ഫെബ്രുവരിയിലെ നന്മ
ഫെബ്രുവരി സംഭവബഹുലമായ ഒരു മാസം ആയിരുന്നു. സന്തോഷമുള്ളതും, സന്തോഷമില്ലാത്തതും പലതും സംഭവിച്ചു. എന്നാലും ഒക്കെത്തിനും മീതെ ചിലപ്പോള്‍ ചില ഓര്‍മ്മകള്‍, സുഖകരമായ ഓര്‍മ്മകള്‍ ഉണ്ടാവും.
ഫെബ്രുവരി 17 ശനിയാഴ്ച.
ഞങ്ങള്‍, പതിവുപോലെ പച്ചക്കറി, പലചരക്ക്, അല്ലറച്ചില്ലറ വസ്തുക്കള്‍ വാങ്ങാന്‍ പോയതായിരുന്നു. ചേട്ടന് ഓഫീസിലെ തിരക്ക് കാരണം വയ്യാതെ ആയിരുന്നു. എന്നാലും, വീട്ടിലിരുന്നാല്‍ ആരും കൊണ്ടുത്തരില്ലല്ലോ എന്നും പറഞ്ഞ് പുറപ്പെട്ടു. സാധനങ്ങളൊക്കെ വാങ്ങി. എന്റെ കൈയിലെ ഷോപ്പിങ്ങ് ബാഗിലും, പ്ലാസ്റ്റിക് കവറിലും ഒക്കെ ആയി കുറേ ആയി. എനിക്കത്രയൊന്നും എടുത്ത് നടക്കാനുള്ള പരിപാടി ഇല്ലായിരുന്നു. പക്ഷെ ചേട്ടനു വയ്യല്ലോ, ഇതുംകൂടെ പിടിപ്പിക്കേണ്ട എന്ന് വിചാരിച്ച്, ചേട്ടന്‍ എടുക്കാമെന്ന് പറഞ്ഞത് നിരസിച്ച്, ഞാന്‍ വല്യ ത്യാഗം ചെയ്യുന്നതുപോലെ, അതൊക്കെ എടുത്ത് നടന്നു. വലിഞ്ഞ് വലിഞ്ഞാണ് നടപ്പ്. അവസാനം ഒരു കടയില്‍ നിന്ന് പഴം വാങ്ങി. അതും എന്റെ കൈയില്‍ ആയി. അവിടെ ഒരു വൃദ്ധയായ സ്ത്രീ ഉണ്ടായിരുന്നു. അവരെന്നെ നോക്കി ഒന്ന് ചിരിച്ചു. “നിനക്കൊക്കെ ഇത് വേണമെടീ” എന്നാണോ അതിന്റെ അര്‍ത്ഥം ഈശ്വരാ... എന്നും വിചാരിച്ച് ഞാന്‍ ഒരു വളിച്ച ചിരി തിരിച്ചും പാസ്സാക്കി. ടൂത്ത് പേസ്റ്റിന്റെ പരസ്യത്തില്‍ പറയുന്നപോലെ ഉള്ളുതുറന്ന് ചിരിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കൈയിലുള്ളതൊക്കെ വെച്ച് എത്ര അഡ്ജസ്റ്റ്ചെയ്താലും ആ ചിരിയേ വരൂ. വെറുതെ ഒക്കെ തൂക്കിപ്പിടിച്ച് നില്‍ക്കേണ്ട എന്ന് വിചാരിച്ച് ഞാന്‍ മുന്നോട്ട് നടന്നു. ചേട്ടന്‍ പഴത്തിന്റെ പൈസ കൊടുത്ത്, ബാക്കി വാങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ കുറച്ച് മുന്നോട്ട് നടന്ന് തിരിഞ്ഞു നിന്ന് നോക്കുമ്പോള്‍, ആ സ്ത്രീ ചേട്ടനോട് എന്തോ പറയുന്നു, ചേട്ടനും അവരും ചിരിക്കുന്നുണ്ട്. “ങാ ഹാ... എന്നെക്കൊണ്ട് ഇതൊക്കെ പിടിപ്പിച്ചതും പോര, അന്യന്മാരോട് ചേര്‍ന്ന് ചിരിക്കുന്നോ?” എന്ന ഭാവത്തില്‍, ഞാന്‍, ചേട്ടന്‍ അടുത്തെത്തുന്നതും കാത്ത് നിന്നു.
