Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 24, 2007

പൂച്ച

കറുത്ത പൂച്ച, അവളുടെ വിളര്‍ച്ചയുള്ള മുഖത്തേക്കു നോക്കി. മ്യാവൂ എന്ന് ഒറ്റത്തവണപോലും പറയാത്ത പൂച്ച. പക്ഷെ, ക്രൂരമായ കണ്ണുകള്‍. പൂച്ച, അപൂര്‍വ്വമായല്ല, താളക്രമമായിട്ട്, തുടരെത്തുടരെ തന്നെ ചലിക്കുന്നുണ്ട്. അവള്‍, നിസ്സഹായതയിലും, മുന്നിലിരിക്കുന്ന കപ്പ്, ദേഷ്യത്തോടെ മുന്നോട്ട് നീക്കി. പൂച്ച, തിടുക്കത്തോടെ, ഒന്ന് ചലിച്ചു. അവളുടെ ശരീരത്തില്‍, സപര്‍ശിക്കുന്നുണ്ട്. അവളുടെ തലമുടി, അതിന്റെ മുഖത്ത് തൊട്ടു.

അല്‍പ്പം കഴിഞ്ഞ്, അവളുടെ നോട്ടം, മുന്നിലിരിക്കുന്ന പേപ്പറിലൂടെ, അതിനരികിലിരിക്കുന്ന പേനയിലേക്കും, അതുകഴിഞ്ഞ് പൂച്ചയുടെ മുഖത്തേക്കും എത്തി. അതിന്റെ ഭാവം ഒട്ടും മാറിയിട്ടില്ല. പൂച്ചയൊന്ന് ആടിയുലഞ്ഞു. അവളുടെ മൌനം അതിനെ ചൊടിപ്പിച്ചിരിക്കുമോ? അവള്‍, തിരക്കിട്ട്, പേനയെടുത്ത് പേപ്പറില്‍ കുത്തിവരച്ചു.

പൂച്ചയൊന്ന് നടുങ്ങി.
പക്ഷെ, മ്യാവൂ എന്ന് കരഞ്ഞില്ല.
അവളുടെ മങ്ങുന്ന ചേതനയ്ക്കുമുന്നില്‍നിന്ന് പൂച്ച അപ്രത്യക്ഷമായി.

അവളുടെ കൊലപാതകത്തിന്, അവനെ അറസ്റ്റുചെയ്യുമ്പോള്‍, പൂച്ച, തല, അപ്പുറവും, ശരീരം, ഇപ്പുറവുമായി, അയയില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. അവന്റെ വെള്ളട്ടീഷര്‍ട്ടിലെ കറുത്ത പൂച്ച. മ്യാവൂ എന്ന് ഒരിക്കല്‍ പോലും പറയാത്ത പൂച്ച. മൊഴി കൊടുക്കാന്‍ സാദ്ധ്യതയില്ലാത്ത ഒന്നാം സാക്ഷി. പോലീസുകാര്‍, അതിനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ, കടന്നുപോയി.

Labels:

22 Comments:

Blogger Saha said...

:)
പൂച്ചക്കഥ നന്നായിരിക്കുന്നു!

Sun Nov 25, 12:16:00 am IST  
Blogger ബാജി ഓടംവേലി said...

പൂച്ച ഭാഷ നന്നായിരിക്കുന്നു.

Sun Nov 25, 01:10:00 am IST  
Blogger സഹയാത്രികന്‍ said...

കൊള്ളാം ചേച്ച്യേ ഈ പൂച്ചക്കഥ.
:)

ഓ:ടോ: ചേച്ച്യേ ചേച്ചീടെ ബ്ലോഗ് പോസ്റ്റ്കള്‍ ‘ചിന്ത’ ബ്ലോഗ് റോളില്‍ വരുന്നില്ലന്ന് തോന്നുന്നല്ലോ... ഒന്നു ചെക്ക് ചെയ്തൂടെ.
:)

Sun Nov 25, 02:06:00 am IST  
Blogger ഏ.ആര്‍. നജീം said...

