Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, November 30, 2007

വിപ്ലവം

അണിനിരന്നിടും നമ്മളാദ്യം,
പത്താള്‍ക്കുമോരോ നേതാവ്.
നേതാവ് പറയുന്ന വാക്കുകള്‍,
നമ്മളണികളേറ്റു ചൊല്ലിടും.
ദൂരങ്ങള്‍ താണ്ടിയെത്തിടും,
പ്രധാനപോയന്റില്‍ മീറ്റിംഗ്.
അണിനിരക്കുമവിടുന്നും,
നമ്മള്‍ ജനസഹസ്രമാവും.
ഒഴുകിയൊഴുകിപ്പോയിടും,
നാടിനെ നമ്മള്‍ വിറപ്പിക്കും.
ഒടുവിലെത്തുമാ സമരപ്പന്തലില്‍,
അവിടെയുജ്ജ്വല സ്വീകരണം.
നമ്മളൊന്നായിച്ചേരുക,
ലോകം കൈയിലൊതുക്കീടുക.
സംശയമുണ്ടെങ്കില്‍ ചൊല്ലീടുക,
ജാഥ തുടങ്ങുവാന്‍ സമയമായി.
ആര്‍ക്കും ചോദിക്കാനില്ലെന്നോ!
കോരന്‍ പതുക്കെയെഴുന്നേറ്റു.
രാവിലെ യാത്ര തുടങ്ങീടും,
രാവാകുമൊടുങ്ങുമ്പോള്‍.
കഞ്ഞിയെപ്പോ, എവിടുന്ന്,
ഒന്നുമേ പറഞ്ഞുകണ്ടില്ല.
മുദ്രാവാക്യങ്ങളിലലിഞ്ഞുപോയ്,
പാവം കോരന്റെ സംശയം.
വിപ്ലവം വിശപ്പുമാറ്റില്ല,
വിശക്കുന്ന വയറിനേയറിയാവൂ.

Labels:

16 Comments:

Blogger ശ്രീ said...

സൂവേച്ചീ...
വിപ്ലവമല്ലേ.... ആദ്യ ബോംബ് എന്റെ വക...
“ഠോ!”


അല്ല, ഫുഡ് ഇല്ലേ? സാധാരണ വിപ്ലവത്തിനും ജാഥയ്ക്കുമൊക്കെ പോയാല്‍‌ ഫുഡ് ഫ്രീയാണെന്നാ പറഞ്ഞു കേട്ടിരിക്കുന്നത്... ഉണ്ടെങ്കില്‍‌ സൂവേച്ചി ധൈര്യമായി ജാഥ സംഘടിപ്പിച്ചോട്ടാ... ഞാനും കൂടാം...

;)

Fri Nov 30, 10:53:00 am IST  
Blogger സണ്ണിക്കുട്ടന്‍ /Sunnikuttan said...

സു ഇപ്പോഴും പഴയലോകത്താണ് കേട്ടോ.

വിപ്ലവം വിശപ്പിന്റെ വിളി കേള്‍ക്കാത്ത കാലമൊന്നെ പോയ്മറഞ്ഞു.

ഇന്ന ലീഡറുടേയും മകന്റേയും ജാഥയ്ക്ക് പോയാല്‍ ഒരു ദിവസത്തേയ്ക്ക് അഞ്ഞൂറ് രൂപാ കൂലി, പിന്നെ നല്ല ബാറിലെ ഉച്ച ഭ്ക്ഷണം ഒപ്പം ഒരു ഇരുനൂറ് മില്ലി ആവേശം. വൈകിട്ട് ഒരു മുണ്ട്, സ്ത്രീകള്‍ക്ക് ഒരു സാരി. ട്രാന്‍സ്പോര്‍ട്ടേഷന്‍ അപ് റ്റു ഹോം - അപ് ആനഡ് ഡൗണ്‍.