“അവരേതാ?”
“എനിക്കറിയില്ല.”
“പിന്നെ എന്താ ഇത്ര കാര്യമായി പറഞ്ഞ് ചിരിച്ചത്?”
“നിന്നെക്കൊണ്ട് ഇത്രയൊന്നും സാധനങ്ങള്‍ എടുപ്പിക്കരുത്. എനിക്കും കുറച്ച് വാങ്ങിപ്പിടിച്ചാല്‍ എന്താ എന്ന് പറഞ്ഞതാ അവര്‍. നിന്നോട് പറഞ്ഞിട്ട് നീ സമ്മതിച്ചില്ല എന്ന് പറഞ്ഞു അവരോട്. നിന്നോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ, കുറച്ച് ഞാനും എടുക്കാമെന്ന്.”
ചേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും അതിശയമായി. യാതൊരു പരിചയവുമില്ലാത്ത അവര്‍ക്ക്, ഞാന്‍ ഭാരം തൂക്കി നടക്കുന്നതില്‍ യാതൊരു ആശങ്കയും കാണിക്കേണ്ടതില്ല. എന്നിട്ടും അവര്‍ ചേട്ടനോട് അങ്ങനെ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ടാളും പകുതി - പകുതി എടുത്തു.
നന്മകള്‍ മിന്നുന്ന വളപ്പൊട്ടാണ്. ഇരുട്ടിലും തിളങ്ങും.
Labels: ഓര്‍മ്മക്കുറിപ്പ്
26 Comments:
:) :) :)
ഈശ്വരാ ദേ സുവിന്റെ പോസ്റ്റിന്‍ തേങ്ങ എന്റെ വക...
su...ji...nannayi
നല്ല ഓര്‍മ്മക്കുറിപ്പ്... മനസ്സിലെ നന്മയെ പുറത്ത് പ്രകടിപ്പിക്കുന്നവരും ചുരുക്കമാണ്...
സു:) നല്ല കുറിപ്പ്.
ഗുണപാഠം 1) മുന്‍ വിധിയോടെ ആരെയും കാണരുത്.
2) പഴമനസ്സിലേ സത്യമായ കാരുണ്യമുള്ളൂ!..
(ഇപ്പൊഴത്തേതൊക്കെ കാപട്യമെന്നര്‍ത്ഥമില്ല!!)
സംഭവബാഹുല്യത്തെപ്പറ്റി പറഞ്ഞപ്പോളാണ് യാഹുവിന്റെ കാര്യമോര്‍ത്തത്. അതെന്തായി? ഒന്നും പറഞ്ഞു കണ്ടില്ല, പിന്നതിനെക്കുറിച്ച്.
--
എന്തായാലും ഭര്‍ത്താവിനോടുള്ള സ്നേഹം കൊണ്ടല്ലേ ഒറ്റയ്ക്കെടുക്കാമെന്നു കരുതിയത്, അതാ വല്യമ്മയ്ക്ക് മനസിലായില്ലല്ലോ!
--
ഇത്രേം ഭാരോം തൂക്കി സു മുമ്പിലും ചേട്ടന്‍ പിന്നിലും...
-നല്ല രസണ്ട് ട്ടാ ആലോചിക്കുമ്പ തന്നെ!
സൂ,
ആദ്യമൊക്കെ ഭൂതക്കണ്ണാടി വേണമായിരുന്നു, നന്മ കണ്ടുപിടിയ്ക്കാന്‍...
പിന്നെപ്പിന്നെ സാധാരണ കണ്ണാടി(കണ്ണാട/കണ്ണട)ആയാലും കാണാമെന്നായി...
പിന്നെ... കണ്ണാടിയില്ലെങ്കിലും നന്മ കാണാമെന്നായി...
