
ബാല്യം
സന്തോഷവും, സ്നേഹവും, ദുഃഖവും, നിരാശയും, ഒക്കെയായി ജീവിതമെന്തെന്ന് അറിയാന്‍ തുടങ്ങുന്ന കാലം.
യൌവ്വനം
പിന്നിട്ട വഴികളും, പിന്നിടാന്‍ പോകുന്ന വഴികളും ഓര്‍മ്മിക്കാത്ത കാലം തുടങ്ങുന്നത് ഇവിടെയാണ്.
വാര്‍ദ്ധക്യം
ഭൂതകാലം കണ്ണിലൂടെ കണ്ണുനീരായും, ചുണ്ടിലൂടെ പുഞ്ചിരിയായും കാത്തുവെക്കുന്ന കാലം.
കണ്ണീരിന്റെ അളവ് കുറയ്ക്കാനും, പുഞ്ചിരിയുടെ അളവ് കൂട്ടാനും ഒരു തിരിച്ച് പോക്കില്ലെന്ന തിരിച്ചറിവിന്റെ കാലം.
മരണം
മരണവും ഓര്‍മ്മപ്പെടുത്തലാണ്.
ആദിയുള്ളതിനൊക്കെ അന്ത്യവുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തല്‍.
Labels: കുഞ്ഞുചിന്ത
22 Comments:
സൂവേ,
എപ്പോഴത്തെയും പോലെ ചിന്തിപ്പിക്കുന്ന കുഞ്ഞുചിന്തകള്‍.
സസ്നേഹം
ദൃശ്യന്‍
നന്നായിരിക്കുന്നു. വാര്‍ദ്ധക്യത്തെക്കുറിച്ച് പറഞ്ഞത് ഏറെ ഇഷ്ടമായി...
ഈശ്വരാ... ഞാനപ്പോള്‍ വാര്‍ദ്ധക്യത്തില്‍ എത്തിയൊ? :)ലക്ഷണം ശരിയാ.
philosophy യിലേക്കു കടന്നോ?
എഴുത്തുകാരി.
വാര്‍ദ്ധ്ക്യത്തില്‍ കണ്ണീരു വരാതിരിക്കുവാന്‍ വേണ്ടി വിദുരര്‍ മഹാഭാരതത്തില്‍ പറയുന്നു-
ദിവസേനൈവ തത് കുര്യാല്‍ യേന രാത്രൗ സുഖം ഭവേല്‍
യാവജ്ജീവേത തത് കുര്യാല്‍ യേനാമുത്ര സുഖം വസേല്‍
രാത്രിയില്‍ സുഖമായി ഉറക്കം കിട്ടാനുതകുന്ന കാര്യങ്ങള്‍ മാത്രം പകല്‍ ചെയ്യുക. പരലോകവാസം സുഖമാക്കുവാനുള്ള പ്രവൃത്തികള്‍ മാത്രം ജീവിച്ചിരിക്കുന്ന കാലത്ത് ചെയ്യുക.
സു തത്വചിന്തയിലേക്കു തിരിഞ്ഞോ?
എഴുത്തുകള്‍ നന്നാകുന്നുണ്ട് കേട്ടോ.
സസ്നേഹം
പണിക്കര്‍
കണ്ണീരിന്റെ അളവ് കുറയ്ക്കാനും, പുഞ്ചിരിയുടെ അളവ് കൂട്ടാനും ഒരു തിരിച്ച് പോക്കില്ലെന്ന തിരിച്ചറിവിന്റെ കാലം.
--
യൌവനത്തിനും വാര്‍ദ്ധക്യത്തിനുമിടയില്‍ എന്തോ വിട്ടു പോയില്ലേ? മദ്ധ്യവയസ്കരെ ഏത് വിഭാഗത്തില്‍ പെടുത്തും?
