Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, September 14, 2009

വൃക്ഷം

നൊമ്പരച്ചിതൽ
കുടിയേറിയ ചില്ലകൾ.
ആത്മവിശ്വാസത്തിന്റെ
ദ്രവിച്ച വേരുകൾ.
ഇടയ്ക്കിടയ്ക്ക് മുളച്ചുകൊഴിയുന്ന
സന്തോഷത്തിന്റെ നാമ്പുകൾ.
പ്രതീക്ഷയുടെ പച്ചയിലകൾ,
നിരാശയുടേതായ പഴുത്തയിലകൾ.
വാക്കുകളുടെയൊരു ശക്തിയേറിയ കാറ്റുമതി,
മനസ്സെന്ന വൃക്ഷം
കടപുഴുങ്ങി വീഴാൻ.

Labels:

5 Comments:

Blogger വല്യമ്മായി said...

ഇവിടെ ഒരുത്തന്‍ മിക്ക സമയത്തും കണ്ണാടിയുടെ മുമ്പിലാ,ഇളീച്ച് കാട്ടിയിട്ട് :)

Mon Sept 14, 10:56:00 pm IST  
Blogger വല്യമ്മായി said...

ായ്യോ പോസ്റ്റ് മാറി പോയി,ഇത് ചിരിക്കിട്ട കമന്റ് ആയിരുന്നു.

ഏത് ശക്തിയേറിയ കാറ്റിനേയും തടങ്ങു നിര്‍ത്താന്‍ വേറുകള്‍ക്കെന്നും ശക്തിയുണ്ടാകട്ടെ :)

Mon Sept 14, 10:59:00 pm IST  
Blogger ആത്മ/പിയ said...

നല്ല ആശയം! :)
“അഭിനന്ദനങ്ങള്‍!”

Tue Sept 15, 12:48:00 am IST  
Blogger ശ്രീ said...

അപ്പോള്‍ നല്ല ആത്മവിശ്വാസം ഉണ്ടെങ്കില്‍ ശക്തമായ വാക്കുകള്‌ക്കെതിരെയും പിടിച്ചു നില്‍ക്കാന്‍ പറ്റണമല്ലോ... നന്നായി, സൂവേച്ചീ.

Tue Sept 15, 07:59:00 am IST  
Blogger സു | Su said...

വല്യമ്മായീ :) ഇളിച്ചുകാട്ടിക്കോട്ടെ. ഇപ്പഴല്ലേ അതിനൊക്കെ ഒരു നേരമുണ്ടാവൂ. (കമന്റ് ആ പോസ്റ്റിന്റേതായി വായിച്ചുകൊള്ളാം).

ചിലപ്പോൾ വേരൊക്കെ മുറിഞ്ഞുപോകാനും ഇടയുണ്ട്.

ആത്മേച്ചീ :)

ശ്രീ :) പറ്റുമെന്നാണ് എന്റെ തോന്നൽ.

Tue Sept 15, 02:05:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home