ഇപ്പോള്‍ വെളിച്ചമില്ലെങ്കിലും കാണാം നന്മയെ (നന്മ ഇരുട്ടിലും തിളങ്ങും)
ഹായ്! ഹായ്! ഇനി കണ്ണടച്ചാലും നന്മ... നന്മ... അതുമാത്രം കാണാറാകും.
അപ്പോഴും ഞങ്ങളെ മറക്കരുത് കേട്ടോ. കൈപിടിച്ച് വഴികാട്ടി...കൂടെ ഉണ്ടാവണം.
നന്ദി, രചനകള്‍ക്ക്.
കുഞ്ഞുങ്ങളെ എടുത്തുകൊണ്ട് നടക്കുമ്പോഴും ഇങ്ങനെ ചെയ്യണം കേട്ടോ..
കുഞ്ഞന്‍സേ :) ആദ്യത്തെ കമന്റിന് നന്ദി.
മനു :) നന്ദി.
സൂര്യോദയം :) ഉണ്ടെങ്കില്‍ അതു കാണും പുറത്ത് എന്നെങ്കിലും എന്ന് വിചാരിക്കാം.
നന്ദൂ :) അങ്ങനെയൊന്നുമില്ല. ചില മനസ്സുകളിലേ കാരുണ്യമുള്ളൂ എന്നതാണ് ശരി.
ഹരീ :) അതൊക്കെ അവര്‍ക്ക് മനസ്സിലായിക്കാണും.
കൈതമുള്ളേ :)
ജ്യോതിര്‍മയി മാഡം :) വഴി കാട്ടാന്‍ ഞാനെന്താ ലൈറ്റ് ഹൌസോ?
അപ്പൂ :) ചെയ്യാം ചെയ്യാം.
നല്ല ഓര്‍മ്മക്കുറിപ്പ്...
അപ്പോ ആരേയും മുന്‍വിധിയോടു കൂടെ കാണരുതല്ലേ.
ബ്ലോഗ് സുഹൃത്തുക്കള്‍ക്ക്,
കമന്റ് മോഡറേഷന്‍ വെച്ചിരിക്കുന്നത് ചിത്രകാരന്റെ ശല്യം കൊണ്ടാണ്. ഓരോ ദിവസവും അവഹേളിക്കുന്ന തരത്തില്‍ കമന്റ് വെക്കുകയാണ്. അതുകൊണ്ട് മോഡറേഷന്‍ വെച്ചാലേ രക്ഷയുള്ളൂ എന്ന് വന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്.
എന്നും വന്ന് എല്ലാ പോസ്റ്റിലും രണ്ടും മൂന്നും കമന്റ് ഇടുന്നത് മായ്ക്കുന്നതിലും നല്ലത്, അത് പബ്ലിഷ് ചെയ്യാതെ ഇരിക്കുകയാണ്. പലവട്ടം പറഞ്ഞിട്ടും കാര്യമില്ല.
പണ്ടൊക്കെ ഒരു കോളിനോസ് എന്ന പല്പശക്കമ്പനിക്കാരന്റെ പരസ്യമാണ് നല്ല മന്ദഹാസത്തിന് ഉദാഹരണമായി കാണാറ്.ഇപ്പോ ആ കമ്പനി തന്നെ ബാക്കി ഉണ്ടോ എന്നറിയില്ല.
അതേപോലെ താന്‍ പാതി ദൈവം പാതി മാറീ ...
ബെസ്റ്റ് ഹാഫ് പാതി എന്നായി...
സു, നല്ല കുറിപ്പ്.
ഓടോ
ചിത്രകാരന്റെ കമന്റ് കുറച്ചു നേരത്തെ ഞാന്‍ ഈ പോസ്റ്റില്‍ അല്ലേ കണ്ടത്? അതു കണ്ടിട്ടാണ് കമന്റ് ചെയ്യാതെ അപ്പൊ പോയത്.
qw_er_ty
നന്മകള്‍ മിന്നുന്ന വളപ്പൊട്ടാണ്. എല്ലാം കൂട്ടിയാലേ അതൊരു വളയമാവൂ. അല്ലേ ?. നന്നായി.
