ഗോമ്പറ്റീഷൻ പാട്ട്
ബൂലോഗത്തിൽ നേരം പോക്കാൻ,
കൈപ്പള്ളിയ്ക്കൊരു കൊതി തോന്നി.
ബ്ലോഗ് ഇവന്റ് തുടങ്ങുന്നെന്ന്,
സ്വന്തം ബ്ലോഗിൽ പോസ്റ്റിട്ടു.
സമയം പോക്കാൻ നോക്കിയിരിക്കും,
ബൂലോഗർക്കോ ഹരമായി.
ആരുടെ ബുക്കുകളെന്നൊരു പോസ്റ്റിൽ,
തേങ്ങയുടച്ചൂ മുന്നേറി.
നാലോ അഞ്ചോ പേരെന്നപ്പോൾ,
കൈപ്പള്ളിയ്ക്കോ തോന്നിപ്പോയ്.
ചിത്രം മെയിലിൽ ചെന്നു തുടങ്ങീ,
തുടരെത്തുടരെ പോസ്റ്റായി.
ഒന്നോ പത്തായ് പതിനഞ്ചായി,
ഓഫും ഓണും വരവായി.
പോയിന്റെല്ലാം വാരിക്കൂട്ടാൻ
ഓരോരാൾക്കും കൊതിയായി.
പോയിന്റെല്ലാം കൂട്ടിക്കൂട്ടി
കൈപ്പള്ളിയ്ക്കോ മതിയായി.
ഇരുപത്തഞ്ചിൽ നിർത്തിച്ചൂ,
ബൂലോഗർക്കു കലിപ്പായി.
ഇനിയും വേണം ഇനിയും വേണം,
ഒറ്റസ്വരത്തിൽ പാട്ടായി.
പാവം തോന്നിയ കൈപ്പള്ളി,
വേറൊരിവന്റിനു പോസ്റ്റിട്ടു.
ആരുടെ ഉത്തരമെന്നൊരു പോസ്റ്റുകൾ,
വീണ്ടും വീണ്ടും വരവായി.
പെറ്റിയടിച്ചും പോയിന്റിട്ടും,
അഞ്ചൽക്കാരനു മതിയായി.
ഓണും ഓഫും വീണ്ടുമടിച്ച്
ബൂലോഗർക്കോ ഖുശിയായി.
(എനിക്ക് പത്തുമിനുട്ട് വെറുതേ കിട്ടിയപ്പോൾ ഗോമ്പറ്റീഷൻ എന്ന ബ്ലോഗിന്റെ കാര്യങ്ങൾ എനിക്ക് തോന്നിയത് എഴുതിയതാണ്. ഇത് ആരേയെങ്കിലുമോ എന്തിനെയെങ്കിലുമോ കളിയാക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. അങ്ങനെ എല്ലാവർക്കും തോന്നുന്നെങ്കിൽ പോസ്റ്റ് എടുത്തുകളയുന്നതാണ് എന്ന് അറിയിച്ചുകൊള്ളുന്നു).
Labels: വെറുതേ
21 Comments:
കൊള്ളാമല്ലോ സൂവേച്ചീ...
:)
മകന്റ അച്ഛനിലെ മ്യുസിക്കിട്ട് നോക്കണോ..
ഇരുപത്തിയഞ്ചിലല്ലല്ലോ നിന്നത്.. അമ്പതിലല്ലേ..
ഖുശി...ഖുശി...
:)
ഒത്തൊരുമിച്ചൊരു ഗോമ്പറ്റീഷൻ ..
മൊത്തം പേർക്കും ഹരമായി....
പുസ്തകമങ്ങനെ തട്ടില്‍ വെച്ച് ..
....
ഐഡിയ കൊള്ളാം സൂ..
ഓ പിന്നേ... പോസ്റ്റെടുത്ത് കളയുംന്ന്... അതും ഒരാള്‍ക്ക് തോന്നിയാപ്പോരാ... എല്ലാവര്ക്കും തോന്നണംന്ന്. അതെങ്ങിനെയാ നടക്കുക? ഓരോരോ നമ്പരിടുന്നതേ... ;-)
പാട്ടുകൊള്ളാം... ഈ ഗോമ്പറ്റീഷനെങ്ങാനും റിയാലിറ്റി ഷോയാക്കുവാണേല് ഈ പാട്ടുപയോഗിക്കാം... തുള്ളല്‍ പാട്ടിന്റെ ട്യൂണ്‍ കൊടുക്കാം... :-)
--
വെറുതേ ആയിരുന്നെങ്കീലും കൊള്ളാം
മനോഹരമായിരിക്കുന്നു
അടിപൊളി
(മീറ്റിനു വരുമ്പോള്‍ കവിത ചെല്ലുന്നില്ല,ഇത് പാടിക്കോളാം)
ഞാന്‍ ഇതു എടുത്തു കളഞ്ഞിരിക്കുന്നു
ഹോം ഫ്രീം.. കുട്ടിച്ചാത്താ....
മായ്ച്ചു കള ഈ പോസ്റ്റ്...!!
പാട്ട് നന്നായീന്ന് പറേണേല് ആദ്യം ഞാന്‍ ചോദിക്കുന്നതിന് ഉത്തരം പറയണം..
(സീക്രട്ടാണേ.. കൈപ്പള്ളി അറിയണ്ട..)
“35 - ഇതാരുടെ ഉത്തരങ്ങൾ “
“ഇത് നിങ്ങളല്ലേ നിങ്ങളല്ലേ......
