പുഴ പറയുന്നു
ആഴത്തിലാണ്ടുപോയ് ഓമനക്കുഞ്ഞുങ്ങൾ
എല്ലാം സഹിച്ചുകൊണ്ടിനിയുമൊഴുകണം.
ജീവിതക്കടലിലായ് നീന്തിത്തുടിക്കാതെ,
പ്രാണൻ പൊലിഞ്ഞുപോയ്...
പാവമാക്കുഞ്ഞുങ്ങൾ.
പിഴയൊന്നും ചെയ്യാതെ പഴിയതു കേൾക്കണം,
ശാപങ്ങളൊരുപാട് തലയിലേറ്റീടണം,
ഭീതിയാൽ നോക്കുന്ന കണ്ണുകൾ കാണണം,
ഭാരങ്ങളെത്രയോ ഇനിയും സഹിക്കണം.
ഓർത്തോർത്തുനിൽക്കുവാൻ നേരമില്ലല്പവും
ഒഴുകിയൊടുവിൽക്കടലില്‍പ്പതിക്കണം.
Labels: കവിത
7 Comments:
:( :(
വിധിയേയെന്നപോലെ പുഴയേയും പഴിച്ചിട്ടു കാര്യമില്ലാത്തതുകൊണ്ട് പഴിക്കാറില്ല. എങ്കിലും ജീവിതസാക്ഷിയായ പുഴയ്ക്കും ദു:ഖമുണ്ടാകാമെന്ന വീക്ഷണം അവതരിപ്പിച്ചത്,അതും ഗദ്യത്തിൽ അഭയം പ്രാപിക്കാതെ ചെയ്തത്, അഭിനന്ദനം അർഹിക്കുന്നു.
-----------------------------
http://jeeyu.blogspot.com/
ദുരന്തത്തിനു വേദിയാകുമ്പോഴും നിര്‍വികാരമായി ഒഴുകി കൊണ്ടിരിക്കുന്ന പുഴയുടെ വേദന നന്നായി അവതരിപ്പിച്ചിരിക്കുന്നു :)
ആ കണ്ണുനീര്‍ പതിച്ചാണ് കടല്‍ കനത്തത് ഉപ്പിനാല്‍.
നന്ന് സുനി... ആഴത്തിലേക്ക് പാഞ്ഞുപോയ ആ കാണ്ണുകള്‍ ജലക്കാഴ്ചകളില്‍ അലിഞ്ഞിട്ടുണ്ടാവും. നദികള്‍ ജീവിതത്തെ മീട്ടുന്നു...
....musical elaborations....
സ്നേഹം,
ഫൈസല്‍
ദീപൂ :)
ഗോപാൽഉണ്ണികൃഷ്ണ :) നന്ദി.
കുമാരൻ :)
വല്യമ്മായി :) നന്ദി.
ഫൈസൽ :) നന്ദി. (സുനി...അല്ല)
:(
നിലാവുപോലെ :) നന്ദി.
ദിയ :)
Post a Comment
Subscribe to Post Comments [Atom]
<< Home