പിന്നെ, നല്ല പാര്‍ട്ണര്‍ കൂടെയുള്ളപ്പോള്‍ എന്തിന് മറ്റുള്ളവരെ പേടിക്കുന്നു ?
കെ എം എഫ് :)
ആഷ :) കാണുന്നതില്‍ കുഴപ്പമില്ല. മുന്‍വിധികള്‍ തെറ്റുമ്പോള്‍, നമ്മള്‍ നമ്മളോട് തന്നെ ചിലപ്പോള്‍ തെറ്റേണ്ടിവരും.
രാഘവന്‍ :) അതെ.
ആര്‍. ആര്‍. :)
കുട്ടമ്മേനോന്‍ :) എനിക്ക് പേടിയില്ല. മറ്റുള്ളവരെ ദ്രോഹിക്കുന്നവരെ അറപ്പാണെനിക്ക്. എന്നെ ദ്രോഹിച്ചാലും മറ്റുള്ളവരെ ദ്രോഹിച്ചാലും.
ആ വല്യമ്മയുടെ പുറകില്‍ ഒരു ചെറുപ്പക്കാരന്‍ നിന്ന് പല്ലിളിച്ച് കാണിച്ച് കളിയാക്കിയത് സൂ കണ്ടില്ലേ?
അവന്റെ കയ്യില്‍ ഒരു എഴുത്താണികുന്തമുണ്ടായിരുന്നു.സൂവിനെ കുത്താന്‍.:)
നന്നായിട്ടുണ്ട്
നന്മ നാനാവഴിക്കു നിന്നും വരും.
പക്ഷെ കാണാന്‍ നാലു കണ്ണുണ്ടാവണം.
സുചേച്ചി..നല്ല കുറിപ്പ്
ചാത്തനേറ്: ഇന്നലെ ആ പഴേപോസ്റ്റില്‍ കമന്റി അല്പം കഴിഞ്ഞ് ഇതിലും ഒന്നിട്ടിട്ടുണ്ടായിരുന്നല്ലോ!!!
മോഡറേഷന്‍ പാസ്സായില്ലേ?
ആ സമയം എന്തോ നെറ്റ് ഇത്തിരി സ്ലോ ആയിരുന്നു. ചിലപ്പോള്‍ അതു കാരണമാവാം...
ഇങ്ങനെ ആയിരുന്നുന്ന് തോന്നുന്നു
“അങ്ങനെ ഞങ്ങള്‍ രണ്ടാളും പകുതി - പകുതി എടുത്തു.“
പിന്നേ പിന്നേ ഈ പകുതി - പകുതി എന്നു പറഞ്ഞാല്‍ 80% - 20% എന്നാണോ?
സോന :)
അനംഗാരി :) അതാര്?
കരീം മാഷേ :) അതു വേണം.
കുട്ടിച്ചാത്താ :) അതെ ഞാന്‍ 80%, ചേട്ടന്‍ 20% എടുത്തു.
qw_er_ty
ഇപ്പോഴും ഒരുപാട് നന്മ ബാക്കിയുണ്ടു` സൂ,
ഒരിക്കലും പ്രതീക്ഷിക്കാത്ത സ്തലങ്ങളില്‍നിന്നാവും അതു പലപ്പോഴും നമുക്കു കിട്ടുന്നതു്.
എഴുത്തുകാരി.
സൂ, വായിച്ചിരിക്കുന്നു ട്ടോ.. :)
എഴുത്തുകാരി :)നന്മ ഉണ്ട് എന്നറിയാം. അതിനേക്കാള്‍ തിന്മയുണ്ട് എന്നും മനസ്സിലായിക്കൊണ്ടിരിക്കുന്നു.
നൌഷര്‍ :)
qw_er_ty
സൂ,
നന്മ നമ്മള്‍ തീരെ പ്രതീക്ഷിക്കാതെ പെട്ടെന്നു നമ്മിലേക്ക് എത്തുമ്പോഴാണു അതു കണ്ണു നനയിക്കുന്ന ഒരു അനുഭവമാകുന്നത്.നല്ല ഓര്‍മ്മക്കുറിപ്പ്.
Post a Comment
Subscribe to Post Comments [Atom]
<< Home