Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, July 16, 2009

സീതയെക്കുറിച്ച് അല്പം

--വണ്ണമിരിക്കവേ യാഗാർത്ഥം ഭൂമി തന്നെ
കീറുമ്പോളതിലുണ്ടായ് ദിവ്യയായൊരു കന്യാ.
സിതയിൽനിന്നുമവൾ ജനിക്കനിമിത്തമായ്
സീതയെന്നവൾക്കൊരു പേരുമുണ്ടായി വന്നു
സിതയായതു കൊഴുകൊണ്ടു കീറിന ചാലിൽ
പേരിതായെന്നതറിഞ്ഞീടണമെല്ലാവരും.

(വാല്‍മീകി രാമായണം - കേരളഭാഷാഗാനത്തില്‍ നിന്ന്. ഭാഷാന്തരം- കേരളവര്‍മ്മ തമ്പുരാന്‍ തിരുമനസ്സ്)

ഭൂമി കീറുമ്പോളുണ്ടായ കന്യകയ്ക്ക് സീത എന്ന പേരിട്ടു. സീത എന്നു പേരു വരാൻ കാരണം സിതയിൽ നിന്നുണ്ടായവൾ എന്ന അർത്ഥത്തിലാണ്. സിത എന്നാൽ ഉഴവുചാൽ എന്നർത്ഥം.

സീതയെ രാമൻ വന്ന് വില്ലുകുലച്ച് സ്വന്തമാക്കി. അയോദ്ധ്യയിൽ കൊണ്ടുപോയി. രാമന് കാട്ടിൽ പോകേണ്ടിവന്നു. സീതയും കൂടെപ്പോയി. രാവണൻ കട്ടുകൊണ്ടുപോയി. പിന്നെ രാമൻ, യുദ്ധം ചെയ്ത് തിരികെക്കൊണ്ടുവന്നു. അലക്കുകാരന്റെ വാക്ക് കേട്ട് സീതയെ സംശയിച്ച് ഉപേക്ഷിച്ചു. അതിലൊരു കഥയുണ്ട്. സീത മിഥിലയിൽ ജനകന്റെ മകളായി വളർന്നു. ഒരിക്കൽ രണ്ടു തത്തകൾ - ഒരാണും പെണ്ണും- സംസാരിക്കുന്നത് സീത കേട്ടു. ശ്രീരാമൻ സീതയെ കല്യാണം കഴിക്കും എന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. സീത തത്തകളെ പിടിച്ചുകൊണ്ടുവരാൻ പറഞ്ഞു. കിട്ടിയപ്പോൾ, തത്തകളോട് ഇക്കഥകളൊക്കെ എങ്ങനെ അറിഞ്ഞു എന്നു ചോദിച്ചപ്പോൾ വാൽമീകിമഹർഷിയുടെ ആശ്രമത്തിനടുത്താണ് താമസിക്കുന്നതെന്നും അദ്ദേഹം ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കുന്നതു കേട്ടു മനസ്സിലാക്കിയതാണെന്നും തത്തകൾ പറഞ്ഞു. അതു കഴിഞ്ഞ് തങ്ങളെ വിടാൻ പറഞ്ഞപ്പോൾ സീത ആണിനെ മാത്രം വിടും. ഗർഭിണിയായ തന്റെ ഭാര്യയെ വിടാൻ വേണ്ടി ആൺ‌തത്ത, അപേക്ഷിക്കും. പക്ഷേ ശ്രീരാമൻ വന്നിട്ടേ വിടൂ എന്ന നിലപാടിലായിരുന്നു സീത. അപ്പോ പെൺ‌തത്ത, ഗർഭിണിയായിരിക്കുമ്പോൾ എന്നെ ഭർത്താവിൽ നിന്ന് അകറ്റിയതുകൊണ്ട്, നീയും ഗർഭിണിയായിരിക്കുമ്പോൾ, ഭർത്താവിൽനിന്ന് അകന്നുനിൽക്കാനിടയാവട്ടെ എന്ന് സീതയെ, ശപിക്കും. എന്നിട്ട് പെൺ‌തത്ത മരിച്ചുപോകും. ശ്രീരാമന്റെ നാട്ടിൽ ജനിക്കുമെന്നും എന്റെ വാക്കുകേട്ട് ശ്രീരാമൻ സീതയെ ഉപേക്ഷിക്കാനിടവരട്ടെ എന്നും പറഞ്ഞ് ആൺ തത്ത സങ്കടത്തിൽ, ഗംഗയിൽ മുങ്ങിച്ചാവും. ആ ആൺ തത്തയാണ് അലക്കുകാരനായിട്ട് പിന്നീട് ജനിക്കുന്നത്.

(കടപ്പാട് :- പുരാണകഥാമാലിക - മാലി)

സീതയ്ക്ക് രണ്ടു പുത്രന്മാരുണ്ടാകുന്നു. ലവനും കുശനും. അവർ ഒരിക്കൽ അയോദ്ധ്യാരാജ്യത്ത് എത്തുകയും, രാമൻ അവരെ തിരിച്ചറിയുകയും ചെയ്യും. എന്നിട്ട് സീതയും വരും. സീതയെ എല്ലാവരും അംഗീകരിക്കുകയും ചെയ്യും. പക്ഷെ, സീതയ്ക്ക് സങ്കടമാവുകയും, ഭൂമി പിളർന്നുവന്ന് സീത അതിലേക്ക് പോവുകയും ചെയ്യും.

Labels: , ,

12 Comments:

Blogger ramaniga said...

ithu ormippichathinu nandhi!

