പാട്ട്
"ചേട്ടാ...."
"എന്താ സൂ...."
"സ്റ്റാർസിംഗറിൽ, സോണിയ പാട്ടുപാടിയിട്ട്, ലളിതച്ചേച്ചി കരഞ്ഞപ്പോ, ദീദി എന്തു പറഞ്ഞു?"
"എന്തു പറഞ്ഞു?"
"ദീദി പറഞ്ഞില്ലേ? എന്തെങ്കിലും ഉണ്ടെങ്കിൽ, അതു മനസ്സിനെ ടച്ച് ചെയ്യുന്ന വിധത്തിലാവണംന്ന്."
"അതേ...പാട്ട് പാടുമ്പോൾ, മനസ്സിനെ ടച്ച് ചെയ്യണം എന്നോ മറ്റോ അല്ലേ പറഞ്ഞത്?"
"അതുകേട്ടപ്പോൾ എനിക്കൊരു സംശയം."
"എന്ത്?"
"ഞാൻ പാടിയാലും മനസ്സിനെ ടച്ച് ചെയ്യുന്ന വിധത്തിലാവുമോന്ന്."
"നീ പാട്ടുപാടുമോ? അതെപ്പോ സംഭവിച്ചു?"
"ഞാൻ പാടും. പക്ഷേ ആരും ഒരവസരം തന്നില്ല."
"അവരുടെ ഭാഗ്യം."
"എന്ത്?"
"അല്ലാ...ആർക്കും ഭാഗ്യമില്ല, അതുകേൾക്കാൻ എന്നു പറഞ്ഞതാ."
"അതെയതെ. ഞാനൊന്ന് പാടട്ടേ? ടച്ച് ചെയ്യുന്നുണ്ടോന്ന് നോക്കുമോ?"
"ഇപ്പോത്തന്നെ വേണോ?"
"വേണം."
"ഇന്നു കണ്ണാടിയിൽ നോക്കിയാണോ ദൈവമേ ഞാനെണീറ്റത്!"
"എന്ത്?"
"ഒന്നുമില്ല. കണ്ണട അഴിച്ചുവയ്ക്കട്ടെ. പാട്ടുകേൾക്കാൻ അതുവേണ്ടല്ലോന്ന് പറഞ്ഞതാ."
"ങാ... അതാ നല്ലത്.”
“തുടങ്ങട്ടേ?”
“ദൈവമേ...കാത്തോളണേ....”
“മഞ്ഞിൽ വിരിഞ്ഞ പൂവേ...
പറയൂ നീ ഇളം പൂവേ...
മിഴിയോരം....
നനഞ്ഞൊഴുകും....”
“സൂ....”
“ചേട്ടാ...”
“സൂ... (ഗദ്ഗദ്ഗദ്)“
“എന്തുപറ്റീ? ഞാൻ തുടങ്ങിയല്ലേ ഉള്ളൂ. അപ്പോഴേക്കും മനസ്സിനെ ടച്ച് ചെയ്തോ?”
“സൂ...(ഗദ്ഗദ്ഗദ്..)“
“എന്താ? അപ്പോ എന്റെ പാട്ട് കൊള്ളാം അല്ലേ?”
“അതല്ല. എന്റെ പ്രായത്തിൽ എത്രയോ പേരുണ്ടായിരുന്നു. എന്നിട്ടും നിന്റെ അച്ഛൻ നിന്നെ എനിക്കുതന്നെ കെട്ടിച്ചുതന്നല്ലോ...നിന്റെ പാട്ട് സഹിക്കേണ്ടിവന്നപ്പോൾ ദൈവത്തിന്റെ ആ ക്രൂരത മനസ്സിനെ ടച്ച് ചെയ്തു പോയീ....”
“കലാപക്കാതലാ.......”
Labels: വെറുതേ
13 Comments:
വായിച്ചു. ആശംസകൾ!
“കലാപക്കാതലാ...”
എന്നാലും ചേട്ടനെ ഇങ്ങനെ വിളിക്കണ്ടായിരുന്നു ;)
നമുക്ക് പാടാന്‍ തോന്നിയാല്‍ നമ്മള് പാടുക തന്നെ വേണം അല്ലേ സൂവേച്ചീ :)
അപ്പോള്‍ സൂ പോയി അങ്ങ് ഉത്തമ കുടുംബിനി ആയി അല്ലെ, അഭിനന്ദനങ്ങള്‍! :)
അവസാനത്തെ ആ കലാപക്കാതലാ..
ഹോ ടച്ച് ചെയ്തു :)
:-)
ശരിക്കും ടച്ച് ചെയ്യുമോന്നറിയാനായി ഒരു സാമ്പിള്‍ ഇവിടെ ആഡിയോയായിട്ടാല് എങ്ങിനിരിക്കും?
--
ഹിഹി :)
തളരരുത്...വീണ്ടും വീണ്ടും പാടണം . ..എന്നാല്ലല്ലേ ഭാവം വരൂ..
ഹ,ഹ..
അപ്പ ഇതാണല്ലേ ടച്ചിങ് :)
Haree | ഹരീ said...
:-)
ശരിക്കും ടച്ച് ചെയ്യുമോന്നറിയാനായി ഒരു സാമ്പിള്‍ ഇവിടെ ആഡിയോയായിട്ടാല് എങ്ങിനിരിക്കും?
ഒന്നൂടാലോചിച്ചിട്ട് പോരേ മാഷേ ഇങ്ങനൊക്കെ പറയുന്നത്......
സൂച്ചേച്ചീ ഞാനിവിടെ വന്നിട്ടില്ലാ........
ഹ ഹ. അതു കലക്കി സൂ
സജിം :) നന്ദി.
ശ്രീ :) അതേയതെ. പാടാൻ തോന്നിയാൽ പാടണം. പക്ഷേ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.
ആത്മേച്ചീ :)
ശ്രീഹരീ :)
ഹരീ :) അതുവേണോ? ആകെ അഞ്ചാറുപേർ വായിക്കാൻ വരുന്നുണ്ട്. അതും കൂടെ ഇല്ലാതാക്കണോ?
രസികൻ :) ഹിഹിഹിഹി.
മേരിക്കുട്ടീ :) എന്നാലല്ലേ ഭാവം മാറൂ എന്നാണ്.
പി. ആർ :) ഹിഹി
പ്രിയ ഉണ്ണികൃഷ്ണൻ :) ആയിരിക്കും.
തോന്ന്യാസീ :) അതെ. അതുതന്നെയാണ് ഞാൻ പറഞ്ഞത്. പിന്നെ, വനിതാലോകം ബ്ലോഗിൽ ഞാൻ പാടിയിട്ടിട്ടുണ്ട് കേട്ടോ. (ലിങ്ക് തെരയണം). എന്റെ ബ്ലോഗിലെ തന്നെ കവിത. അതു കേട്ടവരൊന്നും ഇനി പാടിയിടാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല.
ലക്ഷ്മീ :)
സു ധൈര്യമായിട്ട് പാടിക്കോ. അതിപ്പോ സു പാടിയാലും ഇല്ലെങ്ങിലും ചേട്ടന് കലാപത്തിനു മറ്റൊരു കാരണം ഉണ്ടാക്കും..എന്നാലും ദീദിയുടെ ഗദ്ഗദം കലക്കി. വീണ്ടും വരാം. :)
Post a Comment
Subscribe to Post Comments [Atom]
<< Home