--
ഓ.ടോ: സുവേച്ചിക്കേ ധാരാളം സ്പാം (അനോണിയല്ല) കമന്റുകള്‍ വരാറുണ്ടോ? ഇല്ലെങ്കില്‍ ഈ വിഷ്വല്‍ വേരിഫിക്കേഷന്‍ എടുത്തു കളഞ്ഞാല്‍ നന്നായിരുന്നു. ഇന്നലെ ഞാനെത്ര റിഫ്രഷ് ചെയ്തിട്ടും ഈ ഇമേജ് വന്നില്ല, ഇമേജ് കാണിക്കാതെ എങ്ങിനെ വേരിഫിക്കേഷന് എന്റര്‍ ചെയ്യും?
--
സൂ, പതിവു പോലെ നന്നായിരിക്കുന്നു.
പിന്നെ, കൌമാരമല്ലെ ജീവിതത്തിന്റെ യഥാര്‍ത്ഥ ടേണിംഗ് പോയിന്റ്.? അപ്പോ കൌമാരത്തെ കുറിച്ചു പറയാതെ ഈ ചിന്തകള്‍ പൂര്‍ണ്ണമാവുമോ..?
സൂ,
നല്ല ചിന്താ ശകലങ്ങള്‍.
പണിക്കരു സാറിന്‍റെ കമന്‍റും ഇഷ്ടപ്പെട്ടു.
പക്ഷേ അതു മനസ്സിലാക്കി വരുംപോഴേയ്ക്കും വാര്‍ദ്ധക്യം എത്തിയിരിക്കുമല്ലോ.
സൂവേച്ചീ ഇന്നലെ കമന്റിയതാ..പക്ഷെ വരുന്നില്ല. നൌഷര്‍ പറഞ്ഞപോലെ കൌമാര്‍ത്തെ കുറിച്ചെന്തെ പറഞ്ഞില്ല
ചിന്തകളുടെ ഒരു ഭണ്ഠാരമാണല്ലൊ സു. നന്നായിരിക്കുന്നു.
-സുല്‍
സൂ..ഇതുപോലത്തെ നുറുങ്ങു ചിന്തകള്‍ക്ക് നെടുനീളന്‍ പ്രബന്ധങ്ങളേക്കാള്‍ ഒരുപാട് ശക്തിയുണ്ടെന്നു തോന്നുന്നു , പ്രത്യേകിച്ചും ബൂലോഗം പോലുള്ള സ്ഥലത്ത്.....
..എല്ലാം ഇഷ്ടമായി.....പിന്നെ,മുകളില്‍ സൂചിപ്പിച്ചപോലെ,പറന്നു നടക്കാന്‍ ആഗ്രഹിയ്ക്കുന്ന കൗമാരത്തെ വിട്ടുകളയണ്ടായിരുന്നു..
വാര്‍ദ്ധക്യത്തെപ്പറ്റി...എനിയ്ക്കിഷ്ടമാണ് ഈ വരികള്‍....."താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍താനനുഭവിച്ചീടുമെന്നേ വരൂ..." പക്ഷേ, സമയം കിട്ടാറില്ല എന്നു മാത്രം,എപ്പോഴും ഓര്‍മ്മിയ്ക്കാന്‍..!!
ദേ......സു...പിന്നേം 'തത്വി'..'തത്വി'.....കളിക്കണു........എന്നിട്ട് യൗവനത്തില്‍ നിന്ന് വാര്‍ദ്ധക്യത്തിലേക്ക് ഒറ്റ ചാട്ടം.....എടക്ക് എവിടേം വണ്ടി നിര്‍ത്തില്ലാ.....മധ്യവയസ്സില്‍[മദ്യം അല്ല] കഴുതകളുടെ അവസ്ഥ ആണെന്നാ പറയണേ...ഭാരം ചുമന്ന്...ചുമന്ന്.....ചുമട്ട് കൂലി പോലും കിട്ടാതെ......
സു....പിന്നേം തെങ്ങില്‍ കേറിയാ......കമന്റ് മോഡറേഷന്റെ കാര്യമാണു.....
മോബ് ചാനല്‍ http://www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കാന്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com സന്ദര്‍ശിക്കുക..... എന്ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 28.2.2007 (നാളെ) ആണ്.