മറ്റുള്ളവ പാര്‍ട്ടികാര്‍ക്കും ദിവസക്കൂലി ഇത്രയും വരില്ല, എന്നിരുന്നാലും മറ്റ് ഫെസിലിറ്റീസ് ഒക്കെ ഇതിലും മികച്ചതാണ്.

വിപ്ലവം പറഞ്ഞ് ആളേ പറ്റിച്ച കാലമൊക്കെ പോയി സു. ഇപ്പോള്‍ എല്ലാവര്‍ക്കും ചിക്ലി വേണം ചിക്ലി.

Fri Nov 30, 12:45:00 pm IST  
Blogger കണ്ണൂരാന്‍ - KANNURAN said...

ലാല്‍ സലാം സഖാവെ!!!!!!!!!!!

Fri Nov 30, 12:48:00 pm IST  
Blogger ദാസ്‌ said...

കോരന്‍ അടുത്തകാലത്തൊന്നും ജാഥക്ക്‌ പോയിട്ടില്ലെന്നു തോന്നുന്നു. ഇപ്പൊ നല്ല ഫുഡ്ഡിങ്ങാ കേട്ടാ.. ചുമ്മാതൊന്നു പോയിനോക്ക്‌... അപ്പറിയാം വിവരം.

Fri Nov 30, 12:53:00 pm IST  
Blogger വേണു venu said...

ഈംകുലാബു് ഈംകുലാബു് ഈംകുലാബു് സിന്ദാബാദു്.
മുങ്ങിപോയ ശബ്ദങ്ങളില്‍‍ എത്രയോ കോരന്മാര്‍‍.:)

Fri Nov 30, 01:16:00 pm IST  
Blogger സഹയാത്രികന്‍ said...

ദാസേട്ടന്‍ പറഞ്ഞപോലെ കോരന്‍ അടുത്തകാലത്തോന്നും ജാഥയ്ക്ക് പോയിട്ടില്ല....

ഒരിക്കല്‍ ഒരു മദ്യ വിരുദ്ധ ജാഥയില്‍ ഘോരഘോരം
അഭിവദ്യങ്ങളര്‍പ്പിച്ച് നടന്നിരുന്ന ഒരു ‘അണി’യോട് ചോദിച്ചു...ഇങ്ങനെ വെയിലും കൊണ്ട് തൊണ്ടയും കീറി നടന്നാല്‍ വല്ല മെച്ചവും ഉണ്ടോ ചേട്ടാ...

“ പിന്നേ... വൈകീട്ടാകുമ്പോ 250 രൂപേം കൂടെ ഒരു പൈന്റും കിട്ടും...!“
:)

Fri Nov 30, 02:35:00 pm IST  
Blogger ക്രിസ്‌വിന്‍ said...

വിപ്ലവം വിശപ്പുമാറ്റില്ല,
വിശക്കുന്ന വയറിനേയറിയാവൂ.
:)

Fri Nov 30, 03:00:00 pm IST  
Blogger Pramod.KM said...

സര്‍വേശ്വര്‍ ദയാല്‍ സക്സേന എന്ന ഹിന്ദികവിയുടെ ‘പോസ്റ്റ് മോര്‍ട്ടം‘ എന്ന
കവിത ഓര്‍മ്മയില്‍ നിന്നും, ഏകദേശരൂപത്തില്‍ ഇവിടെ കുറിക്കട്ടെ:):)
‘ഒന്നാമത്തെയാള്‍
വെടിയേറ്റുവീണപ്പോള്‍ പറഞ്ഞു
മാവോ.
രണ്ടാമത്തെയാള്‍
വെടിയേറ്റുവീണപ്പോള്‍ പറഞ്ഞു
റാം റാം.
മൂന്നാമന്‍
വെടിയേറ്റുവീണപ്പോള്‍ പറഞ്ഞു
ഉരുളക്കിഴങ്ങ്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്:
മൂന്നാമന്റെ വയര്‍
കാലിയായിരുന്നു.