Thu Jul 16, 08:05:00 pm IST  
Blogger ആത്മ said...

ennaalum aa alakkukaaran aaLu koLLaamallo!

samayamuLLappOL aa alakkukaarante bhaagam onn viSadhamaayi-ePOL engine,enthinu-past tense le kathayalla present tensil- aa alakkukaaran enthinaayi SreeraamanOt adhdhEhaththinte bhaaryaye upEkshikkaan paRanjnju enn paRanjnju tharaamO soojee? :)
athO, alakkukaaranu poorvvajanmam OrmmayuNtaayirunnO?

ente malayalam font inn varunnilla.

Thu Jul 16, 11:11:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ശ്രീഭഗവതിയെ വരവേറ്റൂ ല്ലേ?

അതേയ്, വാല്‍മീകിരാമായണം പരിഭാഷ എന്നുകൊടുത്താല്‍ നന്നായിരിയ്ക്കും.
-ജ്യോതി.

Fri Jul 17, 07:53:00 am IST  
Blogger സു | Su said...

രമണിഗ :)

ആത്മേച്ചീ :) യുദ്ധം കഴിഞ്ഞ് രാജ്യത്ത് തിരിച്ചെത്തിക്കഴിഞ്ഞൊരു ദിവസം, നടക്കാനിറങ്ങിയപ്പോൾ, അലക്കുകാരൻ, ഭാര്യയോട്, ശ്രീരാമനെപ്പോലെയല്ല ഞാൻ, കണ്ടില്ലേ, രാവണന്റെ അടുത്ത് പോയി താമസിച്ചിട്ടും സീതയെ തിരിച്ചുകൊണ്ടുവന്നത് എന്നൊക്കെപ്പറയുന്നത് ശ്രീരാമൻ കേൾക്കും. (ഇങ്ങനെയൊക്കെയാണ് കഥയെന്ന് എന്റെ ഓർമ്മ. വിശദമായി ആരോടെങ്കിലും ചോദിച്ചിട്ട് പറയാം. എനിക്കിത്രയേ ഓർമ്മയുള്ളൂ).

ജ്യോതീ :) വരവേറ്റു. വാൽമീകി രാമായണം എന്നെഴുതിയിട്ടുണ്ടല്ലോ.

Fri Jul 17, 01:33:00 pm IST  
Anonymous Anonymous said...

തെറ്റ് ചെയ്തത് രാമനാണെങ്കില്‍ എന്തെങ്കിലും ന്യായീകരണം കാണണമല്ലോ അല്ലെ? രാമന്‍ ചെയ്ത തോന്യാസതിനും ഉത്തരവാദി പാവം സീത തന്നെ. ബാലിയെ ഒളിയംബെയ്തു കൊന്നതിനും ഉണ്ടായിരുന്നു ഇത് പോലെ ചില ന്യായങ്ങള്‍, :(

Fri Jul 17, 03:46:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

Valmiki wrote in Sanskrit and the malayalam version must be from 'paribhaaShaa'/ 'vivarththanam'- allE? :-)

(you can delete this comment).

Fri Jul 17, 05:18:00 pm IST  
Blogger കുമാരന്‍ | kumaran said...

നന്നായിട്ടുണ്ട്.

Fri Jul 17, 09:00:00 pm IST  
Blogger ആത്മ said...

സൂജീ,
ഇപ്പോള്‍ ചെറിയ ഓര്‍മ്മ വരുന്നു..
നന്ദി! :)

Fri Jul 17, 09:55:00 pm IST  
Blogger സു | Su said...

കവിത :) എല്ലാത്തിനും ഓരോ ന്യായങ്ങളുണ്ടാവുമായിരിക്കും. ദൈവം മനുഷ്യരൂപത്തിൽ അവതരിക്കുന്നത് അങ്ങനെയെന്തെങ്കിലും ചെയ്യാൻ ആവുമല്ലോ.

ജ്യോതീ :) അതെനിക്കു മനസ്സിലായി. വാൽമീകി രാമായണം എന്നെഴുതിയിട്ടുണ്ടല്ലോന്ന് ഞാനും വിചാരിച്ചു. പരിഭാഷ എന്നും കൊടുക്കാം.

കുമാരൻ :)

ആത്മേച്ചീ :) രാമാശ്വമേധം കിളിപ്പാട്ട് എന്നൊരു കൃതിയുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത്

“സീതേ! സതീജനം ചൂടുന്ന മാലികേ!
ഭൂതലം പെറ്റുണ്ടായ പുണ്യമേ!
ഏതുമൊന്നും പഴിച്ചീല നീയെങ്കിലും
നീതികേടുണ്ടെന്നു ചൊല്ലുന്നിതു ചിലർ.

കാരുണ്യമില്ലായ്മ കൊണ്ടു നാനാജനം
കാടുതന്നേ പറഞ്ഞീടുന്നതിങ്ങനെ
കാമിനീരത്നമേ കേട്ടാലുമിന്നിയും
കാന്തനു നിന്നെക്കുറിച്ചില്ല സംശയം

എന്നാണെന്ന് ഞാൻ ഒരു പുസ്തകത്തിൽ വായിച്ചു. അതിൽ കുറച്ചേ കൊടുത്തിട്ടുള്ളൂ.

Sat Jul 18, 08:12:00 pm IST  
Blogger ആത്മ said...

:)

Sat Jul 18, 09:01:00 pm IST  
Blogger ശ്രീ said...

നന്നായി. കര്‍ക്കിടകമല്ലേ... :)

Sun Jul 19, 01:26:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :)

ശ്രീ :)

Tue Jul 21, 03:09:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home