അയ്യോ ചേട്ടാ പോവല്ലേ
ദുഷ്ടാ...നീയിനി ഒറ്റ അക്ഷരം മിണ്ടിപ്പോകരുത്. എന്റെ ജീവിതം ഇങ്ങനെയാക്കിത്തീര്‍ത്തത് നീയൊരൊറ്റ ആളാണ്. ങീ...ങ്ങീ...ങ്ങീ.......
“സൂ...സൂ...”
“ങ്ങേ...ചേട്ടന്‍ വന്നോ?”
“വന്നു. ഇവിടെയെന്താ നടക്കുന്നത്? നീയാരോടാ ദേഷ്യപ്പെടുന്നത്?”
“ഓ...അതോ...അത് ഞാന്‍ പഠിക്ക്യാ...”
“പഠിക്കാനോ? എന്ത്?”
“അഭിനയം.”
“അഭിനയമോ? എന്താ ഇപ്പോ ഒരു അഭിനയം പഠിക്കല്‍? നിന്നെ ഏതേലും സിനിമേലെടുത്തോ?”
“ഓ...അതു പറയാന്‍ മറന്നു. വനിതാലോകത്തില്‍ ഇനി അഭിനയമത്സരം ആണ്.”
“അതെയോ? നിനക്ക് ആവുന്ന വല്ല ജോലിയും ചെയ്യരുതോ?”
“അതു ഞാന്‍ ചെയ്തുകഴിഞ്ഞു. എന്നിട്ടാ പഠിക്കാന്‍ തുടങ്ങിയത്.”
“എന്ത്?”
“ആവുന്ന ജോലി. ചായ കുടിച്ചു. രണ്ട് അടേം നാലു ദോശേം തിന്നു. എന്നിട്ട് ഇതു തുടങ്ങി.”
“അല്ലാ...ഒരു മത്സരം നടന്നിരുന്നല്ലോ? അതിന്റെ ഫലം എന്തായി?”
“എന്ത്? പാട്ടുമത്സരമോ?“
“അതെ. അതെന്തായി?”
“അതുകഴിഞ്ഞു. ഫലം വന്നു. സമ്മാനമൊക്കെ കിട്ടി. ഫസ്റ്റ് ആണ്.”
“ങ്ങേ! സമ്മാനം കിട്ടിയോ? നീയൊരൊറ്റ ആളേ പാടാന്‍ ഉണ്ടായിരുന്നുള്ളൂ?”
“ഏയ്...എനിക്കല്ല സമ്മാനം. വേറെ ആള്‍ക്കാര്‍ക്കാ. ഞാന്‍ ലാസ്റ്റ്ന്ന് ഫസ്റ്റാ.”
“അതു നന്നായി.”
“അതെന്താ?”
“നിനക്ക് സമ്മാനം കിട്ടിയാല്‍, നീ കൂടുതല്‍ പ്രാക്ടീസെന്നും പറഞ്ഞ് തുടങ്ങിയാല്‍, നമ്മള്‍ ഇടയ്ക്കിടയ്ക്ക് വീടുമാറേണ്ടിവരില്ലായിരുന്നോ?”
“അതെയതെ. എനിക്ക് വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.”
“ങ്ങേ? സമ്മാനം കിട്ടിയവരൊക്കെ നല്ലോണം പാടീട്ട് കിട്ടിയതല്ലേ? വെറുതെ കുറ്റം പറയരുത്.”
“ഛെ! ഛെ! അതല്ല. സ്വാധീനം എന്നുപറഞ്ഞാല്‍ അവരെന്റെ ബ്ലോഗ് വായിക്കാത്തവര്‍
ആയിരിക്കണമായിരുന്നു എന്നേ അര്‍ത്ഥമുള്ളൂ. എന്റെ ബ്ലോഗ് വായിച്ചതിനുശേഷം എന്റെ പാട്ടും സഹിക്കണമെന്നുവെച്ചാല്‍ കഷ്ടമല്ലേ?”
“ഇനി അഭിനയമത്സരത്തിന്റെ കാര്യം എങ്ങനെയാ?”
“പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടെങ്കില്‍ സമ്മാനം കിട്ടും.”
“എന്ത് പ്രാര്‍ത്ഥന?”
“ഷാരൂഖ് ഖാന്‍ വിധികര്‍ത്താവായി വരണേന്ന്.”
“വന്നാല്‍?”
“ഷാരൂഖ് ഖാന്റെ സിനിമകള്‍ ഏറ്റവും അധികം കണ്ടത് ഞാനാണെന്ന് പറയും. അതുകണ്ടാണ് അഭിനയം പഠിച്ചതെന്നും പറയും. ആ പറച്ചിലില്‍ ഷാരൂഖ്ഖാന്‍ വീണാല്‍ എനിക്ക് മാര്‍ക്ക് അധികം വീഴും. പിന്നെ ഇതുകഴിഞ്ഞാല്‍ അഭിനയിക്ക്യേ ഇല്ലെന്ന് എഴുതിക്കൊടുക്കുകേം ചെയ്യും. പിന്നെ ഏറ്റവും ഗുണമുള്ള കാര്യം ഷാരൂഖ് ഖാന്‍ എന്റെ ബ്ലോഗ് വായിക്കില്ലെന്നതാണ്. അതിന്റെ ദേഷ്യം ഷാരൂഖ് ഖാന് ഉണ്ടാവില്ലല്ലോ.”
