ചിരി
കുഞ്ഞേ ചിരിക്ക നീ കണ്ണാടിനോക്കി-
യെന്നമ്മ പതുക്കെപ്പറഞ്ഞീടുമ്പോൾ,
കണ്ണാടിയിൽ നോക്കി കോപ്രായവും കാട്ടി
കുഞ്ഞു പിന്നീടു ചിരിച്ചീടുന്നു.
തിരികെക്കിട്ടീടുമാ ചിരിയൊന്നാക്കണ്ണിൽ,
ആഹ്ലാദമഴവില്ലു തെളിയിക്കുന്നൂ.
കുഞ്ഞേ ചിരിക്ക നീ ലോകത്തെനോക്കി-
യെന്നമ്മ പിന്നീടു പറഞ്ഞീടുന്നു.
മറുചിരി കിട്ടിയില്ലെന്നാകിലും ചിരിക്ക നീ,
അമ്മ മനസ്സിൽ പറഞ്ഞീടുന്നു.
Labels: വെറുതേ
2 Comments:
"മറുചിരി കിട്ടിയില്ലെന്നാകിലും ചിരിക്ക നീ,
അമ്മ മനസ്സിൽ പറഞ്ഞീടുന്നു."
ലോകത്തെ നോക്കി ചിരിയ്ക്കാനും മറ്റുള്ളവരെ ചിരിപ്പിയ്ക്കാനും (സന്തോഷിപ്പിയ്ക്കാനും) കഴിയുന്നുവെങ്കില്‍ അത് ഭാഗ്യം തന്നെ.
ശ്രീ :) ഭാഗ്യം തന്നെ.
Post a Comment
Subscribe to Post Comments [Atom]
<< Home