രണ്ടാമത് വായിച്ചപ്പോഴാ കത്തിയേ..
നന്നായിരിക്കുന്നുട്ടോ...

Sun Nov 25, 03:18:00 am IST  
Blogger വേണു venu said...

പൂച്ചയായും എത്താം അല്ലേ.:)

Sun Nov 25, 11:22:00 am IST  
Blogger മന്‍സുര്‍ said...

സൂ...

കലക്കിട്ടോ...ഈ ഒരിക്കല്‍ പോലും കരയാത്ത പൂച്ച.
പാവം പോലീസുകാര്‍ പോലും അതിനെ ശ്രദ്ധിച്ചില്ല...ഇതാ പറയുന്നത്‌ കഴിയുന്നത്ര ശബ്ദിക്കുക..അല്ലെങ്കില്‍ ആരുമറിയാതെ പോക്കും.

നന്നായിരിക്കുന്നു വെള്ള ടീ ഷര്‍ട്ടിലെ കരയാത്ത പൂച്ച...അയയില്‍ തൂങ്ങികിടപ്പ്‌ അസ്സലായി...

നന്‍മകള്‍ നേരുന്നു

Sun Nov 25, 12:31:00 pm IST  
Blogger ശ്രീഹരി::Sreehari said...

കൊള്ളാം :)

Sun Nov 25, 02:36:00 pm IST  
Blogger ഉപാസന | Upasana said...

:)
ഉപാസന

Sun Nov 25, 03:29:00 pm IST  
Blogger അഭിലാഷങ്ങള്‍ said...

“മ്യാ‍ാവൂ‍ൂ‍ൂ‍ൂ‍ൂ......”
“മ്യാ‍ാവൂ‍ൂ‍ൂ‍ൂ‍ൂൂ‍ൂ‍ൂ‍ൂ...”

ലേറ്റായിട്ടാണേലും,.. ആ പൂച്ച പ്രതികരിച്ചതാ.. ! :-)

ജീവനില്ലെങ്കിലും, ഒന്നാം സാക്ഷിക്ക് മനസ്സാക്ഷി എന്നൊരു സാധനം ഉണ്ട് എന്നാണ് ആ പ്രതികരണം വ്യക്തമാക്കുന്നത്.

പ്രതികരണ ശേഷിയില്ലാത്ത, ജീവനില്ലാത്ത പൂച്ചകള്‍ പോലും പ്രതികരിച്ചുപോകുമാറ് പൂച്ചയ്ക്കുള്ളിലെ പൂച്ചകള്‍ സമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുകയാണ് ...

എഴുത്ത് നന്നായിട്ടുണ്ട്... കേട്ടോ..

Sun Nov 25, 05:26:00 pm IST  
Blogger സു | Su said...

സഹ :) നന്ദി.

ബാജീ :) നന്ദി.

സഹയാത്രികന്‍ :) അവിടെ വരില്ല. തനിമലയാളത്തില്‍ വരുന്നുണ്ടല്ലോ.

നജീം :) രണ്ടാമതും വായിച്ചല്ലോ. സന്തോഷമായി.

വേണു ജീ :) പൂച്ചയും കൂടെയെത്താം.

മന്‍സൂര്‍ :) നന്ദി.

ശ്രീഹരീ :) നന്ദി.

ഉപാസന :) നന്ദി.

അഭിലാഷങ്ങള്‍ :) മുഴുവന്‍ മനസ്സിലായില്ല. എന്നാലും വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

Sun Nov 25, 07:04:00 pm IST  
Blogger കൃഷ്‌ | krish said...

പൂച്ചപുരാണം? മ്യാവൂ...

Mon Nov 26, 12:32:00 am IST  
Blogger വെള്ളെഴുത്ത് said...