അല്ലേ അല്ലേ ചൊല്ലൂ സൂൂൂൂൂ...“
:)
സബാഷ്...
പാട്ട് കൊള്ളാം...
നന്നായിട്ടുണ്ട്..
പാട്ടു കൊള്ളാം.
ഓരോരോ + ആൾക്കും എന്നതു് ഓരോരാൾക്കും എന്നാകുന്നതു് ഏതു സന്ധിയാണു സൂ? വിഷമസന്ധി?
കലപില പോലെ വരുന്നൊരു കവിതകള്‍
ബൂലോഗത്തില്‍ സ്ഥിരമായി
വായ്ച്ചു മടുക്കും ഇഷ്ട ജനങ്ങളെ
ആമോദത്താല്‍ ആറാടിക്കാന്‍
ഈ സൂക്കല്ലാതര്ക്ക് കഴിയും
:) നല്ല പാട്ട് സുവേച്ചി :) ഇന്നലെ കണ്ടതാ. പക്ഷെ ഇതാരുടെ ഉത്തരം എന്നതിനു മറുപടി എഴുതാൻ ഓടിപ്പാഞ്ഞ് പോയതോണ്ട് ഇവിടെ കമന്റാൻ മറന്ന് പോയ് :)
"ഇത് ആരേയെങ്കിലുമോ എന്തിനെയെങ്കിലുമോ കളിയാക്കാൻ ഉദ്ദേശിച്ച് എഴുതിയതല്ല. അങ്ങനെ എല്ലാവർക്കും തോന്നുന്നെങ്കിൽ പോസ്റ്റ് എടുത്തുകളയുന്നതാണ് എന്ന് അറിയിച്ചുകൊള്ളുന്നു)."
എന്താ സംശയം?
ഇതു് എന്നെ ഉദ്ദേശിച്ച് എഴുതിയതാണു്. എന്നെ മാത്രം കരുതി കൂട്ടി മനഃപൂരവ്വം കളിയാക്കാൻ എഴുതിയതാണു്.
വളരെ. വളളളളരെ ഇഷ്ടപ്പെട്ടു എന്നും പറയട്ടെ. കാര്യമൊക്കെ ശരി തന്നെ. ഇതു് എടുത്തു് കളയാനായിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ. ഇവിടെ പ്രതിഷേദിച്ച് ഞാൻ ഒരു പരുവമാക്കും. പറഞ്ഞില്ല എന്നു വേണ്ട.
പിന്നെ ഈ പാട്ടിലോട്ട് ഞാൻ ഒരു link കൊടുക്കുന്നു.
കൊള്ളാം സൂ!
:)
ഓ.ടോ.
സന്ധി മനസ്സിലായി. ഇനി വൃത്തം കൂടിപ്പറയൂ ഉമേഷേ...
സൂ..
കൊള്ളാം. ഇതിനനുസരിച്ചുള്ള അഗ്രൂന്റെ ഡാന്‍സ് ഞാന്‍ ഭാവനയില്‍ കാണുകായിരുന്നു..:)
അതു കലക്കി സൂ. മൊത്തത്തിൽ തൂത്തുവാരി. ഗോംബറ്റീഷനും അനുബന്ധസംഗതികളും സൂപ്പർ സംഭവങ്ങളായിരിക്കുവാണല്ലോ. ഇതും അടിച്ചു പൊളിച്ചു :))))))))))))
അടിപൊളി..ചേച്ചി അടിപൊളി! ഇത് കളിയാക്കല്‍ ആണെന്ന് എനിക്ക് തോന്നിയില്ല..പിന്നെ, ആ എവെന്റില് പന്കെടുക്കണം എന്നൊക്കെ തോന്നിയിരുന്നു. ചില കാരണങ്ങള്‍ കൊണ്ട് അയച്ചില്ല.
ശ്രീ :)
സിജു :) മ്യൂസിക്കിടൂ. അമ്പത് ഒപ്പിക്കാൻ പറ്റില്ല.
പകൽകിനാവൻ :)
ആർപീയാർ :)
ഹരീ :) തുള്ളല്പ്പാട്ടാക്കാം.
പാവപ്പെട്ടവൻ :)
വല്യമ്മായി :) അതുവേണ്ട. ആദ്യം കവിത, പിന്നെ പാട്ട്
കരീം മാഷേ :) ഹോം ഹ്രീം ഒന്നും ഇവിടെച്ചിലവാകില്ല.
അഭിലാഷങ്ങൾ :) അല്ല്ലേ അല്ലേ ചൊല്ലൂന്ന് പ്രാസം ഒപ്പിച്ചിട്ട് അഭിയ്ക്ക് പെറ്റി കിട്ടി അല്ലേ?
കനൽ :)
ഷിഹാബ് :)
ഉമേഷ്ജീ :) അതുശരിയല്ലെങ്കിൽ വിഷമസന്ധിയാവും എനിക്ക്. ലോപസന്ധി ആയാലെന്താ?
കൂട്ടുകാരൻ :)
പ്രിയ :)
കൈപ്പള്ളീ :) സന്തോഷം.
പാഞ്ചാലി :)
കിച്ചു :) അഗ്രൂന്റെ ഡാൻസ് ഉണ്ടെങ്കിൽ നന്നാവും. പക്ഷേ ആരും ഓടിക്കാതിരുന്നാൽ മതി.
ലക്ഷ്മി :)
മേരിക്കുട്ടീ :)
എല്ലാവർക്കും നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home