വൃക്ഷം
നൊമ്പരച്ചിതൽ
കുടിയേറിയ ചില്ലകൾ.
ആത്മവിശ്വാസത്തിന്റെ
ദ്രവിച്ച വേരുകൾ.
ഇടയ്ക്കിടയ്ക്ക് മുളച്ചുകൊഴിയുന്ന
സന്തോഷത്തിന്റെ നാമ്പുകൾ.
പ്രതീക്ഷയുടെ പച്ചയിലകൾ,
നിരാശയുടേതായ പഴുത്തയിലകൾ.
വാക്കുകളുടെയൊരു ശക്തിയേറിയ കാറ്റുമതി,
മനസ്സെന്ന വൃക്ഷം
കടപുഴുങ്ങി വീഴാൻ.
Labels: എനിക്കു തോന്നിയത്
5 Comments:
ഇവിടെ ഒരുത്തന് മിക്ക സമയത്തും കണ്ണാടിയുടെ മുമ്പിലാ,ഇളീച്ച് കാട്ടിയിട്ട് :)
ായ്യോ പോസ്റ്റ് മാറി പോയി,ഇത് ചിരിക്കിട്ട കമന്റ് ആയിരുന്നു.
ഏത് ശക്തിയേറിയ കാറ്റിനേയും തടങ്ങു നിര്‍ത്താന്‍ വേറുകള്ക്കെന്നും ശക്തിയുണ്ടാകട്ടെ :)
നല്ല ആശയം! :)
“അഭിനന്ദനങ്ങള്‍!”
അപ്പോള്‍ നല്ല ആത്മവിശ്വാസം ഉണ്ടെങ്കില്‍ ശക്തമായ വാക്കുകള്‍ക്കെതിരെയും പിടിച്ചു നില്ക്കാന് പറ്റണമല്ലോ... നന്നായി, സൂവേച്ചീ.
വല്യമ്മായീ :) ഇളിച്ചുകാട്ടിക്കോട്ടെ. ഇപ്പഴല്ലേ അതിനൊക്കെ ഒരു നേരമുണ്ടാവൂ. (കമന്റ് ആ പോസ്റ്റിന്റേതായി വായിച്ചുകൊള്ളാം).
ചിലപ്പോൾ വേരൊക്കെ മുറിഞ്ഞുപോകാനും ഇടയുണ്ട്.
ആത്മേച്ചീ :)
ശ്രീ :) പറ്റുമെന്നാണ് എന്റെ തോന്നൽ.
Post a Comment
Subscribe to Post Comments [Atom]
<< Home