Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, December 08, 2010

രക്ഷപ്പെടൽ

പതിവില്ലാത്ത വിധത്തിൽ ആ അടുക്കളയിലേക്ക് പാലിന്റെ പായ്ക്കറ്റ് കൊണ്ടുവരുന്നതും, അടുപ്പിനു മുകളിലൊരു പാത്രത്തിൽ പാൽ തിളയ്ക്കുന്നതും കണ്ട പൂച്ചയ്ക്ക് സന്തോഷമായെങ്കിലും, പാലിലെന്തോ ചേർത്ത്, ഒറ്റത്തുള്ളി പോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്ത് വീട്ടുകാരു മുഴുവൻ ബോധം കെട്ടുറങ്ങുന്നതു കണ്ടപ്പോൾ കലിവന്ന പൂച്ച വീടുവിട്ടിറങ്ങിപ്പോയി.

പിറ്റേന്നാരോ പറഞ്ഞു.

“ഒരു പൂച്ചയുണ്ടായിരുന്നു ഇവിടെ. അതു രക്ഷപ്പെട്ടോ എന്തോ!”

Labels:

14 Comments:

Blogger Jazmikkutty said...

മുഴുവന്‍ പാലും കുടിച്ചത് ഭാഗ്യം..അല്ലേല്‍ ഒരു തെറ്റും ചെയ്യാത്ത പാവം പൂച്ചയും..........

Wed Dec 08, 09:24:00 am IST  
Blogger ആത്മ/പിയ said...

സൂ ഒരു പോസ്റ്റെഴുതി.. വായിച്ച് അലപം സന്തോഷിപ്പിക്കാം എന്നു കരുതി ഓടി വന്നപ്പോള്‍ ഇവിടേം വിഷമം തന്നെ!

ആ പൂച്ചയെക്കൊണ്ട് വല്ല മരത്തേല്‍ കയറിക്കളിക്കുകയോ, പന്തുകളുപ്പിക്കുകയോ മറ്റോ ചെയ്തുകൂടായിരുന്നോ സൂ..

(വഴക്കുപറയുന്നെങ്കിലും അല്പം മയത്തില്‍ പറയണേ..)

Wed Dec 08, 12:24:00 pm IST  
Blogger സു | Su said...

ജാസ്മിക്കുട്ടി :)

ആത്മേച്ചീ :) പൂച്ച അപ്പുറത്തെ വീട്ടിൽ പോയിക്കാണും.

Wed Dec 08, 02:24:00 pm IST  
Blogger jayanEvoor said...

അവരും രക്ഷപ്പെട്ടു; പൂച്ചയും രക്ഷപ്പെട്ടു!

ഞാൻ ഹാപ്പി!

Wed Dec 08, 05:47:00 pm IST  
Blogger ചിതല്‍/chithal said...

എനിക്കു് മനസ്സിലാവാത്തതു് ഇതാ.. എന്തെങ്കിലും കലക്കി ബോധം കെട്ടുറങ്ങാനുള്ള പരിപാടിയാണെങ്കി പാല്‍ തിളപ്പിക്കുന്നതെന്തിനാ? അങ്ങ്‌ നേരെ കലക്കി കുടിച്ചാപ്പോരെ?

പണ്ട്‌ നമ്പൂതിരിയും കാര്യസ്ഥനും കുളത്തില്‍ വീണപ്പൊ "ഞാന്‍ കുടിക്കുന്ന വെള്ളം തന്നെ നീയും കുടിക്കുന്നോ? കലക്കിക്കുടിയെടാ!" എന്നുപറഞ്ഞ അതേ ലോജിക്കാവും എന്ന് സമാധാനിക്കുന്നു :)

Thu Dec 09, 09:07:00 am IST  
Blogger Unknown said...

nalla aashayam

Thu Dec 09, 01:02:00 pm IST  
Blogger സു | Su said...

ജയൻ ഏവൂർ :)

ചിതൽ :)

മിസിരിയനിസാർ :)

കഥ വായിക്കാൻ വന്നതിൽ സന്തോഷം. മൂന്നുപേർക്കും നന്ദി.

Thu Dec 09, 06:48:00 pm IST  
Blogger ശ്രീ said...

കുഞ്ഞു കഥ... നന്നായി


[പിന്നെ... ബ്ലോഗിന്റെ പിറന്നാളാശംസകള്‍! ]
:)

Thu Dec 09, 09:20:00 pm IST  
Blogger faisu madeena said...

എനിക്കും തരൂ ഒരു നന്ദി ..ഞാനും വായിച്ചു ..

Fri Dec 10, 02:40:00 pm IST  
Blogger സു | Su said...

ശ്രീ :) ആശംസകൾ കിട്ടിയതിൽ സന്തോഷം.

ഫൈസു മദീന :) കഥ വായിക്കാൻ വന്നതിൽ നന്ദി.

Fri Dec 10, 04:01:00 pm IST  
Blogger ഭൂതത്താന്‍ said...

അങ്ങനെ പൂച്ച രക്ഷപ്പെട്ടു .....

Sat Dec 11, 05:09:00 pm IST  
Blogger സു | Su said...

ഭൂതത്താൻ :) കഥ വായിച്ചതിനു നന്ദി.

Tue Dec 14, 09:06:00 am IST  
Blogger Ashly said...

വായിച്ചു, ട്ടോ. വേറെ ഒന്നും പറയാന്‍ തോന്നുന്നില്ല, very touching.

Wed Dec 15, 06:03:00 pm IST  
Blogger സു | Su said...

ക്യാപ്റ്റൻ ഹാഡോക്ക് :)

Thu Dec 16, 07:30:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home