“ശരി ശരി. എന്നാല്‍ നിന്റെ അഭിനയം കഴിയുന്നതുവരെ ലീവെടുക്കാം ഞാന്‍.”
“ഏയ്...അതൊന്നും വേണ്ട. ഞാന്‍ കണ്ണാടിയില്‍ നോക്കിപ്പറഞ്ഞുപഠിച്ചോളാം. ചേട്ടന്‍ വീട്ടില്‍ ഉള്ള സമയത്ത് ഒന്ന് ശ്രദ്ധിച്ച് കേട്ട് തിരുത്തിത്തന്നാല്‍ മതി. അതിനുവേണ്ടി ലീവെടുക്കുകയെന്നൊക്കെപ്പറഞ്ഞാല്‍....അതൊന്നും വേണ്ടെന്നേ...”
“പിന്നേ...നിന്റെ ഡയലോഗ് കേട്ട് തിരുത്താനല്ല. ആ ഡയലോഗ് കേട്ട്, എന്റെ പേരില്‍ ആരും ഗാര്‍ഹികപീഡനമെന്നും പറഞ്ഞ് കേസെടുക്കേണ്ടെന്ന് കരുതി, ലീവെടുത്ത്, മത്സരം കഴിയുന്നതുവരെ എങ്ങോട്ടെങ്കിലും പോയാലോന്ന് ആലോചിക്ക്യാ ഞാന്‍.”
“അയ്യോ ചേട്ടാ പോവല്ലേ...അയ്യോ ചേട്ടാ പോവല്ലേ...”
Labels: ഇങ്ങനെയും ആവാം
9 Comments:
“ അയ്യൊ സൂ...വേണ്ടാട്ടൊ....അയ്യോ സൂ...വേണ്ടാട്ടൊ!“
സത്യത്തില്‍ അതില്‍ പയറ്റുന്നുണ്ടോ? ;)
ഈ ‘വനിതാലോകം’ മത്സരമെന്നു പറഞ്ഞത്, ബൂലോകത്തിലെ ലോകത്തിന്റെ കാര്യാണോ? അതോ അമൃതയില്‍ മറ്റോ ഉള്ള സംഭവത്തിന്റെ കാര്യോ? ഇവിടെ കവിതാപാരായണമല്ലായിരുന്നോ? അതൊരു മത്സരമായിരുന്നോ? മൊത്തം ഡൌട്ടായി...
--
നന്ദുവേട്ടന്‍ പേടിച്ചുപോയോ? :)
ഹരീ :) വനിതാലോകത്തില്‍ കവിതാപാരായണം ആയിരുന്നു. പാട്ടും ആയിരുന്നു. ഞാനും പങ്കെടുത്തിരുന്നു. മത്സരം ആയിരുന്നു അത്. ഞാന്‍ വെറുതെ ഒരു ഉത്സാഹത്തിന് പങ്കെടുത്തു എന്നേയുള്ളൂ. എന്നാലും അത്രയൊക്കെ നടന്നിട്ട് ഹരിയതറിഞ്ഞില്ല എന്ന് പറഞ്ഞത് മോശമായിപ്പോയി. ഹരിയും പങ്കെടുക്കണമായിരുന്നു. ഇനി പോയി അതൊക്കെ ഒന്ന് വായിച്ചും കേട്ടും നോക്കുമെന്ന് കരുതുന്നു.
:)
ഇനി അഭിനയമത്സരത്തിനുകാണാം.
അതുവരെ അഭിനന്ദനമത്സരത്തിന്റെ തിരക്കിലാണേ!!
"പിന്നെ ഏറ്റവും ഗുണമുള്ള കാര്യം ഷാരൂഖ് ഖാന്‍ എന്റെ ബ്ലോഗ് വായിക്കില്ലെന്നതാണ്"
ഏതോ സിനിമയില്‍ പറയുമ്പോലെ...
"അവനവനെ അറിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍"
:)
കൊള്ളാം ട്ടോ.
നല്ല നര്‍മ്മം...
ഹരിയണ്ണന്‍ :) അതെ. അഭിനയമത്സരത്തിന് കാണാം.
തസ്കരവീരന്‍ :) "അവനവനെ അറിയുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍"
ഹോ...ഈ ലോകം മുഴുവന്‍ യഥാര്‍ത്ഥമനുഷ്യര്‍ ആയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.
ചാത്തനേറ്: എത്രേം പെട്ടന്ന് ഷാറൂഖ് ഖാനെ മലയാളം പഠിപ്പിച്ചിട്ടേയുള്ളൂ..
ഇതു കൊള്ളാം സൂവേച്ചീ. ഇനി അഭിനയം മാത്രമല്ലേ ബാക്കിയുള്ളൂ...
:)
എങ്കി ശരി മത്സരവേദീല് കാണാം :)
Post a Comment
Subscribe to Post Comments [Atom]
<< Home