സു,
കൊച്ചുഗുപ്തന്‍ പറഞ്ഞത് ഞാനും ശരിവെക്കുന്നു.നുറുങ്ങു ചിന്തകള്‍ക്ക് വല്ലാത്ത ശക്തിയാണ്. വല്ലാതെ മനസ്സില്‍ തട്ടിയ വാക്കുകള്‍.
ദൃശ്യന്‍ :) ആദ്യത്തെ കമന്റിന് നന്ദി. അഭിപ്രായത്തിനും.
ലാപുട :) സന്തോഷം.
ബിന്ദു :) ഉണ്ടാവും. ആ കണ്ണട ഒന്ന് ശരിക്ക് വെച്ച് നോക്കൂ ;)
എഴുത്തുകാരീ :) കടന്നോയെന്നോ? അതില്‍ നിന്ന് പുറത്തേക്ക് കടക്കുന്നതെങ്ങനെ എന്നതിനെപ്പറ്റി ഗവേഷണം നടത്തുന്നു.
പണിക്കര്‍ ജീ :) നന്ദി.
ഹരിക്കുട്ടാ :) മദ്ധ്യവയസ്കര്‍ വെറും മദ്യവയസ്കര്‍ ആയതുകൊണ്ട് അവരെ വാര്‍ദ്ധക്യത്തില്‍ ഉള്‍പ്പെടുത്തി എന്ന് കൂട്ടിയാ മതി. ഹിഹി.
നൌഷര്‍ :) കൌമാരവും യൌവ്വനവും ഒരുമിച്ച് കൂട്ടി.
വേണു :) നന്ദി.
ഷെഫി :) കമന്റ് വന്നില്ലല്ലോ. ഇന്നാണ് വന്നത്.
സുല്‍ :)
കൊച്ചുഗുപ്തന്‍ :) അതും യൌവനവുമായി കൂട്ടിക്കുഴച്ചു വെച്ചു. പലതും ഓര്‍മ്മിക്കാത്തതാണ് ജീവിതം മുന്നോട്ട് പോകാന്‍ തന്നെ കാരണം. ഓരോന്ന് ഓര്‍മ്മിച്ചിരുന്നാല്‍ ശരിയാവില്ല.
സാന്‍ഡോസ് :) അതെ അതെ.
വിടരുന്ന മൊട്ടുകള്‍ :)
സിജി :)
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഭൂതകാല സുകൃതങ്ങളോര്‍ക്കാറുള്ള മനുഷ്യര്‍ അവസാന ശ്വാസത്തിന്നവസാനം ജീവിതമെന്ന സത്യത്തെക്കുറിച്ചും ഗൌരവത്തോടെ ചിന്തിക്കുമെത്രെ... അത് വരെ പലപ്പോഴും അതിന് സമയം ലഭിക്കാറില്ലല്ലോ.
സൂ... :) ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.
ഇത്തിരിവെട്ടം :)
qw_er_ty
ഒത്തിരി ഇഷ്ടായി ഈ കുഞ്ഞുചിന്തകള്‍.....
അപ്പൂ :)
qw_er_ty
സൂ എന്ന പേര്‍ ജപ്പാനെ തോന്നിപ്പിച്ചു..
ഹൈകു ആണെന്ന് കരുതി കേറി നൊക്കിയതാണ്.,
ഇഷ്ടപ്പെട്ടു.
കുഞ്ഞൂട്ടി :) സ്വാഗതം. നന്ദി.
qw_er_ty
അനാഥമായ ബാല്യങ്ങള്‍ ആരെ, എന്താണു ഓര്‍മ്മപ്പെടുത്തുന്നതു?
പിന്നെ മരണം.. ഈ കാണിച്ചുകൂട്ടുന്നതൊക്കെ കാണുമ്പോള്‍, വാരിപ്പിടിക്കാനുള്ള വ്യഗ്രത കണുമ്പോള്‍, മരണമേ ഇല്ലന്ന് തോന്നിപ്പോകും..
നന്ദി..സൂവേച്ചി...
Post a Comment
Subscribe to Post Comments [Atom]
<< Home