ജോണ്‍ എബ്രഹാം പ്ലാസ്റ്റിക് കണ്ണുള്ള അള്‍സേഷന്‍ പട്ടി എഴുതുമ്പോള്‍ പട്ടി മനസാക്ഷിയുടെ പ്രതിരൂപമായി പുറത്തുണ്ട്.. അയാള്‍ പട്ടിയെയാണ് കൊല്ലുന്നത്.. തന്റെ പോരായ്മയ്ക്ക് തന്റെ മന്‍സാക്ഷി അവിടെനിന്ന് ഈ കഥയിലേയ്ക്കുള്ള ദൂരം വ്യക്തമാണ്. ഇവിടെ ഇപ്പോള്‍ മനസാക്ഷി വെറും ചിത്രമായി തീര്‍ന്നിരിക്കുന്നു. അതും പ്രകടമായി കൊലയാളിയുടെ ഷര്‍ട്ടില്‍. അതിന് ഒന്നും സാദ്ധ്യമല്ല..

Mon Nov 26, 12:37:00 am IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ishtappetuu tto.

Mon Nov 26, 05:55:00 am IST  
Blogger ശ്രീ said...

സൂവേച്ചീ...
മ്യാവൂ....

:)

Mon Nov 26, 08:33:00 am IST  
Blogger ദൈവം said...

simply great

Mon Nov 26, 12:08:00 pm IST  
Blogger P.R said...

വെളുത്ത ടീ ഷര്‍ട്ടിലെ കറുത്ത പൂച്ച!
അതങ്ങ് വരച്ച് വെച്ച പോലെയുണ്ട് സൂ..
ഇഷ്ടപ്പെട്ടു ഇത്..

Mon Nov 26, 06:50:00 pm IST  
Blogger അപര്‍ണ്ണ said...

പൂച്ചക്കഥ ഇഷ്ടപ്പെട്ടു. പിന്നെ കിഷനും രാധേം ഞാന്‍ ഇന്ന വായിക്കണെ. അതും ഇഷ്ടപ്പെട്ടു. എന്തിനാ ഈ മീരമാരൊക്കെ ഇങ്ങനെ ത്യാഗം ചെയ്യണെ, മനുഷ്യനെ വിഷമിപ്പിക്കാന്‍. :)

Mon Nov 26, 07:00:00 pm IST  
Blogger ദ്രൗപദി said...

മനസില്‍
കാല്‍പാടു തീര്‍ത്തു
ഈ പൂച്ച...

Mon Nov 26, 07:35:00 pm IST  
Blogger സു | Su said...

കൃഷ് :)

വെള്ളെഴുത്ത് മാഷേ :) ആ കഥ വായിച്ചിട്ടില്ല. ഇനി വായിക്കും. കിട്ടുമോന്ന് നോക്കട്ടെ.

പ്രിയ ഉണ്ണികൃഷ്ണന്‍ :)

ശ്രീ :) മ്യാവൂ!

ദൈവം :)

പി.ആര്‍ :)

അപര്‍ണ്ണ :)

ദ്രൌപദി :)

കഥ വായിച്ചവര്‍ക്കും അഭിപ്രായം പറയാന്‍ സമയം കണ്ടെത്തിയവര്‍ക്കും വല്യൊരു നന്ദി.

Tue Nov 27, 02:31:00 pm IST  
Blogger ഇട്ടിമാളു said...

പാവം പൂച്ച...

Tue Nov 27, 04:14:00 pm IST  
Blogger സു | Su said...

ഇട്ടിമാളൂ :) അതെ. പാവം പൂച്ച!

Tue Nov 27, 04:42:00 pm IST  
Blogger സിമി said...

അയ്യോ ഇതു ഇപ്പൊഴാ കണ്ടത്. ഉഗ്രന്‍ കഥ!.

പൂച്ച പണ്ടേ ആളു ശരിയല്ല :( പട്ടിയായിരുന്നേല്‍ ടീഷര്‍ട്ടിലായിരുന്നെങ്കിലും ഒന്നു കുരച്ചേനെ.

Sun Dec 02, 04:46:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home