Fri Nov 30, 08:30:00 pm IST  
Blogger ഉപാസന || Upasana said...

അങ്ങനെ സൂവേച്ചീം ബൂര്‍ഷ്വാ ആയി
നല്ല കവിതാ..
:)
ഉപാസന

ഓ. ടോ: ചുമ്മ്മാതാട്ടോ ബൂര്‍ഷ്വാ എന്ന് പറഞേ
കാര്യാക്കല്ലേ

Fri Nov 30, 09:37:00 pm IST  
Blogger Haree said...

പലരും പറഞ്ഞതു തന്നെ... ആ കാലമൊക്കെ എന്നേ പോയി... വിപ്ലവത്തിലും മായമാണിപ്പോള്‍... :)
--

Sat Dec 01, 06:20:00 am IST  
Blogger ഹരിശ്രീ said...

കോരന്‍ പതുക്കെയെഴുന്നേറ്റു.
രാവിലെ യാത്ര തുടങ്ങീടും,
രാവാകുമൊടുങ്ങുമ്പോള്‍.
കഞ്ഞിയെപ്പോ, എവിടുന്ന്,
ഒന്നുമേ പറഞ്ഞുകണ്ടില്ല.
മുദ്രാവാക്യങ്ങളിലലിഞ്ഞുപോയ്,
പാവം കോരന്റെ സംശയം.
വിപ്ലവം വിശപ്പുമാറ്റില്ല,
വിശക്കുന്ന വയറിനേയറിയാവൂ.


സൂവേച്ചീ,

നല്ല വരികള്‍...

ആശംസകളോടെ.

ഹരിശ്രീ.

Sat Dec 01, 01:54:00 pm IST  
Blogger മന്‍സുര്‍ said...

സൂ...

നന്നായിരിക്കുന്നു ഈ വിപ്ലവ ചിന്തകള്‍

അടി വാങ്ങാന്‍ ചെണ്ടയും..കാശ്‌ വാങ്ങാന്‍ മാരാരും

നന്‍മകള്‍ നേരുന്നു

Sat Dec 01, 03:51:00 pm IST  
Blogger സു | Su said...

ശ്രീ :) ബോംബ് പൊട്ടിച്ച് ജീവിതം പുകയായിപ്പോകരുത്. ;)

സണ്ണിക്കുട്ടാ :) എന്നാലും കോരന് കിട്ടിയിട്ടുണ്ടാവില്ല ഒന്നും.

കണ്ണൂരാന്‍ :) ലാല്‍ സലാം!

ദാസ് :) സ്വാഗതം. കോരനതൊന്നും അറിയില്ല.

വേണുജീ :)

സഹയാത്രികന്‍ :) ഹിഹി, നല്ല മദ്യ”വിരുതന്‍” മാര്‍.

ക്രിസ്‌വിന്‍ ‍:)

പ്രമോദ് :) നല്ല കവിത. വായിക്കാന്‍ കിട്ടുമോന്ന് നോക്കട്ടെ.

ഉപാസന :) ഞാന്‍ പണ്ടേ ബൂര്‍ഷ്വയാ. ;)

ഹരീ :) എല്ലാം മായ!

ഹരിശ്രീ :)

മന്‍സൂര്‍ :)

നന്ദി, സുഹൃത്തുക്കളേ. വായനയ്ക്കും, അഭിപ്രായത്തിനും.

Sun Dec 02, 10:54:00 am IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

viplava kavitha nannaayi tto.

Sun Dec 02, 08:58:00 pm IST  
Blogger Pramod.KM said...

സൂവേച്ചീ.. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന കവിത ശരിക്കും ഇങ്ങനെയാണ്.

Tue Dec 04, 08:38:00 am IST  
Blogger സു | Su said...

പ്രിയ :)

പ്രമോദ് :) നന്ദി. വായിക്കാം.

Tue Dec 04, 11:13:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home