ഇതെന്താണ്
ഇതെന്താണെന്ന് പറയാമോ?
പിടഞ്ഞുകൊണ്ടൊരു ചോദ്യം.
ഉത്തരങ്ങളൊരുപാട്.
ചെമ്പരത്തിപ്പൂവെന്ന്,
മുമ്പു കണ്ടില്ലെന്ന്,
അറിയില്ലെന്ന്,
പറയില്ലെന്ന്,
ഓർമ്മയില്ലെന്ന്,
മറന്നുപോയെന്ന്.
ചങ്കാണ് പറിച്ചുവെച്ചുകാട്ടുന്നത്,
പിടഞ്ഞുകൊണ്ടിരിക്കുന്നത്.
ഇതൊക്കെ കേട്ടാല്‍പ്പിന്നെ
കലങ്ങിയൊഴുകിപ്പോകാത്ത
ചങ്കെവിടെയുണ്ട്?
Labels: വെറുതേ
3 Comments:
too good
ദൈവമേ!
ഈ സൂവിനെന്തുപറ്റി!?
എന്തിനാ ഇപ്പോ ചങ്കൊക്കെ പറിച്ച് കാട്ടാന്‍ പോയത്?
ആരും ശരിയല്ല സൂ,:)
എന്നിട്ടിപ്പം ചങ്ക് എവിടെ??!!
വല്യമ്മായീ :) നന്ദി.
ആത്മേച്ചീ :) ചങ്കെടുത്ത് കാട്ടിയാലും ഇതൊക്കെയല്ലേ പറയുക. ചങ്ക് ഒരുവിധത്തിൽ തിരിച്ചുവെച്ചു.
Post a Comment
Subscribe to Post Comments [Atom]
<< Home